Apr 15, 2009

പൊറോട്ടാ ശ്ലോകം

പ്രിയമുള്ള വിദ്യാര്‍ത്തികളെ,

കാന്റീനിലെ പൊറാട്ടയെ കുറിച്ച് ഒരു ക്ലാസ് എടുക്കാന്‍ ആചാര്യനും പകലനും പലരെയും സമീപിച്ചു എങ്കിലും ആരും തയ്യാറായില്ല. എന്നാല്‍ വാഴക്കോടന്‍ ഏര്‍പ്പാട് ചെയ്ത എന്തും ചെയ്യും സുകുമാരനളിയന്‍ ക്ലാസ് എടുക്കാമെന്ന് സമ്മതിച്ചു. അദ്ദേഹം എടുത്ത ക്ലാസ്സിന്റെ പ്രസക്ത ഭാഗമാണ് ഇന്നത്തെ കാന്റീനിലെ മുഖ്യ ആകര്‍ഷണം! ക്ലാസ്സില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പൊറാട്ടയും ബീഫും സൌജന്യ നിരക്കില്‍ നല്‍കുന്നുണ്ടെന്ന് കാന്റീന്‍ മാനേജര്‍ അറിയിക്കുന്നു.

പൊറാട്ടാ മൈദാ മൈദാ പൊറാട്ട .................ബാക്കി കേള്‍ക്കൂ

"എന്തും ചെയ്യും സുകുമാരനളിയന്‍ ഓണ്‍ലൈന്‍ ക്ലാസ് .......ലൈവ്.


പൊറോട്ടാ ക്ലാസ്സ് ശ്രദ്ധിക്കുക.

എല്ലാവരും അക്ഷമരായി ഇരിക്കുക.



Get this widget Track details eSnips Social DNA




കേള്‍ക്കാന്‍ പറ്റാത്ത കുട്ടികള്‍ ഓരൊരുത്തരായി ഇവിടെ ക്ലിക്കുക.



23 comments:

ഹരീഷ് തൊടുപുഴ said...

എനിക്കു കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ...

അനില്‍@ബ്ലോഗ് // anil said...

ഹരീഷെ,
പാട്ടിന്റെ ആദ്യം കുറച്ച് ഗാപ് വന്നെന്നു തോന്നുന്നു. കട്ട് ചെയ്ത് മാറ്റാന്‍ നിന്നില്ല,2-3 സെക്കന്റെ കഴിഞ്ഞെ വരൂ. പ്ലയര്‍ വര്‍ക്ക് ചെയ്യുന്നില്ലെ?

പകല്‍കിനാവന്‍ | daYdreaMer said...

ദേ മനുഷ്യന്റെ ക്ഷമേ പരീക്ഷിക്കല്ലേ അനിലേ... ആ സമയം കൊണ്ട് ഞാന്‍ ആ ദോശക്കുള്ള ചമ്മന്തി അരച്ച് വെച്ചേനെ...

വാഴക്കോടന്‍ ‍// vazhakodan said...

Anil no Audio.
I will send the track again.
please upload the new one ok.

കാപ്പിലാന്‍ said...

കോളേജ് എന്ന് വെച്ചാല്‍ എന്താണ് ? പഠിക്കാനുള്ളതാണ് കോളേജ് . എങ്ങനെ ഓഡിയോ ബ്ലോഗില്‍ അപ് ലോഡ് ചെയ്യാം എന്നതിന്റെ ക്ലാസ് ആണ് ഇവിടെ നടക്കുന്നത് . അല്പം കഴിയുമ്പോള്‍ എല്ലാം ശരിയാകും .

അനില്‍@ബ്ലോഗ് // anil said...

ക്ഷമിക്കൂ.. കഷമിക്കൂ...
അപ്ലോഡ് നടക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

എമ്പഡ് ചെയ്യുന്നതില്‍ എന്തോ ഏറര്‍.
പിന്നെ ശരിയാക്കാം.

വീകെ said...

കാത്തിരുന്നു മടുത്തൂ. ഒന്നും കേൾക്കുന്നില്ല.
ഇനി പോയി ഒന്നു കറങ്ങീട്ടു വരാം.
ബൈ.

കാപ്പിലാന്‍ said...

എല്ലാവരും അവിടെ പോയി ഈ ശ്ലോകം കാണാതെ പഠിക്കുക . നാളെ ഇതിനെക്കുറിച്ച് ക്ലാസ് എടുക്കുബോള്‍ ചോദ്യങ്ങള്‍ ഉണ്ടാകും . ഇപ്പോള്‍ ശരിയായി അനിലേ . കുറച്ചു കൂടി പഠിക്കാനുണ്ട് .

ഹരീഷ് തൊടുപുഴ said...

പൊറോട്ടയും, ബീഫുകറിയും, പീസ് മസാലയും..

കൊതിയാവുന്നല്ലോ...

പകലൂ, ഒരു രണ്ടു പ്ലേറ്റ് എടുത്തേ..
എനിക്കും പിന്നെ എന്റെയീ ലൈനിനും!!

കനല്‍ said...

ഹാ ഹാ ഞാന്‍ കേട്ടൂ.
എങ്കിലും എന്റെ ശീവനേ...

