Sep 16, 2009

ബ്ലോഗ്‌ രാമയ്യന്‍ BBI

ബൂലോക പത്രമായ ബൂലോകം ഓണ്‍ലൈന്‍ ,  പ്രശസ്ത ബ്ലോഗറായ ശ്രീ കെ.പി സുകുമാരന്‍ അഞ്ചരക്കണ്ടിയുമായി നടത്തുന്ന      അഭിമുഖം ഇവിടെ കാണാം . ഇതില്‍ വളരെ സരസമായും ,സരളമായും തന്റെ കുടുംബം ,ജീവിതം , നാടിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ ,പ്രതീക്ഷകള്‍ ,ബ്ലോഗിനെക്കുറിച്ചുള്ള കാര്യങ്ങള്‍ എന്നിവ പ്രതിപാദിക്കുന്നു . ഇതില്‍ രഹസ്യാന്വഷണകര്ക്ക് ക്ഷേമാന്വാഷണങ്ങള്‍ അറിയിക്കുന്ന ഒരു സുകുമാരേട്ടനെ കാണാം .


സത്യത്തില്‍ ഈ മാധ്യമ പിണ്ടിക്കെറ്റ്കളെ കൊണ്ട് തോറ്റു.ബൂലോകത്തും ഭൂലോകത്തും ഇവരെ  തട്ടി  നടക്കാന്‍ വയ്യാ എന്നായിട്ടുണ്ട് . തുമ്മിയാല്‍ അപ്പോള്‍ പത്രത്തില്‍ വരും . വലിയ കഷ്ടം തന്നെ . അഭിമുഖങ്ങളും ,അന്വഷണങ്ങളും എന്ന് വേണ്ട ആകെ ബഹളമയം .പത്രമാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിന് പകരം ഇപ്പോള്‍ രഹസ്യാന്വാഷങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് . കുറ്റാന്വഷണകര്ക്ക് ജോലി കുറവാകുമല്ലോ.

ബ്ലോഗിലെ ആദ്യ രഹസ്യ എജന്‍സി അരൂപിക്കുട്ടന്‍ ആയിരിക്കണം . ബൂലോകത്ത് തെളിയാതെ കിടന്ന പല കേസുകളും തെളിയിച്ച് ഒടുവില്‍ അരൂപിയെ ആരോ തല്ലിക്കൊന്ന് കാണണം . ഈയിടെ കാണാന്‍ ഇല്ല . എന്നാല്‍ അരൂപിക്ക് ശേഷം പല ഏജന്‍സികളും മുന്നിട്ടു വന്നു . പല കേസുകളും തെളിയിച്ച് തന്നു . ചിലരുടെ ഐ .പി പിടിച്ചു തന്നു . ആനയും ചേനയും ഒന്നാണ് എന്ന് തെളിയിച്ചു, ഇഞ്ചി പിടിച്ചു , ബെര്‍ളിയും മമ്മൂട്ടിയും ഒന്ന് തന്നെയല്ലേ എന്ന് വര്‍ണ്യത്തില്‍ ആശങ്ക വന്നു .അങ്ങനെ ബൂലോകത്ത് ഗസ്റ്റപ്പോകള് , കെ.ജി .ബി കള്‍ , എഫ്‌ .ബി ഐ , സി . ബി . ഐ അങ്ങനെ ദിനം പ്രതി ഏജന്‍സികള് കൂടുകയാണ് . ‍ ‍

ഇന്ന് ബൂലോകം തുറന്നപ്പോള്‍ ഇതാ വന്നു പുതിയ കേസ്‌ . ഐ .എ എസുകാര്‍ ബ്ലോഗര്‍മാര്‍ ആകുമോ ? അവര്‍ പരീക്ഷ പാസായ സര്‍ട്ടിഫിക്കറ്റ് ബൂലോക സമക്ഷം വെച്ചുവോ ? മനോരമ പോലുള്ള ഏജന്‍സികള് കള്ളം പറയുകയല്ലേ ? തുടങ്ങി വളരെ വിശദമായ കേസുകെട്ടുകള്‍ . ഈ കേസുകെട്ടുകള്‍ തുടര്‍ന്നാല്‍ ജട്ടി ഇടും ,അല്ല ബൂലോകം ഞെട്ടും . കേസ് തെളിയിക്കുവാന്‍ മുന്നിട്ടിറങ്ങിയത് ഒരു കമെന്റ് ഇടാന്‍ പോലും തീരെ സമയം ഇല്ലാതെ ഓടി നടക്കുന്ന നമ്മുടെ സ്വന്തം ജോക്കുട്ടി . കഴിഞ്ഞ രണ്ട് മാസമായി ബ്ലോഗ്‌ രാമയ്യന്‍ BBI ( Blog Beuro of Investigation) ഈ കേസിന്റെ പിന്നാലെ പാഞ്ഞു നടക്കുകയാണ് .

ഒടുവില്‍ പഞ്ചായത്ത് മെമ്പറെ കണ്ടു , കളക്ടര്‍ ആനിമ്മമ്മയെ കണ്ടു , വനിതാ മെമ്പറെ കണ്ടു , അങ്ങനെ ഒടുവില്‍ കേസ് തെളിയിച്ചു . ഈ കേസിന്റെ തുടര്‍ നടപടികള്‍ , അതിന്റെ പ്രവര്‍ത്തനങ്ങള്‍ , ഐ .പി പിടുത്തം എന്നിവയെ കുറിച്ച് നാളെ മുതല്‍ ഈ കോളേജില്‍ സ്പെഷ്യല്‍ ക്ലാസ്സുകള്‍ നടക്കും .
തുടരും


No comments:

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