Aug 17, 2009

ജനകീയ പ്രസ്ഥാനങ്ങള്‍

കഴിഞ്ഞ ക്ലാസ്സില്‍ നമ്മള്‍ പഠിച്ചത് ആല്‍ത്തറ എന്ന പ്രസ്ഥാനം തുടക്കം കുറിച്ചതിനെ പറ്റിയാണ് .എന്നാല്‍ അതിന്റെ അടിസ്ഥാനത്തെ പറ്റി പറഞ്ഞില്ല .കാപ്പിലാന്‍ സ്ഥാപിച്ച എല്ലാ ജനകീയ പ്രസ്ഥാനങ്ങളുടെയും ആവിഭാവം എന്നത് മദ്യപാനികള്‍ക്ക് സ്വാഗതം എന്ന ഒരു ഗവിതയില്‍ നിന്നാണ് .ഈ പഴമ്പുരാണങ്ങള്‍ പറയുന്നത് പിന്നീട് എപ്പോഴെങ്കിലും ബ്ലോഗിന്റെ ചരിത്രം പഠിക്കുന്ന ബ്ലിസ്റ്ററി വിദ്യാര്‍ഥികള്‍ക്ക് ഉതകുന്നെങ്കില്‍ നന്നായിരിക്കും എന്ന ചിന്തയിലാണ് .
ഞാന്‍ ഹരി ശ്രീ ഗണപതിയെ നമഃ എന്നെഴുതി പഠിച്ച എന്‍റെ സ്വന്തം ബ്ലോഗിലാണ് ഇപ്പോഴത്തെ ആശ്രമം നിലകൊള്ളുന്നത് .ആ ബ്ലോഗ്‌ പിന്നീട് ഗ്രൂപ്പ്‌ ബ്ലോഗ്‌ ആയി മാറുകയും എനിക്ക് വേണ്ടി പത്ത് സെനറ്റ്‌ സ്ഥലം വേറെ വാങ്ങി കൊള്ളികള്‍ സ്ഥാപിക്കുകയും ചെയ്തു . മദ്യപാനികള്‍ക്ക് സ്വാഗതം എന്ന ആ പോസ്റ്റില്‍ പാമരന്റെ നാടന്‍പാട്ടുകള്‍ ആദ്യമായി ബൂലോകത്തേക്ക് സംഭാവന ചെയ്തു .നിരക്ഷരന്‍ , ഗോപന്‍ , വല്ലഭന്‍ , അങ്ങനെ പലരും ആ പോസ്റ്റില്‍ തങ്ങളുടെ കഴിവുകള്‍ സംഭാവന ചെയ്തു .ഷാപ്പ്‌ നില്‍ക്കുന്ന സ്ഥലമാകയാല്‍ ആ സ്ഥലത്തെ ഷാപ്പന്നൂര്‍ എന്ന പേരില്‍ ഇപ്പോഴും അറിയപ്പെടുന്നു .

ഷാപ്പ്‌ പുരോഗതി പ്രാപിച്ചപ്പോള്‍ ഒരു നാടകം നടത്തണം എന്ന ആഗ്രഹം ഉണ്ടാകുകയും ആ സംഭവം ആദ്യം എല്ലാവരും തള്ളിക്കളഞ്ഞു എങ്കിലും കൊഞ്ചല്സ് എന്ന ഞങ്ങളുടെ കല്യാണി " എന്നാല്‍ ഒരു കൈ നോക്കിക്കളയാം " എന്ന് പറഞ്ഞു കൊണ്ട് ഞങ്ങള്‍ക്ക് ധൈര്യം തരുകയും ചെയ്തു . അന്നൊന്നും ഞങ്ങള്‍ക്ക് അധികം അന്തേവാസിനികള്‍ ഇല്ലായിരുന്നു . അങ്ങനെ കാപ്പിലാന്‍ നാടകമായ " ആരുടെ വീര പോരിനു വാടാ " എന്ന നാടകം ആരംഭിക്കുന്നു . ഈ സമയത്തൊന്നും ഞങ്ങള്‍ക്ക് ഗ്രൂപ്പ്കളോ പരസപരം അറിയുക പോലും ഇല്ലായിരുന്നു . വെറും ബ്ലോഗില്‍ കൂടി മാത്രമുള്ള ബന്ധങ്ങള്‍ . ആ ബന്ധങ്ങളൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നു ആ നാടകം ഏകദേശം 250 കമെന്റുകളും രംഗങ്ങളുമായി അവസാനിച്ചു .

