Apr 16, 2009

ബ്ലോഗ്ഗില്‍ പാട്ടുപെട്ടി

കുട്ടികളെ, പൊറാട്ട ചുടുന്നതിനെപ്പറ്റിയുള്ള ശ്ലോകം എല്ലാവരും കാണാപ്പാടം പഠിച്ചിരിക്കും എന്ന് കരുതുന്നു. പ്രിന്‍സി എത്തിയാല്‍ ഉടന്‍ ചോദ്യം ചോദിക്കുന്നതായിരിക്കു.

അതിനു മുമ്പ് ഇന്നലെ എങ്ങിനെയാണ് പാട്ടുപെട്ടി ഇവിടെ പിടിപ്പിച്ചതെന്ന് നോക്കാം. എല്ലാവരും റെക്കോഡ് ബുക്ക് ഒക്കെ കൊണ്ടു വന്നിട്ടുണ്ടല്ലോ.അപ്പോള്‍ ശരി തുടങ്ങാം.

വെബ് പേജുകളില്‍ പിടിപ്പിക്കാനുള്ള ധാരാളം പാട്ടുപെട്ടികളും ചിത്രപ്പെട്ടികളും കൊള്ളാവുന്ന ആമ്പിള്ളാരും പെമ്പിള്ളാരും കൂടി ഉണ്ടാക്കി വച്ചിട്ടുണ്ട്. അതില്‍ നിന്നും നമുക്ക് ഇഷ്ടപ്പെട്ട ഒന്ന് എടുത്ത് ഫിറ്റ് ചെയ്യുക എന്ന് ഫീകര ജോലി മാത്രമേ നമുക്ക് ചെയ്യാനുള്ളൂ.

പാട്ട് സൂക്ഷിക്കാന്‍ ഒരു സ്റ്റോറേജ് സ്പേസും അത് പാടിക്കാന്‍ ഒരു പ്ലേയറുമാണ് അടിസ്ഥാനപരമായി ഇതിനു വേണ്ടത്. ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ നിരവധി സൌജന്യ സൈറ്റുകള്‍ ലഭ്യമാണ്. ഇത്തരത്തില്‍ ഒന്നാണ് ചിത്രത്തില്‍ കാണുന്ന ഇ സ്നിപ്പ്. മറ്റു സങ്കേതങ്ങളെ അപേക്ഷിച്ച് ഫയല്‍ സ്റ്റോറിംങിനും പ്ലേയ്യറിനുമുള്ള സൌകര്യം ഒറ്റ സൈറ്റില്‍ ലഭ്യമാകുന്നു എന്നതിനാല്‍ ഈ സൈറ്റ് സൌകര്യപ്രദമാണ്. സൈറ്റ് എടുത്തല്ലോ, എങ്കില്‍ ജോയി നൌ എന്ന ബട്ടണ്‍ ഞെക്കൂ.
ഏതൊരു സൈറ്റ് എടുത്താലും ഇപ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടി വരും. ചിത്രത്തില്‍ കാണുന്ന വിന്‍ഡോ കിട്ടിയവര്‍ അവിടെ ഇ.മെയില്‍ അഡ്രസ്സ്, പാസ്സ് വേഡ് തുടങ്ങി അവര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുക. ഇപ്രകാരം സ്റ്റെപ്പുകള്‍ പൂര്‍ത്തിയായാല്‍ അവര്‍ നമുക്ക് അക്റ്റിവേഷനുവേണ്ടിയുള്ള മെയില്‍ അയക്കുന്നതാണ്. നിങ്ങളുടെ മെയില്‍ ബോക്സില്‍ പോയി മെയില്‍ ലഭിച്ചിട്ടില്ലെ എന്നു നോക്കി, അതിലെ ആക്റ്റിവേഷന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ അക്കൌണ്ട് തയ്യാറായിക്കഴിഞ്ഞു. വീണ്ടും സൈറ്റ് എടുത്ത്, ഇവിടെ ഇ.സ്നിപ്പ്, ലൊഗിന്‍ ചെയ്യുക.

ലോഗിന്‍ ചെയ്ത വിന്‍ഡോ ഇവിടെ കാണാം. അതില്‍ വലതു ഭാഗത്തായി അപ്ലോഡ് ഫയല്‍ എന്ന ബട്ടണ്‍ കാണുന്നുണ്ടല്ലോ. അതില്‍ ക്ലിക്ക് ചെയ്താല്‍ താഴെ കൊടുത്ത മാതിരി ഒരു വിന്‍ഡോ തുറന്നുവരുന്നതാണ്.
എല്ലാരുടേയും വിന്‍ഡോ തുറന്നോ? തുറക്കാത്തവര്‍ വല്ലവരും ഉണ്ടെങ്കില്‍ കുത്തിത്തുറക്കുക.



