Aug 31, 2011

കാശ് എങ്ങനെ കളയാം

കാശ് എങ്ങനെ കളയാം...കളയാതിരിക്കാം...

ഇതൊരു ബയങ്കര പ്രശ്നാ. കയ്യില്‍ ഒരു കോടി ഒണ്ടെങ്കിലും അത്രക്കങ്ങ് അടിച്ചു തീര്‍ക്കാന്‍ തോന്നൂന്നില്ല, നിങ്ങക്ക് ജീവിക്കണം, സാമാന്യം നന്നായി ജീവിക്കണം എന്നല്ലാതെ എന്തിനാ വെറുതേ കാശ് കളയുന്നത് എന്നൊക്കെ ആണെങ്കില്‍ മാത്രം ഈ ക്ലാസ് അറ്റെന്‍റ് ചെയ്താ മതി. അല്ലാത്തോര്‍ക്ക് ദേ പൊറത്തോട്ട് പോകാം.

നിങ്ങള്‍ ഒരു പിശുക്കന്‍ ആകണം. ഉദാഹരണത്തിനു പകലണ്ണനെപ്പോലെ നിങ്ങക്കും ഒരു പൂട്ടുകുറ്റി പോലത്തെ കേമറ ഒണ്ടെന്നിരിക്കട്ടെ. അപ്പോ ദാണ്ടെ അതിന്‍റെ പുത്യ ഒരു മോഡല് വന്നൂന്ന് കേട്ട് നിങ്ങള്‍ ഓടിച്ചെന്ന് അത് മേടിക്കണോ? വേണ്ട. കയ്യിലൊള്ള പൂട്ടുകുറ്റി തന്നെ മതിയോ അത്യാവശ്യം ഉപയോഗത്തിന് എന്ന് ഒന്ന് ആലോചീര്. എന്നിട്ട് തീരുമാനിക്ക്. പിന്നെ വേണേല്‍ ഷോ റൂമീലൊക്കെ ഒന്ന് പൊക്കോ. അതൊക്കെ ഒന്ന് എടുത്ത് തിരിച്ച് മറിച്ച്  ലെന്‍സിന്‍റെ വിശേഷങ്ങള്‍ ഒക്കെ ഒന്ന് നോക്കി, ങാ, പിന്നാട്ടെ എന്ന് വെച്ചാ മതി. പിന്നെ പോകുമ്പ ക്രേഡിറ്റ് കാര്‍ഡൊള്ളോര് അത് വണ്ടീലോ വീട്ടിലോ, ഫാര്യ ഒള്ളോര് കാര്‍ഡ് ഫാര്യേട കയ്യിലോ കൊടുത്തേച്ച് പോയാ മതി (ഫാര്യ അടുത്ത കടേലോട്ട് കേറാതെ  ഇരിക്കാന്‍ വീടും വണ്ടീം ഒക്കെ പൂട്ട്യാ മതി.)

ക്രെഡിറ്റ് കാര്‍ഡ് - ഇത് എത്ര കാര്‍ഡാ നിങ്ങക്ക് വേണത് എന്ന് നിങ്ങള് തീരുമാനിക്കണം. സങ്ങതി നല്ലതാ. പക്ഷെ നിങ്ങളാണോ ക്രെഡിറ്റ് കാര്‍ഡാണോ മുന്നില്‍ ഓടുന്നത് എന്ന് നോക്കിക്കോണം. ഇതു സംബന്ധിച്ച് കൂടുതല്‍ വിശേഷങ്ങള്‍ ഇഷ്ടം പോലെ ഗൂഗിള്‍  ലൈബ്രറീല്‍ ഒണ്ട്. പോയി നോക്യാ മതി.

