Apr 27, 2009

കവിതാ പാഠം -3

ഗുഡ്‌ മോര്‍ണിംഗ് കുട്ടികളെ .

ചീട്ടുകളി നന്നായി പുരോഗമിക്കുന്നുണ്ടല്ലോ.ഇവിടെ പഠിക്കുന്ന കുട്ടികള്‍ എല്ലാ കലകളിലും നൈപുണ്യം നേടണം എന്നതാണ് ഈ കോളേജിന്റെ ലക്‌ഷ്യം . സൂത്രനോട് പറഞ്ഞ് മോഷണത്തിലും ഒരു ക്ലാസ് എടുപ്പിക്കാം .കഴിഞ്ഞ ക്ലാസ്സുകളില്‍ ക്ലാസുകള്‍ എടുത്ത ഡോക്ടര്‍ നാസ് ,കേണല്‍ രഘുനാഥ് വര്‍മ്മയുടെ മിലിട്ടറി എഞ്ചിനീയറിങ് എന്നിവയുടെ തുടര്‍ ക്ലാസുകള്‍ എടുക്കാന്‍ ശ്രമിക്കണം . എല്ലാ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഈ സമയം ഞാന്‍ നന്ദി അറിയിക്കുന്നു .അനില്‍ @ബ്ലോഗിന്റെ ക്ലാസ്സിന്റെ ഗുണം കൊണ്ട് വാഴക്കോടന്‍ സ്വന്തമായി മാപ്പിള പാട്ട് പോസ്റ്റ് ചെയ്തത് എല്ലാവരും കണ്ടിരുന്നുവല്ലോ . അങ്ങനെ ക്ലാസുകള്‍ അതി ഗംഭീരമായി മുന്നേറുന്നതില്‍ പ്രിന്‍സി വളരെയധികം സന്തോഷവതിയാണ് .ആശ്രമത്തില്‍ ക്രിക്കറ്റ് നടക്കുന്നത് കൊണ്ട് ആചാര്യനെ തന്റെ പൊറോട്ട ക്ലാസ്സുമായി ഈ വഴി ഇപ്പോള്‍ കാണാനേ ഇല്ല .പുതിയ ക്ലാസുകള്‍ ഉടനെ ആരംഭിക്കും . ഈ കോളേജില്‍ ചേരണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് പലരും വന്നിട്ടുണ്ട് .അവരെ ഞാന്‍ ഈ സമയം സ്വാഗതം ചെയ്യുന്നു .അങ്ങനെ ആര്‍ക്കെങ്കിലും കോളേജില്‍ പുതിയതായി ചേരണം എന്ന ആഗ്രഹം ഉണ്ടെങ്കില്‍ എനിക്കൊരു മെയില്‍ അയക്കുക .

ഇന്നത്തെ നമ്മുടെ കവിതാ ക്ലാസ്സില്‍ പൊതുവായി ചില കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് നിര്‍ത്താം . എല്ലാ കുട്ടികള്‍ക്കും കവിതകള്‍ /ഗവിതകള്‍ എഴുതണം എന്ന ആഗ്രഹം പ്രകടിപ്പിക്കുന്നതില്‍ വളരെയധികം സന്തോഷിക്കുന്നു .കനലിന്റെ കവിതാ ഗൃഹ പാഠവും അതില്‍ അനില്‍ എഴുതിയ കവിതയും നന്നായിരുന്നു .അങ്ങനെ കുട്ടികള്‍ കൂടുതല്‍ മുന്നോട്ടു വരട്ടെ . എന്‍റെ ക്ലാസുകള്‍ ഇഷ്ടപ്പെടുന്നില്ല എങ്കില്‍ ദയവായി അറിയിക്കണം .അല്ലെങ്കില്‍ വിമര്‍ശിക്കണം .ഞാന്‍ ഒരു കവിയോ അധ്യാപകനോ അല്ല . എന്നാലും എല്ലാത്തിനെയും പഠിപ്പിച്ച് പണ്ടാരമടക്കണം എന്നതാണ് മുഖ്യം .


ഒരാളിനെ കവിതയെഴുതുവാന്‍ പ്രേരിപ്പിക്കുന്ന പ്രധാന 10 ഘടകങ്ങള്‍ താഴെ ഞാന്‍ അക്കമിട്ട് പറയാം .എല്ലാവരും ഇതെഴുതി വീട്ടില്‍കൊണ്ടുപോയി പഠിക്കണം .പരീക്ഷക്ക്‌ ചിലപ്പോള്‍ ചോദിക്കാന്‍ സാധ്യത ഉണ്ട് .