ഫയല്‍ സെലക്റ്റ് ചെയ്യുക, ഇവരടക്കം പലരും 5 എം.ബി ആണ് ഒറ്റ അപ്ലോഡ് അനുവദിക്കുന്നത്. അതില്‍ കൂടുതല്‍ അനുവദിക്കുന്ന ചില സൈറ്റുകളും ഉണ്ട്. ആവശ്യം വരുമ്പോള്‍ പറയുന്നതാണ്. ഇപ്പൊള്‍ എല്ലാവരും ഇതു വച്ചുള്ള കളി കളിച്ചാല്‍ മതി. ഫയല്‍ സെലക്റ്റ് ചെയ്ത് അപ്ലോഡ് ബട്ടണ്‍ അമര്‍ത്തുക. ഇനി ക്ഷമയോടെ കാത്തിരിക്കൂ, തീര്‍ന്നു എന്ന് അവന്‍ പറയുന്നവരെ കാത്തിരിക്കുക.

കയറ്റുമതി പൂര്‍ണ്ണമായാല്‍ നമ്മുടെ ഫോള്‍ഡര്‍ കാണാവുന്നതാണ്. ചിത്രം നോക്കുക. അവീടെ നിങ്ങളുടെ സ്റ്റഫ് കാണാം, അതില്‍ ക്ലിക്ക് ചെയ്യുക.




തുടര്‍ന്ന് ഇവിടെ ചിത്രത്തില്‍ കാണുന്ന വിന്‍ഡോ കാണാവുന്നതാണ്. ചിലപ്പോള്‍ താഴേക്ക് സ്ക്രോള്‍ ചെയ്യേണ്ടി വരും. ഇ സ്നിപ്പില്‍ ഒരു സിഡിയുടെ ചിത്രത്തോടെ നമ്മുടെ ഫയലുകാണുന്നില്ലെ. അതില്‍ ക്ലിക്കിക്കോ.


ഇനിയാണ് ഇതിലെ പ്രധാന വിന്‍ഡോ തുറന്നുവരിക. അതില്‍ പ്ലയര്‍ കാണാം. താഴേക്ക് സ്ക്രോള്‍ ചെയ്താല്‍ നമ്മുടെ ഫയലിന്റെ യു.എല്‍.ആര്‍, എംബഡഡ് പ്ലേയറിന് ആവശ്യമായ കോഡ് എന്നിവ കാണാവുന്നതാണ്. ഈ പ്ലയറാണ് ഉപയോഗിക്കുന്നതെങ്കില്‍ എംബഡഡ് കോഡ് സെലക്റ്റ് ചെയ്ത് കോപ്പി എടുക്കുക. മറ്റു പ്ലയറുകള്‍ക്കാണെങ്കില്‍ യു.എല്‍.ആര്‍ മാത്രം മതിയാവുന്നതാണ്.



അടുത്തതായി പുതിയ ബ്ലോഗ് പോസ്റ്റിനുള്ള വിന്‍ഡോ ഓപ്പണ്‍ ചെയ്യുക. എച്ച്.ടി.എം.എല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്രകാരം കിട്ടുന്ന ബോക്സില്‍ നേരത്തെ കോപ്പി ചെയ്ത് വച്ചിരി‍ക്കുന്ന എംബെഡഡ് പ്ലേയറിന്റെ കോഡ് പേസ്റ്റു ചെയുക. പ്രീവ്യൂ നോക്കി പാട്ടു പാടുന്നില്ലെ എന്ന് ഉറപ്പ് വരുത്തുക. ഇനി പബ്ലിഷ് ബട്ടണ്‍ ഞെക്കിക്കോ.
എല്ലാവര്‍ക്കും കിട്ടിയല്ലോ. ആര്‍ക്കും സംശയം ഒന്നും വേണ്ട, ഗൂഗിള്‍ ടീച്ചറുടെ അടുത്തുനിന്ന് അടിച്ചു മാറ്റിയ നോട്ടാണിത്. കൂടുതല്‍ സംശയങ്ങള്‍ പ്രിസിപ്പാള്‍ കാപ്പിലാനന്ദ് തീര്‍ത്തുതരുന്നതാണ്.

24 comments:

ഞാന്‍ ആചാര്യന്‍ said...

