എന്റെ ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട ഒരു നിമിക്ഷത്തിലാവണം മാണിക്യം എന്ന " പുരുഷനെ " ഞാന്‍ കണ്ടെത്തിയത് .പരിചയപ്പെട്ടപ്പോള്‍ കാനഡയില്‍ ആണെന്നും ടീച്ചര്‍ ആണെന്നും അറിഞ്ഞപ്പോള്‍ അന്നത്തെ നാടകവേദിയുടെ അഡ്മിനികളില്‍ ഒരാളായി വെച്ചു.
നാടകവേദിയുടെ നാടകം കഴിയാറായപ്പോള്‍ ഞാന്‍ നാട്ടിലേക്ക് പോകുന്നു .അതിന് മുന്‍പേ " തട്ടുകട " എന്ന പോസ്റ്റില്‍ കാവലാന്‍ ഒരു കമെന്റ് ഇട്ടത് ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നു ." കാപ്പിലാനെ , സൂക്ഷിച്ചോ !!! . നാട്ടില്‍ നിന്ന് വരുമ്പോള്‍ ഷാപ്പിന്റെ കഴുക്കോല് വരെ ഈ കൂട്ടര് കൊണ്ട് പോകും " .ആ വാക്കുകള്‍ സത്യങ്ങള്‍ ആയിരുന്നു എന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു .
നാട്ടില്‍ ചെന്ന പിറ്റേ ദിവസം തിരുവനന്തപുരത്ത് ബ്ലോഗ് അക്കാദമിയുടെ മീറ്റില്‍ പങ്കെടുത്തതിന് ശേഷം ഗീതേച്ചിയുടെ വീട്ടില്‍ നിന്നും വിഭവ സമൃദ്ധമായ പച്ചക്കറി ഊണ് കഴിക്കുന്നതിനിടയിലാണ് നാടകവേദിയില്‍ ആല്‍ത്തറയുടെ ആദ്യ പോസ്റ്റ് വന്നു എന്നറിയുന്നത് . തിരക്കുകള്‍ കാരണം ഒരു മാസം പലപ്പോഴും എനിക്ക് ബ്ലോഗില്‍ കയറുവാനോ മറ്റൊന്നിനും സാധിച്ചില്ല എങ്കിലും ഒരു ദിവസം ഞാന്‍ ഓണ്‍ലൈന്‍ വന്നപ്പോള്‍ ദുബായിലെ ഹരിയണ്ണന്‍ എന്നോട് ചോദിച്ചു " കാപ്പിലാനെ ഞാനെന്താണ് ആല്‍ത്തറയില്‍ ഇല്ലാത്തത് ? എനിക്ക് ഇന്വി അയച്ചില്ലല്ലൊ " . ഞാന്‍ പറഞ്ഞു എനിക്കതിനെക്കുറിച്ച് അറിയില്ല . ഞാന്‍ അവിടെ വന്നിട്ട് കാര്യങ്ങള്‍ നോക്കാം എന്ന് പറഞ്ഞു .
ഒരു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ തിരികെ വന്നു . ഗോപനോട് കാര്യങ്ങള്‍ തിരക്കി . ആല്‍ത്തറയില്‍ എല്ലാവരും വരുന്നുണ്ട് .നന്നായി പോകുന്നു . ആ സമയം ഞാന്‍ ഹരിയണ്ണന്റെ കാര്യങ്ങള്‍ സംസാരിച്ചു . എന്നാല്‍ ഹരിയെ ആല്‍ത്തറയില്‍ എടുക്കാന്‍ ഗോപന് കൂട്ടാക്കിയില്ല . ഞാന്‍ ചോദിച്ചു " ആരാണ് ഇതിന്റെ അഡ്മിനി "? ഗോപന് മറുപടി പറഞ്ഞത് , തല്ക്കാലം ഞാന്‍ തന്നെയാകും .വേറെ ആരെയും ഇതില്‍ ഇപ്പോള്‍ എടുക്കുന്നില്ല . എനിക്കെന്തോ വല്ലാതെ ദേഷ്യവും വിഷമവും വന്നു .
