Jul 2, 2009

ഒരു മഹാ പ്രസ്ഥാനം

പ്രിയപ്പെട്ട കുട്ടികളെ

കൂടുതലായി കൊച്ചു വര്‍ത്തമാനങ്ങളോ തമാശകളോ ഇല്ലാത്ത ഒരു ക്ലാസ്സ്‌ ആണിന്ന്..അത് കൊണ്ട് തന്നെ വിഷയത്തിലെക്ക് കടക്കാം...

ഇന്ന് നമ്മള്‍ പഠിക്കാന്‍ പോകുന്നത് ഒരു മഹാ പ്രസ്ഥാനത്തെ പറ്റിയാണ്... ഒരു പ്രപഞ്ചം...അല്ലെങ്കില്‍ ഒരു ലോകം... ഒരു സംഭവം തന്നെയായ ഒരു വ്യക്തിയെ പറ്റിയാണ് ഇന്നത്തെ ക്ലാസ്സ്‌..

അല്ല ടീച്ചറെ...അപ്പൊ..

ആരാ ആരാ ഇവിടെ ശബ്ദമുണ്ടാക്കിയെ...

ടീച്ചറെ അത് ഓനാ ആ വാഴക്കോടന്‍...

വാഴക്കോടാ സ്റ്റാന്‍റപ്പ് അപ്പ ആന്‍റ് ഗെറ്റ് ഔട്ട്..

അപ്പൊ ക്ലാസ്സ്‌ തുടങ്ങാം... ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു... ഈ ക്ലാസ്സ്‌ കഴിയുന്നത് വരെ ആരും മിണ്ടാന്‍ പോലും പാടില്ല... ശ്വാസം പോലും വിടാതെ ഈ മഹാ വ്യക്തിയെ കുറിച്ചുള്ള കാര്യങ്ങള്‍ നിങ്ങള്‍ പഠിക്കണം... ജീവിതത്തില്‍ ആ മഹാന്‍ നല്‍കിയ പാഠങ്ങള്‍ ഉള്‍കൊണ്ട് ഓരോ നിമിഷവും ജീവിക്കണം...

ആ മനുഷ്യന്റെ ഒരു ഫോട്ടൊ നിങ്ങള്‍ക്ക് ഞാന്‍ കാണിച്ചു തരാം... ഇതാ ഇങ്ങോട്ട് നോക്കു‌...കാപ്പിലാന്‍..

ശ്.. ശ്... ആ പേര് പോലും നമ്മള്‍ മയത്തില്‍ പറയണം... വെറും കാപ്പിലാനല്ല... മഹാ ഗവി കാപ്പിലാന്‍..

അപ്പൊ എല്ലാരും പുസ്തകത്തിന്‍റെ ഒന്നാമത്തെ പാഠം തുറക്ക്‌... ഞാന്‍ വായിക്കാം... എല്ലാരും സസൂക്ഷ്മം ശ്രദ്ധിച്ച്‌ കേള്‍ക്കണം...

ഒരിടത്തോരിടത് കേരളമെന്നൊരു നാടുണ്ടായിരുന്നു... അവിടെ മഹാന്മാരായ പല വിധ ജനങ്ങളും ജനിച്ചിരുന്നു... കാപ്പില്‍ എന്ന സ്ഥലത്താണ് മഹാ ഗവി കാപ്പിലാന്‍ ജനിച്ചു വളര്‍ന്നത്...താന്‍ ജനിക്കുന്നതിനു മുന്നേ തന്നെ ഇന്ത്യാ രാജ്യം സ്വതന്ത്രയായത്തില്‍ അങ്ങേയറ്റം ദുഖിതനായിരുന്നു ചെറുപ്പം തൊട്ടേ ഗവി... തന്‍റെ സര്‍ഗാത്മക കഴിവുകള്‍ സ്വാതന്ത്ര സമരത്തില്‍ ഉപയോഗിക്കാന്‍ കഴിയാത്തതില്‍ അത്യന്തം വ്യസനത്തിലായിരുന്നു ഗവി എല്ലായ്പ്പോഴും... ജീവിത പ്രാരാബ്ദങ്ങള്‍ കാരണം ഇന്ത്യാ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഗവി കറങ്ങി കൊണ്ടിരുന്നു...