ഇന്ന് രാവിലെ മുതല്‍ പണിത് ഒരു വിധത്തില്‍ ഇന്‍റര്‍ വ്യൂറെഡിയാക്കിക്കഴിഞ്ഞപ്പോള്‍ വന്നൂ അനില്‍ മാഷിന്‍റെ പാട്ട് ക്ലാസ്...എന്‍റെ മാഷെ ഇത് രാവിലെ നടത്തീരുന്നേല്‍ ഞാനിപ്പ എത്ര പാട്ട് പാടിക്കഴിഞ്ഞേനെ...വാഴക്കോടനൊക്കെ പണ്ടേ ഔട്ടായേനെ..(ആശ്രമ പോള്‍ കഴിയും വരെ ഇന്‍റ്ര്വ്യൂ അവിടെ ഇറക്കുന്നില്ല, ഇത്രയുമായ സ്ഥിതിക്ക് ഇവിടെ ഒരു പൊറോട്ടാ ക്ലാസ് കൂടെ ആയാലോന്ന് ആലോചന....)

കാപ്പിലാന്‍ said...

കുട്ടികള്‍ എല്ലാം ക്ലാസ്സില്‍ കയറുക . അനിലേ ക്ലാസ് നടക്കട്ടെ . ഞാന്‍ ഓടി വരാം . ആചാര്യന്റെ സ്വപനം കലക്കി . എത്ര ലക്ഷം പൊറോട്ട വേണമെന്നാ പറഞ്ഞത് .

അനില്‍@ബ്ലോഗ് // anil said...

ആചാര്യ,

ഇന്റര്‍വ്യൂ അവിടെ ഇടാം.
ആ മൈക്കൊന്നു മാറ്റിക്കെ, എവിടുന്നു കിട്ടി ഈ മൈക്ക്. ആശ്രമത്തില്‍ നിന്നും ഫണ്ട് അനുവദിക്കാന്‍ റിക്വസ്റ്റ് കൊടുത്തിട്ടുണ്ട്.

വാഴക്കോടന്‍ ‍// vazhakodan said...

ഉടന്‍ വരുന്നു വാഴക്കോടന്റെ മാപ്പിളപ്പാട്ടുകളുടെ ബ്ലോഗ്!(അടുത്ത ഭീഷണി)
ഈ പാട്ട് ഫിറ്റ് ചെയ്യുന്ന സൂത്രം അറിയാണ്ടിരിക്കുവായിരുന്നു.
ഭാഗ്യം ക്ലാസ് കട്ട് ചെയ്യാതോണ്ട് പഠിച്ചു.
(മനോരമ ഓണ്‍ലൈന്‍ എന്റെ ബ്ലോഗ് തിരിച്ചറിഞ്ഞു സ്ലൈഡില്‍ ഇട്ടതു ഇന്ന് കണ്ടു, സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ!അയ്യപ്പ ബൈജു ഫുള്‍ ലോഡഢ്")
"കാന്റീനില്‍ പൊറാട്ട ചുടുന്ന ആചാര്യനെ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് പറഞ്ഞ് ഇരിക്കുവായിരുന്നു!
കണ്ടതില്‍ സന്തോഷമായി!

അനില്‍@ബ്ലോഗ് // anil said...

വാഴക്കോടാ,
കലക്കുകയാണല്ലോ.
മാപ്പിളപ്പാട്ടുകള്‍ ഉടന്‍ പോരട്ടെ.
കിരണ്‍സിന്റെയു മറ്റും പഴയ പോസ്റ്റുകള്‍ നോക്കിയാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാം കേട്ടോ.

പാവപ്പെട്ടവൻ said...
This comment has been removed by the author.
പാവപ്പെട്ടവൻ said...

ആരുടയോ എന്തോ സാധനം അടിച്ചു മാറ്റിയന്നു പറഞ്ഞു ബ്ലോഗേര്‍സ് കോളേജില്‍ പോലിസ് എത്തുന്നു
കളവ് നടത്തിയവര്‍ ഓടിക്കോ ...?

വാഴക്കോടന്‍ ‍// vazhakodan said...

അനിലണ്ണാ ഞാന്‍ നോക്കുന്നുണ്ട് ഡാങ്ക്സ്!
ആ പാവപ്പെട്ടവന്‍ ഉറക്കത്തിലാണോ? എന്തോ പോയെന്ന് വിളിച്ചു പറയുന്നല്ലോ!
എന്തരണ്ണാ പോയത്. എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്നു തോന്നുമോ?

കാപ്പിലാന്‍ said...

