Apr 10, 2009

കോളേജ്‌ ജീവിതത്തിലെ ഒരു സംഭവം.....

കുറച്ചു നാൾ മുൻപ്‌ ബസ്സിൽ ഇരിക്കുമ്പോൾ മുന്നിലിരുന്ന ഒരു മധ്യവയസ്ക്കൻ എന്നെ ഇടെക്കിടെ തിരിഞ്ഞു നോക്കുന്നു...
എനിക്കൽപം അലോസരം തോന്നി...
ഞാനൊന്ന് ഒ‍ാർമ്മകളിൽ സെർച്ച്‌ ചെയ്തു...
ഒരു പിടിയുമില്ല..മുടി നരച്ച കഷണ്ടിയായ ഇവൻ ആരാണാവൊ?...

എന്റെ അടുത്തിരുന്ന സുഹ്രുത്‌ അജിത്‌ ചോദിച്ചു..
"നിനക്കവനെ മനസ്സിലായില്ല അല്ലേ! അവൻ നമ്മുടെ പഴയ മനുരാജ്‌ ആണെടാ.."
ഞാൻ പഴയ മനുരാജിന്റെ മുഖം അവന്റെ പുതിയ മുഖത്ത്‌ വച്ചു നോക്കി...അതെ അവൻ തന്നെ..

.ഞാൻ അടുത്ത്‌ ചെന്ന് സ്ംസാരിച്ചു...
പഴയ തൢ‍ീപ്പോളി ഇപ്പോൾ കാര്യഗൗരവക്കാരനായി മാറിയിരിക്കുന്നു.
.കാലടി ശ്രീശങ്കരാകോളെജിലെ ആ പ്രീഡിഗ്രി കാലം ഞാൻ ഓർത്തുപോയി.....
ഞാനൊരു ബുജി ഗ്യാങ്ങിലാണെങ്കിലും തല്ലിപൊളികളുമായും സൗഹ്രുദം...
മനുരാജ്‌ എല്ലാഗ്യാങ്ങിലുമുണ്ട്‌...പക്ഷെ ശരിക്കും ഒരു ഉഴപ്പൻ
പെൺകുട്ടികളുടെ പിന്നാലെ നടക്കലാ ണു മെയിൻ ഹോബി..
.എന്നിട്ട്‌ അവൻ കാണിക്കുന്ന വികൃതിത്തരങ്ങൾ എലാം വിളമ്പിക്കൊണ്ട്‌ നടക്കുകയും ചെയ്യും..

ഇവനെയൊന്നു പറ്റിക്കാൻ വേണ്ടി ഞങ്ങൾ ഒരു സൂത്രം ഒപ്പിച്ചു...
മരത്തണലിൽ നിൽക്കുന്ന പെൺകുട്ടികളിൽ ഒരു സുന്ദരിയെ ചൂണ്ടിക്കാണിച്ച്‌ "അവൾ അൽപ്പം പിശകാടാ...ട്രൈ ചെയ്താൽ നടക്കും...വളരെ രെഹസ്യമായിക്കിട്ടിയ വിവരമാണു" എന്നവനെ ധരിപ്പിച്ചു..
കേട്ടപാടെ "എന്നാ ഒന്നു ട്രൈ ചെയ്തിട്ടു തന്നെ കാര്യം.." എന്നു പറഞ്ഞ്മുന്നൊട്ട്‌ നീങ്ങിയ അവ്നെ
" ഇപ്പോൾ ചോദിക്കെണ്ടാ..പിന്നെ മതി "എന്നൊക്കെ ഞങ്ങൾ പ്ന്തിരിപ്പിക്കാൻ നോക്കിയെങ്കിലും ആവെശഭരിതനായ അവൻ മുന്നൊട്ട്‌ കുതിക്കുകയാണു..
.കുഴപ്പമായി എന്നു മനസ്സിലാക്കിയ ഞങ്ങൾ ഉൽകണ്ടയോടെ സുരക്ഷിതമായ അകലത്തിൽ നോക്കി നിന്നു....
അവൻ അവളുടെ അടുത്തെത്തുന്നതും എന്തൊ പറയുന്നതും അവൾ കൈനീർത്തി അവന്റെ കരണത്തടിക്കുന്നതും ഞെട്ടലോടെ ഞങ്ങൾ കണ്ടു...
അവൻ തിരിച്ചു വരുന്നത്‌ ഞങ്ങൾ ഉൽകണ്ടയോടെ നോക്കിനിന്നു...എന്തും സംഭവിക്കാം....പക്ഷെ നല്ലവനായ അവൻ ഞങ്ങൾടെ അടുത്തു വന്ന് ഒരു വളിച്ച ചിരിയുമായി
എന്തു പറെഞ്ഞെടാ?" ഞങ്ങൾ ധൈര്യം സംഭരിച്ച്‌ ചോദിച്ചു..
.അസ്സൽ തെറിയും അടിയും പ്രതീക്ഷിച്ചുനിന്ന ഞങ്ങളോട്‌ അവൻ ചമ്മിയ ചിരിയോടെ പറഞ്ഞു

" എടാ മ്യൊന്യെ....ഞാൻ അവളോട്‌ ചോദിച്ചെടാ..പക്ഷെ അവൾക്ക്‌ ഒരു ..ഒരു...ഇങ്ഗീതം.."

ഞങ്ങളുടെ പൊട്ടിച്ചിരിയിൽ കവിൾ തടവിക്കൊണ്ട്‌ അവനും ചമ്മലോടെ പങ്കു ചേർന്നു.........

