Apr 8, 2008

പകല്‍ക്കിനാവിന്റെ കാന്റീന്‍ .

കോളേജിനോട് അനുബന്ധിച്ച് തുറന്ന പകലണ്ണന്‍ വക കാന്റീന്‍ .

39 comments:

ശിവ said...

രണ്ട് ചായ, രണ്ട് വട, (ഇന്നലത്തേത് വേണ്ടാ).....

പുകവലി പാടില്ല എന്നെഴുതിയിരിക്കുന്നത് എനിക്കു മനസ്സിലായി.....

രാഷ്ട്രീയം പാടില്ല എന്നെഴുതിയിരിക്കുന്നത് മനസ്സിലായില്ല.....

പാവപ്പെട്ടവന്‍ said...

ഒരു ചായയും, ഒരു പരുപ്പുവടയും പോരട്ടെ

വാഴക്കോടന്‍ ‍// vazhakodan said...

പകലാ ഒരു ലയിറ്റ് ചായ!
എടോ പകലാ വളരെ വളരെ ലയിറ്റായിട്ടു മതീ അതോണ്ടല്ലേ ലയിറ്റ് ചായ എന്ന് പറഞ്ഞത്. ഞാനൊന്ന് കണ്കുളിര്‍ക്കെ കാണട്ടെ പകലാ. ആ ഗാമാര ഓണാക്കല്ലേ, ഇലക്ഷന്‍ കഴിഞ്ഞിട്ടില്ല. പ്രതിച്ഛായ!

അനില്‍@ബ്ലോഗ് said...

എനിക്ക് ചായ വേണ്ട !

ലോ ലവിടെ ആ ടേബിളില്‍ ഒരു ചെയര്‍ കൂടി ഇടാന്‍ സ്ഥലമുണ്ട്. ഞാന്‍ ചുമ്മാ അവിടെ ഇരുന്നോളാം.

Thaikaden said...

Uzhunnuvadayundo, oru chaaya kudikkaan!!!!!

...പകല്‍കിനാവന്‍...daYdreamEr... said...

ദേ ഇവിടെ പഞ്ചാര അടി മാത്രമേ നടക്കുന്നുള്ളൂ... അടിച്ചു വെച്ച പൊറോട്ടയും ആ പോത്തിറച്ചി ഒലത്തിയതും അത് പോലിരിക്കുന്നു... ഇക്കണക്കിനു പോയാ കാന്റീനും പൂട്ടി ഞാനങ്ങ് പോകും പുള്ളാരെ... ! കഞ്ചാവും കള്ളും ദയവായി രാവിലെ ചോദിക്കല്ലേ അണ്ണന്മാരെ... ആ കാപ്പിലാന്‍ മോയ്ലാളി‌ കണ്ടാല്‍ എന്റെ കഞ്ഞീ പാറ്റ വീഴുവേ... ! ചായക്ക് അല്പം പാലും പഞ്ചാരേം കുറവാണേലും ചേര്‍ക്കുന്ന വെള്ളം സത്യമായിട്ടും കിണറ്റീന്നു കോരിയതാ ....
:)

...പകല്‍കിനാവന്‍...daYdreamEr... said...

ദേ കാപ്പൂ സാറേ.. യെവന്മാര് ഉച്ചക്ക് ചോറിനു വെച്ചിരിക്കുന്ന അച്ചാറെല്ലാം തോണ്ടി ക്കൊണ്ട് പോകുന്നു... ആ വാഴക്കോടനും അനിലും കൊറേ നേരമായി ഒരു ചായ പോലും വാങ്ങിക്കാതെ അവളുമാരുടെ പുറകെ വെള്ളമിറക്കുന്നു...

ബെല്ലടിച്ചടെ .. എല്ലാവനും ക്ലാസ്സിപ്പോ.. അവളുമാരവിടെ സ്വസ്ഥമായിരുന്നോട്ടെ ...
:D

...പകല്‍കിനാവന്‍...daYdreamEr... said...

ശിവയും പാവപ്പെട്ടവനും കാശ് തന്നിട്ടില്ലേ... യെവന്മാര് മുങ്ങാനുള്ള പരിപാടിയാ... ഇങ്ങനാന്നെ ഞാന്‍ കൂട്ടില്ല...

കാപ്പിലാന്‍ said...

ആരാണ് കാന്റീനില്‍ ബഹളം ഉണ്ടാക്കുന്നത്‌ . കായ് കൊടുക്കാതെ ആരും സാധനം വാങ്ങല്ലേ . പകലേ എല്ലാവരെയും ഒന്ന് ശ്രദ്ധിക്കണം . കള്ളപയലുകലാണ്.

