Jul 6, 2009

"ഹംസ"ദൂത് അഥവാ പ്രണയലേഖനം ഒന്നാം കാണ്ഡം.

( ഒരു സുപ്രഭാതത്തില്‍ ദുരൂഹതകള്‍ ബാക്കി വച്ച് കോളേജില്‍ നിന്നും സൂറ അപ്രത്യക്ഷമായ വിവരം അണ്ടി പോയ അണ്ണാന്‍ എന്ന ഗവിതയില്‍ വിശദീകരിച്ചിരുന്നല്ലോ.. ഇന്നലെ കോളേജിന് അവധി പ്രഖ്യാപിച്ചതിനാല്‍ വീട്ടില്‍ ഇരിക്കവേ ,ഒരു കത്ത് എന്നെ തേടി വന്നു . .. സൂറയുടെ അമ്മായിയുടെ മകന്‍ "ഹംസ"യുടെ കയ്യില്‍ അവള്‍ കൊടുത്തയച്ച കത്തായിരുന്നു അത് .കത്തില്‍ സൂറ ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നതിനാല്‍ അത് ഇവിടെ കൊടുക്കുന്നു . കാപ്പിലാന്റെ മലയാള ക്ലാസ്സില്‍ ഇരുന്നതിനാല്‍ ആകാം സൂറ സാഹിത്യ ഭാഷയില്‍ ആണ് കത്തെഴുതിയത് )

പ്രിയപ്പെട്ട ഇക്കാക്ക്‌ ,

എങ്ങിനെ തുടങ്ങണം എന്ന് അറിയില്ല എങ്കിലും കരച്ചിലില്‍ ആയിരിക്കും ഈ കത്ത് അവസാനിക്കുക എന്നറിയാം .. .ഇപ്പോള്‍ വീട്ടു തടങ്കലില്‍ വിരഹത്താല് ഉരുകി തീരുകയാണ് ഞാന്‍ . വല്യ അമ്മായിടെ മോന്‍ "ഹംസ" യുടെ കൈവശം ആണ് ഈ "ദൂത് " ഞാന്‍ കൊടുത്തയക്കുന്നത് . .

എന്നെ വീട്ടു തടങ്കലില്‍ ആക്കിയതില്‍ വാഴക്കോടന്റെ ഉദേശം എന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല ... കുവൈറ്റിലെ അളിയന്റെയും ഏതോ അറബിയുടെ കാര്യവും ഒക്കെ ഉമ്മയോട് അടക്കി പറയുന്നത് കേള്‍ക്കുന്നുണ്ട്‌ .. എന്നെ കോളേജില്‍ കൊണ്ടുവന്ന ആളെന്ന നിലയില്‍ നന്ദി ഉള്ളത് കൊണ്ടാണ് വാഴക്കൊടനെ ഞാന്‍ ഇത് വരെ കുറ്റം പറയാത്തത് ... വാഴക്കോടനും ഞങ്ങളും തമ്മിലുള്ള ബന്ധം എന്താണ് എന്ന് ഇക്ക ഇപ്പോഴും ചോദിക്കാറില്ലേ.. , പറയാം ,ഇനി ഒരു പക്ഷെ പറയാന്‍ കഴിഞ്ഞില്ലെങ്കിലോ..?(ഗദ്ഗദം )

രണ്ടു കൊല്ലം മുന്‍പ് വാഴക്കോട്ടു അങ്ങാടിയില്‍ ലിഫ്റ്റ്‌ ടെക്നോളജി ജോലിയായിരുന്നു വാഴക്കോടന് . ലോഡ് വന്നാല്‍ ലോറിയില്‍ ലിഫ്റ്റ്‌ ചെയ്തു ഇറക്കുകയും ലിഫ്റ്റ്‌ ചെയ്തു കയറ്റുകയും ചെയ്യുന്ന പണി .. ഒരു ദിവസം എന്റെ ഉമ്മ കുഞ്ഞീവി വാങ്ങിയ അലമാര ലിഫ്റ്റ്‌ ചെയ്തു താങ്ങാന്‍ വന്ന വാഴക്കോടനു ഉമ്മ സ്വന്തം മനസ്സിലേക്ക്‌ ഒരു ലിഫ്റ്റ്‌ കൊടുത്തു എന്നത് കഥാന്ത്യം .. സഹായത്തിനു ഒരാളായല്ലോ എന്ന് ഞാനും കരുതി ..

