Apr 9, 2009
മിലിട്ടറി എഞ്ചിനീയറിംഗ് ഒന്നാം ദിവസം
ഗുഡ് മോര്‍ണിംഗ് ആള് ഓഫ് യു..
കുട്ടികളെ ......
ഞാന്‍ കേണല്‍ രഘുനാഥന്...ഇന്ത്യന്‍ ആര്‍മിയിലെ ഒരു ധീര ജവാനാണ് . ...ഇപ്പോള്‍ ജമ്മു കാശ്മീരില്‍ ജോലി ചെയ്യുന്നു..ആഴ്ചയിലൊരിക്കല്‍ ബ്ലോഗ്ഗേര്‍സ് കോളേജില്‍ എത്തി നമ്മുടെ പ്രതിരോധ സേനകളെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരുന്നതാണ്.. എന്റെ ക്ലാസ് വളരെ അച്ചടക്കമുള്ളതായിരിക്കണം എന്നെനിക്കു നിര്‍ബന്ധമുണ്ട്.. മറ്റുള്ള അധ്യാപകരുടെ ക്ലാസുകളില്‍ നിങ്ങള്‍ കാണിക്കുന്ന കുസൃതികളൊന്നും എന്റെ ക്ലാസില്‍ നടക്കുമെന്ന് തോന്നുന്നില്ല. പഠിപ്പിക്കുന്ന സമയത്ത് ചൊറിയല്‍, മാന്തല്‍, പൂച്ചകരച്ചില്‍ ഇതൊന്നും ഞാന്‍ അനുവദിക്കില്ല..സംശയമുള്ളവര്‍ക്ക് ക്ലാസ് കഴിഞ്ഞുള്ള സമയത്ത് ചോദിക്കാം...പഠിപ്പിച്ച ഭാഗത്ത് നിന്ന് മാത്രമേ ചോദ്യം പാടുള്ളൂ.....അപ്പൊ നമുക്ക് തുടങ്ങാം അല്ലെ?........
അതിനു മുന്‍പ് ഒരു കാര്യം ചെയ്യൂ...ആ പുറകിലിരിക്കുന്ന നാല് പേര് എഴുനേറ്റു മുന്‍പിലത്തെ സീറ്റിലേക്ക് വരൂ... അവിടുത്തെ ഇരുപ്പത്ര പന്തിയല്ലല്ലോ..എന്താ പറഞ്ഞത് മനസ്സിലായില്ലേ.. എന്താടോ തന്റെ പേര്?
"ബോണ്‍സ്" ....
ബോണ്‍സോ.... എന്താടോ വേറെ നല്ല പേരൊന്നും കിട്ടിയില്ലേ ... താനെന്താ അവിടെ കിടന്നു പമ്മുന്നത്.. ഈ മുന്പില് ഒഴിഞ്ഞു കിടക്കുന്ന സീറ്റിലോട്ടു വന്നിരിക്ക്... കാവി സാരിയുടുത്തു വന്നിരിക്കുന്ന ആ പെണ്‍കുട്ടി കൂടി ഇങ്ങോട്ട് പോരെ...
അയ്യോ സാറേ അത് പെണ്‍കുട്ടിയല്ല, ആചാര്യനാ...കാവി വസ്ത്രമേ ഉടുക്കൂ.....
ശരി ശരി...ഇങ്ങു പോരെ...ങാ അവിടെ ഇരുന്നോ....ഓ കെ .. അപ്പൊ നമുക്ക് തുടങ്ങാം..
ഇന്ന് നമ്മള് പഠിയ്ക്കാന്‍ പോകുന്നത് കരസേനയെക്കുറിച്ചാണ്.. അതായതു ഇന്ത്യന്‍ ആര്‍മി..നമ്മുടെ സായുധസേനകളില്‍ എയര്‍ഫോര്‍സ്, നേവി എന്നിവയെക്കാള്‍ കൂടുതല്‍ അംഗബലമുള്ളതാണ് കരസേന. ഇന്ത്യയുടെ അകത്തും പുറത്തും കരയിലൂടെയുള്ള എല്ലാ പട്ടാള നടപടികളുടെയും ചുമതലയാണ് കരസേനക്കുള്ളത്. ലോകത്ത് ഇപ്പോഴുള്ള കരസേനകളില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനവും നമ്മുടെ കരസേനക്കുണ്ട്. കരസേനയുടെ മൊത്തം അംഗസംഖ്യയുടെ ഏകദേശ കണക്കു അറിയണമെന്നുണ്ടോ?..ഞാന്‍ പറയാം ...നോട്ടു ചെയ്തോളൂ ..
