Jan 19, 2010
ടി.സി.മാത്യു & ജയദീപ് വാര്യര്‍-ദൈവതുല്യര്‍?
സര്‍വവ്യാപിയെന്നും തൂണിലും തുരുമ്പിലുമുണ്ടെന്നും നമ്മള് വിശ്വസിക്കുന്നത് ദൈവത്തെപ്പറ്റി മാത്രമാണ്. എന്നാല്‍ ഇന്നലെ രാത്രി ഒമ്പത് മണിക്ക് മറ്റ് രണ്ട് പേര്‍ക്കു കൂടി ഈ സിദ്ധികള്‍ ഉണ്ടോ എന്ന സംശയം നമ്മുടെ പ്രിയപ്പെട്ട രണ്ട് ടീ വി ചാനലുകള്‍ ഉയര്‍ത്തിത്തന്നു. മറ്റാരുമല്ല, കേരള ക്രിക്കറ്റ് അസോസിയേഷന് നെടുംതൂണ് ശ്രീ. ടി.സി മാത്യുവിനും റ്റൈംസ് ഓഫ് ഇന്ത്യ സ്പോര്‍ട്സ് എഡിറ്റര്‍ ജയദീപ് വാര്യര്‍ക്കുമാണ് നമ്മുടെ പ്രിയങ്കര ചാനലുകളായ ഏഷ്യാനെറ്റും ഇന്‍ഡ്യാ വിഷനും ഈ സര്വവ്യാപന പദവി കൊടുക്കാന്‍ ശ്രമിച്ചത്. ഒരേ സമയം "ലൈവ്" ആയി ഒന്‍പത് മണി രാത്രിക്ക് തുടങ്ങുന്ന ഇന്‍ഡ്യാവിഷന്റെ ന്യൂസ് നൈറ്റ് (നികേഷ്കുമാര്‍), ഏഷ്യാനെറ്റിന്റെ "ന്യൂസ് ഹവര്‍"(വിനു) എന്നീ പരിപാടികളില്‍, ഒരേ സമയം ഇരുവരെയും "ലൈവ്" ആയി പ്രത്യക്ഷപ്പെടുത്താന്‍ ഇരു ചാനലുകള്‍ക്കും, അതു കണ്ട് രോമാഞ്ചമണിയാന്‍ നമുക്കും ഇന്നലെ ഭാഗ്യം സിദ്ധിച്ചു. ടി.സി മാത്യു ഒരേ ഡിസൈന്‍ ഷര്‍ട്ടാണ് രണ്ട് ചാനലിലും ഇട്ടിരുന്നത്. വലിയ താല്പര്യമൊന്നുമില്ലാതെ എന്തൊക്കെയോ മറുപടികള്‍ പറഞ്ഞുകൊണ്ടിരുന്ന ജയദീപ് വാര്യര്‍ ഫോണ്‍ ഇന്‍ ആയിരുന്നു. നികേഷിനു ഒരു കുസൃതിച്ചിരി ഉണ്ടായിരുന്നോ എന്ന് സംശയം. വിദഗ്ധരോട് പതിവ് പോലെ ചൊറിയുന്ന ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും വിനുവിന് വീര്‍ത്ത മുഖമായിരുന്നു. റിമോട്ടില്‍ കളിച്ച് പതിനഞ്ച് മിനിറ്റോളം സൂര്യഗ്രഹണം പോലെ രണ്ട് ചാനലുകളിലും പരസ്പരം വിഴുങ്ങുന്ന ഈ അത്ഭുത പ്രതിഭാസം കാണാന്‍ സാധിച്ഛു. സ്പോര്‍ട്സ് രംഗത്തെ ഈ പ്രമുഖര്‍ എങ്ങെനെ രണ്ട് വ്യത്യസ്ത ചാനലുകളില്‍ ഒരേ സമയം നടക്കുന്ന രണ്ട് വ്യത്യസ്ത "ലൈവ്" പരിപാടികളില്‍ "ലൈവ്" ആയി പ്രത്യക്ഷപ്പെട്ടു? ഇത് രണ്ടും ലൈവ് ആയിരുന്നുവോ? എങ്ങനെയാണ് രണ്ട് ചാനലുകളീല്‍ ഒരേ സ്മയം "ലൈവ്"ആയി ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നവരെ കാട്ടിത്തന്നത്? ചാനലുകള്‍ക്ക് ഒരേ സ്റ്റുഡിയോ ആണോ? അതോ ഏതെങ്കിലും ഒരു ചാനല്‍ റെക്കോഡ് ചെയ്ത പരിപാടിയാണോ കാണിച്ചത്? റെക്കോഡ് ചെയ്ത് കാണിക്കുമ്പോള്‍ "ലൈവ്" എന്ന് എഴുതിക്കാണിക്കാമോ? റെക്കോഡ് ചെയ്തതാണെങ്കില്‍ എങ്ങനെ തുടര്‍ന്നുള്ള ചോദ്യങ്ങള്‍ അനായാസം തൊടുത്ത് വിടാന്‍ പറ്റി? ഇടവേളകളില്‍ എന്തൊക്കെ നടക്കുന്നു? ഇങ്ങനെ ഒന്നും ചോദിക്കരുത് നാം. അതാണ് നമ്മുടെ ചാനലുകള്‍ ഒരുക്കുന്ന വിസ്മയം എന്ന് മാത്രം അറിഞ്ഞാല്‍ മതി. അതു കണ്ട് വിസ്മയിച്ച് ഡിസ്കവറിയുടെ അള്‍ടിമേറ്റ് സര്‍വൈവര്‍ കാണേണ്ടി വന്നു, ആ വിസ്മയം തീര്‍ക്കാന്‍. അങ്ങനെ ആ സര്‍വൈവര്‍ മത്സരത്തില്‍ നിന്ന് സര്‍വൈവ് ആയി രാവിലെ ബ്ലോഗിലെത്താന്‍ ഭാഗ്യമുണ്ടായി. ഇനി എത്ര കപ്പൊടി കാണാന്‍ കിടക്കുന്നു? ഭാഗ്യം ചെയ്തവര്‍ നമ്മള് ചാനല്‍ പ്രേക്ഷകര്‍.
Subscribe to:
Post Comments (Atom)
6 comments:
അത്യത്ഭുതം എന്നല്ലാതെന്തുപറയാൻ
ഭാഗ്യം
"റ്റൈംസ് ഓഫ് ഇന്ത്യ സ്പോര്‍ട്സ് എഡിറ്റര്‍ ജയരാജ് വാര്യര്‍ക്കുമാണ് നമ്മുടെ പ്രിയങ്കര ചാനലുകളായ ...."
ആക്ച്വലി ആരാണ് റ്റൈംസ് ഓഫ് ഇന്ത്യ സ്പോര്‍ട്സ് എഡിറ്റര്‍? ജയരാജ് വാര്യരോ അതോ തലക്കെട്ടില്‍ പറയുന്നപോലെ ജയദീപ് വാര്യരോ?
ഹും..നമ്മളിനി എന്തൊക്കെ കാണാന്‍ കിടക്കുന്നു...
സ്വപ്നാടകാ, തെറ്റ് ചൂണ്ടിക്കാട്ടിയതില്‍ വളരെ നന്ദി, ചാനലിനെ വിമര്‍ശിച്ച് എനിക്കും തെറ്റു പറ്റി, ഖേദിക്കുന്നു. തിരുത്തിയിട്ടുണ്ട്
ഹോ...അപസ്മാരം!!
good blog
Post a Comment