ആയിടക്കാണ് നമ്മുടെ വില്ലാളി വീരനായ സന്തോഷ് മാധവന് ജയിലില്‍ പോയ വാര്‍ത്ത കേള്‍ക്കുവാന്‍ ഇടയായത് .ഉടനെ തന്നെ നാടകവേദിയിലെ എല്ലാവര്ക്കും മുന്‍കാല ശമ്പളവും കുടിശികയും ആയുഷ്കാല പെന്‍ഷനും കൊടുത്ത് പിരിച്ചു വിട്ടു . അതിന് ശേഷമാണ് തോന്നിയ വാസിയുടെ ആശ്രമമമായ തോന്ന്യാശ്രമം നിര്‍മ്മിക്കുന്നത് . പിന്നീട് ഗോപനുമായി ശീത സമരത്തില്‍ ഏര്‍പ്പെടുകയും ഒരിക്കല്‍ ആല്‍ത്തറയില്‍ വെച്ചു ഗീതേച്ചിയുടെ ഒരു പോസ്റ്റില്‍ ഞാന്‍ വികാര ക്ഷോഭത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു . എന്നാല്‍ അത് കഴിഞ്ഞ ശേഷം ഞങ്ങള്‍ ആറ് പേര്‍ക്കായി അഡ്മിനി സ്ഥാനം തരികയും ചെയ്തു . അതിന് ശേഷം ഞാന്‍ ഹരിക്ക് ആല്‍ത്തറയില്‍ റിക്വസ്റ്റ് അയച്ചിട്ടും സ്വീകരിക്കാന്‍ ഹരി കൂട്ടാക്കിയില്ല .അന്ന് തൊട്ട് ഇന്നോളം ഈ അഡ്മിനി പ്രശ്നം ഒരു വലിയ പ്രശനമായി നീറി നീറി കിടക്കുകയായിരുന്നു . ഒരിക്കല്‍ വളരെ തന്ത്ര പൂര്‍വ്വം മാണിക്യം ഹരിയെ തോന്ന്യാശ്രമത്തിന്റെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കി .ചോദിച്ചപ്പോള്‍ പറഞ്ഞത് അബദ്ധം പറ്റിപ്പോയി എന്ന മറുപടിയാണ് . എന്നാല്‍ വീണ്ടും പലപ്രാവശ്യം ഹരിക്ക് ഞാന്‍ ഹരിക്ക് ആശ്രമത്തില്‍ നിന്നും റിക്വസ്റ്റ് അയച്ചിട്ടും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല . എന്തായാലും ആ സംഭവത്തിനു ശേഷം ഹരി പതുക്കെ ബൂലോകത്ത് നിന്നും മാറുകയും ചെയ്തു .
ഈ ചരിത്ര സത്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത് ആരെയും അമിതമായി വിശ്വസിക്കുകയും ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഒരിക്കലും ഗ്രൂപ്പ് ബ്ലോഗില്‍ അഡ്മിനി സ്ഥാനത്ത് ഇരിക്കുകയും ചെയ്യരുത് എന്നതാണ് . ഇനി നമ്മള് അടുത്ത ക്ലാസ്സില്‍ പഠിക്കുന്നത് അടുത്തിടെ നടന്ന സംഭവങ്ങളിലേക്ക് ഒരു വിരല്‍ ചൂണ്ടല്‍ .
( തുടരും )
13 comments:
പഴയ ആൾക്കാരെ ഒന്നും അറിയില്ലാത്തതിനാൽ ഒന്നും മനസ്സിലാവണില്ല.
ഞാൻ ഒരു ബ്ലോഗ്ഗ് തുടങ്ങി.അതിൽ കമന്റ് പിൻ തുടരാൻ ഉള്ള ഓപ്ഷൻ കാണുന്നില്ല.എന്നെ ഒന്നു സഹായിക്കാമോ ?
ഇത് ചരിത്രമാകും
;)
ഇനിയിതൊക്കെ പഠിച്ച് പരൂഷയെഴുതി പാസ്സായാലെ കോളേജില്‍ തുടരാന്‍ പറ്റൂന്ന്ണ്ടാ സാറേ?
:)
കാപ്പിലാന് മാഷെ അനുഗ്രഹിക്കപ്പെട്ട നിമിഷം,ശപിക്കപ്പെട്ട നിമിഷം എന്നിങ്ങനെയില്ല.അന്ന് നല്ലതായി തോന്നിയത് ഇന്ന് ചീത്തയായി തോന്നുന്നു.തോന്നലുകള്‍ നിലനില്പ്പുള്ളവയല്ല അതിനാല്‍ കൂടുതല്‍ പറയുന്നത് ഒഴിവാക്കുന്നതല്ലേ നല്ലത്? അതിനല്ലേ പക്വത എന്നൊക്കെ പറയുന്നത്?
ബൂലോക സൗഹൃദങ്ങളില്‍ കൂടുതല്‍ നന്മയും സ്നേഹവും പുലരട്ടെ എന്ന ആശംസയോടെ.
ഓഹോ പ്രശ്നങ്ങൾ ഇപ്പോ ഉണ്ടായതല്ല അല്ലെ?
മുൻപെ ഇതിനു വേണ്ടി വടം വലി ആയിരുന്നു അല്ലെ...
ഇതൊന്നും അറിയാതെ വന്ന് ചാടിയ നമ്മളാരായി....
എന്തരോ എന്തോ....:):)
ഇനിയും ഈ വിഷയത്തെ പറ്റി ക്ലാസില്ല . കുട്ടികള്‍ എല്ലാവരും അടുത്ത ക്ലാസ്സില്‍ കയറുക .
good....:)
ചരിത്രത്തിന്റെ ഭൂമിക അപ്പോള്‍ അങ്ങനെയായിരുന്നു അല്ലേ. ചരിത്രമുറങ്ങുന്ന തിരുനാവായയില്‍ എന്നൊക്കെ പറയുന്നതു പോലെ...
