Jul 9, 2009

ശ്ശ്ശ്.......പരീക്ഷ വരുന്നു....

ശ്ശ്ശ്.......കുട്ട്യോളൊക്കെ ക്ലാസ്സില്‍ കേറിക്കെ....പരീക്ഷ അടുത്തെത്തിയതിനെപ്പറ്റി വല്ല ബോധോമുണ്ടോ? സൂത്രനൊഴിച്ച് ഇവിടാരും പഠിക്കാനല്ല വരുന്നത് ന്നാ തോന്നുന്നത്.ഇനി സൂറ പരീക്ഷ കഴിയണ വരെ ക്ലാസ്സീ വരണ്ട. എന്നാലെങ്കിലും ഈ ചെക്കന്മാരൊക്കെ ഒന്ന് വെറുതെഇരിക്കല്ലൊ. കനലെ....നീ മേടിക്കും....സൂറ വരണ്ടാന്ന് പറഞ്ഞാ വരണ്ട.
ഈ അരക്കൊല്ലപ്പരീക്ഷക്ക് ബ്ലോഗ്ഗേഴ്സ് കോളജിന് വേണ്ടി തെയ്യാറാക്കിയ ചോദ്യപ്പേപ്പറില്‍ നിന്നും പ്രിന്‍സി കാണാണ്ടൊപ്പിച്ചെടുത്ത കുറച്ച് പ്രധാന ചോദ്യങ്ങളാണ് ഞാന്‍ നിങ്ങള്‍ക്ക് തരുന്നത്. നല്ല ബുദ്ധിള്ള കുട്ട്യോള് (ചാണക്യ സൂത്രം ഇവിടെ ചെലവാക്കാന്‍ നോക്കണ്ട) എങ്ങിനെ ഉത്തരം പറയുംന്ന് ഇത് വായിച്ച് പഠിക്ക്. ഒന്നുകില്‍ ഉത്തരം കാണാണ്ടെ പഠിക്ക്യ അല്ലെങ്കില്‍ അതുപോലെ ഉത്തരം പറയാന്‍ പഠിക്ക്യ. രണ്ടായാലും വേണ്ടില്ല മാര്‍ക്ക് മേടിക്കാതെ ക്ലാസ്സിലിരിക്കാന്‍ വിചാരിക്കണ്ട. .ഫൈസലിനോടും കൂട്യാ പറയണത്.പിന്നെ ടി സി യൊന്നും വാങ്ങേണ്ടിവരില്ല.പിന്നെ കാപ്പിലാന് മനസ്സിലാവാതിരിക്കാന്‍ ഇംഗ്ലീഷിലാണ് ചോദ്യങ്ങളും ഉത്തരങ്ങളും.(ബ്ലോഗ് മീറ്റ് ബഹിഷ്ക്കരിച്ചതിനുള്ള പനിഷ്മെന്റ്) .നാസെ മനസ്സിലാവാത്തവര്ക്കൊക്കെ ഒന്നു പറഞ്ഞുകൊടുക്കണെ. ശ്ശ്ശ് ....ന്നാ പിന്നെ ശബ്ദണ്ടാക്കാണ്ടെ പഠിച്ചോളിന്‍...


Q. HOW can you drop a raw egg onto a concreat without cracking it?
A.Concreat floors are very hard to crack!(UPSC topper)

Q.If it took eight men ten hours to built a wall, how long it take four men to built it?
A. no time at all it is built already.(UPSC 23rd rank opted forIFS)

Q.If you had three apples and four oranges in one hand and fourapples and three oranges in the other hand, what would you have?
A.very large hands(UPSC 11th rank opted for IPS)

Q.howcan you lift an elephant with one hand?
A:it is not a problem, since you will never find an elephant with one hand....(UPSC Rank 14 opted forIES)

Q.How can a man go eight days without sleep?
A:No probs,He sleeps at night (UPSC IAS Rank 98)

Q.If you throw a red stone into the blue sea what it will become?
A:It will wet or sink as simple as that.(UPSC IAS rank 2)

Q.What looks like half apple?
A:The other half.(UPSC _IAS Topper)

Q.What can you never eat for breakbast?
A:Dinner

Q.What happened when wheel was invented?
A:It caused a revolution.

