Apr 23, 2009

കവിതാ പാഠം -2

കഴിഞ്ഞ ക്ലാസ്സില്‍ നാം എന്താണ് കവിത എന്ന് പഠിച്ചു .അതില്‍ ഉയര്‍ന്നു വന്ന ഒരു ചോദ്യമായിരുന്നു ,എന്താണ് ഗവിതയും കവിതയും തമ്മിലുള്ള വ്യത്യാസം . കഴിഞ്ഞ ക്ലാസ്സില്‍ നാം എവിടെയാണ് പഠിച്ചു നിര്‍ത്തിയത് .ഉം വെള്ളാരം കല്ലുകള്‍ . ഇങ്ങനെ വെള്ളാരം കല്ലുകള്‍ ആകുന്നതിനും മുന്‍പുള്ള ഘട്ടമാണ് ഗവിതകള്‍ .മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഉടന്‍ പിറവികള്‍.ഗവിതയില്‍ പോളിഷ് ചെയ്ത വാക്കുകള്‍ കാണില്ല . പ്രയാന്‍ പറഞ്ഞതുപോലെ വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന ഒരു മട്ട്.ഗവിതയില്‍ മൂര്‍ച്ചയുള്ള അരികുകള്‍ കാണും . അതില്‍ തൊട്ടാല്‍ മുറിയും .ഗവിതകള്‍ പിന്നീട് കാലക്രമേണ ഉരുട്ടി ഉരുട്ടി എടുത്താല്‍ വെള്ളാരം കല്ലുകള്‍ ആകും .ഇപ്പോള്‍ മനസിലായല്ലോ കവിതയും ഗവിതയും തമ്മിലുള്ള വ്യത്യാസം .മറ്റൊരു ചോദ്യം രാമചന്ദ്രന്‍ ചോദിച്ച വൃത്തം എന്താണ് എന്നതാണ് . വൃത്തം വരച്ച് അതിനുള്ളിലും കവിത എഴുതാം .വൃത്തം വരക്കാതെയും എഴുതാം .വളയമില്ലാതെ ചാടുന്നതായിരിക്കും കൂടുതല്‍ നന്ന് . മനസിലുള്ളത് മുഴുവന്‍ പകര്‍ത്തി വെയ്ക്കുക .പോരുന്നത് എല്ലാം ഇങ്ങ് പോരട്ടെ . നമ്മളായിട്ട് എന്തിനാണ് തടയിടുന്നത് . ആചാര്യന്‍ ക്ലാസ്സില്‍ ആലപിച്ച വിലാപ കാവ്യം ഒന്നാം ഭാഗം അസലായി . അടുത്തതും അതുപോലെ പോരട്ടെ . ക്ലാസ്സില്‍ കയറിയ ,പഠിച്ച മറ്റുള്ള ഓരോ കുട്ടികള്‍ക്കും നന്ദി അറിയിക്കുന്നു . കനല്‍ പറഞ്ഞത് പോലെ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ ഉപയോഗിക്കാതെ ലളിത ഭാക്ഷയില്‍ ആളുകള്‍ക്ക് മനസിലാകുന്ന ഭാക്ഷയില്‍ കുട്ടികള്‍ കവിതകള്‍ എഴുതുക .

ഇന്ന് നമ്മള്‍ പഠിക്കുവാന്‍ പോകുന്നത് എന്തിനാണ് കവിത എഴുതുന്നത്‌ എന്നാണ് . പ്രാര്‍ത്ഥിക്കുവാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ എന്ന് പറഞ്ഞത് പോലെ കവിതകള്‍ എഴുതുവാനും ഓരോ കാരണങ്ങള്‍ . കാരണങ്ങള്‍ എന്തായാലും ആ കവിത എഴുത്തില്‍ കൂടി നമ്മുടെ വികാര വിചാരങ്ങളെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നു . ഇവിടെയാണ്‌ ഞാന്‍ നേരത്തെ പറഞ്ഞ മറ്റുള്ളവര്‍ക്കും മനസിലാകുന്ന ഭാക്ഷയില്‍ എഴുതിയാല്‍ നന്നായിരിക്കും എന്ന് പറയുന്നത് .