ആക്ടീവ് ട്രൂപ്പ് - 1, 300,000
റിസര്‍വ്വ് ട്രൂപ്പ് - 1,200,000
ടെറിടോരിയാല് ആര്‍മി -200,000
ആര്‍ട്ടിലെറി - 12,800
ഇനി ആയുധ ബലത്തിന്റെ കണക്കെഴുതൂ..
മെയിന്‍ ബാറ്റില്‍ ടാങ്ക് ഏകദേശം 4500
ബാലിസ്ടിക് മിസൈല്‍ - 600
സര്‍ഫസ് ടു എയര്‍ മിസ്സൈല്‍ 90000
ഇതെല്ലം ഏകദേശ കണക്കുകളാണ് കേട്ടൊ.. ഇതിലും കൂടാനാണ് സാധ്യത. ഇതല്ലാതെ പല ആധുനിക യുദ്ധ സാമഗ്രികളും കരസേനക്കുണ്ട്.
അങ്ങനെ നിര്‍ബന്ധിത സൈനിക സേവനവ്യവസ്ഥകള്‍ ഇല്ലാതെ സ്വമനസ്സാലെ തന്നെ രാജ്യസേവനം ചെയ്യുവാന്‍ തയ്യാറായിട്ടുള്ള വീര ജവാന്മാരാല് സുസ്സജ്ജിതമാണ് നമ്മുടെ കരസേന. അത് തന്നെയാണ് നമ്മള് ഭാരതീയരുടെ ഭാഗ്യവും.....
"മ്യാവു"..
എന്താ പുറകില്‍ നിന്നൊരു ശബ്ദം കേട്ടത്? ഞാന്‍ ആദ്യം തന്നെ പറഞ്ഞു പൂച്ച കരച്ചില് പാടില്ലെന്ന്.. അതാരാ അവിടെയിരുന്ന് ഞെളിപിരി കൊള്ളുന്നത് ?....എണീറ്റ് നിലക്ക്...എന്താ തന്റെ പേര്...
"പ്രയാന്‍"..
ങേ? ..പറയാനോ? ആരോട് പറയാന്‍?
പറയാനല്ല സാര്‍.. പ്രയാന്‍ അതാ എന്റെ പേര്...
ഓഹോ ...അവിടെന്താ കുഴപ്പം?
കുഴപ്പമൊന്നുമില്ല സര്.
പിന്നെ വീരന്മാരായ ജവാന്മാര് നമ്മുടെ ഭാഗ്യമാണെന്ന് പറഞ്ഞപ്പം ഇയ്യാളെന്തിനാ അവിടിരുന്നു പൂച്ച കരഞ്ഞത്?...
പൂച്ച കരഞ്ഞതല്ല ...സാറുമൊരു ജവാനല്ലേ ..അപ്പൊ ഞങളെ പഠിപ്പിക്കുന്ന സാറൊരു വീരനാണല്ലോ എന്നോര്‍ത്തപ്പം ...
ഓര്ത്തപ്പം ?
ഒരു രോമാഞ്ചാമുണ്ടായതാ.....
ഓ അത് ശരി... തന്റെ രോമാഞ്ചത്തിനു ഇത്രേം ശബ്ദമോ? ഇത്തവണ ക്ഷമിച്ചു. ഇനി രോമാഞ്ചാമുണ്ടാകുമ്പോള് സൈലന്റ് ആയിട്ട് പുറത്തു വിടണം കേട്ടൊ. അപ്പൊ നമ്മള് എവിടെയാ നിര്‍ത്തിയത്?
കരസേനയുടെ ബലം ...