12 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

സാറെ ഞാനിപ്പം വരാം. ഒന്ന് മുള്ളണം..

ഞാന്‍ ആചാര്യന്‍ said...

പ്രിയരെ, വാഴക്കോടന്‍ വീണ്ടും 'റെക്കാഡ്' തകര്‍ത്തു. ഓടി വരൂ....
ഓടി വരൂ....

ഞാന്‍ ആചാര്യന്‍ said...

'പിന്നണി'യുടെ ബൂലോക തെരഞ്ഞെടുപ്പ് ഗീതം ചമയ്ക്കാന്‍ ബ്ലോസ്കാര്‍ അവേര്‍ഡ് നോമിനി ശ്രീമന്‍ വാഴക്കോടനെ ചുമതലപ്പെടുത്തിയതഅയി വാര്‍ത്ത. കക്ഷി ഭേദമില്ലാതെ ഗീതം ചമച്ച് വിടുമെന്ന് വാഴക്കോടന്‍ എസെമെസ് സന്ദേശത്തില്‍ അറിയിച്ചു

ഗീതം: "കച്ചിക്കെട്ടു വീട്ടുക്കഴകേ..." (ഉടന്‍ പ്രതീക്ഷിക്കുക)

Kavitha sheril said...

കലക്കി.......

പ്രയാണ്‍ said...

ആശ്രമം അടച്ച് പൂട്ടിയോ ....അവിടത്തെ കമന്റും കൂടി ഇവിടെയാണല്ലൊ വീഴുന്നത്...
എന്തായാലും എല്ലാ പൂവാലന്മാര്‍ക്കും പൂവാലികള്‍ക്കും മുന്‍ കൂട്ടി ഈസ്റ്റര്‍ദിനാശംസകള്‍....

വാഴക്കോടന്‍ ‍// vazhakodan said...

ആചാര്യാ പാട്ട് റെഡിയായോ? എനിക്ക് പാടാന്‍ മുട്ടീട്ടു വയ്യ. ഒപ്പം കരോക്കേ കണ്ടു പിടിച്ചിട്ടുള്ള പാട്ട് തന്നെ എഴുതണേ....
നിങള്‍ എന്നെ ഒരു പാട്ടുകാരനാക്കും!
(നാണത്തോടെ) സംഗതികളൊക്കെ വന്നാ മതിയായിരുന്നു.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇപ്പോ തിരഞ്ഞെടുപ്പ് കോളേജിലോട്ടാക്കിയാ?

ഞാന്‍ ആചാര്യന്‍ said...

വാഴക്കോടാ, ആദ്യത്തെ ഒരു ലൈന്‍ എഴുതിയപ്പോള്‍ (കച്ചിക്കെട്ടു വീട്ടുക്കഴകേ...) മൂഡ് തീര്‍ന്നു. രചനയും വാഴക്കോടന്‍ തന്നെ നിര്വഹിച്ചാലും. പാട്ട് കേട്ടാല്‍ കഴുതയായി തലയാട്ടാമെന്നല്ലാതെ സംഗീതമെന്തെന്നറിയാത്ത എനിക്ക് ഇതിന്‍റെ കരാട്ടെ ഇറങ്ങീട്ടുണ്ടോന്നെറിയില്ല...

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഹ ഇതാപ്പോ നന്നായെ!
ആ പകലനോട് പറഞ്ഞു പൊറാട്ടപ്പണി ഒന്ന് നിര്‍ത്തി നാല് വരിയങ്ങഡ് കാച്ച് ഇഷ്ട്ടാ!
ഇല്ലേല്‍ ഗവികള് തിരുവടികളെ വിളിക്കൂ! ഞാന്‍ ബിസിയാ, അടുപ്പത്ത് വേറെ സാധനം വേവുന്നുണ്ട് ഇപ്പൊ വിളമ്പാം!

കനല്‍ said...

കോളേജ് വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്ലാസ് കട്ടു ചെയ്യുന്നതായി കാണുന്നു.

ഇതിന് സ്ഥാനാര്‍ത്ഥി കൂടെയായ പ്രിന്‍സിപ്പാളിന്റെ മൌനാനുവാദം കൂടിയുണ്ടെന്ന് മനസിലാക്കുന്നു.

കോളേജ് പ്രചാരണപരിപാടിക്കായി ഉപയോഗിക്കുന്ന പ്രിന്‍സിപ്പാളിന്റെയും വിദ്യാര്‍ത്ഥികളുടെയും പേരില്‍, മേലില്‍ ഇതാവര്‍ത്തിച്ചാല്‍ നടപടി എടുക്കേണ്ടി വരുമെന്ന് കോളേജിന്റെ മാനേജ്മെന്റ് കൂടിയായ തോന്ന്യാശ്രമം ട്രസ്റ്റ് കമ്മിറ്റി അറിയിച്ചു.

പകല്‍കിനാവന്‍ | daYdreaMer said...

ഇതെന്നതാ.. ഇങ്ങനെ കോളേജ് എന്നും സമരം ആയാല്‍ ഞങ്ങടെ കഞ്ഞി കുടി മുട്ടുമേ... !! ആരേം കാണുന്നില്ലല്ലോ... ഈസ്റര്‍ , വിഷു പ്രമാണിച്ചു എത്ര ദിവസമാ അവധി... .. ആചാര്യന്‍ അടിച്ച പൊറോട്ട എല്ലാം കല്ല്‌ പോലായി...

ഞാന്‍ ആചാര്യന്‍ said...

പഴേ പൊറോട്ടയെടുത്ത് ഒന്നൂടെ അടിക്കാം ബോസേ...

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