അങ്ങനെയിരിക്കെയാണ് ഗവിയെ ആരോ ഗള്‍ഫ്‌ മണലാരണ്യത്തിലെക്ക് കൊണ്ട് പോയത്‌... അവിടെ പോയാല്‍ ഇനിയും താന്‍ കറുത്ത് പോകുമെന്നും ഉയരം കുറയുമെന്നും അവസാനം താന്‍ ഒരു കുള്ളനായി പോകുമെന്നും ഭയപ്പെട്ട ഗവി വണ്ടി വിയട്നാമിലെക്ക് തിരിച്ചു വിട്ടു...

അപ്പോഴും തന്‍റെ സര്‍ഗാത്മകത അദ്ദേഹത്തെ വിഷമിപ്പിച്ച് കൊണ്ടിരുന്നു...അവിടവിടെയായി കാണുന്ന പഴത്തോലിയെ പറ്റിയും കുറ്റിച്ചൂലിനെ പറ്റിയും എന്തിനേറെ പറയുന്നു കുടിക്കാന്‍ കൊടുക്കുന്ന പച്ച വെള്ളത്തെ പറ്റിയും ഗവി വാചാലനായി...

ഇതിനിടയില്‍ തന്നെ ഗവിയുടെ കല്യാണവും കഴിഞ്ഞു...അത് കൊണ്ടാണോ എന്നറിയില്ല സര്ഗാത്മകതക്ക് കുറച്ച കുറവ് വന്നു... ചിന്തകളുടെ പ്രവാഹത്തിനു ഒരു കടിഞ്ഞാന്‍ വീണു... അതിന്‍റെ ഉപോല്പന്നമായി ഗവി അച്ചനായി...

ആയിടക്കാണ് ഗവി ബൂലോകത്തേക്ക് അടുക്കുന്നത്... പതിയെ ബൂലോകത്ത് തന്‍റെ സ്ഥാനം ഗവി ഉറപ്പിച്ചു... ആശ്രമവും ആല്‍ത്തറയും പിന്നെ കൊളേജും തുടങ്ങി ബൂലോകത്തെ തന്‍റെ കൈപിടിയിലോതുക്കി... ബൂലോകത്ത് എപ്പോഴും ഒരു സഹായ നിറ സാന്നിധ്യമായി ഗവി തിമിര്‍ത്താടി...

ടീച്ചറെ ചായ...

ഏതു കുശിനിക്കാരനായാലും പകലനായാലും ശരി... ഈ ക്ലാസ്സില്‍ ശബ്ദാമുണ്ടാകിയത്തിനു ഒരു ശിക്ഷ തരാന്‍ പോകുകയാണ്... ആ ചൂടുള്ള ഗ്ലാസ്സ്‌ ഉള്ളം കയ്യില്‍ പിടിച്ച ക്ലാസ്സ്‌ കയ്യുന്നത് വരെ വാതിലിന്‍റെ പുറത്ത്‌ നിക്ക്...

എല്ലാവരെയും ഒന്ന് കൂടി ഓര്‍മിപ്പിക്കുന്നു... ഈ ക്ലാസ്സിനിടയില്‍ വല്ല വേണ്ടാതീനവും ചെയ്‌താല്‍, പ്രത്യേകിച്ച് കനലിനോട് , ആ സൂറാന്റെ കാലിലിലെങ്ങാനും തോണ്ടാന്‍ പോയാല്‍, രക്ഷിതാവിനെ കൊണ്ട് വന്നാലെ ക്ലാസ്സില്‍ കേറ്റുകയുള്ളൂ...

അപ്പൊ പറഞ്ഞു വന്നത്... കാപ്പിലാന്‍.... ഗവി ബൂലോകത്ത് അങ്ങനെ തിളങ്ങി കൊണ്ടിരുന്നു... സൂറാന്റെ അപ്പനായി... കോളേജിലെ വൈസ് പ്രിന്‍സിയായി...ആശ്രമത്തിലെ സ്വാമിയായി...