ഓ കെ... അങ്ങിനെ സുസജ്ജിതമായ നമ്മുടെ കരസേനയ്ക്ക് സംഭവബഹുലമായ ഒരു യുദ്ധ ചരിത്രമുണ്ട്..തന്നെയുമല്ല യു എന്‍ മിഷന് പോലുള്ള അന്താരാഷ്ട്ര സൈനിക നടപടികളിലും നമ്മുടെ കരസേന പങ്കെടുത്തിട്ടുള്ള വിവരങ്ങള്‍ നിങ്ങള്‍ക്കൊക്കെ അറിവുള്ളതല്ലേ? ആ കഥകളൊക്കെ ഞാന്‍ വഴിപോലെ പറഞ്ഞു തരാം......
അതാണോ സാറേ "പട്ടാളക്കഥകള്‍" എന്നും പറഞ്ഞു ഒരുത്തന് എഴുതുന്ന ബ്ലോഗ് ??
അത് പട്ടാളക്കാരെ തമാശക്കാരായി ചിത്രീകരിക്കുന്നതാ..പക്ഷെ അങ്ങേരു അയാടെ ജീവിതത്തില്‍ നിന്നും എഴുതുന്ന കഥകളാ അതൊക്കെ..വെറുതെ ഇരിക്കുമ്പോള്‍ വായിച്ചു ചിരിക്കൂ ..ആരോഗ്യത്തിന് ചിരി നല്ലതാ..
ഇനി ഞാന്‍ നിങ്ങളുടെ പൊതു വിജ്ഞാനം ഒന്നളന്നു നോക്കട്ടെ ..ആരാ ഇപ്പോഴത്തെ നമ്മുടെ കരസേനാധ്യക്ഷന്? ആര്‍ക്കു പറയാം? ....
ഞാന്‍ പറയാം ....ഏതോ ഒരു കപൂര്‍ അല്ലെ?
തോന്ന്യവാസീ.... തോന്ന്യാസം പറയരുത്.....ഏതോ ഒരു കപൂറല്ല അദ്ദേഹത്തിന്റെ പേരാണ് ജനറല്‍ ദീപക് കപൂര്‍...സെപ്റ്റംബര്‍ 30, 2007 മുതല്‍ ജനറല്‍ ദീപക് കപൂറാണ് ഇന്ത്യന്‍ കരസേനയുടെ തലവന്‍.. ഇനി നമ്മുടെ പ്രതൊരോധ സേനകളുടെ "സുപ്രീം കമാണ്ടര്‍" ആരെന്നുള്ളതിന്റെ ഉത്തരം വീട്ടില്‍ ചെന്നിരുന്നു ആലോചിച്ചു എനിക്ക് കമന്റായി അയച്ചു തരൂ...ആദ്യം ഉത്തരമയക്കുന്നവര്ക്ക് പകല്‍ കിനാവന്റെ കാന്റീനില്‍ നിന്നും ഒരു പരിപ്പുവട ഫ്രീ....
അപ്പൊ ഇന്നത്തെ ക്ലാസ് ഇവിടെ നിര്‍ത്താം. അല്ലേ? .ബാക്കി കാര്യങ്ങള്‍ അടുത്ത ക്ലാസില്‍ .... എല്ലാരും എഴുനേറ്റു അറ്റെന്ഷനായി നില്കൂ...
എന്നിട്ട് പാടൂ ..............
ജന ഗണ മന അധി നായക ജയഹെ ......
വിവരങ്ങള്‍ക്ക് കടപാട് :വിക്കി പീഡിയ. ഓര്‍ഗ്
Subscribe to:
Post Comments (Atom)
42 comments:
ഒരു സംശയം ഉണ്ട് സാറെ, സാറിന് ഒരു മാസം എത്ര ബോട്ടില്‍ കിട്ടും....
സര്,
ഒരു സംശയം... ഈ ബോഫേഴ്സ് പീരങ്കി കാം കര്‍ത്താഹെ? ഹൊ? ഹൂം?
അണ്ണാ ... ദേ ചായ...
പകലെ...
ഈ അണ്ണന് സാറിനു ചായ കൊടുക്കാതെ വല്ല.. ചാരയമോ മൂലവെട്ടിയോ കൊണ്ടു കൊട് ....
