Apr 7, 2009

എന്താണ് ബ്ലോഗേര്‍സ് കോളേജ് ?

വെല്‍കം ഓള്‍ സ്റ്റുടെന്റ്സ് ആന്‍ഡ് സ്റ്റാഫ്‌സ്
ടു ഔര്‍ ഫാബുലസ് മാര്‍വലെസ് ആന്‍ഡ് വണ്ടര്‍ഫുള്‍ വേള്‍ഡ് ഓഫ് ബ്ലോഗേര്‍സ് കോളേജ് .
ഇന്നത്തെ നിങ്ങളുടെ ക്ലാസ് എടുക്കുന്നത് ഈ കോളേജിന്റെ സ്ഥാപകനും ,അദ്ധ്യക്ഷനും,
ഉപദേശകനുമായ തോന്ന്യാശ്രമത്തിലെ കാപ്പിലാനന്ദസ്വാമികള്‍ .


ഇന്നത്തെ നമ്മുടെ വിഷയം

എന്താണ് ഈ കോളേജിന്റെ ഉദ്ദേശം ?
നമ്മുടെ ലക്‌ഷ്യം എന്താണ് ?
ഈ കോളേജിന് വല്ല സ്ഥാപക ലഷ്യങ്ങളും ഉണ്ടോ ?

ആദിയായ കാര്യങ്ങളെക്കുറിച്ച് വളരെ ലഘുവായി സരളമായി കടന്നു പോകാം . ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഞാന്‍ ഈ ക്ലാസ് എടുത്തതിന് ശേഷം ചോദിക്കാം . അതുവരെ ക്ലാസ് ശാന്തമായിരിക്കണം . ക്ലാസ്സില്‍ ബഹളം വെച്ചാല്‍ ചെവിക്ക് പിടിച്ച് പുറത്തു കളയും .സൊ ഓള്‍ സൈലന്റ് .


ഈ കോളേജ് സ്ഥാപിക്കുന്നതിന് മുന്‍പേ ഞാന്‍ ആല്‍ത്തറയില്‍ നടത്തിയ പ്രസംഗത്തിന്റെ വിശദ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നത് നിങ്ങള്‍ വായിക്കുകയും ശ്രവിക്കുകയും ചെയ്തിരുന്നുവല്ലോ .ഇന്നത്തെ ബ്ലോഗ് ,കളി തമാശകള്‍ക്കും അപ്പുറം , ചാറ്റ്കള്‍ക്കും അപ്പുറം ഒരു മാധ്യമം എന്ന നിലയില്‍ വളര്‍ന്നിരിക്കുന്നു . നമ്മള്‍ എഴുതുന്നതും വായിക്കുന്നതും ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഇരുന്നു പലരും അറിയുന്നുണ്ട് . നമ്മെ വിലയിരുത്തുന്നുമുണ്ട് .നമ്മുടെ ചിന്തകളെ അളക്കുന്നു . കാലത്തിനൊത്ത് മാറ്റം വരേണ്ടതാണ് നമ്മുടെ ചിന്തകളും മറ്റും . ഇപ്പോള്‍ നിങ്ങള്‍ ഒരു പക്ഷേ ചിന്തിച്ചേക്കാം എന്തേ കാപ്പിലാന്‍ കാലുമാറുകയാണോ എന്ന് . അല്ല . ഒരിക്കലും നിങ്ങളുടെ കാപ്പിലാന്‍ കാലു മാറില്ല . നമ്മുടെ കളി തമാശകള്‍ വീണ്ടും തുടരും .പക്ഷേ ഈ ബ്ലോഗേര്‍സ് കോളേജ് ആ കളി തമാശകള്‍ക്കും അപ്പുറം ആയിരിക്കണം .തോന്ന്യാശ്രമം , ആല്‍ത്തറ എന്നിവിടങ്ങളില് എല്ലാം നമ്മുടെ തമാശകള്‍ തുടരും .ചിന്താ ശേഷി നശിച്ചിട്ടില്ലാത്ത നമ്മള്‍ ഓരോ പോസ്റ്റുകളിലും കൂടി കാര്യമാത്രമായ വിഷയങ്ങള്‍ അവതരിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശം .

അപ്പോള്‍ നിങ്ങള്‍ ചോദിക്കാം ഈ കോളേജില്‍ തമാശകള്‍ പാടില്ലേ എന്ന് .അതിനായി താഴെ ഉള്‍പ്പെടുത്തിയ ഭാഗം വായിക്കുക .താഴെ പറയുന്ന ഭാഗം എല്ലാവരും കാണാതെ പഠിച്ചിട്ടേ നാളെ ക്ലാസ്സില്‍ വരാന്‍ പാടുള്ളൂ . പരീക്ഷക്ക്‌ ചോദിക്കാന്‍ സാധ്യതയുള്ള ഭാഗമാണ് ഇത് .