എന്റെ ഹൃദയം കവര്‍ന്ന ഇക്കയെയെയും , കോളേജിലെ എന്റെ ആങ്ങളമാരേയും വീണ്ടും കാണാന്‍ കൊതിയാവുന്നു . അവരില്‍ ചിലര്‍ എന്നെ ഒരു പെങ്ങള്‍ ആയല്ല കണ്ടത് എന്ന് തോന്നുന്നു . സൂത്രനെ എനിക്ക് നല്ല ഇഷ്ടമായിരുന്നു .. ഒരു കുഞ്ഞാങ്ങളയോട് തോന്നുന്ന ഇഷ്ടം ..എന്റെ ഉമ്മാക്ക് പിറക്കാത്ത പോയ എന്റെ ചേട്ടന്‍ ആയിരുന്നു കനല്‍ . ഇക്കാക്ക് കേള്‍ക്കണോ ഒരു ദിവസം കനല്‍ എന്നോട് ചെള്ളക്കു മുത്തം തരുമോ എന്ന് ചോദിച്ചു .. അപ്പോള്‍ തന്നെ അവന്റെ ചെള്ളക്കിട്ടു ചെരിപ്പൂരി ഒന്ന് ഞാന്‍ കൊടുത്തിട്ടുണ്ട്‌ .അതിനെ ശബ്ദം കേട്ട് പ്രയാന്‍ സര്‍ വരെ തിരിഞ്ഞു നോക്കി .

ആ ചാണു ആങ്ങള ഒരു ദിവസം എന്നോട് സംസാരിക്കാന്‍ വന്നു , അവന്റെ അലക്കാത്ത ബുദ്ധി ജീവി കുപ്പായം കണ്ടിട്ട് എനിക്ക് മനം പുരട്ടി . അത് കണ്ടപ്പോള്‍ അവന്‍ കരുതി അവന്‍ സംസാരിച്ചത്‌ കാരണം എന്റെ വയറ്റില്‍ കുഞ്ഞു വാവ ഉണ്ടായെന്നു .. പാവം ! സംസാരിച്ചത്‌ കൊണ്ട് കുഞ്ഞു വാവ ഉണ്ടാവില്ലെന്ന് അവനു അറിയില്ലല്ലോ .. ബയോളജി ക്ലാസ്സില്‍ ശരിക്കും കയറാത്തതിന്റെ കുഴപ്പം .... ഞാന്‍ ഇപ്പോഴും കന്യകയാണെന്നും , ഇക്ക കന്യകന്‍ ആണെന്നും അവര്‍ക്ക് അറിയില്ലല്ലോ ...,കന്യകയുടെ പുല്ലിംഗം കന്യകന്‍ തന്നെയല്ലേ .. ഇത് ചോദിക്കാന്‍ ഒരു ദിവസം ഞാന്‍ കാപ്പിലാന്‍ സാറെ ഓഫീസ് റൂമില്‍ ചെന്നതാ , ചെന്ന ഉടനെ അദ്ദേഹം ഒരു C.D എനിക്ക് നേരെ നീട്ടി എന്നോട് പറഞ്ഞു സൂറയെ കാണാന്‍ ഞാന്‍ ഇരിക്കുക യായിരുന്നു .. ഇതെന്റെ നിഴല്‍ ചിത്രങ്ങള്‍ എന്നാ കവിത ഞാന്‍ തന്നെ പാടി സി ഡി യില്‍ .. കേട്ടിട്ട് അഭിപ്രായം പറയണം എന്ന് , അവസാന ഭാഗം പ്രത്യേകം കേള്‍ക്കണേ എന്ന് സി ഡി വാങ്ങി ഞാന്‍ തിരിച്ചു പോരുമ്പോള്‍ അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചു .

അന്ന് ഞാന്‍ വീട്ടില്‍ എത്തിയ ഉടനെ സി ഡി കേള്‍ക്കാന്‍ തുടങ്ങി .. കവിത നന്നായിട്ടുണ്ട് .. അമേരിക്കയില്‍ വരെ ചിലവായതല്ലേ .. പക്ഷെ ഇക്കാ ഒരു രസം കേള്‍ക്കണോ .. സി ഡി യുടെ അവസാനത്തില്‍ കാപ്പിലാന്‍ സര്‍ നിഴല്‍ ചിത്രത്തില്‍ ഇല്ലാത്ത ഒരു പാട്ട് പാടി വച്ചിരുന്നു അതിങ്ങനെ ആയിരുന്നു
നെഞ്ചിനുള്ളില്‍ നീയാണ് ,
കണ്ണില്‍ മുന്നില്‍ നീയാണ് ,
കണ്‍ തുറന്നാല്‍ നീയാണ് സൂറാ ))))))))))))))))))))))))
ആ........ആ........ആ........ആ........ആ........
കാപ്പിലാന്‍ സാറെ നീട്ടി ഉച്ചത്തില്‍ ഉള്ള ഈ അലറല്‍ കേട്ടതും തൊഴുത്തില്‍ കെട്ടിയിരുന്ന പശു കയറു പൊട്ടിച്ചു ഓടെടാ ഓട്ടം .. പിറ്റേന്ന് കോളേജില്‍ വന്നപ്പോള്‍ സാറ് ചോദിച്ചു .. കവിത ഇഷ്ടായോ സൂറാന്നു.. ഞാന്‍ പറഞ്ഞു ഇഷ്ടായി എനിക്കല്ല പശുവിനു .. അത് കയറു പൊട്ടിച്ചോടി എന്ന് .. അതിനു ശേഷം ആണ് പശു പ്രേമം മൂത്ത് കാപ്പിലാന്‍ സാറ് അദ്ദേഹത്തിന്റെ ബ്ലോഗ്ഗില്‍ പശുവിനെ പ്പറ്റി എഴുതാന്‍ തുടങ്ങിയത് .

പിന്നെ അനില്‍നെ പ്പറ്റി ഒരൂട്ടം പറഞ്ഞാല്‍ ഇക്ക വഴക്കിനു ഒന്നും പോകരുത് , അനില്‍ ഒരു ദിവസം എന്നോട് പറയുവാ സൂറ .. കേരള സര്‍ക്കാരിന്റെ പുതിയ പരിപാടികളെ പ്പറ്റി ഒരു സെമിനാര്‍ തിരുവനന്തപുരത്തുണ്ട് , നമുക്ക് രണ്ടാക്കും പോയാലോ എന്ന് .. വായക്കോടന്‍ ആദ്യമേ എല്ലാവരെയും പറ്റി മുന്നറിയിപ്പ് തന്നതിനാല്‍ , ഞാനില്ല എന്ന് കട്ടായം പറഞ്ഞു . പഴയതാണെങ്കിലും എന്തെങ്കിലും കഴിക്കാം എന്ന് വച്ച് പകലന്റെ കാന്റീനില്‍ ചെല്ലുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഒരു തരി പഞ്ചസാര ഇടാത്ത പുള്ളി ,എനിക്ക് മാത്രം മധുരം കൂടുതല്‍ കലക്കി ജൂസ് തരും .. അവന്റെ ഒരു പ്രമേഹ രോഗം !