യ്യോ ഞാനല്ല, പ്രിന്‍സി കാപ്പിലാനാണ് കാവിസാരിയുടുത്ത് വേഷപ്രഛന്നനായി കാമ്പസില്‍ കറങ്ങുന്നത്. ഞാന്‍ വെറും പാവാ സാര്‍......പകലണ്ണന്റെ കാന്റീനില്‍ പാര്‍ട് ടൈം പൊറോട്ടയടീം പഡനവുമയിങ്ങനെ പോകുന്നു....നല്ല പൊറോട്ടയാ സാര്‍, ശൂടോടെ രണ്ടെണ്ണമെടുക്കട്ടാ, പകലണ്ണന്‍ പറ്റെഴുതിക്കോളും...
ദേ ഈ സാര്‍ ചായേടെ കാശ് ചോദിച്ചപ്പോ ... തോക്ക് ചൂണ്ടുന്നു.. ആചാര്യ ഇങ്ങേര്‍ക്കിനി മുട്ട പുഴുങ്ങിയ വെള്ളത്തില്‍ ചായ ഇട്ടു കൊടുത്താല്‍ മതി...
ഉത്തരം ഞാന്‍ പറയാം, പക്ഷേ സാറിന് കിട്ടുന്നതില്‍ ഒരു കുപ്പി താരണം, അങ്ങനെ ആണന്ഗില് ഉത്തരം "രാഷ്ട്രപതി". കുപ്പി എപ്പോള്‍ കിട്ടും.
ശിവന്‍കുട്ടീ .....മോന് എത്ര ബോട്ടില്‍ വേണം? പറ ....
രാമചന്ദ്രാ പഠിപ്പിച്ച ഭാഗത്തുന്നുള്ള ചോദ്യമേ ചോദിക്കാവൂന്നു പറഞ്ഞ്ട്ടില്ലേ? അതിനു മുന്‍പ് ഹിന്ദി ക്ലാസ്സിലൊക്കെ ഒന്ന് കേറിയിട്ട് വാ.. എപ്പോ നോക്കിയാലും പകലന്റെ ചായക്കടയില്‍ കാണാമല്ലോ?
ശുക്രിയാ... പകലാ ചായക്ക് നല്ല കടുപ്പം വേണം കേട്ടോ..
പാവപ്പെട്ടവനെ കുടിപ്പിച്ചു കിടത്താനുള്ള വഴി നോക്കല്ലേ പാവപ്പെട്ടവനെ.....ഇത് മൂലവെട്ടിയല്ല വേറെ എന്തോന്നു വെട്ടിയാലും വീഴുന്ന കേസ്സല്ല
സാര്‍ ഇന്ത്യന്‍ പ്രേസിടെന്റിനല്ലേ പ്രതിരോധ സേനയുടെ സുപ്രീം പവര്‍ ഉള്ളത് ?
മറ്റൊരു സംശയം എനിക്കുള്ളത് പട്ടാളം കുട്ടപ്പന് ഉണ്ടയില്ലാത്ത തോക്ക് കൊണ്ട് എങ്ങനെയാണ് വെടി വെച്ചത് എന്നറിഞ്ഞാല്‍ കൊള്ളാം .
സാറേ , ഈ പട്ടാളത്തിലെ ട്രെയിനിംഗ് പീരീഡ് എങ്ങനെയാണ് ? ഒന്ന് വിശദീകരിക്കാമോ .
ആചാര്യ ..നിങ്ങള്‍ ഇനി പൊറോട്ട അടിക്കണ്ട . രാവിലെ ഞാന്‍ ഒരെണ്ണം കഴിച്ചിട്ട് സോഡാപ്പൊടി കൂടുതല്‍ . ഇങ്ങനെയാണോ പൊറോട്ട അടിക്കുന്നത് .