സൂപര്‍ മാര്‍ക്കറ്റ് - സൂപ്പറില്‍ ട്രോളി വണ്ടീം ഉന്തി പോകാതിരിക്കാങ്കില്‍ കൊറച്ചേ വാങ്ങൂ. ചൊമക്കണ്ടെ? പിന്നെ വേറെ ഒരു ടെക്നിക്ക് ഒണ്ട്. നിങ്ങ്ക്ക് അവിടിരിക്കുന്നതില്‍ വേണോന്ന് തോന്നുന്നതെല്ലാം  ചുമ്മാ ട്റോളീല്‍ എടുത്തിട്ടോ. പിന്നെ കൊറെ നേരം സൂപ്പര്‍ മാര്‍ക്കറ്റ് മുഴ്വോന്‍ അത് ഉന്തി നടക്കുക. എന്നിട്ട് ബില്ല് കൊടുക്കുന്നേന് കൊറച്ച് മുന്‍പ് അത്യാവശ്യമില്ലാത്തെതെല്ലാം അവിടെങ്ങാനും എടുത്ത് വെക്കുകോ ട്റോളിയോടെത്തെന്നെ എവിടേലും ഉപേക്ഷിച്ച് മുങ്ങുകോ ചെയ്യുക. (ഇത് മേഷിന്‍റെ സ്ഥിരം പരിപാടിയാ, ഏത്). നിങ്ങക്ക് എല്ലാം കയ്യിലെടുത്തല്ലോന്നൊള്ള സമാദാനോം ആകും. അധികം പണികിട്ടുകേമില്ല. (മുറിച്ച് വാങ്ങുന്ന ഇറച്ചി, മീന്‍ ഏരിയാകളിലും ഫാ ര്യയൊള്ളോര്  ഫാര്യയോടുകൂടിപ്പോകുന്ന സാരിക്കടകളിലും ഈ തന്ത്രം എപ്പം പാളീന്ന് നോക്യാ മതി.)

മൊബീല്‍ ഫോണ്‍ പിരാന്ത് - നിങ്ങട് ഐ ഫോണ്‍ നാലും ബ്ലാക്ക് ബെറീം സ്റ്റ്റോ ബറീം എല്ലാം ഒടനെ പഴേതാകും, പുത്യ മോഡല്‍ ദേ വരുന്നൂന്ന് കേട്ട് നിങ്ങ പേടിക്കല്ല്... നിങ്ങട കാമുകീ ഫാര്യ ഗ്വാള്‍ ഫ്രന്‍റ് എന്നിത്യാദി പുലികള്‍ടേ മിസ് കാള്‍സ് , ചാറ്റ്, എസ്സെമ്മേസ്, എമ്മെമ്മേസ്, കാള്‍സ്, വായിസ് ചാറ്റ്, പടങ്ങള്‍, വീഡിയോസ്, ഫ്യേയ്സ് ബുക്ക്സ്,  പേട്ടുകള്‍, കൊച്ചു പിള്ളേര്‍ക്കുള്ള  കൂതറ ഗെയിമുകള്‍,  ഈ സംബവങ്ങളെല്ലാം ഒരു മടീം കൂടാതെ ടോയ്ലറ്റില്‍ പോലും എത്തിച്ച് തന്ന നിങ്ങട സൊന്തം ഫ്വാണിനെ ഒരു വേര്‍ഷന്‍ മാറീന്ന് വെച്ച്  അങ്ങനെയങ്ങ് ഉപേക്ഷിക്കാവോ? ഗ്വാള്‍ ഫ്രന്‍റ് പോയെങ്കില്‍ പോട്ടേന്ന്. അടുത്ത ഗ്വാള്‍ ഫ്രന്‍റ് വരുമ്പഴും എവനില്ലാതെ പറ്റ്വാ? പിന്നെ ഫോണ്‍ ഒരു ഗതീം ഇല്ലാത്ത വേള്‍ഡ് കൂതറയായീന്ന് തോന്ന്യാപ്പിന്നെ മാറ്റിക്കോ. പിന്നെ അപ്പ് ഡേറ്റഡ് അപ്പ് റ്റു ഡേറ്റ് അപ്പ് അപ്പ്  ലേറ്റസ്റ്റ് ഒക്കെ മാത്രമേ നുമ്മനു പറ്റൂ എന്ന് പറേന്ന വിധ്യാര്‍ധിയാണോ താങ്കള്‍.... എന്നാല്‍ 'ഈ പാവം പൊയ്ക്കോട്ടെ'.

ഓഫറ് പിരാന്ത് - എല്ലാ കടേലും ഓഫറ് കാണുന്ന ഒടനെ നിങ്ങളെന്തിനാ മുണ്ടും തെറുത്ത് ഓടുന്നത്? ഓഫറ് ഒള്ള എല്ലാ കടേലും ചെന്ന് നോക്ക്. വെല തുല്യമാണോ, ഓഫറില്ലാത്തപ്പ വെല എങ്ങനേര്‍ന്ന്. ബണ്ടില്‍ ഓഫറിന്‍റേ കൂടെ കിട്ടാമ്പോണ ഈ  തേപ്പ് പെട്ടീം കൂടി ആകുമ്പോള്‍ ഒര് തേപ്പ് കട തൊടങ്ങാനൊള്ള അര ഡസന്‍ എണ്ണം തികയുമോ വീട്ടില്‍?