ഈ നാടകത്തിന് ശേഷമാണ് ഞങ്ങള്‍ക്ക് ഒരു ഗ്രൂപ്പ്‌ തുടങ്ങിയാല്‍ കൊള്ളാം എന്ന ആഗ്രഹം ഉടലെടുക്കുന്നത് . അങ്ങനെ ആദ്യമായി ഞങ്ങളുടെ " കാപ്പിലാന്‍ നാടകവേദി " എന്ന ഗ്രൂപ്പ്‌ ആരംഭിക്കുകയും " കരളേ നീയാണ് കുളിര് " എന്ന നാടകം ആരംഭിക്കുകയും ചെയ്തു . ഈ ഗ്രൂപ്പില്‍ അന്ന് നാല് അഡ്മിനികളെ വെയ്ക്കുന്നു . നിരക്ഷരന്‍ , പാമരന്‍ , ഗോപന്‍ , പിന്നെ ഞാന്‍ . നാടകം നടന്നു കൊണ്ടിരിക്കുകയും പലരും ഈ ഗ്രൂപ്പില്‍ ചേരുകയും ചെയ്തു . പിന്നീട് വന്ന മാണിക്യം , ഗീതേച്ചി ഇവരൊക്കെയും ഈ ഗ്രൂപ്പില്‍ ചേരുകയും സഹകരിക്കുകയും ചെയ്തു .ഇവരെ രണ്ടു പേരെയും കാപ്പിലാന്‍ നാടകവേദിയുടെ അഡ്മിനികളായി വെയ്ക്കുകയും ചെയ്തു . ഇപ്പോഴും ആശ്രമത്തില്‍ ലോകത്തിന്റെ പല ഭാഗത്തായി 8 അട്മിനികളും ഈ കോളേജില്‍ ഏകദേശം 5 പേരും ഇങ്ങനെയുണ്ട് .ബൂലോകത്ത് മറ്റ് ഒരു ബ്ലോഗിലും ഇങ്ങനെ അഡ്മിനികള്‍ ഇത്രയും പേരില്ല എന്നാണ് എന്‍റെ കണക്ക് കൂട്ടല്‍ . ഞാന്‍ ഇത്രയും പേരെ വെയ്ക്കാന്‍ കാരണം തന്നെ കാപ്പിലാന്‍ എന്ന ഒരു ബ്ലോഗറെ ഒരു പ്രസ്ഥാനമാക്കി മാറ്റി എടുത്തത്‌ ഈ ബ്ലോഗര്‍മാര്‍ ആയതു കൊണ്ടും , എന്നും ഈ പ്രസ്ഥാനങ്ങള്‍ ജനകീയ പ്രസ്ഥാങ്ങള്‍ ആയി നിലകൊള്ളണം എന്ന ആഗ്രഹം കൊണ്ടാണ് .

"കരളേ നീയാണ് കുളിര് " എന്ന നാടകം ഏകദേശം തീര്‍ന്നപ്പോഴാണ്‌ ഞാന്‍ കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോകുന്നത് . ഗ്രൂപ്പില്‍ അംഗങ്ങള്‍ കൂടുതലാകുകയും എല്ലാവര്‍ക്കും നാടകം മാത്രം പോരാ മറ്റെന്തെങ്കിലും എഴുതാന്‍ ഒരിടം കൂടി വേണം എന്ന ആഗ്രഹം ഉടലെടുക്കുകയും ചെയ്തപ്പോഴാണ് ആല്‍ത്തറ പോലുള്ള ഒരു ബ്ലോഗിനെ ക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത് . ആ രാത്രി ഞാന്‍ നാട്ടിലേക്ക് പോകുന്നു .

( തുടരും )

9 comments:

Sabu Kottotty said...

ഇരിയ്ക്കട്ടെ തേങ്ങ്യാ എന്റെവഹ
(((((ഠേ))))))

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഹിസ്റ്ററി ക്ലാസ്സില്‍ ഞാന്‍ പണ്ടെ കയറാറില്ല. :)

അരുണ്‍ കരിമുട്ടം said...

എന്നിട്ട്??

ഞാന്‍ ആചാര്യന്‍ said...

എല്ലാ ചരിത്രങ്ങളും നാളെ നമ്മള്‍ എന്താവും എന്ന് അറിയാനുള്ള റിഹേഴ്സല്‍ വേദി മാത്രമായിത്തീരട്ടെ.. ആഘാതങ്ങളോടെ..കടുത്ത മനോ വേദനയോടെ...

മീര അനിരുദ്ധൻ said...

എന്നിട്ടെന്തു സംഭവിച്ചു എന്നറിയാൻ ആകാംക്ഷയുണ്ട്.ബാക്കി ഭാഗം പോരട്ടെ

ചാണക്യന്‍ said...

