Apr 7, 2009

ബ്ലോഗേര്‍സ് കോളേജ് ഉത്ഘാടനം: ദൃക്സാക്ഷി വിവരണം

മാന്യ വായനക്കാരെ ....ബൂലോകത്തെ ആദ്യത്തെ കോളേജ് "ബ്ലോഗ്ഗേര്‍സ് കോളേജിന്റെ" ഉത്ഘാടന വേദിയില്‍ നിന്നും ഞാന്‍ രഘുനാഥന്‍ സംസാരിക്കുന്നു.... ഈ മഹാമഹം നേരിട്ട് കാണാന്‍ കഴിയാത്ത, ബൂലോഗത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിന്‌ വായനക്കാരുടെ സൗകര്യം കണക്കിലെടുത്ത് ബൂലോകവാണിയിലൂടെ നല്‍കുന്ന ദൃക്സാക്ഷി വിവരണമാണ് നിങ്ങള്‍ ഇപ്പോള്‍ കേട്ടു കൊണ്ടിരിക്കുന്നത്...

ഇവിടെ നിന്നും നോക്കിയാല്‍ എനിക്ക് ഉത്ഘാടനവേദി വ്യക്തമായി കാണാം. വേദിയില്‍ അതിഥികള്‍ ആരും തന്നെ എത്തിയിട്ടില്ല. കോളേജ് പ്രിന്‍സിപ്പല്‍ ശ്രീമതി മോണിക്ക ലെവിന്‍ ഇസ്കി തന്റെ സമൃദ്ധമായ മേനി കുലുക്കികൊണ്ട്‌ അങ്ങോട്ടും ഇങ്ങോട്ടും നടന്നു വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നുണ്ട്..തോന്ന്യാശ്രമത്തിന്റെ ഇപ്പോഴത്തെ അധ്യക്ഷനായ ഡോ കാപ്പിലാനന്ദ അബോധാനന്ദ തിരുവടികളാണ് ഉത്ഘാടകന്‍.. അദ്ദേഹത്തെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.. വേദിയുടെ മുന്‍പില്‍ ഇട്ടിരിക്കുന്ന കസേരകളില്‍ അവിടവിടെ ചിലര്‍ ഇരിക്കുന്നുണ്ട്‌.. ഡോ കാപ്പിലാനന്ദ അബോധാനന്ദ തിരുവടികളെ സ്വീകരിക്കുവാനായി താലപ്പൊലിയേന്തി വേദിയുടെ അരികില്‍ നില്‍ക്കുന്ന പെണ്മണികള്‍ അക്ഷമരായി ആ കെളവന്‍ ഇനി എപ്പോ വരും എന്ന് പരസ്പരം മന്ത്രിക്കുന്നുണ്ട്‌.. വേദിയുടെ അരികില്‍ എല്ലാം തന്റെ തലയില്‍ കൂടിയാണ് ഓടുന്നത് എന്ന ഭാവത്തില്‍ നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് കൊണ്ട് തോന്ന്യാശ്രമം ഖജാന്‍ജി ചാണക്യാനന്ദ സ്വാമികള്‍ താലപ്പൊലിയേന്തി നില്‍ക്കുന്ന കുമാരിമാരെ നോക്കി വെള്ളം വിഴുങ്ങുന്നതും എനിക്ക് കാണാന്‍ പറ്റുന്നുണ്ട്..

ഏതോ ഒരുത്തന്‍ ഒരു ക്യാമറയും തൂക്കി പെണ്‍കുട്ടികളുടെ മുന്പില്‍ക്കൂടി ഉലാത്തുന്നുണ്ട്. അത് തൊടുപുഴയില്‍ നിന്നും വരുത്തിയ ഫോട്ടോഗ്രാഫര്‍ ഹരീഷ് ആണെന്ന് തോന്നുന്നു. അവിടെയും ഇവിടെയും വെറുതെ ഫ്ലാഷ് അടിച്ചു പെണ്‍കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന ഹരീഷിനെ നോക്കി പ്രിന്‍സിപ്പല്‍ ശ്രീമതി മോനിക്കാ ലെവിന്‍ ഇസകീ ചാണക്യാനന്ദ സ്വാമികളെ വിളിച്ചു എന്തോ പറയുന്നതും ചാണക്യാനന്ദ സ്വാമികള്‍ ഹരീഷിന്റെ കയ്യില്‍ പിടിച്ചു വലിച്ചു പുറത്തേക്ക് കൊണ്ട് പോകുന്നതും വേദിക്ക് പുറത്തു പന്തലിന്റെ കമാനത്തിനടുത്തു പൊരിവെയിലില്‍ നിര്‍ത്തുന്നതും കാണുന്നുട്..