പിന്നെ ഇക്കയുടെ കോട്ടും ടൈയും കണ്ടിട്ട് ഒന്നും അല്ല ഞാന്‍ പ്രേമത്തില്‍ വീണത്‌ .. അതൊക്കെ കടം വാങ്ങിയതാണെന്നും , അതിന്റെ ഉടമസ്ഥര്‍ തിരഞ്ഞു നടക്കുന്നുണ്ട് എന്നും എനിക്കറിയാം . ഇക്കയുടെ കറുത്ത ശരീരത്തിനുള്ളിലെ വെളുത്ത മനസ്സാണ് എന്നെ ആകര്‍ഷിച്ചത് .

ഞാന്‍ ഇക്കാക്കും , ഇക്ക എനിക്കും ഉള്ളതാണ് എന്ന് ഇവന്മാരോട് ഒക്കെ ഒന്ന് പറഞ്ഞു കൂടെ .. ഇനിയെങ്കിലും എന്നെ വിട്ടു അവന്മാര്‍ക്ക് പുതുതായി കോളേജില്‍ ചേര്‍ന്ന എക്കണോമിക്സിലെ ട്രീസയെയോ ,ബോട്ടണിയിലെ മുട്ട് വരെ മുടിയുള്ള സുന്ദരിയായ പാവതിയെയോ നോക്കിക്കൂടെ ? ട്രീസ ഒരിക്കലും പ്രേമിക്കില്ല എന്ന് ശപഥം ചെയ്തിട്ടുണ്ടത്രേ .. നല്ല അംഗലാവണ്യം ഉള്ള അവള്‍ ആഴ്ചയില്‍ ഒരിക്കല്‍ വിസ്തരിച്ചു കുളിക്കാനായി മീനച്ചിലാറ്റില്‍ പോകുമ്പൊള്‍ , ആറ്റില്‍ വക്കിലെ മരച്ചില്ലകള്‍ ഒടിഞ്ഞു ധാരാളം യുവാക്കള്‍ ആറ്റില്‍ വീണു ഒലിച്ചു പോയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു .

ഇക്കാ കൂടുതല്‍ എഴുതുന്നില്ല , കണ്ണീരു വീണു കുതിര്‍ന്ന ഈ കത്ത് ഞാന്‍ നിര്ത്തുന്നു ..എത്രയും പെട്ടെന്ന് എന്നെ വാഴക്കൊടന്റെ കരാള ഹസ്തങ്ങളില്‍ നിന്ന് രക്ഷിക്കുക .. ഒറ്റയ്ക്ക് വരാന്‍ ഭയം ആണെങ്കില്‍ കോളേജിലെ ഏതെങ്കിലും ഹനുമാന്‍മാരെ കൂട്ടി വരിക .ലങ്കാ ദഹനം നടത്തി ഈ സീതയെ രക്ഷിക്കുക ...
എന്ന് വിരഹാര്‍ദ്രയായ സൂറ

17 comments:

Faizal Kondotty said...

ഇക്കാ കൂടുതല്‍ എഴുതുന്നില്ല , കണ്ണീരു വീണു കുതിര്‍ന്ന ഈ കത്ത് ഞാന്‍ നിര്ത്തുന്നു ..എത്രയും പെട്ടെന്ന് എന്നെ വാഴക്കൊടന്റെ കരാള ഹസ്തങ്ങളില്‍ നിന്ന് രക്ഷിക്കുക .. ഒറ്റയ്ക്ക് വരാന്‍ ഭയം ആണെങ്കില്‍ കോളേജിലെ ഏതെങ്കിലും ഹനുമാന്‍ മാരെ കൂട്ടി വരിക .ലങ്കാ ദഹനം നടത്തി ഈ സീതയെ രക്ഷിക്കുക ...

ചാണക്യന്‍ said...

