Apr 16, 2009

ബ്ലോഗ്ഗില്‍ പാട്ടുപെട്ടി

കുട്ടികളെ, പൊറാട്ട ചുടുന്നതിനെപ്പറ്റിയുള്ള ശ്ലോകം എല്ലാവരും കാണാപ്പാടം പഠിച്ചിരിക്കും എന്ന് കരുതുന്നു. പ്രിന്‍സി എത്തിയാല്‍ ഉടന്‍ ചോദ്യം ചോദിക്കുന്നതായിരിക്കു.

അതിനു മുമ്പ് ഇന്നലെ എങ്ങിനെയാണ് പാട്ടുപെട്ടി ഇവിടെ പിടിപ്പിച്ചതെന്ന് നോക്കാം. എല്ലാവരും റെക്കോഡ് ബുക്ക് ഒക്കെ കൊണ്ടു വന്നിട്ടുണ്ടല്ലോ.അപ്പോള്‍ ശരി തുടങ്ങാം.

വെബ് പേജുകളില്‍ പിടിപ്പിക്കാനുള്ള ധാരാളം പാട്ടുപെട്ടികളും ചിത്രപ്പെട്ടികളും കൊള്ളാവുന്ന ആമ്പിള്ളാരും പെമ്പിള്ളാരും കൂടി ഉണ്ടാക്കി വച്ചിട്ടുണ്ട്. അതില്‍ നിന്നും നമുക്ക് ഇഷ്ടപ്പെട്ട ഒന്ന് എടുത്ത് ഫിറ്റ് ചെയ്യുക എന്ന് ഫീകര ജോലി മാത്രമേ നമുക്ക് ചെയ്യാനുള്ളൂ.

പാട്ട് സൂക്ഷിക്കാന്‍ ഒരു സ്റ്റോറേജ് സ്പേസും അത് പാടിക്കാന്‍ ഒരു പ്ലേയറുമാണ് അടിസ്ഥാനപരമായി ഇതിനു വേണ്ടത്. ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ നിരവധി സൌജന്യ സൈറ്റുകള്‍ ലഭ്യമാണ്. ഇത്തരത്തില്‍ ഒന്നാണ് ചിത്രത്തില്‍ കാണുന്ന ഇ സ്നിപ്പ്. മറ്റു സങ്കേതങ്ങളെ അപേക്ഷിച്ച് ഫയല്‍ സ്റ്റോറിംങിനും പ്ലേയ്യറിനുമുള്ള സൌകര്യം ഒറ്റ സൈറ്റില്‍ ലഭ്യമാകുന്നു എന്നതിനാല്‍ ഈ സൈറ്റ് സൌകര്യപ്രദമാണ്. സൈറ്റ് എടുത്തല്ലോ, എങ്കില്‍ ജോയി നൌ എന്ന ബട്ടണ്‍ ഞെക്കൂ.
ഏതൊരു സൈറ്റ് എടുത്താലും ഇപ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടി വരും. ചിത്രത്തില്‍ കാണുന്ന വിന്‍ഡോ കിട്ടിയവര്‍ അവിടെ ഇ.മെയില്‍ അഡ്രസ്സ്, പാസ്സ് വേഡ് തുടങ്ങി അവര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുക. ഇപ്രകാരം സ്റ്റെപ്പുകള്‍ പൂര്‍ത്തിയായാല്‍ അവര്‍ നമുക്ക് അക്റ്റിവേഷനുവേണ്ടിയുള്ള മെയില്‍ അയക്കുന്നതാണ്. നിങ്ങളുടെ മെയില്‍ ബോക്സില്‍ പോയി മെയില്‍ ലഭിച്ചിട്ടില്ലെ എന്നു നോക്കി, അതിലെ ആക്റ്റിവേഷന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ അക്കൌണ്ട് തയ്യാറായിക്കഴിഞ്ഞു. വീണ്ടും സൈറ്റ് എടുത്ത്, ഇവിടെ ഇ.സ്നിപ്പ്, ലൊഗിന്‍ ചെയ്യുക.

ലോഗിന്‍ ചെയ്ത വിന്‍ഡോ ഇവിടെ കാണാം. അതില്‍ വലതു ഭാഗത്തായി അപ്ലോഡ് ഫയല്‍ എന്ന ബട്ടണ്‍ കാണുന്നുണ്ടല്ലോ. അതില്‍ ക്ലിക്ക് ചെയ്താല്‍ താഴെ കൊടുത്ത മാതിരി ഒരു വിന്‍ഡോ തുറന്നുവരുന്നതാണ്.
എല്ലാരുടേയും വിന്‍ഡോ തുറന്നോ? തുറക്കാത്തവര്‍ വല്ലവരും ഉണ്ടെങ്കില്‍ കുത്തിത്തുറക്കുക.



