ചന്ദ്രനിലേക്ക് പോയ ചന്ദ്രയാന്‍ വെള്ളം കണ്ടെത്തിയ വാര്‍ത്ത ആഘോഷതിമിര്‍പ്പുകളോടെ തകര്‍ക്കുകയാണ് ഇന്ത്യയില്‍ എന്നാണ് ഇന്നലെ മുതല്‍ വരുന്ന വാര്‍ത്തകള്‍ .തികച്ചും ഇന്ത്യക്ക് അഭിമാനിക്കാന്‍ കഴിയുന്ന ഒരു സുവര്‍ണ്ണ നിമിക്ഷം .ഇന്ത്യയില്‍ നിന്നും കൂടുതല്‍ ചാന്ദ്ര ഗവേഷണങ്ങള്‍ ഇനിയും നടക്കണം . അങ്ങനെ ഇന്ത്യ പ്രശസ്തിയിലേക്ക് ഉയര്‍ത്തപ്പെടും .
ഇനിയുമൊരു യുദ്ധം ഉണ്ടാകുമെങ്കില്‍ അത് വെള്ളത്തിന് വേണ്ടിയാകും എന്നാരോ പണ്ട് പറഞ്ഞ് പോലും . ചന്ദ്രനില്‍ കണ്ടെത്തിയ വെള്ളത്തിന്റെ യഥാര്‍ത്ഥ അവകാശി ആരാണ് ? കേരളവും തമിഴ് നാടും മുല്ലപ്പെരിയാര്‍ പ്രശനത്തില്‍ ഉടക്കി നില്‍ക്കുന്നത് പോലെ ഇവിടെയും വേണമെങ്കില്‍ തര്‍ക്കങ്ങള്‍ തുടങ്ങാം .അമേരിക്കയുടെ നാസ കണ്ടുപിടിച്ച M3 യുടെ ഒരു വിക്ഷേപണി മാത്രമായിരുന്നില്ലേ ചന്ദ്രയാന്‍ ? അമേരിക്ക ഈ ദൌത്യത്തിന് ഇന്ത്യയുടെ ISRO ക്ക് വന്‍ തുക കൈമാറിയിരുന്നില്ലേ ? അപ്പോള്‍ ആ വെള്ളത്തിന്റെ അവകാശി ആരാണ് ?
യാതൊരു കാരണവശാലും നമ്മള് ഈ വാട്ടര്‍ സായിപ്പിന് വിട്ടു കൊടുക്കരുത് . എന്ത് ശക്തി കൊണ്ടും നമ്മള് എതിര്‍ക്കണം . നോക്ക് അവന്മാരുടെ ഓരോരോ വേലകള്‍ .
വിശദ വിവരങ്ങള്‍ ഇവിടെ വായിക്കാം .
Sep 25, 2009
Sep 16, 2009
ബ്ലോഗ് രാമയ്യന് BBI

സത്യത്തില്‍ ഈ മാധ്യമ പിണ്ടിക്കെറ്റ്കളെ കൊണ്ട് തോറ്റു.ബൂലോകത്തും ഭൂലോകത്തും ഇവരെ തട്ടി നടക്കാന്‍ വയ്യാ എന്നായിട്ടുണ്ട് . തുമ്മിയാല്‍ അപ്പോള്‍ പത്രത്തില്‍ വരും . വലിയ കഷ്ടം തന്നെ . അഭിമുഖങ്ങളും ,അന്വഷണങ്ങളും എന്ന് വേണ്ട ആകെ ബഹളമയം .പത്രമാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം ഇപ്പോള്‍ രഹസ്യാന്വാഷങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് . കുറ്റാന്വഷണകര്ക്ക് ജോലി കുറവാകുമല്ലോ.

ഇന്ന് ബൂലോകം തുറന്നപ്പോള്‍ ഇതാ വന്നു പുതിയ കേസ് . ഐ .എ എസുകാര്‍ ബ്ലോഗര്‍മാര്‍ ആകുമോ ? അവര്‍ പരീക്ഷ പാസായ സര്‍ട്ടിഫിക്കറ്റ് ബൂലോക സമക്ഷം വെച്ചുവോ ? മനോരമ പോലുള്ള ഏജന്‍സികള്‍ കള്ളം പറയുകയല്ലേ ? തുടങ്ങി വളരെ വിശദമായ കേസുകെട്ടുകള്‍ . ഈ കേസുകെട്ടുകള്‍ തുടര്‍ന്നാല്‍ ജട്ടി ഇടും ,അല്ല ബൂലോകം ഞെട്ടും . കേസ് തെളിയിക്കുവാന്‍ മുന്നിട്ടിറങ്ങിയത് ഒരു കമെന്റ് ഇടാന്‍ പോലും തീരെ സമയം ഇല്ലാതെ ഓടി നടക്കുന്ന നമ്മുടെ സ്വന്തം ജോക്കുട്ടി . കഴിഞ്ഞ രണ്ട് മാസമായി ബ്ലോഗ് രാമയ്യന് BBI ( Blog Beuro of Investigation) ഈ കേസിന്റെ പിന്നാലെ പാഞ്ഞു നടക്കുകയാണ് .