ആല്‍ത്തറ ഗ്രൂപ്പിന്റെ എം ഡി ശ്രീമതി മാണിക്യം ഇതാ എത്തിയിരിക്കുന്നു..അവരെ ശ്രീമതി മോനിക്കാ സുന്ദരമായ ഒരു കൊലച്ചിരിയോടെ സ്വീകരിച്ചു വേദിയില്‍ കൊണ്ടുപോയി ഇരുത്തുന്നു... ഈ സമത്ത് അനില്‍ബ്ലോഗു വന്നു ചാണക്യാനന്ദ സ്വാമിയുടെ ചെവിയില്‍ എന്തോമന്ത്രിക്കുന്നു. ...നാലുപാടും നോക്കിയിട്ട് രണ്ടുപേരും കൂടി വേദിയുടെ പുറത്തേക്ക് പോകുന്നു.. വേദിയിലിരുന്നു വിയര്‍ക്കുന്ന മാണിക്യം ഒരു വിശറിക്കുവേണ്ടി വേണ്ടി ചുറ്റും നോക്കുന്നു അപ്പോള്‍ താലപ്പൊലിക്കാരെ ഒരുക്കി ക്കൊണ്ടിരുന്ന പ്രിയ ഉണ്ണികൃഷ്ണന്‍ ഒരു പഴയ ബൂലോകം ടൈംസ്‌ പത്രമെടുത്ത് മാണിക്യത്തിനു കൊടുക്കുന്നു......

വേദിയുടെ പുറകില്‍ ചങ്കരനും പാവപ്പെട്ടവനും ചോലയിലും കൂടി എന്തോ കൂടിയാലോചന നടത്തുന്നുട്..ചങ്കരന്‍ തന്റെ തോളില്‍ കിടന്ന ബാഗ് തുറന്നു പാവപ്പെട്ടവനെ കാണിക്കുന്നു..ചോലയില്‍ അത് തൊട്ടു നോക്കി തകര്‍പ്പന്‍ എന്ന രീതിയിലുള്ള ഒരാന്ഗ്യം കാണിക്കുന്നു. പിന്നെ മൂന്നു പേരും കൂടി പുറത്തേക്ക് നടക്കുന്നു..പ്രവേശന കാവാടത്തിനരികില്‍ ചെന്ന് മൂന്നു പേരും ആരെയോ പ്രതീക്ഷിച്ചെന്നപോലെ നില്‍ക്കുന്നു...

വേദിയില്‍ മാണിക്യത്തിനു പുറമേ പല വിശിഷ്ട വ്യക്തികളും വന്നിരിക്കുന്നു..അതാ ഒരു ബി എം ഡബ്ലിയു കാര്‍ വന്നു നില്‍ക്കുന്നു. അതിന്റെ ഡോര്‍ തുറന്നു ഒരു കമാന്‍ഡോ പുറത്തു വന്നു കാറിനു ചുറ്റും ഒരു വിഹഗ വീക്ഷണം നടത്തുന്നു.. പിന്നീട് കാറിന്റെ പുറകിലെ വാതില്‍ തുറക്കുന്നു..അപ്പോഴും കമാണ്ടോയുടെ നോട്ടം വേദിയുടെ മുന്നിലും പുറകിലും സദസ്യരിലും മാറി മാറി വീഴുന്നു..കമാണ്ടോയെക്കണ്ട പാവപ്പെട്ടവനും ചോലയിലും ചങ്കരനും പെട്ടെന്ന് പുറകോട്ടു വലിയുന്നു...ഇതിനിടയില്‍ ഒരു വലിയ മാലയുമായി സ്വീകരണ സ്ഥലത്തെത്തിയ ചാണക്യന്‍ മറ്റുള്ളവരെ തള്ളി മാറ്റിക്കൊണ്ട് മുന്‍പോട്ടു കയറുന്നു...ഇത് കണ്ട കമാന്‍ഡോ ചാണക്യന്റെ കഴുത്തിനു പിടിച്ചു പുറകിലേക്ക് മാറ്റുന്നു...കമാണ്ടോയുടെ ബലിഷ്ടമായ കയ്യില്‍ കഴുത്തു മുറുകിയ ചാണക്യന്റെ കണ്ണുകള്‍ അഞ്ഞൂറിന്റെ ബള്‍ബ് പോലെ പുറത്തേക്ക് തള്ളുന്നു..അത് കണ്ട ഹരീഷ് ഉടന്‍തന്നെ അതിന്റെ ഒരു ക്ലോസപ്പെടുക്കുന്നു...