പല വിഷയങ്ങളിലും അറിവുകള്‍ പകരത്തക്കവിധമുള്ള ക്ലാസ്സുകളുടെ രൂപത്തിലാകട്ടേ പോസ്റ്റുകള്‍ - അതായത് അദ്ധ്യാപകന്‍ ക്ലാസ്സ് എടുക്കുന്നതായിട്ടു തന്നെ. ആ ക്ലാസ്സിനിടയില്‍ കുട്ടികളുടെ കുസൃതിചോദ്യങ്ങളായോ അദ്ധ്യാപകന്റെ അറിവില്ലായ്മയായോ ഒക്കെ നിറയെ തമാശകള്‍ തിരുകിക്കോളൂ.. ഏതേതെല്ലാം തരം വ്യക്തിത്വമുള്ള കുട്ടികളേയും അദ്ധ്യാപകരേയും നമുക്ക് അവതരിപ്പിക്കാന്‍ പറ്റും? ഇങ്ങനെ തമാശ നിറഞ്ഞ ക്ലാസ്സുകള്‍ ആകുമ്പോള്‍ രസിക്കും. പക്ഷേ ഏതു ക്ലാസ്സിന്റേയും അവസാനം വിജ്ഞാനത്തിന്റെ ഒരു തുണ്ട് ഉണ്ടായിരിക്കണം. ഈ വിജ്ഞാനം എന്നുപറയുന്നത് ആധുനിക കണ്ടുപിടിത്തങ്ങളോ, പൊതു തത്വങ്ങളോ, നിയമങ്ങളോ, ഫിലോസഫിയോ, മോറലോ എന്തുമായിക്കോട്ടെ, എന്തെങ്കിലുമൊന്ന് ഓരോ പോസ്റ്റിലും ഉണ്ടാകണം. പിന്നെ ഇടയ്ക്ക് ഒരു കോളേജില്‍ നടക്കുന്ന കാര്യങ്ങള്‍ - കോളേജ് ഇലക്ഷന്‍, ആര്‍ട്സ് ഫെസ്റ്റിവല്‍, ടൂര്‍ പോകല്‍‌ - ‌ ഇതിനെക്കുറിച്ചും ഒക്കെ പോസ്റ്റിടാം.

ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായല്ലോ . എന്താണ് ബ്ലോഗേര്‍സ് കോളേജ് എന്ന് . മറ്റൊരു നിര്‍വചനം കൂടി പഠിച്ചോളൂ . ഞാന്‍ ഇനിയും ചിലപ്പോള്‍ ക്ലാസ് എടുക്കുമ്പോള്‍ ചോദിച്ചേക്കാം ." ബ്ലോഗര്‍മാര്‍ക്ക് വേണ്ടി ബ്ലോഗര്‍മാരാല്‍ നടത്തപ്പെടുന്ന ബ്ലോഗര്‍മാരുടെ കോളേജ് ബ്ലോഗേര്‍സ് കോളേജ് " .

ആ മുന്നില്‍ ഇരുന്നു ഉറങ്ങുന്ന കുട്ടിയുടെ പേരെന്താ ?

എഴുന്നെക്കെടോ ..ങാ പറഞ്ഞേ എന്താണ് ബ്ലോഗേര്‍സ് കോളേജ് ? ഉം വേഗം ...അറിയില്ലേ .. എന്നാല്‍ അവിടെ എഴുന്നേറ്റു നില്‍ക്ക്. ക്ലാസ് കഴിയുന്നത്‌ വരെ ഇരിക്കരുത് . അടുത്തയാള്‍ പറഞ്ഞേ എന്താണ് ബ്ലോഗേര്‍സ് കോളേജ് ?

ഉം .. നീ മിടുക്കന്‍ .



അത് പോലെ മറ്റൊരു കാര്യം ഇവിടെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു . ഇനി അടുത്ത ക്ലാസ്സില്‍ വരുന്ന സാര്‍ പഠിപ്പിക്കുന്ന പോര്‍ഷന്‍ എന്നെയോ പ്രിന്സിയെയോ കാണിച്ചതിന് ശേഷം മാത്രമേ പഠിപ്പിക്കാന്‍ ക്ലാസ്സില്‍ കയറാവൂ.