അടുത്ത ക്ലാസ് തുടങ്ങാന്‍ നേരമായി എല്ലാവരും ക്ലാസ്സില്‍ പോയെ .

പകലേ .. എനിക്കും ഒരു ചായയും വടയും എടുത്തോളൂ ..ആചാര്യന്‍ രാവിലെ പൊറോട്ട അടിക്കുന്നതിന്റെ ക്ലു പറയാം എന്ന് പറഞ്ഞ് വന്നു. പിന്നിവിടെ വന്നില്ലേ .

ചാണക്യന്‍ said...

ഉണ്ണിയപ്പം ഇല്ലേ..ഇല്ലെങ്കില്‍ വേണ്ട നെയ്യപ്പമായാലും മതി....
ചായ കടുപ്പത്തില്‍ തന്നെ വേണം...

ബീഡിയുണ്ടെങ്കില്‍ ഒരു കെട്ട് കാജാ ബീഡിയും......പൈസ കളി കഴിഞ്ഞ് കിട്ടിയാല്‍ തരാം....

അതേ ഞാന്‍ ആ വാട്ടര്‍ ടാങ്കിനു ചുവട്ടില്‍ ഉണ്ടാവും....ചീട്ട് കളിക്കാനുള്ളവര്‍ക്ക് അങ്ങോട്ടു വരാം....

അനിലെ ഹരീഷെ...രണ്ടും കുറെ നേരമായല്ലോ വെള്ളമിറക്കാന്‍ തുടങ്ങിയിട്ട്....അതിനെയൊക്ക് വിട്....വാ നമുക്ക് ചീട്ട് കളിക്കാം...ഇന്നലെ പോയ കാശു മുഴുവന്‍ ഇന്ന് പിടിക്കണം...
ക്യാന്റീനിലെ പറ്റ് തീര്‍ക്കണം..പകലണ്ണന്‍ ആകെ ചൂടിലാ....

കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്....കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ..പ്രിന്‍സിപ്പാളെ മുട്ടാളാ..തന്നെ പിന്നെ കണ്ടോളാം....

...പകല്‍കിനാവന്‍...daYdreamEr... said...

ശെടാ.. അടുപ്പ് കത്തിക്കാന്‍ തീപ്പട്ടി കാണുന്നില്ലല്ലോ... ആ ചാണു എടുത്തോണ്ട് പോയതാണോ... ? കാപ്പൂ സാറേ ചായേടെ കാശു തന്നിട്ട് പോണേ... വേല കയ്യിലിരിക്കട്ടെ...
ആ ആചാര്യന്‍ ഒരു കുത്ത് ചീട്ടുമായി പോയതാ... ഇത് വരെ കണ്ടില്ലല്ലോ...

കാപ്പിലാന്‍ said...

ചാണൂ , ആ തീപ്പട്ടി കൊണ്ടുക്കൊടുക്ക് . ബീഡി കത്തിക്കുമ്പോള്‍ മീശക്കു തീപിടിക്കല്ലേ :)

കാപ്പിലാന്‍ said...

എന്‍റെ പറ്റെല്ലാം കുറിച്ച് വച്ചോ പകല്‍ മാസാവസാനം തരാം .
കാന്റീനില്‍ ചീട്ടു കളി പാടില്ല.

ചാണക്യന്‍ said...

മിലിട്ടറി ഇഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് രഘുനാഥന്‍ സാറിന്റെ സ്പാനറും പ്ലയറും സ്ക്രൂ ഡ്രൈവറും അടിച്ചു മാറ്റി ക്യാന്റീനില്‍ പണയം വെച്ച് പൊറോട്ടയും പോത്തിറച്ചിയും സ്ഥിരമായി വെട്ടി വിഴുങ്ങുന്ന ഹരീഷിനെ സാര്‍ അന്വേഷിക്കുന്നുണ്ട്...

പകലെ....വിവരമറിയും...ആ മിലിട്ടറി തോക്കും കൊണ്ട് വരുന്നുണ്ട്....തന്റെ നെഞ്ചത്തിന്ന് പൂത്തിരി കത്തും....ആ ഹരീഷ് കൊണ്ടു തന്ന സ്പാനറും പ്ലയറും സ്ക്രൂ ഡ്രൈവറും അങ്ങ് തിരിച്ചേല്‍പ്പിച്ച് തടി കേടാവാതെ നോക്ക്..

അനില്‍@ബ്ലോഗ് said...

അഡ്മിഷന്‍ തുടങ്ങുന്നതിനു മുമ്പേ ചാണുവിനെ പുറത്താക്കേണ്ടി വരുമെന്നാ തോന്നുന്നത്.

പ്രിന്‍സിപ്പാളെവിടെ?

അനില്‍@ബ്ലോഗ് said...