സൂറാ..നീ..പെഴച്ചിട്ടില്ലെന്നാ...
നല്ല തമാശ...അയ്യടി മുത്തേ...കുഞ്ഞീവീടെ മകളല്ലെ നീ..മുള്ളിന്റെ മൂട്ടില് മുള്ളേ കുരുക്കൂ..

ഫൈസലേ സൂക്ഷിച്ചോ കയ്യിലിരിക്കണ കാശടിച്ചു മാറ്റാനുള്ള തന്ത്രങ്ങളാണ് ഇതൊക്കെ....

ആ പാവം സൂത്രന്റെ നിക്കറു കീറിച്ചു- സൂറ

കനല് സ്വന്തം കായുകൊടുത്ത് വാങ്ങിച്ചു കൊടുത്ത ഹൈ ഹീല്‍ഡ് ചെരുപ്പ് കൊണ്ട് തന്നെ കനലിനിട്ട് പൊട്ടിച്ചു- സൂറ

പിന്നെ ഈ ഞാന്‍ ഡോക്ടറെ കണ്ട് വാങ്ങിയ കലക്കല്‍ ഗുളിക കൊടുക്കാന്‍ ചെന്നതാ, അതിനേം വളച്ചൊടിച്ചു- സൂറ

വൈസ് പ്രിന്‍സി കാപ്പിലാന്‍ കൊടുത്ത സീഡിയില്‍ അവള്‍ തന്നെ ആ പാട്ട് പിന്നീട് റൈറ്റ് ചെയ്തതാണ്( ആ സീ ഡി റീറൈറ്റബിള്‍ ആണ്) എന്നിട്ട് അത് കാണിച്ച് കാപ്പിലാനെ വിരട്ടി കാശടിക്കാന്‍ നോക്കാണ്- സൂറ

അനില്‍ തിരുവനന്തപുരത്തേക്ക് പോകുന്നു എന്ന് കേട്ടപ്പോള്‍ ആക്കുളവും കോവളവും മ്യൂസിയവും വേളിയും കാണിച്ച് തര്വാ എന്ന് കേട്ട് കൂടെ കൂടിയതാണ് അവള്‍. ‘വേളി‘ എന്ന് കേട്ടപാടെ അനില്‍ ജീവനും കൊണ്ട് ഓടുകയായിരുന്നു,അതിന്റെ ചൊരുക്കിലാ-സൂറ

പകലിന്റെ ക്യാന്റീനില്‍ നിന്നും എല്ലാം വാരിവലിച്ച് തിന്നിട്ട് കാശ് കൊടുക്കാതെ മുങ്ങിയപ്പോള്‍ പകലന്‍ ചൂടായി, അതിന് പ്രതികാരമായി പാവം പകലിനെ പ്രമേഹ രോഗിയാക്കുകയാണ്- സൂറ

ഫൈസലെ ഇത്രേം ഉദാഹരണങ്ങള്‍ മുന്നിലുള്ളപ്പോള്‍ എടുത്ത് ചാടാനാണ് ഭാവമെങ്കില്‍ അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും...ഇനിയെല്ലാം ഫൈസലിന്റെ ഇഷ്ടം.....കഷ്ടം..:):):)

എലിയുടെ-----ല്‍ എഴുതിയിട്ടുണ്ട് പൊറിയില്‍ വീണ് ചാവാന്‍....:):):)

ട്രീസേ ..പാര്‍വ്വതീ...വരീന്‍ നമുക്ക് ഐസ്ക്രീം കഴിക്കാം....:):):):)

സൂത്രന്‍..!! said...