ഈ പഠിപ്പിച്ച വിഷയത്തില്‍ എന്തെങ്കിലും സംശയം നിങ്ങള്‍ക്കുന്ടെങ്കില്‍ ഇപ്പോള്‍ ചോദിക്കാന്‍ മറക്കരുത് . അല്ലെങ്കില്‍ ഞാന്‍ പഠിപ്പിച്ചിട്ടു പോയി , അടുത്ത ക്ലാസിലെ സാറിനോട് പറയരുത് " ഞാന്‍ പഠിപ്പിച്ചത് മനസിലായില്ല , ഞാന്‍ ഒരു ബോറന്‍ എന്നൊക്കെ " പ്ലീസ് കം ഫോര്‍വേഡ് . എനി ഡൌട്ട് ..



അപ്പോള്‍ ഇന്നത്തെ ക്ലാസ് കഴിഞ്ഞു . ഇനി എല്ലാവര്‍ക്കും വീട്ടില്‍ പോകാം . വീട്ടില്‍ പോയി പഠിച്ചിട്ടു വരേണ്ട ഭാഗങ്ങള്‍ പഠിച്ചിട്ടേ എല്ലാവരും അടുത്ത ക്ലാസ്സില്‍ വരാന്‍ പാടുള്ളൂ .

23 comments:

പാവപ്പെട്ടവൻ said...

കാപ്പിലാന്‍സാര്‍ ഒരു സംശയം ?
പ്രേമലേഖനങ്ങള്‍ ഞങ്ങള്‍ നേരിട്ടു കൊടുക്കണോ ?അതോ സാര്‍ വാങ്ങി കൊടുക്കുമോ?

ഞാന്‍ ഒരു പ്രേമലേഖനം കൊണ്ടുവന്നു അത് എന്ത് ചെയ്യണം ???

ചാണക്യന്‍ said...

ഒന്നൂടെ എഴുതി താ...കാന്റീനില്‍ നിന്നും സമോസ വാങ്ങി തരാം:):):)

siva // ശിവ said...

കാപ്പിലാന്‍ സാറെ സാറെ.... സാമ്പാറെ....

കാപ്പിലാന്‍ said...

പാവപ്പെട്ടവനെ , പ്രേമ ലേഖനം കൊണ്ടുവരൂ ... ഞാന്‍ ഒന്ന് വായിച്ചു നോക്കട്ടെ .. തെറ്റ് കുറ്റങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ഞാനും ഒരു കോപ്പി എടുത്തുവെയ്ക്കാം.അത്യാവശ സമയത്ത് ഉപകരിക്കുമല്ലോ .ലവേര്‍സ് കോര്‍ണര്‍ പ്രേമലേഖനം കൊടുക്കാനും , ഉമ്മം വെച്ച് കളിക്കാനും ഒക്കെ വേണ്ടിയാണ് . അതുടനെ നമ്മള്‍ പണിയും .ഉദ്യാനത്തിന്റെ നടുവിലായി ഇണക്കുരുവികള്‍ക്ക്‌ മാത്രമായ്‌ ഒരിടം .
ചാണക്യ ..ശിവ .. നിങ്ങള്‍ക്ക് സംശയം ഒന്നുമില്ലേ ?

അനില്‍@ബ്ലോഗ് // anil said...

പഠന നിലവാരം അളക്കാനുള്ള ഒരു മെഷീന്‍ ഈ മൂലക്ക് ഒളിപ്പിച്ച് വച്ചിട്ടുണ്ട്, ആരും വന്ന ചവിട്ടരുത്.

നാളെ തന്നെ കേരള മലയാള പാഠാവലി ഒന്നാം അദ്ധ്യായം സ്കാന്‍ ചെയ്തിടാം.
:)

പ്രയാണ്‍ said...

ഞാന്‍ അടുത്ത അവ്വര്‍ ബങ്ക് ചെയ്യാന്‍ പോവ്വാ.... ബോറടി സഹിക്കാന്‍ എന്നെ കിട്ടില്ല.

രഘുനാഥന്‍ said...

അത് കൊള്ളാം.... അപ്പൊ മിലിട്ടറി എഞ്ചിനീയറിങ് ഞാന്‍ തന്നെ എടുക്കാം...ഒത്തിരി നാളായി പത്തു പിള്ളേരെ ഒരുമിച്ചു കണ്ടിട്ട്...പക്ഷെ എന്റെ ക്ലാസില്‍ ഇരുന്നു ഉഴപ്പുന്നവരെ പട്ടാള രീതിയിലുള്ള ശിക്ഷകള്‍ക്ക് വിധേയരാക്കും....പട്ടാളത്തില്‍ ചേരാന്‍ തയ്യാറുള്ള വിദ്യാര്‍ഥികള്‍ക്ക് അതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കൊടുക്കും..കൂടാതെ ഒരു എന്‍ സി സി യുണിറ്റ് കൂടി തുടങ്ങാനുള്ള നടപടികള്‍ ചെയ്യണമെന്നു ഞാന്‍ ശ്രീ കാപ്പിലാന്‍സിനോട് ആവശ്യപ്പെടുന്നുണ്ട്..

siva // ശിവ said...