  • പ്രണയം -ജീവിതത്തില്‍ പ്രണയിക്കാത്തവരായി ആരും ഉണ്ടാകാന്‍ ഇടയില്ല .ആദ്യാനുരാഗം അതിന്റെ രസം ,രസക്കേടുകള്‍ കുസൃതികള്‍ അങ്ങനെ പല കാര്യങ്ങള്‍ കവിതകള്‍ ആകാം .
  • പ്രണയ നൈരാശ്യം -(എന്നെപ്പോലെ) കൂടുതല്‍ വിശദമാക്കുന്നില്ല .
  • കുട്ടികള്‍ ഉണ്ടാകുക -കല്യാണം കഴിച്ചു കുറെ കഴിയുമ്പോള്‍ കുട്ടികള്‍ ഉണ്ടാകും .പുതിയതായി കല്യാണം കഴിച്ചവര്‍ ആരും ക്ലാസ്സില്‍ ഇല്ലല്ലോ അല്ലേ . കുട്ടികളുടെ ആദ്യ വാക്കുകള്‍ ,കൊഞ്ചി കൊഞ്ചിയുള്ള സംസാരം ,അവരുടെ കളി ചിരികള്‍ അങ്ങനെ പലതും .
  • പ്രകൃതി നിരീക്ഷണം -അല്ലെങ്കില്‍ പ്രകൃതിയുടെ സൌന്ദര്യം കവിതകളായി മാറുക .
  • ദൂര സ്ഥലങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന വികാര വിചാരങ്ങള്‍ ,അവിടുത്തെ ഭക്ഷണം ,സംസാരം ,ഭാക്ഷ ഇവയെല്ലാം
  • നിങ്ങളിലോ മറ്റുള്ളവരിലോ നിങ്ങള്‍ കണ്ടെത്തുന്ന പ്രത്യേകതകള്‍ .നിങ്ങളെ എങ്ങനെ സ്വാധിനിക്കുന്നു എന്നത് .
  • സഞ്ചാരം-മുകളില്‍ പറഞ്ഞത് തന്നെ അടുത്തുള്ള സ്ഥലങ്ങളില്‍ നിങ്ങള്‍ സഞ്ചരിക്കുമ്പോള്‍ നിങ്ങളുടെ തോന്നലുകള്‍
  • വിധിയെ നേരിടുക -നിങ്ങളിലോ മറ്റുള്ളവരിലോ ഉണ്ടാകുന്നു വിഷമങ്ങള്‍ ,പ്രയാസങ്ങള്‍ നിങ്ങളെ എങ്ങനെ സ്വാധിനിക്കുന്നു .
  • തമാശകള്‍ -നിങ്ങളിലും കൂട്ടുകാരിലും ഉണ്ടാകുന്ന നര്‍മ്മ നിമിക്ഷങ്ങള്‍ .
  • ദൈവീക പരമായ ചിന്തകള്‍ -

മുകളില്‍ പറഞ്ഞവയ്ക്ക് ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട് .കുട്ടികള്‍ അവയെല്ലാം കണ്ടെത്തി ഇവിടെ തരും എന്ന് കരുതുന്നു .