ഫയല്‍ സെലക്റ്റ് ചെയ്യുക, ഇവരടക്കം പലരും 5 എം.ബി ആണ് ഒറ്റ അപ്ലോഡ് അനുവദിക്കുന്നത്. അതില്‍ കൂടുതല്‍ അനുവദിക്കുന്ന ചില സൈറ്റുകളും ഉണ്ട്. ആവശ്യം വരുമ്പോള്‍ പറയുന്നതാണ്. ഇപ്പൊള്‍ എല്ലാവരും ഇതു വച്ചുള്ള കളി കളിച്ചാല്‍ മതി. ഫയല്‍ സെലക്റ്റ് ചെയ്ത് അപ്ലോഡ് ബട്ടണ്‍ അമര്‍ത്തുക. ഇനി ക്ഷമയോടെ കാത്തിരിക്കൂ, തീര്‍ന്നു എന്ന് അവന്‍ പറയുന്നവരെ കാത്തിരിക്കുക.

കയറ്റുമതി പൂര്‍ണ്ണമായാല്‍ നമ്മുടെ ഫോള്‍ഡര്‍ കാണാവുന്നതാണ്. ചിത്രം നോക്കുക. അവീടെ നിങ്ങളുടെ സ്റ്റഫ് കാണാം, അതില്‍ ക്ലിക്ക് ചെയ്യുക.




തുടര്‍ന്ന് ഇവിടെ ചിത്രത്തില്‍ കാണുന്ന വിന്‍ഡോ കാണാവുന്നതാണ്. ചിലപ്പോള്‍ താഴേക്ക് സ്ക്രോള്‍ ചെയ്യേണ്ടി വരും. ഇ സ്നിപ്പില്‍ ഒരു സിഡിയുടെ ചിത്രത്തോടെ നമ്മുടെ ഫയലുകാണുന്നില്ലെ. അതില്‍ ക്ലിക്കിക്കോ.


ഇനിയാണ് ഇതിലെ പ്രധാന വിന്‍ഡോ തുറന്നുവരിക. അതില്‍ പ്ലയര്‍ കാണാം. താഴേക്ക് സ്ക്രോള്‍ ചെയ്താല്‍ നമ്മുടെ ഫയലിന്റെ യു.എല്‍.ആര്‍, എംബഡഡ് പ്ലേയറിന് ആവശ്യമായ കോഡ് എന്നിവ കാണാവുന്നതാണ്. ഈ പ്ലയറാണ് ഉപയോഗിക്കുന്നതെങ്കില്‍ എംബഡഡ് കോഡ് സെലക്റ്റ് ചെയ്ത് കോപ്പി എടുക്കുക. മറ്റു പ്ലയറുകള്‍ക്കാണെങ്കില്‍ യു.എല്‍.ആര്‍ മാത്രം മതിയാവുന്നതാണ്.



അടുത്തതായി പുതിയ ബ്ലോഗ് പോസ്റ്റിനുള്ള വിന്‍ഡോ ഓപ്പണ്‍ ചെയ്യുക. എച്ച്.ടി.എം.എല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്രകാരം കിട്ടുന്ന ബോക്സില്‍ നേരത്തെ കോപ്പി ചെയ്ത് വച്ചിരി‍ക്കുന്ന എംബെഡഡ് പ്ലേയറിന്റെ കോഡ് പേസ്റ്റു ചെയുക. പ്രീവ്യൂ നോക്കി പാട്ടു പാടുന്നില്ലെ എന്ന് ഉറപ്പ് വരുത്തുക. ഇനി പബ്ലിഷ് ബട്ടണ്‍ ഞെക്കിക്കോ.
എല്ലാവര്‍ക്കും കിട്ടിയല്ലോ. ആര്‍ക്കും സംശയം ഒന്നും വേണ്ട, ഗൂഗിള്‍ ടീച്ചറുടെ അടുത്തുനിന്ന് അടിച്ചു മാറ്റിയ നോട്ടാണിത്. കൂടുതല്‍ സംശയങ്ങള്‍ പ്രിസിപ്പാള്‍ കാപ്പിലാനന്ദ് തീര്‍ത്തുതരുന്നതാണ്.
അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