Aug 19, 2009

ചരിത്രം പഠിപ്പിക്കുന്നത്‌

എന്‍റെ ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട ഒരു നിമിക്ഷത്തിലാവണം മാണിക്യം എന്ന " പുരുഷനെ " ഞാന്‍ കണ്ടെത്തിയത് .പരിചയപ്പെട്ടപ്പോള്‍ കാനഡയില്‍ ആണെന്നും ടീച്ചര്‍ ആണെന്നും അറിഞ്ഞപ്പോള്‍ അന്നത്തെ നാടകവേദിയുടെ അഡ്മിനികളില്‍ ഒരാളായി വെച്ചു.

നാടകവേദിയുടെ നാടകം കഴിയാറായപ്പോള്‍ ഞാന്‍ നാട്ടിലേക്ക് പോകുന്നു .അതിന് മുന്‍പേ " തട്ടുകട " എന്ന പോസ്റ്റില്‍ കാവലാന്‍ ഒരു കമെന്റ് ഇട്ടത് ഇപ്പോഴും എന്‍റെ കാതില്‍ മുഴങ്ങുന്നു ." കാപ്പിലാനെ , സൂക്ഷിച്ചോ !!! . നാട്ടില്‍ നിന്ന് വരുമ്പോള്‍ ഷാപ്പിന്റെ കഴുക്കോല്‍ വരെ ഈ കൂട്ടര്‍ കൊണ്ട് പോകും " .ആ വാക്കുകള്‍ സത്യങ്ങള്‍ ആയിരുന്നു എന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു .

നാട്ടില്‍ ചെന്ന പിറ്റേ ദിവസം തിരുവനന്തപുരത്ത് ബ്ലോഗ്‌ അക്കാദമിയുടെ മീറ്റില്‍ പങ്കെടുത്തതിന് ശേഷം ഗീതേച്ചിയുടെ വീട്ടില്‍ നിന്നും വിഭവ സമൃദ്ധമായ പച്ചക്കറി ഊണ് കഴിക്കുന്നതിനിടയിലാണ് നാടകവേദിയില്‍ ആല്‍ത്തറയുടെ ആദ്യ പോസ്റ്റ്‌ വന്നു എന്നറിയുന്നത് . തിരക്കുകള്‍ കാരണം ഒരു മാസം പലപ്പോഴും എനിക്ക് ബ്ലോഗില്‍ കയറുവാനോ മറ്റൊന്നിനും സാധിച്ചില്ല എങ്കിലും ഒരു ദിവസം ഞാന്‍ ഓണ്‍ലൈന് വന്നപ്പോള്‍ ദുബായിലെ ഹരിയണ്ണന്‍ എന്നോട് ചോദിച്ചു " കാപ്പിലാനെ ഞാനെന്താണ് ആല്‍ത്തറയില്‍ ഇല്ലാത്തത് ? എനിക്ക് ഇന്‍വി അയച്ചില്ലല്ലൊ " . ഞാന്‍ പറഞ്ഞു എനിക്കതിനെക്കുറിച്ച് അറിയില്ല . ഞാന്‍ അവിടെ വന്നിട്ട് കാര്യങ്ങള്‍ നോക്കാം എന്ന് പറഞ്ഞു .

ഒരു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ തിരികെ വന്നു . ഗോപനോട് കാര്യങ്ങള്‍ തിരക്കി . ആല്‍ത്തറയില്‍ എല്ലാവരും വരുന്നുണ്ട് .നന്നായി പോകുന്നു . ആ സമയം ഞാന്‍ ഹരിയണ്ണന്റെ കാര്യങ്ങള്‍ സംസാരിച്ചു . എന്നാല്‍ ഹരിയെ ആല്‍ത്തറയില്‍ എടുക്കാന്‍ ഗോപന്‍ കൂട്ടാക്കിയില്ല . ഞാന്‍ ചോദിച്ചു " ആരാണ് ഇതിന്റെ അഡ്മിനി "? ഗോപന്‍ മറുപടി പറഞ്ഞത് , തല്‍ക്കാലം ഞാന്‍ തന്നെയാകും .വേറെ ആരെയും ഇതില്‍ ഇപ്പോള്‍ എടുക്കുന്നില്ല . എനിക്കെന്തോ വല്ലാതെ ദേഷ്യവും വിഷമവും വന്നു .

