Sep 25, 2009

ഇന്ത്യയുടെ സ്വന്തം വാട്ടര്‍

ചന്ദ്രനിലേക്ക് പോയ ചന്ദ്രയാന്‍ വെള്ളം കണ്ടെത്തിയ വാര്‍ത്ത ആഘോഷതിമിര്‍പ്പുകളോടെ തകര്‍ക്കുകയാണ് ഇന്ത്യയില്‍ എന്നാണ് ഇന്നലെ മുതല്‍ വരുന്ന വാര്‍ത്തകള്‍ .തികച്ചും ഇന്ത്യക്ക് അഭിമാനിക്കാന്‍ കഴിയുന്ന ഒരു സുവര്‍ണ്ണ നിമിക്ഷം .ഇന്ത്യയില്‍ നിന്നും കൂടുതല്‍ ചാന്ദ്ര ഗവേഷണങ്ങള്‍ ഇനിയും നടക്കണം . അങ്ങനെ ഇന്ത്യ പ്രശസ്തിയിലേക്ക് ഉയര്‍ത്തപ്പെടും .

ഇനിയുമൊരു യുദ്ധം ഉണ്ടാകുമെങ്കില്‍ അത് വെള്ളത്തിന്‌ വേണ്ടിയാകും എന്നാരോ പണ്ട് പറഞ്ഞ് പോലും . ചന്ദ്രനില്‍ കണ്ടെത്തിയ വെള്ളത്തിന്റെ യഥാര്‍ത്ഥ അവകാശി ആരാണ് ? കേരളവും തമിഴ് നാടും മുല്ലപ്പെരിയാര്‍ പ്രശനത്തില്‍ ഉടക്കി നില്‍ക്കുന്നത് പോലെ ഇവിടെയും വേണമെങ്കില്‍ തര്‍ക്കങ്ങള്‍ തുടങ്ങാം .അമേരിക്കയുടെ നാസ കണ്ടുപിടിച്ച M3 യുടെ ഒരു വിക്ഷേപണി മാത്രമായിരുന്നില്ലേ ചന്ദ്രയാന്‍ ? അമേരിക്ക ഈ ദൌത്യത്തിന് ഇന്ത്യയുടെ ISRO ക്ക് വന്‍ തുക കൈമാറിയിരുന്നില്ലേ ? അപ്പോള്‍ ആ വെള്ളത്തിന്റെ അവകാശി ആരാണ് ?

യാതൊരു കാരണവശാലും നമ്മള്‍ ഈ വാട്ടര്‍ സായിപ്പിന് വിട്ടു കൊടുക്കരുത്‌ . എന്ത് ശക്തി കൊണ്ടും നമ്മള്‍ എതിര്‍ക്കണം . നോക്ക് അവന്മാരുടെ ഓരോരോ വേലകള്‍ .


വിശദ വിവരങ്ങള്‍ ഇവിടെ വായിക്കാം .

5 comments:

Rakesh R (വേദവ്യാസൻ) said...

തേങ്ങ :)

അയ്യേ !!! said...

ഒരു തരം “ ഇത് ഞമ്മളതാ ..’ ഫീല്‍ ചെയ്യുന്നില്ലേ ... ?

പാവം പയ്യന്‍ said...

ഇന്ത്യയുടെ നേട്ടം കുറച്ചു കാണുന്നതല്ല , എന്നാലും ഈ കോലാഹലം അല്പം കടുപ്പം തന്നെ

തെക്കുവടക്കൻ said...

കാപ്പിലാന്‍അണ്ണാച്ചി പറയുന്നതു 100% ശെരിയാണ്‌ അമേരിക്കയുടെ എം3 വിക്ഷേപണിമാത്രമായിരുന്നു ചന്ദ്രയാന്‍-1,വെള്ളം കണ്ടുപിടിച്ച കാര്യം നേരത്തേ അറിഞ്ഞിട്ടും നമ്മുടെ ശാസ്ത്രജ്ഞര്‍ അതു ആധികാരികമായി വെളിപ്പെടുത്താന്‍ തയാറാകാഞ്ഞതും അതുകൊണ്ടുതന്നെയല്ലെ? നാസയുടെ മേലാളന്മാര്‍ ശരിവെച്ചതിനു ശേഷമാണുനമ്മള്‍ക്കു ശ്വാസം നേരെവീണത്, ചന്ദ്രയാനെ പറ്റിസംസാരിക്കാന്‍ നാസ പിശുക്കുകാണിക്കുന്നു അവര്‍ക്കുപറയാനുള്ളത്‌ എം3 ,എം3മാത്രം(കാക്കക്കു തന്‍ കുഞ്ഞുപൊന്‍കുഞ്ഞ്‌)
(കാപ്പിലാന്ദ സരസ്വതി തിരുവടികളുടെ ഒരു വിശ്വാസി)

Umesh Pilicode said...

ശരി ശരിക്കും മുതലാളീ

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