ലവേഴ്സ് കോര്‍ണറില്‍ നിന്നും പഞ്ചസാര കുറഞ്ഞതിന്റെ ചീണം മാറ്റാന്‍ ജനം കൂട്ടത്തോടെ കാന്റീനിലേക്കു വരുന്നുണ്ട്. ചായ കടുപ്പത്തില്‍ പഞ്ചാര കൂട്ടി എടുത്തോ, പലകേ.. സോറി പകലേ.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

സാറേ, ഞാന്‍ ക്ലാസ്സിലേക്ക് ഇല്ല. കാന്റീനില്‍ ഇരുന്നോളാം.
പകലെ, എനിക്ക് ചൂടോടെ ഒരു ഗ്ലാസ് മറ്റവനും തൊട്ടു കൂട്ടാന്‍ ഇച്ചെരെ അച്ചാറും.

...പകല്‍കിനാവന്‍...daYdreamEr... said...

ഈ ഹരീഷും രഘുനാഥനും തൈക്കേടനും ദൊശക്കരക്കുന്ന ചേച്ചിയുടെ ചുറ്റും നിന്ന് കറങ്ങുന്നു... യെവന്മാരെ പറഞ്ഞു ക്ലാസ്സില്‍ വിടോ..

...പകല്‍കിനാവന്‍...daYdreamEr... said...

മോനെ രാമചന്ദ്ര നീ ഇത് നാലാമത്തെ പെഗ്ഗും മൂന്നാമത്തെ കുപ്പി അചാറുമാ തീര്‍ക്കുന്നെ... ..അവസാനം പറ്റു ബുക്ക് അടിച്ചോണ്ട് പോയാ ... ങാ...

വാഴക്കോടന്‍ ‍// vazhakodan said...

സോറി ഞാന്‍ നിരീക്ഷണത്തിലായതിനാല്‍ ഇവിടെ നടന്നതൊന്നും ശ്രദ്ധിക്കാന്‍ പറ്റിയില്ല. പകലാ വീണ്ടും ഒരു ലയിറ്റ് ചായ. പൊറാട്ടയും ബീഫുമൊക്കെ ഞാന്‍ കാശുള്ളപ്പോള്‍ കഴിക്കാം. ഇപ്പൊ ചായ മാത്രം കടം പറഞ്ഞാ മതിയല്ലോ.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

സാറേ....
ആ ചേച്ചി എന്നെ കണ്ണിറുക്കി കാണിക്കുന്നു....

അനില്‍@ബ്ലോഗ് said...

ആരാടെ അവിടെ ഒണക്ക ബീഡി വലിക്കുന്നത്. എന്തൊരു നാറ്റം.
ന്‍ഫും.. ഫു..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

പകലാ, നാറ്റിക്കല്ലേ , പൈസ പിന്നെത്തരാം.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

അനിലേ, എനിക്ക് ബീഡിപ്പുക അലര്ജിയാണ്.
ആരും പുക വലിക്കരുത് .

കാപ്പിലാന്‍ said...

ഛെ ..ആരാണിവിടിരുന്നു ബീഡി വലിക്കുന്നത് . നാറ്റം കൊണ്ട് അകത്തെക്ക് കയറാന്‍ പറ്റുന്നില്ലല്ലോ . രാമചന്ദ്ര , അനിലേ , ചാണക്യ എല്ലാവരും എത്തിയോ ..ക്ലാസ്സില്‍ ആരും കയറുന്നില്ലേ .?
നോട്ടീസ് ബോര്‍ഡില്‍ പ്രത്യകം പറഞ്ഞിട്ടുണ്ട് .പുകവലിക്കാര്‍ക്ക് വേറെ സ്ഥലം ഉണ്ടെന്ന്. ബീഡി വലിക്കുന്നവര്‍ എല്ലാം പുറത്തിറങ്ങിക്കെ വേഗം ..ഛീ ഛീ ..

പകലേ , ബീഫ് വരട്ടിയത് ഉണ്ടെങ്കില്‍ ഒരു പ്ലേറ്റ് കാര്‍ത്ത്യാനി ടീച്ചര്‍ക്ക് വേണം . കൂടെ ഒരു പായ്ക്ക് വില്‍സ് എനിക്കും .

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹി..
കാര്‍ത്ത്യാനി ടീച്ചറോട് എന്തോരു സ്നേഹം...

കാപ്പിലാന്‍ said...

