Sep 8, 2009

A CHRISTMAS CAROL

ഇത് നോണ്‍ ഡീറ്റെയില്ട് ക്ലാസ്സാണ് . ക്ലാസ്സില്‍ കയറാന്‍ താല്പര്യമുള്ള കുട്ടികള്‍ മാത്രം കയറിയാല്‍ മതി .അല്ലാത്തവര്‍ക്ക് പോകാം . ഇന്നത്തെ ക്ലാസ്സ്‌ വളരെ വിശദമായി എടുക്കണ്ട ക്ലാസ്സാണ് എന്നാല്‍ സമയക്കുറവ്‌ മൂലം അല്പം ചില കാര്യങ്ങള്‍ ഓടിച്ചു പറഞ്ഞു പോകാം .




ചാള്‍സ്‌ ടിക്കിന്സന്റെ എ ക്രിസ്ത്മസ് കരോള്‍ എന്ന കഥ പലരും വായിച്ചിട്ടുണ്ടാകും . ആ കഥ ഡിസ്നി ഈ വരുന്ന നവംബര്‍ ആറാം തീയതി 3D ഫിലിമായി റിലീസ് ചെയ്യുന്നു . അതിന്റെ മുന്നോടിയായി ഡിസ്നി അമേരിക്കയിലെ മുഴുവന്‍ സ്റ്റേറ്റ്കളിലും ഒരു ട്രെയിന്‍ ടൂര്‍ സംഘടിപ്പിക്കുന്നു . കഴിഞ്ഞ ആഴ്ച ഡിട്രോയിറ്റ് ഗ്രീന്‍ ഫീല്‍ഡ് വില്ലേജില്‍ ആ ട്രെയിന്‍ മൂന്നു ദിവസത്തെ ടൂര്‍ പ്രോഗ്രാമുമായി എത്തിച്ചേര്‍ന്നു . ഗ്രീന്‍ ഫീല്‍ഡ് വില്ലേജിനെപ്പറ്റി ധാരാളം പറയണം .അത് പിന്നീടൊരിക്കലാകാം .



എല്ലാ ആധുനിക സജ്ജീകരണങ്ങളും അടങ്ങിയ ഈ ട്രെയിനിന്റെ വശങ്ങളില്‍ ഘടിപ്പിച്ച HD റ്റി.വിയില്‍ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ,ചിത്രത്തിന്റെ ഡയറക്ടര്‍ , പ്രവര്‍ത്തകര്‍ എന്നിവരുമായി ഇന്റര്‍വ്യൂ എന്നിവയും ചിത്രത്തിന് വേണ്ടി ഉപയോഗിച്ച മോഡലുകള്‍ , കൊസ്ട്യൂംസ് , ചിത്ര നിര്‍മ്മാണം, ചാര്സ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ എഴുതിയ കത്തുകള്‍ അങ്ങനെ പല കാര്യങ്ങള്‍ ഇതിലുണ്ട് . അവിടെ സജ്ജീകരിച്ച കമ്പ്യൂട്ടറില്‍ നമ്മുടെ ഫേസ് മോര്‍ഫിംഗ് എന്നിവ ചെയ്യുവാനും ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് . ട്രെയിന്‍ സന്ദര്‍ശിച്ചതിനു ശേഷം പുറത്ത്‌ ഒരുക്കിയ താല്‍കാലിക തിയേറ്ററില്‍ ക്രിസ്ത്മസ് കരോളിന്റെ ചില

പ്രസക്ത ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി . എല്ലാവരും കണ്ടിരിക്കേണ്ട വളരെ നല്ലൊരു ഫിലിം .

അതിന്റെ ചില ചിത്രങ്ങള്‍ ഇവിടെ കൊടുക്കുന്നു . കാണുക .



2 comments:

Rare Rose said...

ക്രിസ്തുമസ് ഇത്ര നേരത്തെയോ എന്നു കരുതിയാ വന്നതു..പക്ഷെ ഡിസ്നി വകയുള്ള ക്രിസ്തുമസ് കരോള്‍ ട്രെയിന്‍ യാത്ര ഇഷ്ടായി..:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പന്നിക്ക് പനി പിടിച്ച കാരണം ക്ലാസ്സില്‍ വരാന്‍ പറ്റിയില്ല സാറേ..

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