കുട്ടികള്‍ എല്ലാം ക്ലാസ്സില്‍ കയറിക്കഴിഞ്ഞല്ലോ അല്ലേ ? ഇന്നലെ പഠിച്ച ശ്ലോകം എല്ലാവരും കാണാതെ പറയട്ടെ . കൂടാതെ അതിലെ ചോദ്യങ്ങളും ഉടനെ തന്നെ ചോദിക്കുന്നതായിരിക്കും .

മറ്റൊരു അറിയിപ്പുണ്ട് ഈ ക്ലാസ് എല്ലാവരും പഠിച്ചു കഴിഞ്ഞെങ്കില്‍ ആശ്രമത്തിലെ അടുത്ത പരിപാടിയായ കഥ പറയുമ്പോള്‍ എന്ന പ്രോഗ്രാമിലേക്ക് എല്ലാവരും കഥകള്‍ റെക്കോര്‍ഡ് ചെയ്യുക . അനിലിന്റെ നിര്‍ദ്ദേശം അനുസരിച്ച് മൈക്ക് ഇല്ലാത്തവര്‍ക്കെല്ലാം വാങ്ങുവാന്‍ വേണ്ടി ആശ്രമത്തില്‍ നിന്നും ഫണ്ട് അനുവദിക്കുന്നതായിരിക്കും . വാഴക്കൊടന്റെ പുതിയ പരിപാടിക്ക് ആശംസകള്‍ .


കഥ പറഞ്ഞ് കഥ പറഞ്ഞ്
വിപ്ലവം വരുത്തിയോര്‍
കവിത പാടി കവിത പാടി
പൂക്കളെ കൊടുത്തവര്‍
കഥ പറയുമ്പോള്‍
തോന്ന്യാശ്രമം കഥ പറയുമ്പോള്‍ .

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

തിരഞ്ഞെടുപ്പ് തിരക്കിലായതിനാല്‍ ക്ലാസ്സിലെത്താന്‍ വൈകി.

ക്ലാസ്സ് ഇഷ്ടപ്പെട്ടു. എന്റെ ബ്ലോഗില്‍ ഒന്ന് പരീക്ഷിക്കണം.

ചാണക്യന്‍ said...

സാര്‍...ക്ലാസിലെത്താന്‍ വൈകി...
ഞാന്‍ നിക്കണോ പോണോ..?

Lathika subhash said...

ക്ലാസ് കൊള്ളാം.
എല്ലാദിവസവും വരാനാവില്ല.

പകല്‍കിനാവന്‍ | daYdreaMer said...

അനില്‍ സാര്‍ ചായ..

ഞാന്‍ ഇവിടെ വെളിയില്‍ കുറച്ചു നേരം നിന്നോട്ടെ.. ഞാനും കൂടി പഠിച്ചോട്ടെ.. ചായേടെ പൈസ തരണ്ട.. !!

ജെ പി വെട്ടിയാട്ടില്‍ said...

കുറെ നാളായി പലരുടെയും അടുത്ത് തെണ്ടിയിരുന്നു ഞാന്‍ ഈ വിദ്യ ഒന്ന് പഠിക്കാന്‍.
വളരെ സിമ്പിള്‍ ആയി പഠിപ്പിക്കാന്‍ മുതിര്‍ന്ന വാദ്യാര്‍ക്ക് ഒരായിരം നന്ദി.
പിന്നെ എനിക്ക് പൂര്‍ണ്ണമായും മനസ്സിലായിട്ടില്ല. ഒരു ഓഡിയോ ഫയല്‍ നാളെ ഉണ്ടാക്കി ഇട്ട് നോക്കണം.
ഓഡിയോ ഫയല്‍ എങ്ങിനെ ക്രിയെറ്റ് ചെയ്യൂം എന്നുകൂടി പറഞ്ഞ് തന്നാല്‍ ഉപകാരമായിരിക്കും.
എന്നെപ്പോലെത്തെ മണ്ടന്മാര്‍ക്ക് ജി ടോക്ക് അസ്സിസ്റ്റന്‍സും തരേണ്ടിവരും. എന്നാലെ എല്ലാര്‍ക്കും പഠിക്കാന്‍ പറ്റൂ.......

സ്നേഹത്തോടെ

ജെ പി അങ്കിള്‍ @ തൃശ്ശിവപേരൂര്‍

++ തൃശ്ശൂര്‍ പൂരം മെയ് അഞ്ചിന്. തലേ ദിവസം എത്തിക്കോളൂ... തലേദിവസം വന്ന് ഹാജര്‍ ഒപ്പിടുന്നവര്‍ക്ക് ഭക്ഷണം ഉള്ളൂ.......

