May 3, 2009

കവിതാ പാഠം -4

അങ്ങനെ പുതിയൊരാഴ്ച്ച കൂടി നമ്മെ വരവേല്‍ക്കുന്നു . മെയ്ദിനവും പന്നിപ്പനിയും ഞായറാഴ്ചയും ഒക്കെയായി കോളേജിന് അവധിയായതുകൊണ്ട് കുട്ടികള്‍ എല്ലാം ഷക്കീലപടവും കണ്ട് അടിച്ചു പൊളിച്ചു എന്ന് കരുതട്ടെ .കവിതാ പാഠത്തിന്റെ നാലാം ഭാഗത്തേക്കാണ് നമ്മള്‍ വന്നെത്തിയിരിക്കുന്നത് . കഴിഞ്ഞ ക്ലാസ്സില്‍ ആരെയും ഭാവ ഗായകനാക്കും എന്ന് പറഞ്ഞതുപോലെ അനിലിന്റെ കവിതയും നാസ് പ്രണയത്തെക്കുറിച്ച് വാചാലയായതും എല്ലാവരും ശ്രദ്ധിച്ചു കാണുമല്ലോ . അങ്ങനെ കഴിഞ്ഞ ക്ലാസ്സ്‌ നന്നായിരുന്നു .വാഴക്കൊടന്റെ പുതിയ കവിത എല്ലാവരും വായിച്ചിരുന്നുവല്ലോ.അങ്ങനെ ഇവിടെ പഠിക്കുന്ന കുട്ടികള്‍ ബൂലോകത്തെ പ്രശസ്തര്‍ ആയി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു .എല്ലാവരും ക്ലാസുകള്‍ എടുക്കാന്‍ ശ്രദ്ധിക്കണം . ഞാന്‍ മാത്രം ക്ലാസ്സ്‌ എടുത്താല്‍ കുട്ടികള്‍ക്ക് ബോര്‍ അടിക്കും . എല്ലാവരും ശ്രദ്ധിക്കുമല്ലോ . നേരത്തെ പറഞ്ഞതുപോലെ കവിത പാഠത്തില്‍ അഞ്ചു ഭാഗങ്ങള്‍ ഉണ്ടെങ്കിലും നിങ്ങള്‍ എല്ലാവരും എന്നെക്കാള്‍ മിടുക്കര്‍ ആയതുകൊണ്ട് ഈ ക്ലാസ്സ്‌ കൊണ്ട് തീര്‍ക്കണം എന്ന് പ്രിന്‍സി അറിയിച്ചിട്ടുണ്ട് .

ഈ മാസം 24th തൊടുപുഴയില്‍ വെച്ച്‌ ബൂലോക സംസ്ഥാന സമ്മേളനം ബൂലോക വിദ്യാഭ്യാസ മന്ത്രി ഹരീഷ് തൊടുപുഴ ഉദ്ഘാടനം ചെയ്യുന്നുണ്ട് .സമ്മേളനത്തില്‍ എല്ലാവരും പങ്കെടുക്കണം .സമ്മേളനത്തില്‍ ഈ കോളേജിലെ വൈസ് പ്രിന്‍സിയുടെ " നിഴല്‍ചിത്രങ്ങള്‍ " എന്ന ബുസ്തകം ഉണ്ടായിരിക്കും . ഈ മാസം പത്തിന് കാപ്പിലെ വൈസ് പ്രിന്‍സിയുടെ വീട്ടില്‍ വെച്ച്‌ പുസ്തകം
പ്രകാശനം ചെയ്യണം എന്നാണ് ഇതുവരെയുള്ള തീരുമാനം .എല്ലാം ശരിയായാല്‍ ഉടനെ തന്നെ വിവരങ്ങള്‍ എല്ലാവരെയും അറിയിക്കാം .