നന്നായിട്ടുണ്ട്..
ഹൃദയപൂര്‍വ്വം
ഈ ചരിത്ര സത്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത് ആരെയും അമിതമായി വിശ്വസിക്കുകയും ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഒരിക്കലും ഗ്രൂപ്പ് ബ്ലോഗില്‍ അഡ്മിനി സ്ഥാനത്ത് ഇരിക്കുകയും ചെയ്യരുത് എന്നതാണ് .
നോട്ട് ദ പോയിന്റ്!!
എല്ലാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും,
അധ്യാപകര്‍ക്കും,
കാപ്പിലാന് മാഷിനും
പിന്നെ സൂറാക്കും
കനലിന്റെ പൊന്നോണാശംസകള്‍
എന്നെക്കുറിച്ച് ഇവിടെ പറഞ്ഞതുകൊണ്ട്,അത് അറിഞ്ഞതുകൊണ്ട്,അതു വായിച്ചതുകൊണ്ട്....
കാപ്പിലാന്...
എന്റെ ബ്ലോഗിങ്ങ് എന്റെ സ്വകാര്യബ്ലോഗാണ്.
അവിടെ ആക്ടീവാകുക അഥവാ എഴുതുക എന്നത് എന്റെ വ്യക്തിപരമായ സൌകര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.ഞാന്‍ ഇപ്പോഴും “ആക്ടീവ്” തന്നെയാണ്.പക്ഷേ, വ്യക്തിപരമായ അസൌകര്യങ്ങളാല്‍ പഴയതുപോലെ പോസ്റ്റുകളിടുന്നില്ല എന്നേ ഉള്ളൂ.
നാടകവേദി എന്ന ഗ്രൂപ് ബ്ലോഗില്‍ സഹകരിക്കുകയും നാടകമെഴുതുകയും ചെയ്തത്, അന്നത്തെ സാഹചര്യത്തില്‍ ആ വേദി കലര്‍പ്പില്ലാത്ത സൌഹൃദങ്ങളുടെ വേദികൂടിയായി തോന്നിയിരുന്നതുകൊണ്ടാണ്.
അതേ ആത്മര്ത്ഥതയോടുകൂടിയാണ് എന്നെ ആല്‍ത്തറയില്‍ ഉള്പ്പെടുത്താത്തതെന്തെന്ന് കാപ്പിലാനോട് ചോദിച്ചത്.
മാണിക്യം ബ്ലോഗ് തുടങ്ങുന്നതിനും എത്രയോ മുന്‍പുതന്നെ എനിക്കറിയാം.ഇപ്പോഴും എന്റെയോ എന്റെ കുടുംബത്തിന്റെയോ ആഘോഷങ്ങളില്‍ ഒരു ഫോണ്‍ കോളായി അവര്‍ സാമീപ്യമറിയിക്കും.അവര്‍ക്ക് ബ്ലോഗുതുടങ്ങാന്‍ സഹായിച്ചവരില്‍ ഞാനും ഒരാളാണ്.
നാടകവേദി,ആല്‍ത്തറ,ആശ്രമം എന്നിങ്ങനെ ഗ്രൂപ് ബ്ലോഗുകള്‍ സൌഹൃദക്കൂട്ടമെന്നതിനപ്പുറം സ്വകാര്യമായ പ്രശസ്തികള്ക്കുവേണ്ടി ഉപയോഗിക്കപ്പെടുന്നു എന്ന് ‘എനിക്കുതോന്നിയതുകൊണ്ടാണ്’ ഞാന്‍ വീണ്ടും താങ്കള്‍ അയച്ച ഇന്‍വിറ്റേഷന്‍സ് സ്വീകരിക്കാതിരുന്നത്.
ആശ്രമത്തില്‍ നിന്നും മാറ്റിയതിലോ ആല്‍ത്തറയില്‍ കയറ്റാത്തതിലോ മനം നൊന്ത് ഹരിയണ്ണന്‍ ബ്ലോഗിങ്ങ് സാവധാനം മതിയാക്കിയെന്നൊക്കെ പറഞ്ഞ് എന്നെ അപമാനിക്കരുത്...പ്ലീസ്!
കാപ്പിലാനും മാണിക്യവും അവരുടെ ഗ്രൂപ് ബ്ലോഗുകളിലെ പലേ അംഗങ്ങളും വ്യക്തിപരമായി എനിക്ക് ഇപ്പോഴും സുഹൃത്തുക്കളാണെന്നിരിക്കേ ഇത്തരം വിവാദങ്ങളിലേക്ക് ഇനി എന്റ്റെ പേര് വലിച്ചിഴക്കരുതെന്ന് അഭ്യര്‍ത്ഥന.
August 23, 2009 8:51 PM
Post a Comment