അനില്‍@ബ്ലോഗ് // anil said...

ജെ.പി മാഷെ,
ഓഡിയോ ഫയല്‍ ഉണ്ടാക്കാന്‍ സോഫ്റ്റ്വെയറുകള്‍ ലഭ്യമാണ്.ഞാന്‍ ഉപയോഗിക്കുന്നത് ഐസണ്‍ സൌണ്ട് റിക്കോര്‍ഡര്‍ ആണ്, ഇവിടെ ക്ലിക്കിയാല്‍ കിട്ടും, ട്രയല്‍ വേര്‍ഷന്‍.

വാഴക്കോടന്‍ ‍// vazhakodan said...

പകലാ നീയെവിടെ?
ഇന്നലെ കണ്ടില്ലല്ലോ? സുഖല്ലേ? പിന്നെ പകലാ നീയെങ്ങാല്‍ ഏഷ്യാനെറ്റിന്റെ "വിഷുക്കൈനീട്ടം' പരിപാടിക്ക് ദുബൈയില്‍ പോയിരുന്നോ? അറിയിക്കുക!

രഘുനാഥന്‍ said...

പ്രിയരേ .....പട്ടാളം അപകടത്തില്‍......കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതായി...കേണല്‍ രഘുവിന്‍റെ പട്ടാളക്കഥകള്‍ ബൂലോഗത്ത് നിന്നും അപ്രത്യക്ഷമായിരിക്കുന്നു.. പകരം പുതിയൊരു ബ്ലോഗുമായി ഇതാ ബൂലോഗത്തില്‍ .........ഇതിനു പിന്നില്‍ പാകിസ്ഥാനാണെന്ന് സംശയമുള്ളതായി കേണല്‍ രഘുനാഥന്‍ ആരോപിച്ചിരിക്കുന്നു... (ബന്ധുക്കളും ബൂലോഗവാസികളും ഇതൊരറിയിപ്പായി സ്വീകരിക്കാന്‍ അപേക്ഷ. )

Areekkodan | അരീക്കോടന്‍ said...

ഞാനും ലേറ്റ്‌ ആയി എത്തി...ഈ പെട്ടി ഒന്ന് കുത്തിത്തുറന്ന് നോക്കട്ടെ... (ബാലറ്റ്‌ പെട്ടി പോയ വിഷമം ഇവിടെ തീര്‍ക്കട്ടെ)

അനില്‍@ബ്ലോഗ് // anil said...

രഘുനാഥ്,
എന്തു പറ്റീ?
ബ്ലോഗ്ഗ് എങ്ങിനെ പോയി?

ബഷീർ said...

അനിൽ മാഷേ, ഞാനും ഒന്ന് കുത്തിത്തുറക്കാൻ നോക്കട്ടെ

നന്ദി സ്വീകരിക്കുമെങ്കിൽ ഒരെണ്ണം പിടിച്ചോളൂ‍ൂ

രഘുനാഥന്‍ said...

പ്രിയ അനില്‍..
ഞാന്‍ ഒന്ന് മോടി പിടിപ്പിച്ചു നോക്കിയതാ,, സംഭവം ഫ്ലോപ്പ് ആയി...പുതിയ ബ്ലോഗ് നിര്‍മ്മിച്ച്..പഴയ പോസ്റ്റുകളെല്ലാം അപ് ലോഡ് ചെയ്തു...ബട്ട് പുതിയ പോസ്റ്റ് അഗ്രിഗേട്ടരില്‍ കാണുന്നില്ല....കഷ്ടകാലം പിടിച്ചവന്‍ തല മുട്ടയടിച്ചപ്പോള്‍ അതാ റോക്കെറ്റ്‌ മഴ എന്നല്ലാതെ എന്ത് പറയാന്‍...


My New URL :

http://pattaalakkadhakal.blogspot.com/

സൂത്രന്‍..!! said...

ഒരു അഡ്മിഷൻ കിട്ടാൻ എന്താവഴി.........

സൂത്രന്‍..!! said...

വാഴകോട മനോരമയിൽ ഞാനും കണ്ടു നിങ്ങളുടെ ബ്ലൊഗ്......

ഞാന്‍ ആചാര്യന്‍ said...

അണ്ണ, ബൂലോകഇലക്ഷനില്‍ കെട്ടി വെച്ച കാശ് പോയണ്ണാ, എന്നെ തിരിച്ച് സ്വീകരിക്കണം അണ്ണ..ഞാന്‍ റെസഷന്‍ റേറ്റില്‍ പൊറോട്ട അടിച്ചോളാം...

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