കറക്റ്റ് ഉണ്ണിക്കുട്ടാ ....സമ്മതിച്ചിരിക്കുന്നു...പോയി പകലന്റെ കാന്റീനില്‍ നിന്നും ഒരു പരിപ്പുവട എന്റെ പേര് പറഞ്ഞു മേടിച്ചോ...തിന്നു കഴിഞ്ഞു കാശ് കൊടുത്തേക്കണം കേട്ടോ ...കുപ്പിയോ? മൊത്തത്തില്‍ നോക്കിയിട്ട് കുപ്പിയുടെ വലിപ്പമില്ലല്ലോടാ നിനക്ക്...ഒരു നുള്ളങ്ങു തന്നാലുണ്ടല്ലോ നീ നിക്കറില്‍ മൂത്രിക്കും,,,
പകലന്റെ കടേലല്ലേ സാറെ സംഗതികള്‍ ഒള്ളത് :)
ന്നാലും എന്റെ ഹിന്ദി മോശാന്ന് സാറ് പരഞ്ഞല്ലോ :( ങീ ങീ..
പകലാ, എന്റെ സങ്കടം മാറ്റാന്‍ ഒരു ഗ്ലാസ്സ് മൂലവെട്ടി എടുക്ക്..
കാപ്പില്‍ വിദ്യാര്‍ഥി ഉത്തരം പറഞ്ഞത് താമസിച്ചാണല്ലോ...ഏതായാലും പരിപ്പുവട തരാം..പക്ഷെ ഗാസ് ട്രബിളൊക്കെ മാറിയോ? ക്ലാസിലിരുന്നു കുഴപ്പമുണ്ടാക്കരുത്...
പട്ടാളം കുട്ടപ്പന് തോക്കിനകത്തു കയറിയാ വെടിവച്ചേ...അകത്ത് കയറിയാല്‍ ഏതു ഉണ്ടയില്ലാത്തവനും വെടി വച്ചുപോകും ..അതാ തോക്കിന്റെ ഗുണം..
ട്രെയിനിംഗ് പീരീഡ് എങ്ങനെയെന്നു അടുത്ത ക്ലാസില്‍ വിശദീകരിക്കും....ഷാപ്പില് നിന്നും ഇറങ്ങി ക്ലാസിലോക്കെ ഒന്ന് കേറൂ എന്റെ ഷാപ്പി ..(ക്ഷമിക്കണം) കാപ്പിലാനെ
കാപ്പില്‍ വിദ്യാര്‍ഥി ഉത്തരം പറഞ്ഞത് താമസിച്ചാണല്ലോ...ഏതായാലും പരിപ്പുവട തരാം..പക്ഷെ ഗാസ് ട്രബിളൊക്കെ മാറിയോ? ക്ലാസിലിരുന്നു കുഴപ്പമുണ്ടാക്കരുത്...
പട്ടാളം കുട്ടപ്പന് തോക്കിനകത്തു കയറിയാ വെടിവച്ചേ...അകത്ത് കയറിയാല്‍ ഏതു ഉണ്ടയില്ലാത്തവനും വെടി വച്ചുപോകും ..അതാ തോക്കിന്റെ ഗുണം..
ട്രെയിനിംഗ് പീരീഡ് എങ്ങനെയെന്നു അടുത്ത ക്ലാസില്‍ വിശദീകരിക്കും....ഷാപ്പില് നിന്നും ഇറങ്ങി ക്ലാസിലോക്കെ ഒന്ന് കേറൂ എന്റെ ഷാപ്പി ..(ക്ഷമിക്കണം) കാപ്പിലാനെ
കാപ്പില്‍ വിദ്യാര്‍ഥി ഉത്തരം പറഞ്ഞത് താമസിച്ചാണല്ലോ...ഏതായാലും പരിപ്പുവട തരാം..പക്ഷെ ഗാസ് ട്രബിളൊക്കെ മാറിയോ? ക്ലാസിലിരുന്നു കുഴപ്പമുണ്ടാക്കരുത്...
പട്ടാളം കുട്ടപ്പന് തോക്കിനകത്തു കയറിയാ വെടിവച്ചേ...അകത്ത് കയറിയാല്‍ ഏതു ഉണ്ടയില്ലാത്തവനും വെടി വച്ചുപോകും ..അതാ തോക്കിന്റെ ഗുണം..