ആയിടക്കാണ് നമ്മുടെ വില്ലാളി വീരനായ സന്തോഷ്‌ മാധവന്‍ ജയിലില്‍ പോയ വാര്‍ത്ത കേള്‍ക്കുവാന്‍ ഇടയായത് .ഉടനെ തന്നെ നാടകവേദിയിലെ എല്ലാവര്‍ക്കും മുന്‍‌കാല ശമ്പളവും കുടിശികയും ആയുഷ്കാല പെന്‍ഷനും കൊടുത്ത് പിരിച്ചു വിട്ടു . അതിന് ശേഷമാണ് തോന്നിയ വാസിയുടെ ആശ്രമമമായ തോന്ന്യാശ്രമം നിര്‍മ്മിക്കുന്നത്‌ . പിന്നീട് ഗോപനുമായി ശീത സമരത്തില്‍ ഏര്‍പ്പെടുകയും ഒരിക്കല്‍ ആല്‍ത്തറയില്‍ വെച്ചു ഗീതേച്ചിയുടെ ഒരു പോസ്റ്റില്‍ ഞാന്‍ വികാര ക്ഷോഭത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു . എന്നാല്‍ അത് കഴിഞ്ഞ ശേഷം ഞങ്ങള്‍ ആറ് പേര്‍ക്കായി അഡ്മിനി സ്ഥാനം തരികയും ചെയ്തു . അതിന് ശേഷം ഞാന്‍ ഹരിക്ക് ആല്‍ത്തറയില്‍ റിക്വസ്റ്റ് അയച്ചിട്ടും സ്വീകരിക്കാന്‍ ഹരി കൂട്ടാക്കിയില്ല .അന്ന് തൊട്ട് ഇന്നോളം ഈ അഡ്മിനി പ്രശ്നം ഒരു വലിയ പ്രശനമായി നീറി നീറി കിടക്കുകയായിരുന്നു . ഒരിക്കല്‍ വളരെ തന്ത്ര പൂര്‍വ്വം മാണിക്യം ഹരിയെ തോന്ന്യാശ്രമത്തിന്റെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കി .ചോദിച്ചപ്പോള്‍ പറഞ്ഞത് അബദ്ധം പറ്റിപ്പോയി എന്ന മറുപടിയാണ് . എന്നാല്‍ വീണ്ടും പലപ്രാവശ്യം ഹരിക്ക് ഞാന്‍ ഹരിക്ക് ആശ്രമത്തില്‍ നിന്നും റിക്വസ്റ്റ് അയച്ചിട്ടും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല . എന്തായാലും ആ സംഭവത്തിനു ശേഷം ഹരി പതുക്കെ ബൂലോകത്ത് നിന്നും മാറുകയും ചെയ്തു .

ഈ ചരിത്ര സത്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്‌ ആരെയും അമിതമായി വിശ്വസിക്കുകയും ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഒരിക്കലും ഗ്രൂപ്പ്‌ ബ്ലോഗില്‍ അഡ്മിനി സ്ഥാനത്ത് ഇരിക്കുകയും ‌ ചെയ്യരുത്‌ എന്നതാണ് . ഇനി നമ്മള്‍ അടുത്ത ക്ലാസ്സില്‍ പഠിക്കുന്നത് അടുത്തിടെ നടന്ന സംഭവങ്ങളിലേക്ക് ഒരു വിരല്‍ ചൂണ്ടല്‍ .