ജീവിതം അത് എന്താണന്നു സൂറക്ക് അറിയില്ല .. അത് അറിയാന്‍ സെന്‍സ് വേണം പിന്നെ വേറെ എന്തൊക്കെയോ കുന്ത്രാണ്ടം വേണം .. സൂറ നീ പിഴച്ചവളല്ല എനിക്കറിയാം ആ നഗ്നസത്യം അന്ന് ആ നിലാവുള്ള രാത്രിയില്‍ ഒരു ചാറ്റല്‍ മഴയുള്ള ദിവസം സെക്കന്റ്‌ ഷോയും കഴിഞ്ഞു നമ്മള്‍ ഒരു ദിവസം ലോഡ്ജില്‍ താമസിച്ചില്ലെ ... അന്ന് നിനക്ക് ഒരു കുഞ്ഞികാല് കാണണം എന്ന് പറഞ്ഞപ്പോള്‍ അതല്ലാം നമ്മുടെ നിക്കഹിനു ശേഷം എന്ന് പറഞ്ഞു ഞാന്‍ തന്നെ അല്ലെ മുടക്കിയത് ..എനിട്ടും നീ .. നീ തെറ്റ് തിരുത്തുമെന്നും എന്നില്‍ അലിഞ്ഞു ചേരുമെന്നും എനിക്കറിയാം : എന്ന് നിന്റെ സ്വന്തം സൂത്രന്‍

ജിജ സുബ്രഹ്മണ്യൻ said...

നെഞ്ചിനുള്ളില്‍ നീയാണ് ,
കണ്ണില്‍ മുന്നില്‍ നീയാണ് ,
കണ്‍ തുറന്നാല്‍ നീയാണ് സൂറാ ))))))))))))))))))))))))
ആ........ആ........ആ........ആ........ആ........
കാപ്പിലാന്‍ സാറെ നീട്ടി ഉച്ചത്തില്‍ ഉള്ള ഈ അലറല്‍ കേട്ടതും തൊഴുത്തില്‍ കെട്ടിയിരുന്ന പശു കയറു പൊട്ടിച്ചു ഓടെടാ ഓട്ടം ..



എന്റെ സൂറാ.ഈ കാപ്പിലാൻ സാറും ഇങ്ങനെ തുടങ്ങിയാൽ പെൺ പിള്ളേർ മാനം മര്യാദയായി എങ്ങനെക്ലാസ്സിലിരിക്കും. എന്നാലും ആ വാഴക്കോടനും അന്നെ ശല്യപ്പെടുത്തുവാന്ന് കേട്ടിട്ട് എനിക്ക് അരിശം വരണു.അവന്റെ മുട്ടുകാലു നമുക്ക് തല്ലിയൊടിച്ചാലോ.

കനല്‍ said...

പ്രിയപ്പെട്ട കനലിക്കാന്,
ഇക്കാ പറഞ്ഞപോലെ ഒരു കത്തെഴുതി ഞാനാ ടൈയിട്ടവന് കൊടുത്ത് വിട്ടിട്ടുണ്ട്...

ഇക്കാ ഇനിയെന്നെ നിക്കാഹ് കഴിക്കുവോ?

-ഇക്കാന്റെ മാത്രം സൂറാ-

Anil cheleri kumaran said...

രസായിട്ടുണ്ട്.

ബോണ്‍സ് said...