ട്രെയിനിംഗ് പീരീഡ് എങ്ങനെയെന്നു അടുത്ത ക്ലാസില്‍ വിശദീകരിക്കും....ഷാപ്പില് നിന്നും ഇറങ്ങി ക്ലാസിലോക്കെ ഒന്ന് കേറൂ എന്റെ ഷാപ്പി ..(ക്ഷമിക്കണം) കാപ്പിലാനെ
പകലണ്ണ, ദേ ചായ റെഡി.....പെഷലാ...മൊട്ട പുഴുങ്ങിയ വെള്ളത്തിലാ...ആരാണ്ണ ചായ ചോദിച്ചേം...
ആചാര്യാ ഞാന്‍ രാവിലെ തന്നെ ഒന്നും രണ്ടും കഴിഞ്ഞതാ ....ഇനീം പോണോ?
അത് പറഞ്ഞപ്പഴാ ഓര്‍ത്തത്.. സാറെ ഏതോ അവന്മാര് ഈ പെണ്പിള്ളാരുടെ മൂത്രപ്പുരയില്‍
എന്തൊക്കെയോ വൃത്തികേട് എഴുതി വെച്ചിരിക്കുന്നു... !
മില്ട്ടിറി അണ്ണാ, നിങ്ങള്‍ ഈ മില്ട്ടറിക്കാര്ക്ക് കുപ്പിയില്ലാതേ ഒരു പരിപാടിയും ഇല്ലേ? ബഡാ ഖാന യായും മറ്റും എത്രയാ വലിച്ച് കെട്ടുന്നത്? ഇത് നമ്മുടെ മിലിട്ടറി വെറും തണ്ണിപ്പാര്‍ട്ടിയാണ് എന്നൊരു സന്ദേശം തരുന്നുണ്ടോ? ഒന്ന് ക്ലീറാക്ക് സാറേ....എന്റെ ഒരനിയന്‍ ജമ്മുവില്‍ ഉണ്ട് സാറേ അവന്റെ കുത്തിനു പിടിക്കാനാ. അവന് പിന്നെ സി ഐ എസ് എഫിലാ, അതും തണ്ണിപ്പാര്ട്ടിയാണോ?
അതാ രഘു സാറേ, ഞങ്ങടെ പകലണ്ണന്സ് കാന്റീന്റെ പ്രത്യേകതാ....വില തുഛം, ഗുണം മെച്ചം...നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യംന്ന് കേട്ടിട്ടില്ലേ....ചായ ചായയൈ...ചായയൈ...പൊറോട്ടാ-ബീഫ് റെഡീ....
പകലേ, അതാ ആചാര്യന്റെ പണിയാകും . ഞാനൊന്നു പോയി നോക്കട്ടെ . ആണുങ്ങള്‍ക്ക് പെണ്ണുങ്ങളുടെ മൂത്രപ്പുരയില്‍ കയറാന്‍ കഴിയുമോ ? ഇന്ന് ഞാന്‍ ആചാര്യന്റെ പണി കളയും .ഉം
പകലേ, ഹമുക്കേ,
ചായക്കട നടത്തണ ഇജ്ജെന്തിനാടാ പെമ്പിള്ളേരുടേ മൂത്രപ്പുരേല് കേറണെ?
യ്യോ...ഞാനല്ലേ...
ആരായാലും ഇത്തരം പരിപാടികള്‍ ഈ കോളേജില്‍ നടപ്പില്ല . ആചാര്യ അതങ്ങ് തൂത്ത് കള.മൂത്രപ്പുരയില്‍ വൃത്തികേട് എഴുതിയവരെ കണ്ടുപിടിച്ച് നല്ല ശിക്ഷ കൊടുക്കുന്നതായിരിക്കും .അവരുടെ പേര് നോട്ടീസ് ബോര്‍ഡിലും ഇടും ജാഗ്രതൈ .
ശ്ശൊ, ഞാനെങ്ങുമല്ല അത്.... മുള്ളാന്‍ പോകാന്‍ പോലും നേരമില്ലാതെ ഇവിടെക്കിടന്നു പൊറോട്ടയടിക്കുന്ന ഞാനെങ്ങനെ അവിടെ പോയി എഴുതി വെക്കും, പകലണ്ണ, പകലണ്ണന്‍ കണ്ടതല്ലേ ഞാനിവിടെ പൊറോട്ടയടിച്ച് മരിക്കുന്നത്...