എല്ലാ മനുഷ്യരും ജീവിതത്തില്‍ പല മാറ്റങ്ങള്‍ക്കും വിധേയമാകേണ്ടി വരും .ജനനം , വളര്‍ച്ച , കല്യാണം , കുട്ടികള്‍ , മരണം അങ്ങനെ പലതും .പുതിയ ജീവിത രീതികള്‍ , ഭക്ഷണം , ഭാക്ഷ ഇവയെല്ലാം നമ്മില്‍ മാറ്റങ്ങള്‍ വരുത്തും . ഇങ്ങനെയുള്ള മാറ്റങ്ങള്‍ നമ്മളില്‍ പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും , തീരുമാനങ്ങള്‍ക്കും വഴി വെയ്ക്കും . നിത്യേന നമ്മള്‍ ഓരോ തീരുമാനങ്ങള്‍ എടുക്കുകയും പലപ്പോഴും അവ നടപ്പിലാക്കുകയും ചെയ്യുന്നു . അപ്രധാനമായ കാര്യങ്ങള്‍ മാറ്റി വെച്ച് പ്രധാനമായ കാര്യങ്ങള്‍ മാത്രം നടപ്പിലാക്കുകയും ചെയ്യുന്നു . ഇവയൊക്കെ ( ചിലതെങ്കിലും ) ജനങ്ങളിലേക്ക് എത്തിക്കുകയും അവരുടെ കൂടെ അഭിപ്രായങ്ങള്‍ അറിയുകയും കൂട്ടായി ഒരു തീരുമാനത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു .പലപ്പോഴും കൂട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഇങ്ങനെ ഉളവാകുന്ന അഭിപ്രായങ്ങള്‍ നമ്മെ നല്ലൊരു തീരുമാനത്തില്‍ എത്തിച്ചേരുവാന്‍ സഹായിക്കുന്നു .ഇങ്ങനെ സ്വന്തം ആശയങ്ങള്‍ , ആഗ്രഹങ്ങള്‍ മറ്റുള്ളവരെ അറിയിക്കുവാന്‍ കവിത എന്ന മാര്‍ഗം പലപ്പോഴും തിരഞ്ഞെടുക്കാറുണ്ട് .

സ്വന്തം ചിന്തകളെ വായനക്കാരിലേക്ക് എത്തിക്കുക . അതാണ്‌ രണ്ടാമത്തെ കാരണം .പലപ്പോഴും നമ്മുടെ വികാരങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുവാന്‍ നമ്മള്‍ തയ്യാറാകില്ല . ഇങ്ങനെയുള്ളവര്‍ പേപ്പറില്‍ എഴുതി എവിടെയെങ്കിലും ആരും കാണാതെ സൂക്ഷിക്കും . കാരണം മറ്റുള്ളവര്‍ , വിമര്‍ശകര്‍ ,ബന്ധുക്കള്‍ ഇവരൊക്കെ ഇത് കണ്ടാല്‍ എന്ത് തോന്നും എന്ന ചിന്ത (ഞാനും ഇങ്ങനെ ചെയ്തിട്ടുണ്ട് പണ്ട് ).പക്ഷേ ഇങ്ങനെ എഴുതിക്കഴിയുമ്പോള്‍ മനസ്സില്‍ പലപ്പോഴും ഒരാശ്വാസം കിട്ടാറുണ്ട് .

മറ്റൊന്ന് ആരോടെങ്കിലും ഉള്ള ദേഷ്യം ,വഴക്ക് ഇവയൊക്കെ പ്രകടിപ്പിക്കാം .പക്ഷേ ദേഷ്യവും വഴക്കും ഒന്നും ( വ്യക്തി പരമായത് ) കവിതയില്‍ കൂടി പ്രദര്‍ശിപ്പിക്കാതിരിക്കുന്നതാകും നന്ന് .കാരണം ഇത് ആ വഴക്ക് കൂട്ടുവാന്‍ മാത്രമേ ഉപകരിക്കൂ .

ജീവിതത്തില്‍ ഉണ്ടാകുന്ന ഏതു നിസാര സംഭവവും ഇങ്ങനെ കവിതയില്‍ കൂടി പ്രദര്‍ശിപ്പിക്കാം .പഴയതും പുതിയതുമായ പല കവികളും തങ്ങളുടെ ഓര്‍മ്മകളില്‍ നിന്നും കവിതകള്‍ നെയ്യാറുണ്ട് . പഴമയെ പുതുമയുമായി കൂട്ടി ഇണക്കിക്കൊണ്ട് സുന്ദര കാവ്യങ്ങള്‍ പലരും സൃഷ്ടിക്കാറുണ്ട് .

മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് , വായനക്കാരില്‍ പലരും കരുതും ,കവിതയില്‍ എവിടെയെങ്കിലും " ഞാന്‍ " " എന്നെ " എനിക്ക് " എന്നീ പദങ്ങള്‍ വന്നാല്‍ ഈ കവിത എഴുതുന്ന ആളിനെ കുറിച്ചാവും ഇത് പറയുക എന്ന് . എന്നാല്‍ അങ്ങനെയല്ല .ആ പദങ്ങള്‍ സൂചിപ്പിക്കുന്നത് ,കവിയുടെ ഭാഗത്ത് നിന്നുകൊണ്ടുള്ള ചിന്തകള്‍ ആകും അങ്ങനെ എഴുതാന്‍ പ്രേരിപ്പിക്കുക .കവിയുടെ ഓര്‍മ്മകളില്‍ നിന്നെഴുതുന്ന കവിതകളില്‍ വിഷമങ്ങളും ,സന്തോഷങ്ങളും കാണും . കവിതകള്‍ പലതും സന്തോഷപ്രദം ആകണമെന്നില്ല .ആചാര്യന്റെ വിലാപ കാവ്യം ശ്രദ്ധിക്കുമല്ലോ .പകലന്റെ കാന്റീനില്‍ നിന്നും പറഞ്ഞ് വിട്ടതിന്റെ വിഷമത്തിലാണ് കവിയെ അങ്ങനെ എഴുതാന്‍ പ്രേരിപ്പിച്ചത് .അതിന്റെ കാരണങ്ങളും സന്ദേഹങ്ങളും അതില്‍ കവി വിവരിക്കുന്നു .

ഒരു കവി പരിസര ബോധം ഉള്ളവനാകണം . പരിസരത്ത് നടക്കുന്ന കാഴ്ചകളില്‍ അവന്റെ കണ്ണുകള്‍ എത്തണം.ആ സംഭവങ്ങളില്‍ പങ്കാളി ആയില്ലെങ്കില്‍ തന്നെയും ഒരു വെറും കാഴ്ചക്കാരന്‍ ആയി തീരണം . നല്ല നല്ല കാവ്യ മുഹൂര്‍ത്തങ്ങള്‍ ഇവയില്‍ നിന്നും സൃഷ്ടിക്കാം .ആള്‍ക്കൂട്ടങ്ങള്‍ , ഷോപ്പിങ്ങ് മാളുകള്‍ , ഉല്‍സവങ്ങള്‍ ,ജോലി സ്ഥലങ്ങള്‍ , പൊതു വാഹനങ്ങള്‍ , ബ്ലോഗുകള്‍ ,മറ്റുള്ള മീഡിയകല്‍ എന്നിവയിലെല്ലാം അവന്റെ കണ്ണുകള്‍ എത്തണം .കവിയുടെ മനസ്സില്‍ തട്ടുന്ന എന്തും എഴുതി വെയ്ക്കുക .ഇവയൊക്കെ പൊതുജനങ്ങളുടെ മുന്നില്‍ എത്തിക്കുകയും വായനക്കാരുടെ പ്രതികരണങ്ങള്‍ അറിയുകയും ചെയ്യുക .

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ആകാം ഒരാളിനെ കവിത എഴുതാന്‍ പ്രേരിപ്പിക്കുന്നത് .ഇനി കുട്ടികള്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ചോദിക്കാം . എനിക്ക് പഠിപ്പിച്ച് പഠിപ്പിച്ച് നന്നായി ഉറക്കം വരുന്നുണ്ട് .ക്ലാസ്സില്‍ ഇരുന്ന് ആരും ഉറങ്ങരുത് .ഞാന്‍ പകല്ന്റെ കാന്റീനില്‍ നിന്നും ഒരു കട്ടന്‍ അടിച്ചിട്ട് ഇപ്പോള്‍ വരാം . കുട്ടികള്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ബുക്കും പെന്നും എടുത്ത് എഴുതി വെയ്ക്കുക . ഞാന്‍ ചെന്നില്ലെങ്കില്‍ മധുരമില്ലാത്ത ചായയുമായി ഇപ്പോള്‍ ഇങ്ങു വരും . അപ്പോള്‍ പിന്നെ കാണാം .