ഇതാ തോന്ന്യാശ്രമത്തിന്റെ അധിപന്‍ ഡോ ശ്രീ കാപ്പിലാനന്ദ തിരുവടികള്‍ ഒരു വടിയും കുത്തി ഇറങ്ങി വരുന്നു...അദ്ദേഹത്തെ സ്വീകരിക്കാനെത്തിയ ജന സാഗരം ഇരമ്പി മറിയുന്നു....അദ്ദേഹത്തെ സ്വീകരിക്കാനായി താലപ്പൊലിയുമായി നിന്ന തരുണികള്‍ പുഷ്പവൃഷ്ടി നടത്തുന്നു...കാണാന്‍ കൊള്ളാവുന്ന തരുണീ മണികളെ നോക്കി തിരുവടികള്‍ പുഞ്ചിരി തൂകുന്നു

കാപ്പിലാനന്ദ തിരുവടികള്‍ ഇതാ വേദിക്കരുകില്‍ എത്തിയിരിക്കുന്നു...പ്രിന്‍സിപ്പല്‍ ശ്രീമതി മോനിക്കാ ലെവിന്‍ ഇസ്കീ ഒരു വലിയ ബോക്കെയുമായി വരുന്നു...അത് അവര്‍ ശ്രീ കാപ്പിലാനന്ദ തിരുവടികള്‍ക്ക്‌ കൊടുക്കുന്നു...ബൊക്കെ വാങ്ങിയ തിരുവടികള്‍ അത് ഗീതാനന്ദ സ്വാമിനികളുടെ കൈവശം ഏല്പിക്കുന്നു..എന്നിട്ട് ശ്രീമതി മോണിക്കയെ ആശ്ലേഷം ചെയ്യുന്നു..ഇതാ ...മനോഹരമായ ഒരു കെട്ടിപ്പിടുത്തത്തിനു വേദി സാക്ഷിയാകുന്നു...അത് കണ്ടിട്ട് എനിക്ക് രോമാഞ്ചമുണ്ടാകുന്നു...

ഇതാ ഉത്ഘാടന പരിപാടി ആരംഭിക്കുന്നു..അതിനു മുന്നോടിയായി ദേശീയ ഗാനം ഗായകന്‍ കനല്‍ ആലപിക്കുന്നു..ആ ഗാനം കേട്ട് വേദിയുടെ അടുത്തുള്ള മൈതാനത്തില്‍ പുല്ലു തിന്നു കണ്ടിരുന്ന ഒരു എരുമ പേടിച്ചുകയറു പൊട്ടിച്ചു സദസ്സിലേക്ക് പാഞ്ഞു കയറുന്നു...അതാ വേദിയില്‍ ഇരുന്ന അതിഥികള്‍ തലങ്ങും വിലങ്ങും ഓടുന്നു... കാപ്പിലാനന്ദ തിരുവടികള്‍ തന്റെ വടി ഉപേക്ഷിച്ചു എലിവാണം പോലെ പാഞ്ഞു കാറില്‍ കയറി രക്ഷപ്പെടുന്നു... അതാ ആ എരുമ എന്റെ നേരെ വരുന്നു... അതിവിടെ എത്തിക്കഴിഞ്ഞു...അയ്യോ...ഡിഷും ..ഡിം...