Q.Bay of Bengal is in which state?
A:Liquid (UPSC 33 Rank)

interviewer said "I shall either ask you ten easy questions or one really difficult question. Think before you make up your mind!"The boy thought for a while and said,
"My choice is one really difficult question."
"well good luck to you, you have made your own choice!Now tell me this. What comes first ,Day or Night?"
The boy was jolted in to reality as his admission depends on the answer, but he thought for a while and said,"it's DAY sir!"
"How" The interviewer asked, "Sorry sir, you promised me that you will not ask me a second difficult question!"He was selected for IIM!

21 comments:

പ്രയാണ്‍ said...

ശ്ശ്ശ്.......

ഞാന്‍ ആചാര്യന്‍ said...

DDO..

അരുണ്‍ കരിമുട്ടം said...

ഈശ്വരാ..

ബോണ്‍സ് said...

ചോദ്യപേപ്പര്‍ ചോര്‍ന്നതിനാല്‍ പരീക്ഷ മാറ്റി വച്ചതായി പത്രത്തില്‍ അറിയിപ്പുണ്ട്....ചോദ്യ പേപ്പര്‍ ചോര്‍ത്തിയ ടീച്ചറെ പുരതാക്കുകാ..വിദ്യാര്‍ഥി ഐക്യം സിന്ദാബാദ്‌!!

ബോണ്‍സ് said...

ക്ലാസ്സുമില്ലാ പരീക്ഷയും ഇല്ല...സൂറയെ കാണാനുമില്ല....ദൈവമേ....ഇനി എന്തൊക്കെ കാണേണ്ടി വരും??

ജിജ സുബ്രഹ്മണ്യൻ said...

എന്റമ്മച്ച്യേ !

പ്രയാണ്‍ said...

ആചാര്യന്‍ സ്ഥലത്തുണ്ടോ...? ഞാന്‍ വിചാരിച്ചു കുറുക്കന്‍ കൊണ്ടുപോയീന്ന്.
ബോണ്‍സെ എന്നോടിത് വേണം....എത്ര കഷ്ടപ്പെട്ടിട്ടാ നിങ്ങള്‍ക്ക് വേണ്ടി ഈ ചോദ്യങ്ങളും ഉത്തരങ്ങളും പൊക്കിയതെന്നറിയ്യൊ......

സൂത്രന്‍..!! said...

വിദ്യാര്‍ഥി ഐക്യം സിന്ദാബാദ്‌!!






സൂത്രനൊഴിച്ച് ഇവിടാരും പഠിക്കാനല്ല വരുന്നത് ന്നാ തോന്നുന്നത്.

കനല്‍ said...

സൂറാ... ജ്ജ് നല്ലോണം പഠിച്ചിട്ട് ഞമ്മക്ക് പറഞ്ഞ് തന്നാ മതി...
ജ്ജ് പറഞ്ഞ് തന്നാലേ ഞമ്മക്ക് തലേ കേറൂ‍ ... ന്റെ കരളേ..

കാപ്പിലാന്‍ said...

ഈ ചോദ്യങ്ങള്‍ ഒക്കെ ആരോട് ചോദിച്ചിട്ടാണ് മോഷ്ടിച്ചത് ? ടീച്ചര്‍ ക്ലാസ്സ്‌ കഴിഞ്ഞാല്‍ ഉടനെ ഓഫീസ് റൂമില്‍ വരണം .

ചാണക്യന്‍ said...

ടീച്ചറേ..ഞാന്‍ പരൂസ പാസാവും...ചോദ്യോം ഉത്തര്യോം ഒറ്റ പേപ്പറില്‍ കിട്ടിയതോണ്ട്...

ടീച്ചറേ വൈസ് പ്രിന്‍സി കാപ്പിലാന്‍ ആള് ശരിയല്ല...ഓഫീസ് റൂമില്‍ പോകുന്നതൊക്കെ സൂക്ഷിച്ച് വേണം....:):):):)

Faizal Kondotty said...
This comment has been removed by the author.
Faizal Kondotty said...