കാന്റീന് നോട്ടീസ്(പകലണ്ണന്റേ അനുവാദത്തോടെ): നാളത്തെ സ്പെഷ്യല്‍:ബൂലോകത്തെ ഒരു പാചകസ്പെഷലിസ്റ്റിന്റെ പുസ്തകം നോക്കി തയ്യാറാക്കിയ കുട്ടനാഡന് ഥാറാവ് കറി...8am - 10 am...നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രം...
ഹേ ... ധാറാവ് വേണ്ട ..കാട ഫ്രൈ കിട്ടുമോ ?
പകലണ്ണന്റേ പേര്മിഷന് ഒണ്ട്ങ്കില് കാഡയല്ല മാനെറച്ചി വേണേലും ലഭ്യമാക്കാം...കാന്റീന് പെരുമ ബൂലോകം നിറയട്ടെ...(കാപ്പിലാ ചിക്കന്‍ കൊണ്ടുള്ള കാഡഫ്രൈ മതിയോ)
ഞാനിവിടെ ഉള്ളപ്പം ആരാടാ മൂത്രപ്പുരയില്‍ അനാവശ്യം എഴുതിയത്? ....ഇന്ന് മുതല്‍ ഞാനവിടെ എപ്പോഴും കാണും ...പ്രിന്‍സി കാപ്പില്‍ അതിനുള്ള ഓര്‍ഡര്‍ തന്നിട്ടുണ്ട്..
വാഴക്കോടാ എല്ലാ പട്ടാളവും വെള്ളമടി പാര്‍ട്ടികളല്ല.. ഹിന്ദിക്കാര് മിക്കവരും കള്ള് കുടിക്കാറില്ല. സി ഐ എസ് എഫ് കാര്‍ക്ക് ക്വാട്ടാ ഉണ്ടോ എന്ന് നല്ല പിടിയില്ല ...പാവം പയ്യനെ വെറുതെ പേടിപ്പിക്കെണ്ടാ കേട്ടോ. കഷ്ടകാലത്തിന് അവന് നല്ല ഫിറ്റായിരിക്കുന്ന സമയമാനെന്കില് വാഴക്കൊടന്റെ തെങ്ങാക്കുലയുടെ കാര്യം കഷ്ടത്തിലാകും..
മേഷെ,
ഈറ്റങ്ങളൊപ്പാടെ ഒച്ചേം ബഹളോം ഉണ്ടക്കീട്ട് എനിക്കൊന്നും പഠിക്കാന്‍ പറ്റുന്നില്ല. എല്ലാരേയും പുറത്താക്കണം.
ഇന്ത്യന്‍ പട്ടാളത്തെ പറ്റിയൂള്ള പൊത്തകം വല്ലതും കിട്ടുമോ?
ക്ലാസ്സില്‍ നോട്ടെഴുതുന്ന ശീലം ഞമ്മക്ക് പണ്ടു മുതല്‍ ഇല്ല.
പഠിക്കാന്‍ വന്നവരെ പഠിക്കാന്‍ അനുവദിക്കുക....
അച്ചടക്കം പാലിക്കുക.
എല്ലാവരുടെയും ശ്രദ്ധയ്ക്ക് - ഓരോ സെമസ്റ്റര്‍ കഴിയുമ്പോള്‍ പഠിപ്പിച്ച വിഷയത്തെക്കുറിച്ച് പരീക്ഷ ഉണ്ടായിരിക്കും . ക്ലാസ്സില്‍ ശ്രദ്ധിച്ച് പഠിച്ചാല്‍ പരീക്ഷയില്‍ തോല്‍ക്കാതെ രക്ഷപ്പെടാം . പുതിയ കോഴ്സുകള്‍ ഉടനെ ആരംഭിക്കും .
ആചാര്യ -ചിക്കന്‍ കൊണ്ടുള്ള കാട ഫ്രൈ മതി .
