അങ്ങനെ പുതിയൊരാഴ്ച്ച കൂടി നമ്മെ വരവേല്‍ക്കുന്നു . മെയ്ദിനവും പന്നിപ്പനിയും ഞായറാഴ്ചയും ഒക്കെയായി കോളേജിന് അവധിയായതുകൊണ്ട് കുട്ടികള്‍ എല്ലാം ഷക്കീലപടവും കണ്ട് അടിച്ചു പൊളിച്ചു എന്ന് കരുതട്ടെ .കവിതാ പാഠത്തിന്റെ നാലാം ഭാഗത്തേക്കാണ് നമ്മള്‍ വന്നെത്തിയിരിക്കുന്നത് . കഴിഞ്ഞ ക്ലാസ്സില്‍ ആരെയും ഭാവ ഗായകനാക്കും എന്ന് പറഞ്ഞതുപോലെ അനിലിന്റെ കവിതയും നാസ് പ്രണയത്തെക്കുറിച്ച് വാചാലയായതും എല്ലാവരും ശ്രദ്ധിച്ചു കാണുമല്ലോ . അങ്ങനെ കഴിഞ്ഞ ക്ലാസ്സ് നന്നായിരുന്നു .വാഴക്കൊടന്റെ പുതിയ കവിത എല്ലാവരും വായിച്ചിരുന്നുവല്ലോ.അങ്ങനെ ഇവിടെ പഠിക്കുന്ന കുട്ടികള്‍ ബൂലോകത്തെ പ്രശസ്തര്‍ ആയി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു .എല്ലാവരും ക്ലാസുകള്‍ എടുക്കാന്‍ ശ്രദ്ധിക്കണം . ഞാന്‍ മാത്രം ക്ലാസ്സ് എടുത്താല്‍ കുട്ടികള്‍ക്ക് ബോര്‍ അടിക്കും . എല്ലാവരും ശ്രദ്ധിക്കുമല്ലോ . നേരത്തെ പറഞ്ഞതുപോലെ കവിത പാഠത്തില്‍ അഞ്ചു ഭാഗങ്ങള്‍ ഉണ്ടെങ്കിലും നിങ്ങള്‍ എല്ലാവരും എന്നെക്കാള്‍ മിടുക്കര്‍ ആയതുകൊണ്ട് ഈ ക്ലാസ്സ് കൊണ്ട് തീര്‍ക്കണം എന്ന് പ്രിന്‍സി അറിയിച്ചിട്ടുണ്ട് .
ഈ മാസം 24th തൊടുപുഴയില്‍ വെച്ച് ബൂലോക സംസ്ഥാന സമ്മേളനം ബൂലോക വിദ്യാഭ്യാസ മന്ത്രി ഹരീഷ് തൊടുപുഴ ഉദ്ഘാടനം ചെയ്യുന്നുണ്ട് .സമ്മേളനത്തില്‍ എല്ലാവരും പങ്കെടുക്കണം .സമ്മേളനത്തില്‍ ഈ കോളേജിലെ വൈസ് പ്രിന്‍സിയുടെ " നിഴല്‍ചിത്രങ്ങള്‍ " എന്ന ബുസ്തകം ഉണ്ടായിരിക്കും . ഈ മാസം പത്തിന് കാപ്പിലെ വൈസ് പ്രിന്‍സിയുടെ വീട്ടില്‍ വെച്ച് പുസ്തകം
പ്രകാശനം ചെയ്യണം എന്നാണ് ഇതുവരെയുള്ള തീരുമാനം .എല്ലാം ശരിയായാല്‍ ഉടനെ തന്നെ വിവരങ്ങള്‍ എല്ലാവരെയും അറിയിക്കാം .
മുറിച്ചു മാറ്റിയത്
പ്രേതങ്ങളുടെ മുറി
മുല മാഹാത്മ്യം
രാത്രിയിലെ നിലവിളികള്‍
മേഘസന്ദേശം
ഞാന്‍ ബോര്‍ഡില്‍ എഴുതിയിട്ട ഗവിതകളുടെ പേരുകള്‍ കണ്ടല്ലോ .ഞാന്‍ കവിത /ഗവിത ക്ലാസ്സ് തുടങ്ങിയപ്പോള്‍ മുതല്‍ ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠിക്കുവാന്‍ വേണ്ടി എഴുതിയ ഗവിതകളാണ് ഇത് മുഴുവന്‍ .ഞാന്‍ നേരത്തെ പറഞ്ഞ ഒട്ട് മുക്കാല്‍ കാര്യങ്ങളും ഈ ഗവിതകളില്‍ നാമമാത്രമായെങ്കില്‍ കൂടി പ്രതിപാദിച്ചിട്ടുണ്ട് .അവ ഏതെല്ലാം ? ഇതാകട്ടെ ഇന്നത്തെ ചോദ്യം . നാളെ ഇതിന്റെ ഉത്തരം പറയാം . എല്ലാവരും ഉത്തരമെഴുതാന്‍ തയ്യാറായിക്കൊള്ളൂ.