ടീച്ചര്‍ , പറഞ്ഞാ ഞാന്‍ എന്തും കേള്‍ക്കും ...
പക്ഷെ ടീച്ചര്‍ ,
ചോദ്യ പേപ്പറിലേക്കു നോക്കുമ്പൊ സൂറയുടെ മുഖം ആണ് ബ്രാക്കെറ്റില് തെളിഞ്ഞു വരുന്നത് ,

question നമ്പറി ന്റെ സ്ഥാനത്ത് അവളുടെ കണ്മഷിയെഴുതിയ കണ്ണുകള്‍ ,

ചേരും പടി ചേര്‍ത്ത് വരുമ്പോള്‍ സൂറ ---- > ഫൈസല്‍ , ഫൈസല്‍ ---- > സൂറ , ... എന്നത് മാത്രം ആയി തീരുന്നു .

എഴുതാന്‍ പേന എടുത്താ അത് അവളുടെ നീണ്ട മൂക്കായി മാറുന്നു ..

ചോദ്യത്തിനുത്തരം ആയി ചിത്രം വരയ്ക്കാന്‍ തുടങ്ങിയാല്‍ എല്ലാ ചിത്രവും അവസാനം അവളുടെ പാല്‍ പുഞ്ചിരി തൂകുന്ന മുഖം ആയി പരിണമിക്കുന്നു ...

essay എഴുതി തീരുമ്പോള്‍ അതില്‍ നിറയുന്നത് അതവളുടെ ഇട തൂര്‍ന്ന കാര്‍കൂന്തലും ,ചെന്ച്ചുണ്ടും , പൂമേനിയും .. അത് വായിച്ചു അധ്യാപകര്‍ എനിക്ക് മാര്‍ക്ക് തരുമോ ? പ്രത്യേകിച്ചും കാപ്പിലാന്‍ സര്‍ ?

ടീച്ചര്‍ എനിക്ക് പേടിയാകുന്നു .. എനിക്ക് എന്തെങ്കിലും അസുഖം ഉണ്ടോ ടീച്ചര്‍ .. ഞാന്‍ എങ്ങിനെ പാസ്സാകും ?

പ്രയാണ്‍ said...

ഫൈസലെ നിന്റെ അസുഖം മാറ്റാന്‍ ഒരനോണിയെ തല്‍ക്കാലം ഞാന്‍ കൊണ്ടോട്ടിക്കയക്കാന്‍ നോക്കുന്നുണ്ട്.
കോണ്ടോട്ടീന്ന് അടുത്ത എഴുത്ത് കിട്ടുമ്പം ഒക്കെ ശരിയാവും. അതുവരെ കാപ്പിലാന്റെ കൂടെ പോയി രണ്ടുനേരം നെല്ലിക്കാത്തളം വെച്ചാമതി. ചണക്യനേം കൂട്ടിക്കോളു. ഈ ചാണക്യന്റെ മോഖത്തെന്താ കനലിന്റെ മോത്ത് കണ്ട പോലെ ഒരു പാട്....പരദൂഷണത്തിന് സൂറെന്റടുത്ത്ന്ന് കിട്ടിയല്ലെ .....ആ ചെരുപ്പിന്റെ സ്റ്റൈലിലൊന്ന് ഞാന്‍ വെച്ചിട്ടുണ്ട്. ആത്മരക്ഷാര്‍ത്ഥം......

പ്രയാണ്‍ said...

അയ്യോ...ചിരിക്കാന്‍ മറന്നു....:):):)

ഡോക്ടര്‍ said...

ഫൈസലിന്‍റെ രോഗം മാറ്റണോ ടീച്ചറേ, ഇങ്ങട്‌ വിട്ടേക്ക്... :-)

പ്രയാണ്‍ said...

ഫൈസലെ ഇതാ ഡോക്ടര്‍ റെഡി ചികിത്സിക്കണൊ.........???

Typist | എഴുത്തുകാരി said...