അല്ല എന്താ ഇവിടെ പ്രശ്നം? ഫൈസല്‍ ഇവിടെ ഒരു തമാശ ആയി എഴുതിയതല്ലേ? അതിനിപ്പം എന്താ ഇത്ര സീരിയസ്നെസ്സ്? ദേ പിള്ളാരെ വെറുതെ തല്ലുകൂടി കോളേജ് പൂട്ടിക്കല്ലേ! ഇനി ആരെങ്കിലും ഇവിടുത്തെ പോസ്റ്റ്‌ അല്ലാതെ വേറെ വല്ല കാരണവും കൊണ്ട് ഫൈസലിനെ വേദനിപ്പിച്ചത് കൊണ്ടാണ് എങ്കില്‍ നിങ്ങള്‍ എല്ലാവരും വേഗം കോമ്പ്ലിമെന്റ്സ് ആയിക്കെ. പുതിയ എന്തൊക്കെ ക്ലാസുകള്‍ പഠിക്കാന്‍ ഉള്ളതാ നമുക്ക്? ഇല്ലെങ്കില്‍ എല്ലാത്തിനെയും നേഴ്സറി തുടങ്ങി അവിടെ കൊണ്ടിരുത്തും!! തമാശ ആയി എഴുതുന്ന കാര്യങ്ങള്‍ തമാശ ആയി തന്നെ ഇരിക്കട്ടെ അല്ലാതെ അതും പറഞ്ഞു ഇവിടെ തമ്മില്‍ തല്ലു വേണ്ട!! നിങ്ങള്‍ എല്ലാവരും ഇങ്ങനെ ആയതു കണ്ടു ദേ ആ പാവം സൂറ വീണ്ടും കരച്ചില്‍ തുടങ്ങി. ഇതൊരു സൌഹൃദ കൂട്ടായ്മ അല്ലെ? ഇവിടെ നമ്മള്‍ ആരെയും വേദനിപ്പിക്കാന്‍ പാടില്ല. അതെന്തു കാരണം കൊണ്ടാണെങ്കിലും. ഞാന്‍ ഇവിടെ വന്നു എല്ലാവരുടെയും കൂടെ കൂടിയത് ഇത് തരുന്ന സന്തോഷങ്ങള്‍ കണ്ടിട്ടാണ്. വെറുതെ കല്ല് കടിപ്പിക്കല്ലേ...ഇനി പിള്ളേരെല്ലാം ഗോ ടു യുവര്‍ ക്ലാസ്സെസ്...ഉം ...വേഗം വേണം!! ഈ കാന്റീനില്‍ പോലും ആരും ഇല്ലല്ലോ? പകലെ...ആചാര്യന്‍ എവിടെ? പൊറോട്ട അടി തുടങ്ങാന്‍ പറ!!

കാപ്പിലാന്‍ said...

അതെ , എല്ലാവരും ഗോ ടു യുവര്‍ ക്ലാസ്സെസ്

കനല്‍ said...

വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്!

(ആരെങ്കിലുമൊക്കെ ക്ലാസീന്ന് ഇറങ്ങിവാടേ.. എനിക്കൊപ്പം ബിളിക്കാന്‍. സൂറാ .. മോള് ക്ലാസിലിരുന്നാ മതി... ഇക്കാന്‍ ഇപ്പം വരാട്ടോ?)

ബോണ്‍സ് said...

അധ്യാപകരും ഐക്യം സിന്ദാബാദ്‌!! കാന്റീന്‍ ഐക്യം സിന്ദാബാദ്‌!!
കാപ്പൂ മാഷേ...പ്രശ്നം എന്താണെങ്കിലും ഒന്ന് വേഗം കോമ്പ്ലിമെന്റ്സ് ആക്കൂ...

ബോണ്‍സ് said...

സൂറ...ആ കനല്‍ പറയുന്നത് കേട്ട് ക്ലാസില്‍ ഇരുന്നാല്‍ പിന്നെ എന്താവും എന്നാലോചിച്ചോ? ഇനി ചാണക്യന്‍ പറഞ്ഞാതാണ് സത്യം എങ്കില്‍ നീ ഇരുന്നോ!!

വാഴക്കോടന്‍ ‍// vazhakodan said...

വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്!

കാപ്പിലാന്‍ said...

