Jul 9, 2009

കനിവുള്ള വരെ സഹായിക്കൂ‍.....


പ്രിയപെട്ട ഐടി ടീച്ചർക്ക്,

എന്റെ പ്രിയപെട്ട കൂട്ടുകാരെ നിങ്ങളുടെ സഹപാഠി എന്ന നിലക്ക് നിങ്ങൾ എന്നെ സഹായിക്കുമല്ലൊ ? എന്റെ പ്രശ്നം ഞാൻ പറയാം എന്റെ ഓർകുട്ടിൽ കയറാൻ പറ്റുന്നില്ല. എന്താണു പ്രോബ്ലം എന്നു മാത്രം എനിക്കറിയില്ല.ഇനലെ എന്റെ പ്രിയ സുഹ്രുത്തും പൊറാട്ടയടി വീരനുമായ ആചാര്യൻ എനിക്ക് ഒരു പാട് നിർദേശങ്ങൾ നൽകി എങ്കിലും എനിക്ക് വിജയിക്കനായില്ല.ആചാര്യന്റെ നിർദേശ പ്രകാരം ഞാൻ എന്റെ ഇ-മയിൽ പാസ്സ് വേഡ് മാറ്റി എങ്കിലും കയറാൻ ഗൂഗിൽ അമ്മച്ചി സമ്മദിക്കണില്ല. ഇനി എന്നെയും ഒരു പുകഞ്ഞ കൊള്ളി യായി അമ്മച്ചി കരുതികാണുമോ? നിങ്ങൾക്കരിയാല്ലൊ ഞാൻ ഒരു ഉറുമ്പിനെ പോലും നോവിക്കാത്തവനാണന്ന്.ഞാൻ ഓർകുട്ട് ലോഗ്ഗിൻ ചെയ്താൽ വരുന്നത് നിങ്ങൾക്കായ് ഞാൻ ഇവിടെ പോസ്റ്റുന്നുണ്ട്..അറിയുന്നവർ എന്നെ സഹായിക്കുമല്ലോ?.നമ്മൾ തമ്മിൽ അടികൂടിയുട്ടാവും സൂറാക്ക് വേണ്ടിയും പകലന്റെ പൊറാട്ടക്ക് വേണ്ടിയുമല്ലാം.അതല്ലാം മറന്ന് എന്നെ ഒന്ന് സഹായിക്കണം.എനിക്കായ് എത്രയോ സൂറമാർ സ്ക്രാപ്പ് അയച്ചു കാണും .. ഞാൻ ആകെ വിഷമത്തിലാണ് .നിങ്ങളുടെ സഹായ ഹസ്തത്തിനായ് ഞാൻ കാത്തിരിക്കുന്നു...

എന്നെ സഹായിച്ച ആചാര്യൻ ഒരായിരം നന്ദി....

9 comments:

സൂത്രന്‍..!! said...

നിങ്ങളുടെ സഹായം ഞാൻ പ്രതീക്ഷിക്കുന്നു..
കാപ്പിലാനെ കാപ്പാത്തുങ്കൊ.....

Typist | എഴുത്തുകാരി said...

എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചുകാണും. അല്ലാണ്ട് പിന്നെ.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കുരുത്തം കെട്ട പണി വല്ലതും ഒപ്പിച്ചോ സൂത്രാ?

പ്രയാണ്‍ said...

അമ്മയും സൂത്രനെ തഴഞ്ഞോ....?

ഹരീഷ് തൊടുപുഴ said...

നീയെന്തോ കള്ളത്തരം കാണിച്ചിട്ടുണ്ട്...
അതാ!!!

ചാണക്യന്‍ said...

ഓര്‍ക്കുട്ട് ഒക്കെ കണ്ട അലവലാതികള്‍ മേയുന്നിടമാ...അവിടൊന്നും കറങ്ങല്ലേ...:):)

ഈ കൊച്ച് പ്രായത്തില്‍ ഓര്‍ക്കാന്‍ പറ്റാത്ത കുട്ടയെടുത്ത് തലേല്‍ വയ്ക്കല്ലേ..:):)

കനല്‍ said...

നീ സൂറായുടെ ആവശ്യമില്ലാത്ത ഫോട്ടോസ് അപ് ലോഡ് ചെയ്തില്ലെ? ഞാന്‍ നിന്നെ റിപ്പോര്‍ട്ട് ചെയ്തു
അതാ കാര്യം...

ഓര്‍കുട്ടിലൊന്ന് കേറി നോക്കീട്ട് കാലങ്ങളായി പിന്നെയാ.. പോയി പണി നോക്കടാ ചെക്കാ

Sureshkumar Punjhayil said...

:)

Faizal Kondotty said...

പുതിയ ഇവെന്റ്റ്‌ : ഫൈന്‍ആര്‍ട്സ് ഡേ രണ്ടാം ദിവസം

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