ഇതോടെ പരിപാടി കഴിഞ്ഞു നമസ്കാരം..

21 comments:

രഘുനാഥന്‍ said...

ബൂലോകത്തെ ആദ്യത്തെ കോളേജ് "ബ്ലോഗ്ഗേര്‍സ് കോളേജിന്റെ" ഉത്ഘാടന വേദിയില്‍ നിന്നും ഞാന്‍ രഘുനാഥന്‍ സംസാരിക്കുന്നു......

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

താലപ്പൊലി മാത്രെ ഉള്ളോ? വെടി ഇല്ലേ?

ശിവ said...

വേലി തന്നെ വിളവ് തിന്നട്ടെ...

ആചാര്യന്‍... said...

കാളേജിലെ ആദ്യദിനം....

ആദ്യം പകലണ്ണന്‍റെ കാന്‍റീനേലോട്ട് ചെല്ലട്ട്....

എന്തരണ്ണ വിശേഷങ്ങള്, ചായകള് എടുക്കീന്ന്...പൊറാട്ടാ ഞാ അടിച്ച് തന്നാ മതിയാണ്ണ...

ആചാര്യന്‍... said...

കണ്‍സ്റ്റ്റകഷന്‍ ഇന്‍സ്റ്റ്രക്ടര്‍മാരുടെ ശ്രദ്ധക്ക് : തോന്ന്യാശ്രമത്തേലോട്ട് പോകാനൊള്ള ഒര് ലിഫ്റ്റോടെ പണിതേര്...

...പകല്‍കിനാവന്‍...daYdreamEr... said...

ഉല്ക്കാടന ദിവസം എല്ലാര്‍ക്കും ചായേം വടേം ഫ്രീ ...... :)

കാപ്പിലാന്‍ said...

പകല്ക്കിനാവാ , എനിക്കൊരു ഐഡിയ ..കാന്റീന്‍ ഫോട്ടോ വെച്ച്‌ പഴയ ഒരു ഡേറ്റ് ഇട്ട് ഒരു പോസ്റ്റ് എഴുതിയാല്‍ ( അഗ്രിയില്‍ പോകാതെ ) ഇന്നത്തെ സ്പെഷ്യല്‍ , ഇതൊക്കെ എഴുതാന്‍ സാധിക്കും . അപ്പോള്‍ കാന്റീന്‍ ഒരു ലൈവ് ഫീലിംഗ് ഉണ്ടാകും . അതിന്റെ ലിങ്ക് ഫ്രോന്റില്‍ കൊടുക്കാം .

ഉല്‍ഘാടനം തുടങ്ങിയിട്ടില്ല . എല്ലാവരും ശാന്തരാകുവീന്‍ :)

ഹരീഷ് തൊടുപുഴ said...

ഹി ഹി ഹി ഹി ഹീ!!!

ഫിലിം ഇല്ലാതെയാ ഞാന്‍ ഫ്ലാഷടിച്ചു നടന്നതെങ്ങിനെയാ രഘുനാഥാ തങ്കള്‍ക്ക് മനസ്സിലായേ!!!

ചാണൂന്റെ കണ്ണുമിഴിക്കണ ക്ലോസപ്പ് പത്രത്തില്‍ കൊടുക്കാതിരിക്കണമെങ്കില്‍, വേഗം എന്നെ ഗാമെറ അടയാളത്തില്‍ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തോ, ആ കാപ്പൂനെ വിട്ടിട്ടു പോരേ...
നമുക്കാശ്രമത്തില്‍ ഒരു പൊടിപൊടിക്കാം..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

പകലാ,
ഉല്‍ഘാടിക്കുന്നേന് മുമ്പേ കാന്റീന്റെ പുറകിലേക്ക് രണ്ട് ഗ്ലാസ്സും സോഡേം, ഇത്തിരി അച്ചാറും..

ഹരീഷ് തൊടുപുഴ said...

രാമേന്ദ്രാ, പകലൂ..
ഞാനൂണ്ട്; എന്നേം കൂടി കൂട്ട്വോ...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

പകലാ,
നാല് പുഴുങ്ങിയ മുട്ട കൂടി..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ന്നാ പിന്നെ ഗ്ലാസ് മൂന്നായിക്കോട്ടെ

കാപ്പിലാന്‍ said...