കഴിഞ്ഞ ക്ലാസ്സില്‍ കയറിയ കുട്ടികള്‍ക്കറിയാം ഞാന്‍ എവിടെയാണ് പഠിപ്പിച്ചു നിര്‍ത്തിയത് എന്ന് . കവി തന്റെ ആശയം പ്രകടമാക്കുവാന്‍ കവിത തിരഞ്ഞെടുക്കുവാന്‍ എന്താണ് കാരണം എന്നത് എന്ന ഭാഗത്താണ് നമ്മള്‍ നിര്‍ത്തിയത് . ഞാന്‍ ആദ്യ ക്ലാസ്സില്‍ പറഞ്ഞത് പോലെ കവിത എന്നത് കഥയോ ലേഖനമോ ഉണ്ടാകുന്നതിനും മുന്‍പുള്ള രൂപമാണ് . ലിപി ഉണ്ടാകുന്നതിനും മുന്‍പ് തന്നെ കവിതകള്‍ ഉണ്ടായിരുന്നു .അന്നെല്ലാം അതെല്ലാം ഓര്‍മ്മകളില്‍ നില്‍ക്കാന്‍ കാരണവും അതിലെ കാവ്യ രസമായിരുന്നു . പാടുവാനും ചൊല്ലുവാനും കഴിയുമായിരുന്നു എന്നതായിരുന്നു അതിന്റെ പ്രത്യേകത . കവിത എഴുത്തില്‍ മാത്രം ശ്രദ്ധിക്കാതെ ചൊല്ലുവാന്‍ വേണ്ടി ഉതകുന്നതായിരിക്കണം. കവിതയില്‍ സംഗീതം ഉണ്ടാകണം . ഇപ്പോഴും പല കവിതകളും എനിക്ക് വായിക്കുന്നതിലും കൂടുതല്‍ ഇഷ്ടം അത് ചൊല്ലി കേള്‍ക്കാനാണ്‌ . ഗവിതയും കവിതയും തമ്മിലുള്ള മറ്റൊരു വ്യത്യാസം ആണ് ഇത് . കവിതകള്‍ നമുക്ക് ചൊല്ലിക്കെള്‍ക്കാന്‍ പറ്റും . ഗവിതകള്‍ അങ്ങനെ കഴിയില്ല .ഇപ്പോള്‍ കുട്ടികള്‍ക്ക് മനസിലായല്ലോ കവിതയും ഗവിതയും തമ്മിലുള്ള അന്തരം .ഇനി ബ്ലോഗിലെ കവിതകള്‍ കാണുമ്പോള്‍ ശ്രദ്ധിക്കുക ഏതാണ് കവിത / ഗവിത എന്നത് .

ഗൃഹ പാഠം -

എല്ലാ കുട്ടികളും കവിതകള്‍ എഴുതി റെക്കോര്‍ഡ് ചെയ്യുക . ആവശ്യാനുസരണം വേണ്ട തിരുത്തലുകള്‍ വരുത്തി വീണ്ടും റെക്കോര്‍ഡ് ചെയ്യുക . ഒരാള്‍ നമ്മുടെ കവിത ചൊല്ലിയാല്‍ എങ്ങനെ ഇരിക്കും എന്നറിയാമല്ലോ .നാളെ പുതിയൊരു അദ്ധ്യായവുമായി വന്ന് നിങ്ങളെ ശല്യം ചെയ്യാം .അതുവരെ നന്ദി നമസ്കാരം . ലാല്‍ സലാം .



13 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പ്രസന്റ് സര്‍.

Rare Rose said...

ഞാനും പ്രെസന്റ് ആണേ..:)

ഈ മൂന്നു ക്ലാസ്സും കേട്ടപ്പോള്‍ എനിക്കു കിട്ട്യോരു ഗവിത ഇങ്ങനെ ..

വാക്കുകള്‍ക്കിടയില്‍ അളന്നുമുറിച്ചിട്ടാലും,
ഈണത്തിലലിയിച്ച് പതം വരുത്തിയാലും,
കവിത മിഴി തുറക്കുന്നത്
ഉള്‍ച്ചൂടിലിട്ട് കടഞ്ഞെടുത്ത,
പ്രാണന്റെ നേരു പകുത്തെടുത്ത
ചില വാക്കുകളിലാണു...

തെറ്റാണെങ്കില്‍ അടി വേണ്ടാ മാഷേ..ഇമ്പോസിഷന്‍ തന്നാല്‍ മത്യേ..ഞാന്‍ നന്നായിക്കോളാം...

ഞാന്‍ ആചാര്യന്‍ said...

പ്രസന്‍റ് സാര്‍, പനിയാ, ഉച്ച കഴിഞ്ഞ് പൊക്കോട്ടെ?

പ്രയാണ്‍ said...

മാഷെ എനിക്ക് ത്രോട്ട് ഇന്‍‍ഫെക്ഷനാ...കവിത റെക്കോടാന്‍ ശബ്ദല്യ....

വാഴക്കോടന്‍ ‍// vazhakodan said...

മാഷേ മാഷേ കവിത മുറിച്ച് ചൊല്ലാമോ ? അതോ മുറുക്കീട്ട്‌ ചൊല്ലാമോ?

ചാണക്യന്‍ said...