പ്രിന്‍സി കാണാതെ ചോദ്യപേപ്പര്‍ പിള്ളേര്‍ക്കു ചോര്‍ത്തിക്കൊടുക്കുന്ന ടീച്ചര്‍.എന്തു നല്ല ടീച്ചര്‍.

Faizal Kondotty said...

ഡോക്ടര്‍ ,
ഈ രോഗത്തിന്റെ പേരെന്താണ് ? സൂറോ മാനിയ ന്യുറോ ഡിസോര്ഡര്‍് എന്നാണോ ? ഇതിനു മരുന്നുണ്ടോ ?

പ്രയാന്‍ ടീച്ചര്‍ ,
എനിക്ക് മാത്രമല്ല അസുഖം , ഇതിന്റെ വെറൈറ്റീസ് മറ്റു പലരിലും ഉണ്ട് ...

സ്വപ്ന ലോകത്തെ കനല്‍ ഭാസ്കരന്‍ , മുത്തം താ ചെള്ളക്കു .. എന്ന് എപ്പോഴും പുലമ്പുന്നു ...

ആരെങ്കിലും ഒരു വിദ്യാര്ഥിനി ഒന്ന് ചുമച്ചാലോ തുമ്മിയാലോ ഉടന്‍ പച്ച മാങ്ങ ഒടിക്കാന്‍ ഓടുന്നു ചാണു

ഒരു കുടയും കുഞ്ഞു പെങ്ങളും എന്നത് വായിക്കുമ്പോള്‍ സൂത്രന് എപ്പോഴും തെറ്റ് പറ്റി ഒരു കൂരയും തന്റെ പെണ്ണും എന്നാകുന്നു

പിന്നെ ബോണ്സിനും, മറ്റു പലര്‍ക്കും കോളേജില്‍ വന്നാല്‍ ഗ്ലുകോസ് കൂടി ഹൈ ഡോസ് ഇന്‍സുലിന്‍ അടിക്കേണ്ടി വരുന്നു ....

എന്തിനു അവശനായ കാപ്പിലാന്‍ സര്‍ വരെ സൂറയെ കാണുമ്പോള്‍ വിവശനായി മാപ്പിള പാട്ടുകള്‍ പാടുന്നു ...

ടീച്ചര്‍ ആന്‍ഡ്‌ ഡോക്ടര്‍ ..,ഈ അസുഖങ്ങള്‍ക്ക് മരുന്നില്ലേ ..?

ഓ.ടോ
ടീച്ചറുടെ ചെരിപ്പിന്റെ പാടുകള്‍ എന്താ മിക്ക സാറന്മാരുടെയും ചെള്ളയില്‍ കാണുന്നത് ?
ദേ ഇന്നലെ ദാ കാന്റീന്‍ പകലന്റെ കവിളിലും ആറിഞ്ചു നീളത്തില്‍ ഒരു തിണര്‍പ്പ് .. എന്താ ടീച്ചര്‍ കാര്യം ?

പ്രയാണ്‍ said...

ഫൈസലെ 'കൊച്ചുകുട്ടികള്‍ കുറ്റം ചെയ്താല്‍ 'ഏതോവാല് കൊണ്ട് ഒന്നോ രണ്ടോ പൊട്ടിക്കണംന്ന് ഇന്നസെന്റ് എത്ര ഇന്നസെന്റായിട്ടാ പറഞ്ഞത് .ഞാനും വളരെ ഇന്നസെന്റായിട്ട് അതന്ന്യാ ചെയ്തത്.....(ചാണക്യന്റെ അടുത്ത്ന്ന് കടം വാങ്ങിയതാ .തിരിച്ചുതരാം) ഒന്നുല്യെങ്കിലും നിങ്ങളാരെക്കാളും കുറച്ചോണം കൂടുതലുണ്ടിറ്റുണ്ടല്ലൊ. അതിന്റെ ഭാവം ഇല്ല്യാണ്ടിരിക്യോ...?

പ്രയാണ്‍ said...

അതിനിടയില്‍ പകലിനെന്താപ്റ്റീത്...? ഞനറിഞ്ഞില്ലാട്ടൊ.....:)

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