ആരും കാണാതെ ഒരു ഗ്ലാസ് എനിക്കും എടുത്തോ പകലേ , കാന്റീന്‍ പണി നടക്കട്ടെ . അതിനാദ്യം നാട മുറിക്കാം .

വാഴക്കോടന്‍ ‍// vazhakodan said...

ഈ കോളേജും ഈ വക തരികിട വാഗ്ധാനങ്ങളും തിരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടത്തില്‍ പെടുമോ എന്ന് കമ്മീഷനരോടോന്നു ചോദിക്കട്ടെ! ഉല്‍ഘാടനത്തിനു ഞാനും വരുന്നുണ്ടേ! പിന്നെ പകലാ വട ഓക്കേ പക്ഷെ പരിപ്പ് വട വേണ്ടാ. സ്വാമിക്ക് ഗാസ് ട്രബിളാ.....റിസ്ക് എടുക്കേണ്ടാ!

അനില്‍@ബ്ലോഗ് said...

അയ്യോ ഇവീടെ ഇങ്ങനെ ഒക്കെ ആണോ.

ചീ ചീ.......

ചീത്തക്കുട്ടികള്‍, ഞാന്‍ വേറെ വല്ല കോളേജും ഉണ്ടോന്നു നോക്കട്ടെ.

അനില്‍@ബ്ലോഗ് said...

കാപ്പിലാനെ,
ഇവിടെ ഏജ് ബാര്‍ ഉണ്ടോ. മിനിമം ഇത്ര വയസ്സെങ്കിലും ഉള്ളവര്‍ക്കേ പ്രവേശനം ഉള്ളൂ എന്നോ മറ്റോ. ഉണ്ടെങ്കില്‍ ഒരു ജൂനിയര്‍ കോളേജ് ഉണ്ടാക്കാമല്ലോ എന്ന് കരുതിയാ.

ഹരീഷാണേല്‍ അധഃകൃത കോളേജ് ഉണ്ടക്കാന്‍ നടക്കുകയാ.

കാപ്പിലാന്‍ said...

കോളേജുകള്‍ ഉണ്ടാകട്ടെ അനിലേ :) അപ്പോള്‍ ഇത് സര്‍വ്വകലാശാലയായി ഉയര്‍ത്താം . മുകളില്‍ ഫ്ലാഷ് അടിക്കുന്നത് കണ്ടില്ലേ . അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു . അല്‍പ സമയംകൂടി കഴിയുമ്പോള്‍ ഇതിന്റെ നാട മുറിക്കും . നേതാക്കള്‍ ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ല .

ഇവിടെ ഏജ്ബാര്‍ ഇല്ല .കാന്റീനില്‍ പോയാല്‍ ചോക്കോ ബാര്‍ കിട്ടും മതിയോ .

അനില്‍@ബ്ലോഗ് said...

ഒരു ഓഫ്ഫ്:
ഇതെന്താ ?

ഇവരെ ഒക്കെ ഉദ്ഘാടനത്തിന് ക്ഷണിക്കരുതോ.

JamesBright said...

കമ്മിഷനിപ്പോള്‍ ഈ കോളേജിന്റെ ബാക്ക് ഗ്രൌണ്ട് മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു.
ഇതുവരെയും അഴിമതികള്‍ നടന്നതായി തോന്നുന്നില്ല.
നിങ്ങളാരെങ്കിലും എന്തെങ്കിലും സ്പോട്ടു ചെയ്തെങ്കില്‍
കമ്മിഷന്‍@പരാതിപ്പെട്ടി.കോം എന്ന വിലാസത്തില്‍ നിങ്ങളുടെ പരാതികള്‍ അറിയിക്കുക!

ചാണക്യന്‍ said...

ഈശ്വരാ..ചാണക്യന്റെ കണ്ണുകള്‍ 500ന്റെ ബള്‍ബ് പോലെ..........പുറത്തേക്ക് തള്ളുന്നു അത് കണ്ട ഹരീഷ് , ക്ലോസറ്റിലേക്ക്.....
അയ്യോ....:):):):)

പള്ളിക്കരയില്‍ said...

:-))

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