വിദ്യാര്‍ത്ഥി യൂണിയനുകള്‍ അനുവദനീയമാണോ? എന്നിട്ട് വേണം സമരം ചെയ്യാന്‍....

ഞാന്‍ ആചാര്യന്‍ said...

ഹാ....ജേ........ര്‍ ര്‍ ര്‍ ര്‍ !

ബോണ്‍സ് said...

എന്നോട് പ്രിന്‍സിപ്പാള്‍ ആവാന്‍ പറഞ്ഞിട്ട് ഇവിടെ വേറെ ആളെ പ്രിന്‍സിപ്പാള്‍ ആക്കി അതും മൂത്ത് നരച്ച ഒരു അമ്മച്ചിയെ. അപ്പൊ പിന്നെ ഞാന്‍ എന്ത് ചെയ്യാന്‍ അല്ലെ..ശാസ്ത്രസാങ്കേതിക വകുപ്പിന്റെ തലവന്‍ സ്ഥാനം എങ്കിലും എനിക്ക് വേണം. ഇല്ല ഇല്ലെങ്കില്‍ ഞാന്‍ മിണ്ടൂല!

ആരട അവിടെ മരത്തിന്റെ ചുവട്ടില്‍ ബാത്രൂം കെട്ടി വച്ചേക്കുന്നത് കണ്ടൂടെ? ...അയ്യേ കാപ്പിലാന്‍ സാര്‍ ആയിരുന്നോ. സോറി സാര്‍ . ഞാന്‍ വിചാരിച്ചു പിള്ളേര്‍ വല്ലതും ആയിരിക്കും എന്ന്.

സാറേ, ദേ അവിടെ ഒരുത്തന്‍ തെങ്ങേല്‍ കയറി കൊലേടെ പോസ്റര്‍ ഒട്ടിക്കുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

സാര്‍ ചായ... !!
:D

ചാണക്യന്‍ said...

കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ...

കുറുമ്പന്‍ said...

ക്ടാങ്ങളെയൊന്നും കാണണ്ല്ല്ല്യല്ലാ...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

സാറെ,
ഞാന്‍ നാളെ ലീവാ. എനിക്ക് പനിയുണ്ടാവും ന്ന് അമ്മ പറഞ്ഞു.

പൊറാടത്ത് said...

ഗാപ്പിലാൻ...

ആ മിലിട്ടറി ഇഞ്ജിനീരിംഗിന് ഒരു സീറ്റ് ഞമ്മക്കും മാണം. (ആ മാഷ്ക്ക് ഇട്ട് ഒരു പണി കൊടുക്കാം..)

രഘുനാഥന്‍ said...

പൊറാടത്ത് വിദ്യാര്‍ഥി ക്ലാസ്സില്‍ വരുന്ന ദിവസം എനിക്ക് മുട്ട് വേദനയും പനിയും ആയിരിക്കും...അന്ന് ഞാന്‍ ക്ലാസ്സെടുക്കാന്‍ വരില്ല... കുട്ടികള്‍ക്കൊക്കെ അന്ന് പട്ടയടിച്ചു കിടക്കാം

ഞാന്‍ ആചാര്യന്‍ said...

പകലണ്ണന്‍റെ കാന്‍റീനടുക്കളേല്‍ ഞാം ബിസിയാണേലും ഇടക്ക് വന്ന് പൊറോട്ടയടിയെപ്പറ്റി ക്ലൂസ് തരാവോന്ന് നോക്കട്ട്...ഭയങ്കര ബിസിയാന്നെ, കണ്ണു തെറ്റിയാ പകലണ്ണന്‍ കണ്ണടക്കിടയിലൂടെ കണ്ണുരുട്ടും, എനിക്കതു കാണുമ്പ പേടിയാ...

ഞാന്‍ ആചാര്യന്‍ said...

പ്രിന്‍സി കാപ്പിലാന്‍റെ "ഷാപ്പായനങ്ങള്‍" എന്ന ഗവിദാ സമ്മാഹാരം പാഡപുസ്തഗ കമ്മേറ്റി തെരഞ്ഞെടുത്തു. ഇ അധ്യയന വര്‍ഷത്തില്‍ അച്ചടി തീര്‍ന്ന് എത്തുമോന്ന് പിള്ളേര്‍ ചോദിച്ചു...