ബാക്കി പറയൂ കാപ്പൂ....:)

പ്രയാണ്‍ said...

കഥയറിയാതെ ആട്ടംകാണുകയായിരുന്നു അല്ലെ ഞ്ങ്ങളൊക്കെ..എന്തായാലും കേള്‍ക്കട്ടെ.

ബോണ്‍സ് said...

അപ്പൊ അങ്ങനെയാണ് പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ ഉണ്ടായത്..ഹല്ലാ പിന്നെ!!

ഹരിയണ്ണന്‍@Hariyannan said...

എന്നെക്കുറിച്ച് ഇവിടെ പറഞ്ഞതുകൊണ്ട്,അത് അറിഞ്ഞതുകൊണ്ട്,അതു വായിച്ചതുകൊണ്ട്....

കാപ്പിലാന്‍...

എന്റെ ബ്ലോഗിങ്ങ് എന്റെ സ്വകാര്യബ്ലോഗാണ്.
അവിടെ ആക്ടീവാകുക അഥവാ എഴുതുക എന്നത് എന്റെ വ്യക്തിപരമായ സൌകര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.ഞാന്‍ ഇപ്പോഴും “ആക്ടീവ്” തന്നെയാണ്.പക്ഷേ, വ്യക്തിപരമായ അസൌകര്യങ്ങളാല്‍ പഴയതുപോലെ പോസ്റ്റുകളിടുന്നില്ല എന്നേ ഉള്ളൂ.

നാടകവേദി എന്ന ഗ്രൂപ് ബ്ലോഗില്‍ സഹകരിക്കുകയും നാടകമെഴുതുകയും ചെയ്തത്, അന്നത്തെ സാഹചര്യത്തില്‍ ആ വേദി കലര്‍പ്പില്ലാത്ത സൌഹൃദങ്ങളുടെ വേദികൂടിയായി തോന്നിയിരുന്നതുകൊണ്ടാണ്.
അതേ ആത്മര്‍ത്ഥതയോടുകൂടിയാണ് എന്നെ ആല്‍ത്തറയില്‍ ഉള്‍പ്പെടുത്താത്തതെന്തെന്ന് കാപ്പിലാനോട് ചോദിച്ചത്.

മാണിക്യം ബ്ലോഗ് തുടങ്ങുന്നതിനും എത്രയോ മുന്‍പുതന്നെ എനിക്കറിയാം.ഇപ്പോഴും എന്റെയോ എന്റെ കുടുംബത്തിന്റെയോ ആഘോഷങ്ങളില്‍ ഒരു ഫോണ്‍ കോളായി അവര്‍ സാമീപ്യമറിയിക്കും.അവര്‍ക്ക് ബ്ലോഗുതുടങ്ങാന്‍ സഹായിച്ചവരില്‍ ഞാനും ഒരാളാണ്.

നാടകവേദി,ആല്‍ത്തറ,ആശ്രമം എന്നിങ്ങനെ ഗ്രൂപ് ബ്ലോഗുകള്‍ സൌഹൃദക്കൂട്ടമെന്നതിനപ്പുറം സ്വകാര്യമായ പ്രശസ്തികള്‍ക്കുവേണ്ടി ഉപയോഗിക്കപ്പെടുന്നു എന്ന് ‘എനിക്കുതോന്നിയതുകൊണ്ടാണ്’ ഞാന്‍ വീണ്ടും താങ്കള്‍ അയച്ച ഇന്വിറ്റേഷന്‍സ് സ്വീകരിക്കാതിരുന്നത്.

ആശ്രമത്തില്‍ നിന്നും മാറ്റിയതിലോ ആല്‍ത്തറയില്‍ കയറ്റാത്തതിലോ മനം നൊന്ത് ഹരിയണ്ണന്‍ ബ്ലോഗിങ്ങ് സാവധാനം മതിയാക്കിയെന്നൊക്കെ പറഞ്ഞ് എന്നെ അപമാനിക്കരുത്...പ്ലീസ്!

കാപ്പിലാനും മാണിക്യവും അവരുടെ ഗ്രൂപ് ബ്ലോഗുകളിലെ പലേ അംഗങ്ങളും വ്യക്തിപരമായി എനിക്ക് ഇപ്പോഴും സുഹൃത്തുക്കളാണെന്നിരിക്കേ ഇത്തരം വിവാദങ്ങളിലേക്ക് ഇനി എന്റ്റെ പേര് വലിച്ചിഴക്കരുതെന്ന് അഭ്യര്‍ത്ഥന.

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