നാളെ പുതിയൊരു പാഠമാണ് - കഥ ,ലേഖനം , നോവല്‍ ഇവയില്‍ നിന്നും എങ്ങനെ കവിത വ്യത്യസ്തമായിരിക്കുന്നു . അല്ലെങ്കില്‍ മുകളില്‍ പറഞ്ഞ ആശയങ്ങളെ പ്രകടിപ്പിക്കുവാന്‍ ഈ വക കാര്യങ്ങള്‍ എന്തുകൊണ്ട് തിരഞ്ഞെടുക്കുന്നില്ല എന്നതിനെ പറ്റി പഠിക്കാം . ഞാന്‍ ആരാ മ്വോന്‍ :)

8 comments:

രഘുനാഥന്‍ said...

സാറേ ..........കവിതയും ഗവിതയും തമ്മിലുള്ള വിത്യാസം മനസിലായി...പക്ഷെ എന്‍റെ അനുഭവത്തില്‍ കവിത ആള് ശരിയല്ല കേട്ടോ..ഞാന്‍ ഒരു ഗവിത എഴുതി കൊടുത്തിട്ട് അവളതു എന്‍റെ മുന്‍പില്‍ വച്ച് തന്നെ കീറിക്കളഞ്ഞു...

നാസ് said...

എന്റമ്മേ.... ഈ കവിതാ എന്ന് പറഞ്ഞ സംഗതി ഇത്ര വലിയ പുലിയായിരുന്നല്ലേ.... സാറേ, ചായ പിന്നെ കുടിക്കാം... ( പ്രമേഹം ഉള്ളതുകൊണ്ടല്ലേ പകലണ്ണന്‍ വിത്ത് ഔട്ട് ചായ തരുന്നത്.. പഞാരയോന്ന്‍ കുറക്ക് സാറേ) ബാക്കി ക്ലാസ് വേഗം എടുക്കൂ... അല്ലേല്‍ സമരം... പഠിപ്പ് മുടക്കി സമരം.... വിദ്യാര്‍ഥി ഐക്യം സിന്താബാദ്... :)

നാസ് said...

ഫ്രം
ഡോ: നാസ്
കോഴിക്കോട്
കേരള

to
ദ പ്രിന്‍സിപാല്‍
ബ്ലോഗേര്‍സ് കോളേജ്
ബുലോകം

സബ്ജെക്റ്റ്: ബ്ലോഗേര്‍സ് കോളേജില്‍ പഠിക്കുന്ന യുവതി യുവാക്കള്‍ക്ക് വേണ്ടി ക്യാമ്പസില്‍ ഒരു മെഡിക്കല്‍ ക്ലിനിക്ക് തുടങ്ങാന്‍ അനുവദിക്കാനുള്ള അപേക്ഷാ

ഡിയര്‍ സാര്‍/ മാം

ബ്ലോഗേര്‍സ് കോളേജിലെ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് എന്ത് കാര്യം എന്ന് ചോദിക്കരുത്... പകലണ്ണന്‍ നടത്തുന്ന കാന്റീനില്‍ നിന്ന ഭക്ഷണം കഴിച്ച് പലരും അടുത്തുള്ള ആശുപത്രികളില്‍ ചികിത്സയിലാനെന്നുള്ള വിവരം താങ്കള്‍ക്ക് അറിയാമല്ലോ.... ഒരു വര്‍ഷത്തേക്ക് കാന്റീന്‍ നടത്താന്‍ കരാരുള്ളത് കൊണ്ട് പകലണ്ണനെതിരെ യാതൊരു നടപടിയും എടുക്കാന്‍ കോളേജ് മാനെജുമെന്ടിനു കഴിയില്ല... അതുകൊണ്ട് ഇവിടത്തെ നാറ്റം പുറം ലോകം അറിയാതിരിക്കാന്‍ ഒരു ആശുപത്രി ഈ ക്യാംപസിനകത്ത് സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.... കൂടാതെ വാഴക്കൊടന്‍റെ സൂറ ഗര്‍ഭിണിയാനെന്നും ചര്ദിച്ചെന്നുമൊക്കെ പുറത്ത് അങാടിപ്പാട്ട് ആണ്... അഥവാ ഇനി അങ്ങനെ വല്ലതും ഉണ്ടായാല്‍ തന്നെ എല്ലാം ഒതുക്കി തീര്‍ക്കാന്‍ ഒരു സെന്‍റര്‍ കാമ്പസിന് അത്യാവശ്യമാണ്... അത് കൊണ്ട് എത്രയും പെട്ടെന്ന്‍ ക്യാമ്പസ് ആശുപത്രി തുടങ്ങാനുള്ള അനുവാദം നല്കനമെന്ന് വിനീതമായി അപേക്ഷിക്കുന്നു...
വിശ്വസ്തതയോടെ
ഡോ: നാസ്

കോഴിക്കോട്
24.04.09

Prayan said...