ഓക്കെ...കാഡ ദാ കൊണ്ട് വരുന്നേയ്....വേറെന്താ വേണ്ടെ, പകലണ്ണാ, ദാണ്ടെ കാപ്പിലാന് സാറ് കാഡഫ്രൈ പറ്റ്...എഴുതിക്കോ..
സാറേ..പകലണ്ണന്റെ ക്യാന്റീനിലെ ഉണ്ണിയപ്പം തോക്കിലെ ഉണ്ടക്ക് പകരം ഉപയോഗിക്കാമോ?
പകലണ്ണന്‍ പെമ്പിള്ളാരുടെ മൂത്രപ്പുരയില്‍
ഒളിഞ്ഞ് നോക്കീട്ടല്ലേ വ്യത്തികേട് എഴുതി വച്ചിരിക്കുന്നത് കണ്ടെത്തിയത്?
പകലണ്ണന്‍ ഒരു ക്യാമറയും ഒറ്റ കണ്ണുമായി പെമ്പിള്ളാരുടെ മൂത്രപ്പുരയ്ക്ക് സമീപം കറങ്ങി നടക്കുന്നതു കണ്ടു. പ്രിന്‍സിപ്പാള്‍ സാരിയുടുത്ത് നടക്കുന്നതിലും ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നു.
വിദ്യാര്‍ത്ഥിഐക്യം സിന്ദാബാദ്!
രഘുനാഥന് സാറെ താങ്കളെ പോലുള്ള വീരജവാനെ ആദ്യമായിട്ടാണ് നേരിട്ട് കാണുന്നത്. ആ രോമാഞ്ചത്തില്‍ വിടര്‍ന്ന കവിത ഇവിടെ അങ്ങേക്കായി ഇടുന്നു.
"പലവട്ടം കണ്ടതാണു ഞാന്‍ കോളേജിന് മൈദാനത്തില്‍
പലരേയും തോണ്ടുന്ന നീ ഫ്രോഡല്ലേ......"
കേട്ടുപരിചയം തോന്നുന്നുണ്ടെങ്കില്‍ ക്ഷമിക്കണം.....
തീച്ചറേ അല്ലാ ശാറേ....
ശറിനെത്ര ബോട്ടിലും കിട്ടും ശാറേ...
എനിച്ചും ഒരു ബോട്ടിലു തരാമോ ശാറേ..
അനിലേ പൊത്തകം തരാം..പക്ഷെ ഒറ്റക്കിരുന്നു വായിക്കരുത്...ഞെട്ടും!!
ചാണക്യാ ആ ഉണ്ട ഉപയോഗിച്ചാല്‍ തോക്കൂടെ പൊട്ടിപ്പോകും..
താങ്കൂ താങ്കൂ പ്രയാനെ ...........എവിടുന്നോ അടിച്ചു മാറ്റിയ കവിതയാണല്ലോ
ഹരീഷേ ഇപ്പൊത്തന്നെ നല്ല ഫിറ്റാണോ? വന്നാല്‍ നമുക്ക് രണ്ടെണ്ണം വീശാം
മേഷേ,
അടിച്ചു മാറ്റല്‍ എന്ന പ്രയോഗം പിന്‍വലിക്കണം.
പ്രയാന്‍ എവിടെനിന്നോ പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടാവാം, അതിനെ അടിച്ചു മാറ്റല്‍ എന്ന് വിളിക്കുന്ന കൊടിയ പാപമാകുന്നു.
രഘുനാഥന് പ്രയാന്‍ എന്നോട് ചോദിച്ചിട്ട് തന്നെയാണ് ഈ കവിതയിട്ടത്.....ഇതുപോലൊരു മാനസികാവസ്ഥയില്‍ ഞാനറിയാതെ പാടിപ്പോയതാണ്...രഘുനാഥന് പ്രയാന്‍ എന്നോട് ചോദിച്ചിട്ട് തന്നെയാണ് ഈ കവിതയിട്ടത്.....ഇതുപോലൊരു മാനസികാവസ്ഥയില്‍ ഞാനറിയാതെ പാടിപ്പോയതാണ്...
Post a Comment