ചാണക്യ ,
കി ക്കി ക്കി
ഞങ്ങള്‍ തമ്മില്‍ അങ്ങനെ യാതൊരു ബന്ധവും ഇല്ല . കാന്റീനില്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ അതും കൂടി വാങ്ങിക്കാന്‍ പറഞ്ഞു.ഒരു പരോപകാരം അത്ര തന്നെ . ഇങ്ങനെയും ഉണ്ടോ ഏഷണിക്കാര്‍ . പകലേ , ഇതെന്റെ പറ്റില്‍ കുറിക്കണ്ട കേട്ടോ .

അനില്‍@ബ്ലോഗ് said...

കാപ്പിലെ,
ലതു മറ്റേ ബീഡിയാന്നാ തൊന്നുന്നത്, ഡെണ്ടെ തല നേരെ നിക്കുന്നില്ല.

കാപ്പിലാന്‍ said...

ആരാടാ കോളേജില്‍ കഞ്ചാവ് കയറ്റിയത് . ആ രാമചന്ദ്രന്‍ എന്തിയെ ? മുങ്ങിയോ . ഇവിടെ വന്നപ്പോഴേ അറിയാം ഇതായിരിക്കും പരിപാടി എന്ന് .

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

അയ്യേ, ഞാന്‍ കഞ്ചാവടിക്കാറില്ല. എനിക്ക് മൂക്ക് പൊടി ആണിഷ്ട

കാപ്പിലാന്‍ said...

പുതിയ ക്ലാസ് തുടങ്ങി .എല്ലാവരും ക്ലാസ്സില്‍ കയറിക്കെ വേഗം ഉം ഉം ഉം

കാന്താരിക്കുട്ടി said...

എനിക്ക് നല്ല പാലൊഴിച്ച ചായേം വെജിറ്റബിൾ കട്ലറ്റും തായോ ! വേഗമാവട്ടെ.ക്ലാസ്സ് തുടങ്ങാറായി!

ആചാര്യന്‍... said...

സ്വാറി...ഞാ പൊറോട്ടയടിയുടെ തിരക്കിലാരുന്നു. താമസിച്ച് പോയ്യീന്നു പറഞ്ഞ് ആ പകലണ്ണന്‍ നമ്മളേ ഇട്ടോടിച്ച്....ആ എങ്ങനൊണ്ട് നമ്മടെ സ്പെഷലു പൊറോട്ടാ...

രഘുനാഥന്‍ said...

പകലാ പിള്ളേരെല്ലാം ക്ലാസില്‍ പോയി.. ഇനി എന്റെ പതിവ് ഇങ്ങെടുത്തോ....ആ പ്രന്‍സി വരുന്നേനു മുന്‍പ് സങ്ങതി നടത്തിയേക്കാം.. വെള്ളം കുറച്ചു മതി കേട്ടോ..പിന്നേ ആ പഴയ അച്ചാറിനു പകരം കുറച്ചു കശുവണ്ടി വറുത്തത് മേടിക്കണം ...കുപ്പി എവിടാ വച്ചിരിക്കുന്നത്...?? ആ പൊറോട്ടക്കാരന്‍ ആചാര്യനെങ്ങാനും കണ്ടാല്‍ മുഴുവന്‍ തീര്‍ത്തുകളയും..സാധനം മിലിട്ടരിയാ...മനക്കരുത്തില്ലാത്തവര്‍ അടിച്ചാല്‍ ഉഗ്രവാദി ആയിപ്പോകും!!

ആചാര്യന്‍... said...

അണ്ണ, ബൂലോകഇലക്ഷനില്‍ കെട്ടി വെച്ച കാശ് പോയണ്ണാ, എന്നെ തിരിച്ച് സ്വീകരിക്കണം അണ്ണ..ഞാന്‍ റെസഷന്‍ റേറ്റില്‍ പൊറോട്ട അടിച്ചോളാം...

അനുജി, കുരീപ്പള്ളി. said...

"പകലണ്ണാ...ഞാന്‍ ആദ്യായിട്ടാ കാന്റീനില്‍......കാപ്പിലാന്‍ മാഷിന്റെ മുതുപൊളപ്പന്‍ ഡയലോഗ് കേട്ട് തള്ളിപ്പോയ്.ഒരു ചായ തരുമോ കടുപ്പത്തില്.........പഞ്ചാര വേണോന്നില്ല ഞാന്‍ ഇവിടുന്നു എങ്ങനേലും അഡ്ജസ്റ്റ് ചെയ്തോളാം....... "

കാട്ടിപ്പരുത്തി said...

പാവപ്പെട്ടവന്‍ അപ്പൊ ഗ്രൂപ് ഏതാന്നു മനസ്സിലായി

മനു said...

ചായീം പൊറോട്ടീം ബീഫും കഴിച്ചാ കോളേജില് ഒരഡ്മിഷന്‍ തര്വോ

Jaison mathew said...

eenikkoru kubussum chaeyyum madiyee

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