ഇതിനിടയില്‍ ഗവി പുസ്തകങ്ങള്‍ എഴുതാനും സമയം കണ്ടെത്തി... നിഴല്‍ ചിത്രങ്ങളെന്നും നിഴലില്ലാത്ത ചിത്രങ്ങളൊന്നും വിവേചനമില്ലാതെ ഗവി ഭാരതത്തിന്റെ അഭിമാനമായി...

ഇനി ആര്‍കേലും വല്ല സംശയങ്ങളും ഉണ്ടേല്‍ ചോദിക്കാം...

ടീച്ചറെ ഞാന്‍ ഈ ഗ്ലാസ്സ്‌ താഴെ വെക്കട്ടെ...

ആ ..പകലാ നീ ഇവിടത്തെ കുശിനിയാനെലും അന്തവും കുന്തവും ഇല്ലാതെ ചായ കൊണ്ട് വരരുത്... മനസ്സിലായല്ലോ....ആ ...

സൂത്രന്‍: അല്ല ടീച്ചറെ ഈ ഗവിക്ക് സംഗതി ശരത്തിന്റെ ഒരു ഛായ ഉണ്ടെന്നു കേള്‍ക്കുന്നു..അത് ശരിയാണോ?

സൂത്രാ... ഒരാളെപ്പോലെ ഏഴു പേരുണ്ടാവും എന്നല്ലേ നമ്മളൊക്കെ ചെറുപ്പത്തില്‍ കേട്ടത്‌... അപ്പൊ
അത് ശരിയായിരിക്കാം... പ്രത്യേകിച്ചും ലോകം അറിയുന്ന ഗവിയുടെ ഛായ ഉണ്ടാകുന്നത് ശരത്തിന് ഒരു ഭാഗ്യം തന്നെ അല്ലെ...

prayan ‍: ഈ ഗവിക്ക് ഇപ്പൊ എത്ര വയസ്സായി?

ആള് "മദ്യ" വയസ്കനാനെലും മനസ്സില്‍ ചെറുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ്...
ഇനി വല്ല സംശയവും...

ഓ കെ ... അപ്പൊ ഇന്നത്തെ സമയം തീരാറായി... ഇനി അടുത്ത ക്ലാസ്സില്‍ ഒരു പുതിയ ലിഫ്റ്റ്‌ ടെക്നോളജി പ്രസ്ഥാനവുമായി കാണാം...

നന്ദി നല്ല നമസ്കാരം...:

14 comments:

നാസ് said...

ജനിക്കുന്നതിനു മുന്നേ തന്നെ ഇന്ത്യാ രാജ്യം സ്വതന്ത്രയായത്തില്‍ അങ്ങേയറ്റം ദുഖിതനായിരുന്നു ചെറുപ്പം തൊട്ടേ ഗവി... തന്‍റെ സര്‍ഗാത്മക കഴിവുകള്‍ സ്വാതന്ത്ര സമരത്തില്‍ ഉപയോഗിക്കാന്‍ കഴിയാത്തതില്‍ അത്യന്തം വ്യസനത്തിലായിരുന്നു ഗവി എല്ലായ്പ്പോഴും...

ചാണക്യന്‍ said...

((((((ഠേ)))))...

തേങ്ങ്യാ അടിച്ചിട്ട് പഠിക്കാം....ഇപ്പോ വരാം...

കാപ്പിലാന്‍ said...

:)

ചാണക്യന്‍ said...

കാപ്പൂ,
ചിരിക്കണ്ട ഇത് ഒറിജിനല്‍ ചാണക്യന്‍ തന്നെ...:):)

കാപ്പിലാന്‍ said...

ചാണക്യ , ഇപ്പോള്‍ ഒറിജിനല്‍ ഇതാണ് ഡ്യൂപ്ലി ഏതാണ് എന്ന് തിരിച്ചറിയാന്‍ വിഷമം . പല കമെന്റുകളും പലയിടത്തും അങ്ങനെയാണ് . അതിനെക്കുറിച്ചുള്ള അന്വഷണം നടന്ന് ആളെ തിരിച്ചറിയുമ്പോഴേക്കും നേരം വെളുക്കും .

ചാണക്യന്‍ said...