ഒടുവില്‍ പഞ്ചായത്ത് മെമ്പറെ കണ്ടു , കളക്ടര്‍ ആനിമ്മമ്മയെ കണ്ടു , വനിതാ മെമ്പറെ കണ്ടു , അങ്ങനെ ഒടുവില്‍ കേസ് തെളിയിച്ചു . ഈ കേസിന്റെ തുടര്‍ നടപടികള്‍ , അതിന്റെ പ്രവര്‍ത്തനങ്ങള്‍ , ഐ .പി പിടുത്തം എന്നിവയെ കുറിച്ച് നാളെ മുതല്‍ ഈ കോളേജില്‍ സ്പെഷ്യല്‍ ക്ലാസ്സുകള്‍ നടക്കും .
തുടരും
Sep 8, 2009
A CHRISTMAS CAROL
ചാള്‍സ് ടിക്കിന്സന്റെ എ ക്രിസ്ത്മസ് കരോള്‍ എന്ന കഥ പലരും വായിച്ചിട്ടുണ്ടാകും . ആ കഥ ഡിസ്നി ഈ വരുന്ന നവംബര്‍ ആറാം തീയതി 3D ഫിലിമായി റിലീസ് ചെയ്യുന്നു . അതിന്റെ മുന്നോടിയായി ഡിസ്നി അമേരിക്കയിലെ മുഴുവന്‍ സ്റ്റേറ്റ്കളിലും ഒരു ട്രെയിന്‍ ടൂര്‍ സംഘടിപ്പിക്കുന്നു . കഴിഞ്ഞ ആഴ്ച ഡിട്രോയിറ്റ് ഗ്രീന്‍ ഫീല്‍ഡ് വില്ലേജില്‍ ആ ട്രെയിന്‍ മൂന്നു ദിവസത്തെ ടൂര്‍ പ്രോഗ്രാമുമായി എത്തിച്ചേര്‍ന്നു . ഗ്രീന്‍ ഫീല്‍ഡ് വില്ലേജിനെപ്പറ്റി ധാരാളം പറയണം .അത് പിന്നീടൊരിക്കലാകാം .
എല്ലാ ആധുനിക സജ്ജീകരണങ്ങളും അടങ്ങിയ ഈ ട്രെയിനിന്റെ വശങ്ങളില് ഘടിപ്പിച്ച HD റ്റി.വിയില്‍ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ,ചിത്രത്തിന്റെ ഡയറക്ടര്‍ , പ്രവര്‍ത്തകര്‍ എന്നിവരുമായി ഇന്റര്‍വ്യൂ എന്നിവയും ചിത്രത്തിന് വേണ്ടി ഉപയോഗിച്ച മോഡലുകള്‍ , കൊസ്ട്യൂംസ് , ചിത്ര നിര്‍മ്മാണം, ചാര്സ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ എഴുതിയ കത്തുകള്‍ അങ്ങനെ പല കാര്യങ്ങള്‍ ഇതിലുണ്ട് . അവിടെ സജ്ജീകരിച്ച കമ്പ്യൂട്ടറില്‍ നമ്മുടെ ഫേസ് മോര്‍ഫിംഗ് എന്നിവ ചെയ്യുവാനും ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് . ട്രെയിന്‍ സന്ദര്‍ശിച്ചതിനു ശേഷം പുറത്ത് ഒരുക്കിയ താല്കാലിക തിയേറ്ററില്‍ ക്രിസ്ത്മസ് കരോളിന്റെ ചില
പ്രസക്ത ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി . എല്ലാവരും കണ്ടിരിക്കേണ്ട വളരെ നല്ലൊരു ഫിലിം .
അതിന്റെ ചില ചിത്രങ്ങള്‍ ഇവിടെ കൊടുക്കുന്നു . കാണുക .
ലേബലുകള്‍:
ചിത്രങ്ങള്‍,
പലവക,
ഫിലിം,
വാര്‍ത്തകള്‍
Sep 2, 2009
കോളേജ് തുറക്കുന്നു - അറിയിപ്പ്
ബൂലോകത്തെയും ഭൂലോകത്തെയും ഓണക്കളികളും ഓണാ കോശങ്ങള്‍ക്കും ശേഷം ആശ്രമം വക കോളേജ് അടുത്തയാഴ്ച തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും . എല്ലാവരും ഓണ സദ്യകള്‍ എല്ലാം കഴിഞ്ഞു നന്നായി ഏമ്പക്കവും വളിയും വിടാന്‍ മറക്കരുത് . വായൂ കോപിച്ചാല്‍ സാക്ഷാല്‍ ബ്രഹ്മാവിനും രക്ഷയില്ല എന്നത് മറക്കരുത് .