മുറിച്ചു മാറ്റിയത്
പ്രേതങ്ങളുടെ മുറി
മുല മാഹാത്മ്യം
രാത്രിയിലെ നിലവിളികള്‍
മേഘസന്ദേശം

ഞാന്‍ ബോര്‍ഡില്‍ എഴുതിയിട്ട ഗവിതകളുടെ പേരുകള്‍ കണ്ടല്ലോ .ഞാന്‍ കവിത /ഗവിത ക്ലാസ്സ് തുടങ്ങിയപ്പോള്‍ മുതല്‍ ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠിക്കുവാന്‍ വേണ്ടി എഴുതിയ ഗവിതകളാണ് ഇത് മുഴുവന്‍ .ഞാന്‍ നേരത്തെ പറഞ്ഞ ഒട്ട് മുക്കാല്‍ കാര്യങ്ങളും ഈ ഗവിതകളില്‍ നാമമാത്രമായെങ്കില്‍ കൂടി പ്രതിപാദിച്ചിട്ടുണ്ട് .അവ ഏതെല്ലാം ? ഇതാകട്ടെ ഇന്നത്തെ ചോദ്യം . നാളെ ഇതിന്റെ ഉത്തരം പറയാം . എല്ലാവരും ഉത്തരമെഴുതാന്‍ തയ്യാറായിക്കൊള്ളൂ.

9 comments:

കാപ്പിലാന്‍ said...

പരീഷാ ഹാളില്‍ ഉത്തരമെഴുതുന്ന കുട്ടികളെ ആരും ശല്യം ചെയ്യരുത്‌ .

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കോപ്പിയടിക്കാനെടുത്ത തുണ്ട് കടലാസ് കാണുന്നില്ല സര്‍,

ചാണക്യന്‍ said...

“നാളെ ഇതിന്റെ ഉത്തരം പറയാം“-
പരീക്ഷയും നാളെ എഴുതാം സാര്‍....

വാഴക്കോടന്‍ ‍// vazhakodan said...

മാഷേ, നാളെ പനി വരും എന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത് കൊണ്ട് പരൂക്ഷക്ക് വരാന്‍ പറ്റില്ല. മാപ്പാക്കണം സോറി ലീവാക്കണം!
പിന്നെ ക്ലാസേടുക്കാനുള്ള അടങ്ങാത്ത ആഗ്രഹത്താല്‍ ഞമ്മടെ കുഞ്ഞീവി ടീച്ചിംഗ് നോട്ട് തയ്യാറാക്കുകയാണ് എന്നറിഞ്ഞു. അത് പ്രിന്‍സിക്ക് കൊടുത്ത് പാസ്സായാല്‍ ക്ലാസ്സെടുക്കാം എന്നാണു കുഞ്ഞീവിയെ കണ്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. എന്തായാലും ടീച്ചിംഗ് നോട്ട് വരട്ടെ അല്ലെ?

പ്രയാണ്‍ said...

കുട്ടികളെക്കൊണ്ട് മാഷിന്റെ കവിതക്ക് നിരൂപണമെഴുതിക്കാനുള്ള സൂത്രംകൊള്ളാം....

പകല്‍കിനാവന്‍ | daYdreaMer said...

ബുസ്തക പ്രകാശനത്തിനുള്ള കാപ്പി സല്‍ക്കാരത്തിന്റെ ഓര്‍ഡര്‍ കാന്റീന് തന്നേക്ക്‌..
:)

അനില്‍@ബ്ലോഗ് // anil said...

ഹ ഹ ഹാ.
വേല കയ്യിലിരിക്കട്ടെ.
:)

പാവപ്പെട്ടവൻ said...

ചോദ്യ പേപ്പര്‍ ചോര്‍ന്ന വിവരം ആരും അറിഞ്ഞില്ല സാര്‍

ബോണ്‍സ് said...

ഒരു കവിത അറിയാതെ എഴുതിയതിന്റെ ക്ഷീണം മാറിയിട്ടില്ല..എന്നാലും ഞാന്‍ ഒന്ന് എഴുതി നോക്കട്ടെ വല്ലതും നടക്കുമോ എന്ന്?

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