എന്നാല്‍ പറഞ്ഞ പോലെ കാപ്പൂ പോയികിടന്ന് ഒറങ്ങ്....:):):)

പാവപ്പെട്ടവന്‍ said...

കാപ്പു ജനിച്ചപ്പോള്‍ തന്നെ പല്ലിലും നഖത്തിലും ഒരു ഗവിയുടെ ലക്ഷണം കണ്ടു തുടങ്ങിയിരുന്നു ഇത് നാസ് വിഴിങ്ങിയതാണോ ?

Prayan said...

കാപ്പിലാനെ പിടിച്ച് സൂറാന്റെ അപ്പനാക്കേണ്ടിയിരുന്നില്ല ....പാവം ഇനിയെങ്ങിന്യാ സൂറാനെ ലൈനടിക്യ...?

സൂത്രന്‍..!! said...

എന്തിനും ഏതിനും സൂറ .. സൂറയെ തൊട്ടുകളിക്കരുത് .. കനലെ പ്ലീസ് അവളെ തോന്ടല്ലേ

കനല്‍ said...

എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
സൂറാ നമ്മടെ ഖല്‍ബിന്റെ മുത്താണെന്ന്

ഞാനൊന്ന് തോണ്ടിയപ്പോള്‍...
ഓടെ ചക്കര പൂമുഖം
മുങ്ങേടെ പോലായല്ലോനമ്മക്ക് പാട്ട് വന്നാ നമ്മള് പാടും..നമ്മളെ ക്ലാസീന്ന് ഇറക്കി വിട്ടാലും ശരി.. അല്ലേലും ആ ബടക്ക് കാപ്പിലാനെ പറ്റി പഠിപ്പിക്കുന്ന ക്ലാസില്‍ നമ്മക്ക് ഇരിക്കണേതിന് ഇമ്മിണി പുത്തിമുട്ട് ഇണ്ടാര്‍ന്ന്. നാസ് ടീച്ചറെ നമ്മടെ കൂടെ സൂറാനെ കൂടി ക്ലാസീന്ന് ഇറക്കി വിട്ടാര്‍ന്നെ നമ്മക്കിത്തിരി സൌകര്യമായേനെ. ചുമ്മാ മുണ്ടീം പറഞ്ഞും നിക്കാല്ലോ?

സൂത്രന്‍..!! said...

പലരും മിണ്ടി പറഞ്ഞതോണ്ടാ അവൽക്ക് ശർദ്ദി ഉണ്ടായത്...

കാലമാടന്‍ said...

“ചിന്തകളുടെ പ്രവാഹത്തിനു ഒരു കടിഞ്ഞാന്‍ വീണു... അതിന്‍റെ ഉപോല്പന്നമായി ഗവി അച്ചനായി...“-

കാപ്പിലാനെ..കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്...:):):)

പാവത്താൻ said...

ഹരിപ്പാടിനടുത്ത് കാപ്പില്‍ എന്ന സ്ഥലത്ത് ഈ പുണ്യപുരുഷനെ പ്രതിഷ്ഠിച്ചാരാധിക്കുന്ന ഒരു ക്ഷേത്രമുണ്ടെന്നുള്ള കാര്യം വിട്ടുപോയല്ലോ. ആ പ്രദേശത്തെ ബാധിച്ചിരുന്ന ഒരു യക്ഷിയുടെ ആക്രമണങ്ങളില്‍ നിന്നും അവിടം രക്ഷ നേടിയത് ഇദ്ദേഹം അവതാരമെടുത്തതിനു ശേഷമാണെന്നാണ് ചരിത്രപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.അതിനു ശേഷമാണത്രെ അവിടെ ഈ ക്ഷേത്രം പണിതതും പ്രതിഷ്ഠ നടത്തിയതും.

കണ്ണനുണ്ണി said...

ഹരിപാടിനടുത്തു മണ്ണാറശാല ....വെട്ടികോട് എന്ന് രണ്ടു പ്രസിദ്ധമായ അമ്പലങ്ങള്‍ ഉണ്ടെന്നു അറിയാം.. അതില്‍ എതു അമ്പലത്തില ഈ ഗവി പ്രഥാന പ്രതിഷ്ഠ :)

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