എന്താ പൊറാട്ട.... അപ്പോള്‍ വാഴക്കോടന്‍സമദാനി
സാര്‍ കലക്കീ...

വാഴക്കോടന്‍ ‍// vazhakodan said...

ചോദ്യം: പകലന്‍ ആരും കാണാതെ കാന്റീനില്‍ വെച്ച് ചുട്ടതെന്ത്? ഉത്തരം അറിയാവുന്നവര്‍,
പൊരാട്ട എന്ന് ടയ്പ്പ് ചെയ്ത്തത്തിനു ശേഷം സ്പേസ് ഇട്ട് ഉത്തരം 000700100 എന്നാ നമ്പരിലേക്ക് ഉടന്‍ എസ് എം എസ് ചെയ്യുക. സമ്മാനങ്ങള്‍ പ്രിന്‍സിപ്പാള്‍ നല്‍കും!

ഞാന്‍ ആചാര്യന്‍ said...

ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ...........

സ്കൂള്‍ കലോത്സവ വേദിക്കു മുന്നില്‍ ഇരിക്കുന്ന പ്രതീതി...........കലക്കി, അനിലേ.........

Arun said...

ഹ ഹ ഹ ഈ വാഴക്കോടനെക്കൊണ്ട് തോറ്റു! പൊറാട്ട ശ്ലോകം കലക്കീ!

അനില്‍@ബ്ലോഗ് // anil said...

ആചാര്യാ,
ഞമ്മള്‍ വെറും ഓപ്പറേറ്റര്‍, വാഴക്കോടനല്ലെ താരം !!!

അപ്പോള്‍ എല്ലാരും എസ്.എം.എസ് അയക്കുക, വന്‍ പിച്ച സമ്മാനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു.

ബഷീർ said...

:)

ഞാന്‍ ആചാര്യന്‍ said...

ഉഗ്രം.........അടുത്ത് ബ്ലോസ്ക്കാറും കൊണ്ടേ വാഴക്കോടന്‍ പോരൂന്നാണോ

അനില്‍@ബ്ലോഗ് // anil said...

അടുത്തതായി പ്രിന്‍സിപ്പാള്‍ ഗാപ്പിലാനന്ദ നയിക്കുന്ന പ്രാക്റ്റിക്കല്‍ ക്ലാസ്സുണ്ടാവുന്നതാണ്.ബ്ലോഗ്ഗില്‍ പാട്ടു പെട്ടികള്‍ ഫിറ്റ് ചെയ്യുന്നത് എപ്പടി എന്നതാണ് വിഷയം. ഗോ റ്റു യുവര്‍ ക്ലാസ്സസ്.

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹി......
ഇത് ശരിക്കും പൊറാട്ട് ക്ലാസ് തന്നെ..

നന്ദീണ്ട്...രണ്ട്പേര്‍ക്കും...വാഴക്കോടനും അനിലിനും..നന്ദീണ്ടേ...

ബോണ്‍സ് said...

ഹിഹിഹിഹിഹിഹിഹിഹിഹി......

പകല്‍കിനാവന്‍ | daYdreaMer said...

ഹെന്റമ്മോ.. ഗലക്കി മോനെ ... അതിനിടക്ക് ഏതോ ഒരു സംസ്കൃത ശ്ലോകത്തിലെ ഒരു വാക്ക് കടന്നു കൂടിയിട്ടുണ്ട്. ( യദാ യദാഹി എന്ന് തുടങ്ങുന്ന.. ) .. അത് കുട്ടികള്‍ക്ക് നന്നായി ഇഷ്ടപ്പെടും... !!
ഹഹഹഹ...

വാഴക്കോടന്‍ ‍// vazhakodan said...

പകലാ, ഇതിന്റെ രചയിതാവ് ഞാനല്ല കേട്ടോ. അതില്‍ ചില മാറ്റങ്ങള്‍ മാത്രമേ ഞാന്‍ വരുത്തിയിട്ടുള്ളൂ.
ശ്ലോകം ഇങ്ങനെയാണ്! "യഥാ യതാഹി മൈദസ്യ ഗ്ലാനിര്‍ ഭവതി പൊറാട്ടഹാ, പൊറാട്ടാ സംസ്ഥാപനാര്‍ത്തായാം ഭണ്ടാരിയാം യുഗേ യുഗേ....."
പകലാ നീ ഏഷ്യാനെറ്റിന്റെ പ്രോഗ്രാം കാണാന്‍ പോയിരുന്നോ?

അനുജി, കുരീപ്പള്ളി. said...

"യഥാ യതാഹി മൈദസ്യ ഗ്ലാനിര്‍ ഭവതി പൊറാട്ടഹാ, പൊറാട്ടാ സംസ്ഥാപനാര്‍ത്തായാം ഭണ്ടാരിയാം യുഗേ യുഗേ....."
ശ്ലോകം വളരെ നന്നായിരിക്കുന്നു ഭായ്...........ആ 'സംസ്ഥാപനാര്‍ത്തായാം' എന്ന ഭാഗത്ത് പൊറോട്ടയോടുള്ള ആര്‍ത്തി നന്നായ്‌ ഫീല്‍ ചെയ്യുന്നു.....

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