Apr 13, 2009

വിഷു

ഇന്ന് മലയാളികള്‍ വിഷു ആഘോഷിക്കുന്നു..

Posted by Picasa



കേരളത്തിലെ കാര്‍ഷികോത്സവമാണ്‌ വിഷു മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. കൈവന്ന ഐശ്വര്യത്തെ എതിരേല്‍ക്കുക എന്ന ലക്ഷ്യമാണ്‌ വിഷുവിനുള്ളത്‌. കൂടാതെ അടുത്ത ഒരു കൊല്ലത്തെ വര്‍ഷഫലത്തെ കുറിച്ചും ഇക്കാലയളവില്‍ ജനങ്ങള്‍ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങള്‍ ഉണ്ട്. എല്ലായിടത്തും ഭാരതത്തില്‍ മുന്ന് നിലവിലിരുന്ന കലണ്ടര്‍ പ്രകാരമുള്ള വര്‍ഷാരംഭമാണ്‌ ഈ ദിനം. ‍

വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. ഏറെ വ്യത്യസ്തമാണ്‌ വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍. വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണ്‌. ഐശ്വര്യസമ്പൂര്‍ണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേര്‍ന്ന വിഷുക്കണി കണ്ടുണരുമ്പോള്‍, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.

ചിലയിടങ്ങളില്‍ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്‌. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ്‌ പറയുന്നത്‌. ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി പുറകില്‍ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കുടുംബാംഗങ്ങള്‍ എല്ലാവരും കണികണ്ടാല്‍ പിന്നെ വീടിന്റെ കിഴക്കുവശത്ത്‌ കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.

കുടുംബത്തിലെ കാരണവര്‍ കണികണ്ടവര്‍ക്കെല്ലാം കൈനീട്ടം നല്‍കുന്നു. മുന്‍പൊക്കെ പൊന്‍നാണയമായിരുന്നെങ്കില്‍ ഇന്ന് അത്‌ പണമായി മാറിയിട്ടുണ്ട്‌.രാവിലെ പ്രാതലിന് ചിലയിടങ്ങളില്‍ വിഷുക്കട്ട എന്ന വിഭവവും കാണാറുണ്ട്‌.നാളികേരപ്പാലില്‍ പുന്നെല്ലിന്റെ അരി വറ്റിച്ചാണ്‌ വിഷുക്കട്ട ഉണ്ടാക്കുന്നത്‌. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ത്രിശൂരിലെ വിഷുവിന് വിഷുക്കട്ട നിര്‍ബന്ധമാണ്. ഉച്ചക്ക്‌ വിഭവസമൃദ്ധമായ സദ്യ. സദ്യയില്‍ മാമ്പഴപുളിശ്ശെരി നിര്‍ബന്ധം. ചക്കഎരിശ്ശെരിയോ, ചക്കപ്രഥമനോ കാണണം.ഓണസദ്യയില്‍ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളില്‍ ചക്കയും മാങ്ങയും നിറഞ്ഞു നില്‍ക്കുന്ന കാലമായതുകൊണ്ടാവാമിത്‌.

തലേനാള്‍ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ കത്തിച്ചുകളയുന്നു. വീട് ശുദ്ധിയാക്കുകയും പുതിയ വര്‍ഷത്തെ വരവേല്‍ക്കുയും ആണ് ഇതിന്റെ ഉദ്ദേശം. അതോടെ വീടുകളില്‍ പടക്കം പൊട്ടിച്ചു തുടങ്ങുകയായി. ഓലപ്പടക്കം, മാലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പ് തുടങ്ങിയ നിറപ്പകിട്ടാര്‍ന്നതുമായ വിഷുപ്പടക്കങ്ങള്‍ കത്തിക്കുന്നത് കേരളത്തില്‍ പതിവാണ്. ഇത് വിഷുനാളിലും കാലത്ത് കണികണ്ടശേഷവും വൈകീട്ടും തുടരുന്നു. ഈയിടെയായി ഉത്സവങ്ങള്‍ക്കും മറ്റും മാത്രം കണ്ടിരുന്ന അമിട്ടും മറ്റും വീടുകളില്‍ എത്തിത്തുടങ്ങിയിരിക്കുന്നു.


Posted by Picasa


“എല്ലാവര്‍ക്കും ഐശ്വര്യസമൃദ്ധമായ വിഷു ആശംസകള്‍...!!"

വിവരങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട്

21 comments:

മാണിക്യം said...

“എല്ലാവര്‍ക്കും
ഐശ്വര്യസമൃദ്ധമായ
വിഷു ആശംസകള്‍...!!"

ramanika said...

ഹൃദയം നിറഞ്ഞ വിഷുആശംസകള്

ശ്രീ said...

എല്ലാവര്‍ക്കും വിഷു ആശംസകള്‍!

സുപ്രിയ said...

വിഷു ആശംസകള്‍

siva // ശിവ said...

സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍...

ഗോപക്‌ യു ആര്‍ said...

മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും

[വീണ്ടും വൈലൊപ്പിള്ളി]
ആശംസകൾ...........

Rare Rose said...

ബ്ലോഗേര്‍സ് കോളേജിലെ എല്ലാ കുട്ട്യോള്‍ക്കും അധ്യാപകര്‍ക്കും എന്റെ വകേം ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍..:)

ഹരീഷ് തൊടുപുഴ said...

മാണിക്യാമ്മേ;

വിഷു എന്തിന്? എങ്ങനെ? ആഘോഷിക്കുന്നുവെന്ന് ഈ പോസ്റ്റിലൂടെ ഭംഗിയായി വിവരിച്ചിരിക്കുന്നു; വളരെയേറെ നന്ദി..

കൂടെ ബൂലോകത്തെ എല്ലാ കൂട്ടുകാര്‍ക്കും എന്റെ വിഷുആശംസകളും നേരുന്നു..

ബോണ്‍സ് said...

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍!

വാഴക്കോടന്‍ ‍// vazhakodan said...

എല്ലാവര്‍ക്കും എന്റെയും എന്തും ചെയ്യും സുകുമാരന്‍ അളിയന്റെയും വിഷു ദിന ആശംസകള്‍.......
സസ്നേഹം.....വാഴാക്കോടന്‍.

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയ കൂട്ടുകാരെ എല്ലാവര്‍ക്കും വിഷു ദിനാശംസകള്‍ ... ഇന്ന് കാന്റീനില്‍ എന്റെയും ആചാര്യന്റെയും വക ഫ്രീ വിഷു സദ്യ ഉണ്ടായിരിക്കുന്നതാണ്.. മറക്കാതെ പൊറുക്കാതെ എല്ലാരും വരണേ ....
:)

പകല്‍കിനാവന്‍ | daYdreaMer said...

കാന്റീന്‍ അടുക്കള സന്ദര്‍ശനം നടത്തുന്നവര്‍ക്ക് പ്രത്യേക കൈനീട്ടം കാപ്പു സാര്‍ര്‍ നല്കുന്നാതായിരിക്കും... !
:)

നരിക്കുന്നൻ said...

ഈ വിഷുക്കൈനീട്ടം നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു.
സ്നേഹവും,നന്മയും, ഐശ്വര്യവും നിറഞ്ഞ വിഷുദിനാശംസകൾ!

ഞാന്‍ ആചാര്യന്‍ said...

ആശംസകള്‍

പ്രയാണ്‍ said...

വിഷുദിനാശംസകള്‍...

കാപ്പിലാന്‍ said...

എല്ലാ കുട്ടികള്‍ക്കും വാധ്യാന്മാര്‍ക്കും വിഷു ആശംസകള്‍ .

വിഷു പ്രമാണിച്ച് എല്ലാ കുട്ടികള്‍ക്കും ഇന്നുച്ചക്ക് കോളേജ് പകലിന്റെയും ,ആചാര്യന്റെയും വകയായി കാന്റീനില്‍ ഉച്ചക്കഞ്ഞി ഉണ്ടായിരിക്കും
( ഫ്രീ ) . ആരും മറക്കരുത് .

ഞാന്‍ ആചാര്യന്‍ said...

പകലണ്ണന്‍ ബിസിയാ...അതു കൊണ്ട് കാന്‍റീനില്‍ നിന്ന് ചമ്മന്തി മാത്രം വിതരണപ്പെടുന്നതാണ്.

അനില്‍@ബ്ലോഗ് // anil said...

ഈ അവധി ദിവസം ക്ലാസ്സ് കൊണ്ടു വച്ചാലെങ്ങനാ.

കൊള്ളാം ചേച്ചീ, നല്ല പോസ്റ്റ്.
ആശംസകള്‍.

ഓഫ്ഫ്:
വിഷുനേക്കാള്‍ വല്യ ആഘോഷങ്ങള്‍ കേരളത്തില്‍ നടന്നോണ്ടിരിക്കുകയാ,അതിന്റെ തിരക്കിലാ.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വിഷു ആശംസകള്‍..

പാര്‍ത്ഥന്‍ said...

എല്ലാവർക്കും വിഷു ദിന ആശംസകൾ!!!!!!

മേടം വന്നൂ മേളം കൊട്ടി,
വിഷു വന്നു കൊന്നയ്ക്ക് താലി ചാർത്തി.

വീകെ said...

മേടമാസപ്പുലരിയിൽ,
കണിക്കൊന്നയുടെ നിറമാല്യത്തിൽ,
വിഷുപ്പക്ഷിയുടെ ഈണവുമായി,
ശുഭപ്രതീക്ഷയുമായെത്തുന്ന,
ഐശ്വര്യമാർന്ന വിഷുവിന്,
ആശംസകൾ.....

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