കനല്‍ , ബോണ്‍ - ഈ വിദ്യാര്‍ഥി സമരം അവസാനിപ്പിച്ചേ മതിയാകൂ . കാരണം ഇതില്‍ യാതൊരു അര്‍ത്ഥവും ഇല്ലന്നാണ്‌ എനിക്ക് തോന്നുന്നത് . ഈ പ്രശ്നങ്ങള്‍ തുടങ്ങിയത് ഇപ്പോഴെങ്ങും അല്ല . പറയുമ്പോള്‍ ജബ്ബാര്‍ മാഷിന്റെ കാര്യം മുതല്‍ പറഞ്ഞു തുടങ്ങണം . എല്ലാവര്‍ക്കും അറിയാമല്ലോ എനിക്കാ വക കാര്യങ്ങളില്‍ താല്പര്യമില്ല എന്നും കോളേജിലും ആശ്രമത്തിലും നമ്മള്‍ ആ വക കാര്യങ്ങള്‍ ഒന്നും പറയില്ല എന്നും . കൊള്ളികള്‍ പോയതോട് കൂടി ആ പ്രശങ്ങളും അവസാനിച്ചു . എല്ലാവരും കൂടി തീരുമാനിച്ച് എന്താന്നു വെച്ചാല്‍ ചെയ്യുക .അല്ലെങ്കില്‍ എല്ലാവരും കൂടി ഇതും കൂടി ശരിയാക്കി തരിക . ഫൈസല്‍ ഈ കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയും .സൂറയുടെ കാര്യത്തില്‍ എന്തായാലും ഒരു തീരുമാനത്തില്‍ എത്തണം. ഒരു കോളേജിന്റെ വൈസ് പ്രിന്‍സി എന്ന നിലയില്‍ അത്രമാത്രമേ എനിക്ക് പറയുവാന്‍ ഉള്ളൂ . അടുത്ത ക്ലാസ്സ്‌ തുടങ്ങാന്‍ സമയമായി . എല്ലാവരും ക്ലാസ്സില്‍ കയറുക .

Faizal Kondotty said...

ങ്ങ് ഹും ... എന്നെ കാന്റീനിലും മരച്ചുവട്ടിലും ഇരുന്നു സ്വസ്ഥമായി സൊള്ളാന്‍ സമ്മതിക്കുകയാണെങ്കില്‍ ഞാന്‍ വരാം ,

കൂടാതെ സൂറയെ ഉടന്‍ കോളേജില്‍ ഹാജരാക്കുക , എന്നിട്ട് അവള്‍ പറയട്ടെ .. അവള്‍ക്കു ആരെയാണ് ഇഷ്ടം എന്ന് ..'

ഏതായാലും സൂറ ഒരു സ്വയം വരം നടത്തട്ടെ ... കാപ്പിലാന്‍ മാഷും പങ്കെടുത്തോട്ടെ സ്വയം വരത്തില്‍, അമ്പെയ്ത്തിനു പകരം "കൊള്ളി" യേറാക്കാം :))
എന്തേ ?

July 8, 2009 5:42

സൂത്രന്‍..!! said...

ഞാന്‍ ഒരു കാര്യം പറയാം സൂറക്ക് വേണ്ടി ആരും അടി ഉണ്ടാക്കണ്ട ... നമുക്ക്‌ ഒരു മത്സരം നടത്തം ഒരു തരം വോട്ടു ചെയ്യല്‍ .. കൂടുതല്‍ പേര്‍ ആരെ സപ്പോര്‍ട്ട് ചെയ്യുനുവോ അവന്‍ സൂറയെ കെട്ടട്ടെ ........ :) :) എന്റെ സ്വന്തം അഭിപ്രയം ആണ് ..... ചിന്തിക്കുവിന്‍ .. സമരം തീര്‍ക്കുവിന്‍ .. പടിക്കുവിന്‍ .. ഉന്നതലങ്ങളില്‍ എത്തുവിന്‍ എനിക്ക് അത്രേ പറയാനുള്ളൂ .. ഓണപരീക്ഷ അടുത്തു ..
റിയാലിറ്റി ഷോയില്‍ sms നായി ഇരക്കും പോലെ സൂറക്ക് വേണ്ടിയും ഇരകട്ടെ

സൂത്രന്‍..!! said...

വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്!

പാവപ്പെട്ടവൻ said...

സുറാനെ കട്ടോണ്ടു പോകാന്‍ ആളേ ആവിശ്യമുണ്ടന്നു കേട്ട് സത്യമാണോ ?

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