( തുടരും )

Aug 17, 2009

ജനകീയ പ്രസ്ഥാനങ്ങള്‍

കഴിഞ്ഞ ക്ലാസ്സില്‍ നമ്മള്‍ പഠിച്ചത് ആല്‍ത്തറ എന്ന പ്രസ്ഥാനം തുടക്കം കുറിച്ചതിനെ പറ്റിയാണ് .എന്നാല്‍ അതിന്റെ അടിസ്ഥാനത്തെ പറ്റി പറഞ്ഞില്ല .കാപ്പിലാന്‍ സ്ഥാപിച്ച എല്ലാ ജനകീയ പ്രസ്ഥാനങ്ങളുടെയും ആവിഭാവം എന്നത് മദ്യപാനികള്‍ക്ക് സ്വാഗതം എന്ന ഒരു ഗവിതയില്‍ നിന്നാണ് .ഈ പഴമ്പുരാണങ്ങള്‍ പറയുന്നത് പിന്നീട് എപ്പോഴെങ്കിലും ബ്ലോഗിന്റെ ചരിത്രം പഠിക്കുന്ന ബ്ലിസ്റ്ററി വിദ്യാര്‍ഥികള്‍ക്ക് ഉതകുന്നെങ്കില്‍ നന്നായിരിക്കും എന്ന ചിന്തയിലാണ് .
ഞാന്‍ ഹരി ശ്രീ ഗണപതിയെ നമഃ എന്നെഴുതി പഠിച്ച എന്‍റെ സ്വന്തം ബ്ലോഗിലാണ് ഇപ്പോഴത്തെ ആശ്രമം നിലകൊള്ളുന്നത് .ആ ബ്ലോഗ്‌ പിന്നീട് ഗ്രൂപ്പ്‌ ബ്ലോഗ്‌ ആയി മാറുകയും എനിക്ക് വേണ്ടി പത്ത് സെനറ്റ്‌ സ്ഥലം വേറെ വാങ്ങി കൊള്ളികള്‍ സ്ഥാപിക്കുകയും ചെയ്തു . മദ്യപാനികള്‍ക്ക് സ്വാഗതം എന്ന ആ പോസ്റ്റില്‍ പാമരന്റെ നാടന്‍പാട്ടുകള്‍ ആദ്യമായി ബൂലോകത്തേക്ക് സംഭാവന ചെയ്തു .നിരക്ഷരന്‍ , ഗോപന്‍ , വല്ലഭന്‍ , അങ്ങനെ പലരും ആ പോസ്റ്റില്‍ തങ്ങളുടെ കഴിവുകള്‍ സംഭാവന ചെയ്തു .ഷാപ്പ്‌ നില്‍ക്കുന്ന സ്ഥലമാകയാല്‍ ആ സ്ഥലത്തെ ഷാപ്പന്നൂര്‍ എന്ന പേരില്‍ ഇപ്പോഴും അറിയപ്പെടുന്നു .

ഷാപ്പ്‌ പുരോഗതി പ്രാപിച്ചപ്പോള്‍ ഒരു നാടകം നടത്തണം എന്ന ആഗ്രഹം ഉണ്ടാകുകയും ആ സംഭവം ആദ്യം എല്ലാവരും തള്ളിക്കളഞ്ഞു എങ്കിലും കൊഞ്ചല്സ് എന്ന ഞങ്ങളുടെ കല്യാണി " എന്നാല്‍ ഒരു കൈ നോക്കിക്കളയാം " എന്ന് പറഞ്ഞു കൊണ്ട് ഞങ്ങള്‍ക്ക് ധൈര്യം തരുകയും ചെയ്തു . അന്നൊന്നും ഞങ്ങള്‍ക്ക് അധികം അന്തേവാസിനികള്‍ ഇല്ലായിരുന്നു . അങ്ങനെ കാപ്പിലാന്‍ നാടകമായ " ആരുടെ വീര പോരിനു വാടാ " എന്ന നാടകം ആരംഭിക്കുന്നു . ഈ സമയത്തൊന്നും ഞങ്ങള്‍ക്ക് ഗ്രൂപ്പ്കളോ പരസപരം അറിയുക പോലും ഇല്ലായിരുന്നു . വെറും ബ്ലോഗില്‍ കൂടി മാത്രമുള്ള ബന്ധങ്ങള്‍ . ആ ബന്ധങ്ങളൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നു ആ നാടകം ഏകദേശം 250 കമെന്റുകളും രംഗങ്ങളുമായി അവസാനിച്ചു .

