കഴിഞ്ഞ ദിവസം കാന്റീനിലെ മുട്ടകറിയില്‍ പല്ലിയെ കണ്ടതിന്റെ സത്യാവസ്ഥ അറിയാന്‍ ആശ്രമ പോലീസ് അന്വേഷണം തുടങ്ങി.
സംഭവത്തിനെ പറ്റി പകലിന്റെ വിശദീകരണം.
കാന്റിനില്‍ ഭക്ഷണം കഴിഞ്ഞ് പണം നല്‍കി പോകുന്നവര്‍ക്ക് ബാലന്‍സ് നല്‍കാന്‍ ചില്ലറയില്ലെന്ന് പറയണമെന്നും,ഇതാ ഈ പുസ്തകം കൂടി കോണ്ട് പോകൂന്ന് പറഞ്ഞ് കൊടുക്കാന്‍ കാപ്പിലാന്‍ തന്റെ “കഥയില്ലാത്ത നിഴല്‍ചിത്രങ്ങള്‍” എന്ന പുസ്തകത്തിലെ 1000 കോപ്പികള്‍ പകലനെ ഏല്‍പ്പിച്ചിരുന്നു.
എന്നാല്‍ “ചില്ലറയില്ലെങ്കില്‍ വേണ്ട , ഈ പുസ്തകം കൊണ്ട് പോകാന്‍ പറയരുത്.... പ്ലീസ് ”എന്ന് പറഞ്ഞ് പലരും ഒഴിഞ്ഞ് മാറുകയും പുസ്തകങ്ങള്‍ കാന്റീനില്‍ കെട്ടി കിടക്കുകയും ചെയ്തു.
ഓന്ത്,പല്ലി, പാറ്റ , കൂതറ എന്തിന് പുഴുപോലും വിഷയമാകുന്ന ഗവിതകള്‍ അടങ്ങിയ പുസ്തകത്തില്‍ ഇത്തരം ജീവികള്‍ കടന്നുപറ്റുക സ്വഭാവികമാണല്ലോ? തങ്ങളെ ഗവിതയാക്കി വിറ്റ കാപ്പിലാനാടുള്ള പ്രതിഷേധ സൂചകമായി ഇത്തരം ജീവികള്‍ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ് മുട്ടക്കറിയില്‍ പല്ലിയെ കാണാനായതിനു കാരണം.എന്നാണ് പകലന്‍ സ്ഥലം എസ്. ഐ . ഡിക്ടക്ടീവ് മൂസാ വല്ലിത്താനെ അറിയിച്ചത് . പകലനെ രാവിലെ മുതല്‍ വൈകിട്ട് വരെ ഇടി മുറിയില്‍ കയറ്റി ചോദ്യം ചെയ്യലിനും ഭേദ്യം ചെയ്യലിനും ഒടുവിലാണ് ഈ വലിയ സത്യം അറിയിച്ചത് . ഈ വാര്‍ത്ത ബൂലോകത്തിന് ഒരു ഉത്സവമായി മാറും എന്നാണ് ഒടുവില്‍ കിട്ടിയ വിവരം .
സംഭവത്തെ കുറിച്ച് സൂവോളജി പ്രഫ: ഡോ ജയിംസ് ബ്രൈറ്റ്.
മുട്ടക്കറിയില്‍ കണ്ടത് പല്ലിയാണെന്ന് താന്‍ സ്ഥിരീകരിച്ചതായും, ഇതിനുമുന്‍പ് താനൊരിക്കല്‍ കാന്റീനില്‍ നിന്ന് വാങ്ങിയ ചായയില്‍ പാറ്റയെ കണ്ടെത്തിയപ്പോള്‍ താനിതിനെ പറ്റി പകലനോട് അന്വേഷിച്ചതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ ചായയില്‍ പാറ്റ വന്നത് സുവോളജി ലാബില്‍ പരീക്ഷണത്തിനായി പട്ടിണിക്കിട്ട പാറ്റ ദാഹം മാറ്റാന്‍ ചായയില്‍ ചാടി വീണതായിരിക്കുമെന്നായിരുന്നു പകലന്റെ വിശദീകരണം.
കാന്റീനിലെ തെളിവെടുപ്പിന്റെ ഭാഗമായുള്ള അന്വേഷണത്തില്‍ ആശ്രമപോലീസിന് ആചാര്യന്റെ മുടിയില്‍ നിന്നും നാല് പല്ലികളെയും മൂന്ന് പാറ്റകളെയും കിട്ടി.