വാഴക്കോടന്‍ ‍// vazhakodan said...

ഹോ ഈ കോളേജില്‍ എത്താന്‍ ഞാന്‍ വ്യ്കിയോ? സോറി അങ്ങ് ഉഗാണ്ടയില്‍ ഒരു പ്രചാരണ യോഗമുണ്ടായിരുന്നു. ലവേര്‍സ് മൂലയിലാണ് എന്റെ നോട്ടം. ഓര്‍മ്മകള്‍ അയവിരക്കാലോ? പകലാ കാന്റീനില്‍ ഹോം ഡെലിവറി ഉണ്ടല്ലോ അല്ലെ? മൂല ഡെലിവറി ആയാലും മതി. ഓക്കേ. ബോണ്‍സെ പോസ്റ്റര്‍ ഒട്ടിക്കുന്നതു ആ നാസ് ആവും. ഇപ്പൊ തുമ്മുന്നത് പോലും തെങ്ങാക്കൊലാ എന്ന് പറഞ്ഞിട്ടല്ലേ?

Parukutty said...

സ്വാമിജി സാറുകള്‍ വായിചു ബോധ്യപെടാന്‍
ഈ കോളേജില്‍ ചേരാന്‍ എത്ര പൈസ കെട്ടി വെക്കണം . ഞാന്‍ നാല് വിഷയത്തില്‍ എട്ടു നിലയില്‍ പൊട്ടി . എനിക്ക് മെറിറ്റ് സീറ്റ് കിട്ടാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടോ.? ഇല്ലെങ്കില്‍ സാരമില്ല എന്നെ ഒരു സ്വാമിനി ടീച്ചര്‍ ആക്കുമോ? ഒരു കാര്യത്തില്‍ സ്വാമിജിക്ക് ഞാന്‍ ഉറപ്പു തരാം .. ഈ കോളേജില്‍ ആരെങ്കിലും നേര്‍വഴിക്കു നടന്നാല്‍ ആ പാത ഞാന്‍ മാറ്റി വളച്ചു തെളിച്ചു കൊള്ളാം .
എന്ന് സ്വന്തം
പാര്‍വതാനന്തകുട്ടിമയി സ്വാമിനികള്‍

കാപ്പിലാന്‍ said...

ക്ലാസ്സില്‍ ബഹളം വെയ്ക്കുന്ന കുട്ടികളെയും ,ബങ്ക് ചെയ്യുന്നവരെയും കര്‍ശനമായ ശിഷാ നടപടികള്‍ക്ക് വിധേയരാക്കും . ചില കാര്യങ്ങള്‍ പറഞ്ഞ് കൊണ്ട് എന്‍റെ ക്ലാസ് അവസാനിപ്പിക്കാം . ആശ്രമത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് എപ്പോഴും എനിക്ക് കോളേജില്‍ ശ്രദ്ധിക്കാന്‍ കഴിയില്ല .അതുകൊണ്ട് തന്നെ നമ്മുടെ പ്രിയ ശിഷ്യന്‍ ചാണക്യ സ്വാമികള്‍ ഇവിടെ ഫുള്‍ ചാര്‍ജ് ഉണ്ടായിരിക്കും . ചില നിയമന നടപടികളെ പറ്റി പറയാം . മിലിട്ടറി എഞ്ചിനീയറിങ് വിഷയങ്ങളെ കുറിച്ച് കേണല്‍ രഘുവര്‍മ്മ ക്ലാസുകള്‍ എടുക്കും .അതുപോലെ തന്നെ ബയോളജി ഹെഡ് ബോണ്‍ ആയിരിക്കും . രാഷ്ട്രീയം കാമ്പസില്‍ ഉണ്ടാകും . നിയമാവലി 17 വായിക്കുക . സിലബസ് ഇതുവരെയായിട്ടില്ല അതിനെക്കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാം . ക്ലാസ്സില്‍ വന്ന എല്ലാവര്‍ക്കും നന്ദി . നമസ്കാരം .

yousufpa said...

പ്രൊഫസ്സര്‍-കോപ്പിലാനന്ദന്‍ (ഓ സോറി ...കുരുത്തക്കേട് കിട്ടും) കാപ്പിലാനന്ദന്‍ സാര്‍ അവിടെ റാഗിംഗ് ഉണ്ടാകുമോ?.

കാപ്പിലാന്‍ said...

യൂസുഫ് ..നിയമാവലി വായിക്കുക . ഇവിടെ യാതൊരു വിധത്തിലുമുള്ള റാഗിംഗ് അനുവദനീയമല്ല :)

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