കോളേജില്‍ ഫീസ് കുടിശിക ഉള്ള കുട്ടികള്‍ അന്നേ ദിവസം കുടിശിക ഫീസ് കൊണ്ടുവരികയോ രക്ഷകര്‍ത്താക്കളില്‍ നിന്നും എഴുത്ത് വാങ്ങി വരേണ്ടതുമാണ് . കോളേജ് തുറന്നാല്‍ ഉടനെ തന്നെ യുവജനോല്‍സവം കോളേജില്‍ നടത്തപ്പെടും . കഴിഞ്ഞ കാലങ്ങളില്‍ ഇവിടെ പഠിച്ച കുട്ടികളെയും റ്റി.സി വാങ്ങിപ്പോയി വേറെ കോളേജില്‍ ചേര്‍ന്ന കുട്ടികളെയും നന്ദിയോടെ ഇപ്പോള്‍ സ്മരിക്കുന്നു . ഈ കോളേജില്‍ ഇങ്ങനെയൊക്കെയേ പഠിപ്പിക്കാന്‍ കഴിയൂ . ഇവിടെ പഠിക്കാന്‍ സൌകര്യമില്ലാത്തവര്‍ വേറെ കോളേജ് തേടി പോകേണ്ടതാണ് . പുതിയ അധ്യായന വര്‍ഷത്തിലേക്ക് കുട്ടികള്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു . വിവിധ തരം പുതിയ കോഴ്സ്കള്‍ ഉടനെ ആരംഭിക്കുന്നതാണ് .
എല്ലാ കുട്ടികളും ഇതൊരു അറിയിപ്പായി സ്വീകരിച്ച് അടുത്ത ആഴ്ച മുതല്‍ കോളേജില്‍ വരാന്‍ തയ്യാറാകണം .ഫീസ് കൊണ്ടുവരാന്‍ മറക്കരുത് . തിയതി പിന്നാലെ അറിയിക്കാം . എല്ലാ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും നല്ലൊരു അവധിക്കാലം നേരുന്നു .
ആശംസകളോടെ
കാപ്പിലാന്
വൈസ് പ്രിന്‍സിപ്പല്‍
കോളേജില്‍ ഫീസ് കുടിശിക ഉള്ള കുട്ടികള്‍ അന്നേ ദിവസം കുടിശിക ഫീസ് കൊണ്ടുവരികയോ രക്ഷകര്‍ത്താക്കളില്‍ നിന്നും എഴുത്ത് വാങ്ങി വരേണ്ടതുമാണ് . കോളേജ് തുറന്നാല്‍ ഉടനെ തന്നെ യുവജനോല്‍സവം കോളേജില്‍ നടത്തപ്പെടും . കഴിഞ്ഞ കാലങ്ങളില്‍ ഇവിടെ പഠിച്ച കുട്ടികളെയും റ്റി.സി വാങ്ങിപ്പോയി വേറെ കോളേജില്‍ ചേര്‍ന്ന കുട്ടികളെയും നന്ദിയോടെ ഇപ്പോള്‍ സ്മരിക്കുന്നു . ഈ കോളേജില്‍ ഇങ്ങനെയൊക്കെയേ പഠിപ്പിക്കാന്‍ കഴിയൂ . ഇവിടെ പഠിക്കാന്‍ സൌകര്യമില്ലാത്തവര്‍ വേറെ കോളേജ് തേടി പോകേണ്ടതാണ് . പുതിയ അധ്യായന വര്‍ഷത്തിലേക്ക് കുട്ടികള്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു . വിവിധ തരം പുതിയ കോഴ്സ്കള്‍ ഉടനെ ആരംഭിക്കുന്നതാണ് .
എല്ലാ കുട്ടികളും ഇതൊരു അറിയിപ്പായി സ്വീകരിച്ച് അടുത്ത ആഴ്ച മുതല്‍ കോളേജില്‍ വരാന്‍ തയ്യാറാകണം .ഫീസ് കൊണ്ടുവരാന്‍ മറക്കരുത് . തിയതി പിന്നാലെ അറിയിക്കാം . എല്ലാ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും നല്ലൊരു അവധിക്കാലം നേരുന്നു .
ആശംസകളോടെ
കാപ്പിലാന്
വൈസ് പ്രിന്‍സിപ്പല്‍
Subscribe to:
Posts (Atom)