ഈ നാടകത്തിന് ശേഷമാണ് ഞങ്ങള്‍ക്ക് ഒരു ഗ്രൂപ്പ്‌ തുടങ്ങിയാല്‍ കൊള്ളാം എന്ന ആഗ്രഹം ഉടലെടുക്കുന്നത് . അങ്ങനെ ആദ്യമായി ഞങ്ങളുടെ " കാപ്പിലാന്‍ നാടകവേദി " എന്ന ഗ്രൂപ്പ്‌ ആരംഭിക്കുകയും " കരളേ നീയാണ് കുളിര് " എന്ന നാടകം ആരംഭിക്കുകയും ചെയ്തു . ഈ ഗ്രൂപ്പില്‍ അന്ന് നാല് അഡ്മിനികളെ വെയ്ക്കുന്നു . നിരക്ഷരന്‍ , പാമരന്‍ , ഗോപന്‍ , പിന്നെ ഞാന്‍ . നാടകം നടന്നു കൊണ്ടിരിക്കുകയും പലരും ഈ ഗ്രൂപ്പില്‍ ചേരുകയും ചെയ്തു . പിന്നീട് വന്ന മാണിക്യം , ഗീതേച്ചി ഇവരൊക്കെയും ഈ ഗ്രൂപ്പില്‍ ചേരുകയും സഹകരിക്കുകയും ചെയ്തു .ഇവരെ രണ്ടു പേരെയും കാപ്പിലാന്‍ നാടകവേദിയുടെ അഡ്മിനികളായി വെയ്ക്കുകയും ചെയ്തു . ഇപ്പോഴും ആശ്രമത്തില്‍ ലോകത്തിന്റെ പല ഭാഗത്തായി 8 അട്മിനികളും ഈ കോളേജില്‍ ഏകദേശം 5 പേരും ഇങ്ങനെയുണ്ട് .ബൂലോകത്ത് മറ്റ് ഒരു ബ്ലോഗിലും ഇങ്ങനെ അഡ്മിനികള്‍ ഇത്രയും പേരില്ല എന്നാണ് എന്‍റെ കണക്ക് കൂട്ടല്‍ . ഞാന്‍ ഇത്രയും പേരെ വെയ്ക്കാന്‍ കാരണം തന്നെ കാപ്പിലാന്‍ എന്ന ഒരു ബ്ലോഗറെ ഒരു പ്രസ്ഥാനമാക്കി മാറ്റി എടുത്തത്‌ ഈ ബ്ലോഗര്‍മാര്‍ ആയതു കൊണ്ടും , എന്നും ഈ പ്രസ്ഥാനങ്ങള്‍ ജനകീയ പ്രസ്ഥാങ്ങള്‍ ആയി നിലകൊള്ളണം എന്ന ആഗ്രഹം കൊണ്ടാണ് .

"കരളേ നീയാണ് കുളിര് " എന്ന നാടകം ഏകദേശം തീര്‍ന്നപ്പോഴാണ്‌ ഞാന്‍ കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോകുന്നത് . ഗ്രൂപ്പില്‍ അംഗങ്ങള്‍ കൂടുതലാകുകയും എല്ലാവര്‍ക്കും നാടകം മാത്രം പോരാ മറ്റെന്തെങ്കിലും എഴുതാന്‍ ഒരിടം കൂടി വേണം എന്ന ആഗ്രഹം ഉടലെടുക്കുകയും ചെയ്തപ്പോഴാണ് ആല്‍ത്തറ പോലുള്ള ഒരു ബ്ലോഗിനെ ക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത് . ആ രാത്രി ഞാന്‍ നാട്ടിലേക്ക് പോകുന്നു .

( തുടരും )
അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