സാര്‍ ആചാര്യന്‍ കുട്ടി ഉച്ചക്ക് ഷക്കീല പടം കാണാന്‍ എന്നേം വിളിച്ചു ഞാനും പെയ്ക്കോട്ടെ..:)

അനില്‍@ബ്ലോഗ് // anil said...

"ദൈവീക പരമായ ചിന്തകള്‍ -" !!

അതൊരു കലക്കന്‍ സബ്ജക്റ്റാ..
അടുത്ത ഗവിത അതിലാവാ.

നീയേ ശരണം ഗൂഗിളമ്മേ..
ഗൂഗിളമ്മേ...
മാന്ദ്യകാലത്തില്‍ പോലും ബ്ലോഗ്ഗാന്‍,
നീയേ തുണയെന്‍ തായേ,
മഹാ മായേ...

വാരിധികണക്കെക്കിടക്കും നിന്‍ മായകള്‍
സേര്‍ച്ചിയാലടിയങ്ങള്‍ക്ക്
ലഭിച്ചിടും തരമൊന്നാമൊരു പോസ്റ്റ്
നിനക്കു നന്ദി,നന്ദി.
കാപ്പിലാനെ,
നിങ്ങടെ കാര്യം കട്ടപ്പൊഹയാ.
ഇനി ഞങ്ങള്‍ എഴുതും ഗവിതകള്‍.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ചാണൂ, എതാ സില്‍മ?

നാസ് said...

കവിതെക്കെന്നല്ല എന്തിനും പറ്റിയ ഒരു മരുന്നാണ് പ്രണയം.. ആര്‍ദ്രമായ ആ വികാരം.... കട്ടെടുത്ത്‌ കഴിക്കുമ്പോ എപ്പോഴും മധുരമുള്ളതായിരിക്കും.... അതുപോലെ തന്നെ പ്രണയത്തിന്‍റെ തീക്ഷ്ണ കാലഘട്ടവും.... വരിക്കള്‍ക്കോ വാക്കുകള്‍ക്കോ നിര്‍ണയിക്കാന്‍ കഴിയുന്നതിന്‍റെ അങ്ങേ അറ്റത്താണ് പ്രണയത്തിന്റെ മാസ്മരികത... ആ കാലത്തെ സ്വപ്‌നങ്ങള്‍.... തീവ്രമായ ചിന്തകള്‍.... ഒരു നോട്ടത്തിനു പോലും ആയിരം അര്‍ഥങ്ങള്‍.... പരസ്പരമൊന്ന് കാണാന്‍.... ഒന്ന് സംസാരിക്കാന്‍... ഇട വഴികളിലൂടെ ആരും കാണാതെ തന്റെ പ്രിയതമന്റെ കാതില്‍ ഒരു കിന്നാരം ചൊല്ലാന്‍....

മാഷേ.... ഇങ്ങനെ പോയാ ഞമ്മളും കവിത എഴുതിപ്പോകുമേ!!!!!!!!!!!!!!

സൂത്രന്‍..!! said...

ചാണു ഒരു ടിക്കറ്റ് എനിക്കും എടുത്തോ ?

സൂത്രന്‍..!! said...

:)പ്രസന്റ് സര്‍ ..

ചോലയില്‍ said...

കവിതയും ഗവിതയും തമ്മിലുള്ള വ്യത്യാസം ഇപ്പോഴാണ്‌ സാറെ മനസ്സിലായത്‌. ഇനിയും പൂതിയ പാഠങ്ങള്‍ പോരട്ടെ...............

ഞാന്‍ ആചാര്യന്‍ said...

'പനി പിടിക്കുമ്പോള്‍ എങ്ങനെ സന്തോഷകരമായി സമയം ചെലവിടാം' എന്നതിനെപ്പറ്റി ഒരു ക്ലാസ് ഉദ്ദേശിക്കുന്നുണ്ട് പ്രിന്‍സിയേ....അനുവദിക്കൂ, ആശീര്വദിക്കൂ.....സൂത്രനെ ക്ലാസെടുക്കാന്‍ ഉടനെ ശട്ടം കെട്ടണം. റെസഷന്‍ കാലത്ത് ഭയങ്കര ഉപയോഗമുള്ള റ്റോപ്പിക്കാണല്ലൊ പുള്ളിക്ക് കൊടുത്തേക്കണെ, അതോണ്ടാ...

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