Sep 2, 2009

കോളേജ് തുറക്കുന്നു - അറിയിപ്പ്‌

ബൂലോകത്തെയും ഭൂലോകത്തെയും ഓണക്കളികളും ഓണാ കോശങ്ങള്‍ക്കും ശേഷം ആശ്രമം വക കോളേജ് അടുത്തയാഴ്ച തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും . എല്ലാവരും ഓണ സദ്യകള്‍ എല്ലാം കഴിഞ്ഞു നന്നായി ഏമ്പക്കവും വളിയും വിടാന്‍ മറക്കരുത്‌ . വായൂ കോപിച്ചാല്‍ സാക്ഷാല്‍ ബ്രഹ്മാവിനും രക്ഷയില്ല എന്നത് മറക്കരുത്‌ .

കോളേജില്‍ ഫീസ്‌ കുടിശിക ഉള്ള കുട്ടികള്‍ അന്നേ ദിവസം കുടിശിക ഫീസ്‌ കൊണ്ടുവരികയോ രക്ഷകര്‍ത്താക്കളില്‍ നിന്നും എഴുത്ത് വാങ്ങി വരേണ്ടതുമാണ് . കോളേജ് തുറന്നാല്‍ ഉടനെ തന്നെ യുവജനോല്‍സവം കോളേജില്‍ നടത്തപ്പെടും . കഴിഞ്ഞ കാലങ്ങളില്‍ ഇവിടെ പഠിച്ച കുട്ടികളെയും റ്റി.സി വാങ്ങിപ്പോയി വേറെ കോളേജില്‍ ചേര്‍ന്ന കുട്ടികളെയും നന്ദിയോടെ ഇപ്പോള്‍ സ്മരിക്കുന്നു . ഈ കോളേജില്‍ ഇങ്ങനെയൊക്കെയേ പഠിപ്പിക്കാന്‍ കഴിയൂ . ഇവിടെ പഠിക്കാന്‍ സൌകര്യമില്ലാത്തവര്‍ വേറെ കോളേജ് തേടി പോകേണ്ടതാണ് . പുതിയ അധ്യായന വര്‍ഷത്തിലേക്ക് കുട്ടികള്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു . വിവിധ തരം പുതിയ കോഴ്സ്കള്‍ ഉടനെ ആരംഭിക്കുന്നതാണ് .


എല്ലാ കുട്ടികളും ഇതൊരു അറിയിപ്പായി സ്വീകരിച്ച് അടുത്ത ആഴ്ച മുതല്‍ കോളേജില്‍ വരാന്‍ തയ്യാറാകണം .ഫീസ്‌ കൊണ്ടുവരാന്‍ മറക്കരുത്‌ . തിയതി പിന്നാലെ അറിയിക്കാം . എല്ലാ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും നല്ലൊരു അവധിക്കാലം നേരുന്നു .


ആശംസകളോടെ


കാപ്പിലാന്‍
വൈസ് പ്രിന്‍സിപ്പല്‍

6 comments:

ചാണക്യന്‍ said...

ഓണം ആഘോഷിച്ചതല്ലേ ഉള്ളൂ മാഷെ..കെട്ടറങ്ങീട്ട് കോളെജിൽ വരാം....അല്ലാതെ വന്ന് പീഢന കേസിൽ പ്രതിയാവാൻ വയ്യ...:):):)

siva // ശിവ said...

ഓണാവധി കഴിഞ്ഞിട്ട് കോളേജ് തുറന്നാല്‍ മതി.... അല്ലെങ്കില്‍ നിരന്തരാഹാര സമരം നടത്തും... ങ്ഹാ....

ഞാന്‍ ആചാര്യന്‍ said...

കൂ കൂ........

(കോളജിനു കൂവലോടെ തുടക്കം - നാളത്തെ ബ്ലത്ര വാര്‍ത്ത)

പ്രയാണ്‍ said...

നാളെ ഒരു സമരം സംഘടിപ്പിക്കാന്‍ എന്താ വഴിന്നൊന്നാലോചിക്കട്ടെ....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കൊറച്ചീസം കഴിയട്ടെ സാറെ..
എന്നിട്ട് ക്ലാസ്സില്‍ വരാം.

ഫീസ് ഇപ്പൊ ഇല്യ, പിന്നെ തന്നാല്‍ മതിയാ?

Faizal Kondotty said...

present sir,

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