വണ്ടി പിരാന്ത് - വണ്ടിക്കച്ചോടം ഫീല്‍ഡില്‍ ടേസ്റ്റ് ഉണ്ടെങ്കില്‍ ഈ ക്ലാസ് കട്ട് ചെയ്തേര്. റീ സേയില്‍ വാല്യൂ എപ്പളും നോക്കിക്കോണം. നിങ്ങട സ്തിരം മെക്കാനിക്ക് ഈ വണ്ടി കാണുമ്പഴേ ശങ്കരാടിയുടെ അവജ്ഞാ ഭാവം പുറത്തെടുക്കുന്നുണ്ടെങ്കില്‍ വണ്ടി ഷോപ്പിങ് തൊടങ്ങാം .അതില്‍ എങ്ങനെ കാശ് പോകാതിരിക്കണം എന്നറിയാന്‍, വിവരം ഒള്ള ദാരാളം പേര് ഒണ്ട്. അവരു പറേന്നത് കേട്ടാ മതി.

ഉടുപ്പ് മേടിക്കല്‍ പ്രാന്ത് ( ഈ സെക്ഷന്‍ പെണ്ണുങ്ങള്‍ക്കുള്ളതല്ല. പുരുഷാസിനു മാത്രം) - പുത്യ ജീന്‍സ്, ഉടുപ്പ്, പേന്‍റ്, ട്രൗസ്റ്, ടീ ഷര്‍ട്ട് എല്ലാം ബ്രേന്‍റ്ഡ് മേടിക്കുന്നതാണല്ലോ അതിന്‍റെ ഒരു ഇത്. അത് കൊഴപ്പേല്ല. പക്ഷെ ആവശ്യത്തിനൊള്ളത് വാര്‍ഡ് റോബില്‍ ഇരിപ്പൊണ്ട്, എന്നിട്ടും ഷോ റൂമില്‍  ചെന്നപ്പോള്‍ നമ്മള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ലാന്നാണെങ്കില്‍ പിന്നെ ട്രയല്‍ റൂം ആണ് ശരണം. ഇതെല്ലാം ഇട്ട് നോക്കി ചാഞ്ഞും ചരിഞ്ഞും നടന്നും ഇരുന്നും ഒക്കെ ഇഷ്റ്റം പോലെ നോക്കാം. എത്ര കിടിലം ആണെങ്കിലും ഒരു പത്ത്  മിനിറ്റ് കഴീമ്പം മടുക്കും. അപ്പോള്‍ ഊരി അവിടെ തന്നെ ഭദ്രമായി  ഇട്ടാല്‍ മതി. പിന്നെ കൂടയുള്ള ഏതേലും പുങ്കന്‍ കൊള്ളാടാന്ന് പറഞ്ഞാല്‍ അവന്‍ പറയുന്നതിനര്‍ഥം ഇത് നിനക്ക് കൊള്ളുകേല എന്നാണെന്ന് ഓര്‍ത്തോളണം. അലെര്‍ട്ട്: ബ്രാന്‍ഡഡ്  അണ്‍ട്രയാറ് പ്രേമം ഉള്ളവര്‍ അത്  ഈ വിദം  കരഞ്ഞ് തീര്‍ത്താല്‍ കടക്കാര്‍ ഫോമിലാകും.

പിന്നെ  ഐറ്റം ഏതെന്ന് നോക്കാതെ മിക്കവാറും എല്ലാ കടേലും പറ്റുന്ന ദിവസമെല്ലാം നെരങ്ങിക്കോണ്ടിരിക്കണം. ഒരു വിധത്തിലും ഒന്നും മേടിക്കരുത്, നിവൃത്തിയില്ലാതാകും വരെ. അങ്ങനെ കടേല്‍ ഇരിക്കുന്നതെല്ലാം കണ്ട് കണ്ട് നമ്മക്ക് സമാദാനം ആകും. മേടിക്കണോ? എപ്പം വേണെങ്കില്‍ ആകാലോ. ഹെഹെ...

ബാക്കി ക്ലാസ് അടുത്താഴ്ച. നല്ല വിശപ്പ്. ഒരു നാരങ്ങാ വെള്ളം കുടിക്കട്ട്...

എന്ന് ആചാര്യ. (പിശുക്ക്സ് എന്‍ററ് പ്റൈസ്സസ്സ്, സ്റ്റേഫ് കമ്മ് പ്രൊപ്രൈറ്ററ്)

... തെന്നെ.
അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