ശരിക്ക് പറഞ്ഞാല്‍ കവിതക്ക് കവിയുടെ ജീവിതവുമായി എന്തെങ്കിലു ബന്ധം വേണമെന്നു തോന്നുന്നില്ല.
എവിടെനിന്നോ കിട്ടിയ ഒരു സ്പാര്‍ക് ഊതിപ്പെരുപ്പിച്ച് തീയാവുമ്പോഴാണ് അതൊരു സുന്ദരമായ സൃഷ്ടിയായി മാറുന്നത്. ആ സ്പാര്‍ക്ക് കവിയുടെ ജീവിതത്തില്‍ നിന്നാവാം വഴിയില്‍ കിടന്നു കിട്ടിയതാവാം....ജീവിതം കാണുന്നപോലെ അപ്പാടെ എഴുതി വെച്ചാല്‍ കവിതയാവില്ല.അതു നറേഷനെ ആവുകയുള്ളു.

Rare Rose said...

കാപ്പു മാഷേ.,അപ്പോളിങ്ങനെയാണു ചിപ്പിക്കുള്ളിലെ മുത്തു പോലെ കവി മനസ്സിലൊരു കവിത വിരിയുന്നത് ല്ലേ..കട്ട് ചെയ്യാന്നു വിചാരിച്ചു വന്നിട്ട് കവിത പോലെ സരളമായി പറഞ്ഞു പോയ ക്ലാസ്സ് കേട്ടപ്പോള്‍ ഇവിടെ തന്നെയിരുന്നു പോയി...

ഇനി ഞാനും ഒരു ബുക്കും പേനയുമെടുത്തു മനസ്സിലെ വെള്ളാരംകല്ല് തെരയട്ടെ..:)

...പകല്‍കിനാവന്‍...daYdreamEr... said...

എത്രയും ബഹുമാനപ്പെട്ട കോളേജ് മുതലായി വായിച്ചറിയാന്‍ വളരെ ഖേദപൂര്‍വ്വം കാന്റീന്‍ മൊയലാളി എയുതുന്ന എയുത്ത്...
സാര്‍....
വളരെ കഷ്ടപ്പെട്ടാണ്‌ സാര്‍ ഈ കാന്റീന്‍ നടത്തുവാനുള്ള കായ് ഒപ്പിച്ചത്.. ,അള്ളാണം ബാര്യയിടെ മുയുവന്‍ പണ്ടങ്ങളും പണയം വെച്ചാണ് ഞമ്മള്‍ ഈ പണിക്ക് ഇറങ്ങിയത്‌.
ഡോക്ടര്‍ നാസിനെപ്പോലെയുള്ള ബൂര്‍ഷാ കള്‍ക്ക് ഞമ്മടെ കഷ്ടപ്പാട് മനസ്സിലാവൂല്ല.. അതുകൊണ്ട് ഓള്‍ പറയണത് എല്ലാം കള്ളമാണെന്ന് ഞമ്മള്‍ ഇവിടെ ഞമ്മടെ പെറ്റുമ്മയെ കൊണ്ട് ആണയിടുന്നു.
സത്യായിട്ടും ഞമ്മടെ കഞ്ഞി പാറ്റ ഇടല്ലേ..
ഈ എയുത്തില്‍ അച്ചരതെറ്റുകള്‍ ഉണ്ടെങ്കില്‍ ഞാമ്മളോട് പൊറുത്തു മാപ്പാക്കണം..
വിശ്വസ്തയോടെ...
മൊയലാളി .. (ഒപ്പ്)

സൂത്രന്‍..!! said...

ഗവിത കൊള്ളാം. കവിതയെ കാണാൻ അത്രപോര..
എന്നാലും വളയും ....

ചാണക്യന്‍ said...

റാകി പറക്കുന്ന ചെമ്പരുന്തെ
നീ കണ്ടോ മമാങ്ക വേല കണ്ടോ
വേലയും കണ്ടു വിളക്കും കണ്ടു
കപ്പല്‍ കണ്ടു കടല്‍ തിര കണ്ടൂ....

സാറെ...ഇതിനു വൃത്തമുണ്ടോ....
ശോ പിന്നേം സംശയം ബാക്കി..
എന്താ സാറെ ഈ റാകി പറക്കല്‍:)

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