Apr 19, 2009

ബായക്കോട്ടെ കുഞ്ഞീവി കോളേജില്‍


ന്റെ റബ്ബേ! എന്തുമാത്രം ബല്യ കാളേജാ, ന്റെ മാള് സൂറാന്റെ ഭാഗ്യം.

അല്ല ഞമ്മളീ കാളേജില് ബന്നതിന്റെ കാര്യം പറഞ്ഞില്ലല്ലാ, ഞമ്മന്റെ മോള് സൂറാക്ക് ഇബടെ ഒരു സീറ്റ് ബാങ്ങിത്തരാന്നു വോട്ടു ശോയികാന്‍ ബന്ന ആ ബായക്കോടന്‍ പറഞ്ഞേരുന്നു. ഓനെ നോക്കീട്ട് കാണാനും ഇല്യ. ഓന്‍ മുങ്ങീതാവും, ഓനെ ഞമ്മക്കറിഞ്ഞൂടെ? വോട്ടിനു മുമ്പ് കോയിന്റെ കാലിമ്മേ മുടി ശുറ്റിയ പോലെയല്ലേ ഓന്‍ ഞമ്മടെ പെരേല് ശുറ്റിത്തിരിഞ്ഞെര്‍ന്നത്‌. ഇപ്പൊ ഓന്റെ ബല്ല പോടീണ്ടോ? ഒനിനി ബായക്കൊട്ടുക്ക് ബരട്ടെ, ഓന്റെ കാല് ഞമ്മള് തല്ലി ഒടിക്കണുണ്ട്.


ഡാ ഇതെന്താപ്പാ അന്റെ കോലം? ഇന്നാട്ടില് മുടി മുറിക്കണ കൂട്ടരോന്നും ഇല്ലെടാ? ജ്ജോന്നു അബടെ നിക്ക് മനുഷ്യാ ചോയിക്കട്ടെ. എന്താ അന്റെ പേര്?


"ആചാര്യന്‍ ന്നാ "


'ജ്ജ് ആശാര്യാന്നു പറഞ്ഞിട്ട് അന്റെ കയ്യില് ഉളീം കൊട്ടോടിയോന്നും ഇല്ലെഡോ? അനക്കെന്താ ഇന്നു ഇബടേണാ പണി?


"ദേ തള്ളേ ഞാന്‍ ആശാരീം മൂശാരീം ഒന്നല്ല, ഇവിടത്തെ ഒരു സ്ടുടന്ടാ"


"ഡാ ഹമുക്കെ അന്റെ കണ്ണിലെന്താ മത്തന്‍ കുത്തീട്ടിരിക്ക്യാണാ, ഇത്രേം ശേലുള്ള എന്നെ കണ്ടിട്ട് അനക്ക് തള്ളേന്ന് ബിളിക്കാന്‍ തോന്നിയല്ലോ. അന്റെ മുടീം താടീം കണ്ടിട്ട് ഞമ്മക്ക്‌ ന്റെ മയ്യത്തായ കെട്ട്യോന്‍ ബീരന്ക്കാന്റെ ഓര്‍മ്മ ബന്നു. ഇല്ലെങ്കില്‍ അന്റെ മയ്യത്ത് ഞമ്മള് എടുത്തെര്‍ന്നു,

പോടാ പോടാ ജ്ജ് പോയി അന്റെ തരക്കാരോട് കളിക്കടാ.."

അല്ലേ ഓന്‍ പറഞ്ഞതു കേട്ടില്ലേ തള്ളേന്ന്, ഇമ്മിണി പുളിക്കും.

മാളേ സൂറാ ജ്ജ് സൂക്ഷിച്ചാളീ ട്ടാ ഒക്കെ ബെടക്കുകളാ. ഇജ്ജ് പോയാ ചേര്‍ത്തണാ സ്ഥലം എവിടാന്നങ്ങട്‌ ചോയിച്ച് ബന്നേ ഞമ്മളപ്പളേക്കും ആ ശായപ്പീടികേന്ന് ഒരു ശായ മോന്തട്ടെ! ജ്ജ് ശെല്ലീം ബെക്കം ശെല്ലീം.


കുഞ്ഞീവി കാന്റീനില്‍!


" ഇതെന്താടാ ശെയ്ത്താനെ ഈ ഗുളികകളൊക്കെ പൊതീന്നയിച്ചു ഇട്ടേക്കണത്?


" അത് ഗുളികയല്ല അമ്മായി ഇഢലിയാ"


"പ്ഫാ ശൈത്താനെ ആരുടെ അമ്മായിയാടാ ഞാന്‍? ബേണ്ടാ ബേണ്ടാ! എന്താ അന്റെ പേര്?


" പകലന്‍"


'അന്റെ പേര് പറേടാ ജ്ജ്, ഇപ്പൊ പകലാന്ന് എല്ലാര്‍ക്കും അറിയാം"


' എന്റെ പേര് പകലന്‍ എന്നാ, പിന്നെ ഞാന്‍ എന്നെ വിളിക്കനത് പകല്‍കിനാവന്‍ എന്നാ"


"അനക്ക് അന്നെ ബിളിക്കാന്‍ പറ്റണ ഏറ്റവും നല്ല പേര് രണ്ടുകണ്ണന്‍ ശെയ്ത്താന്‍ ന്നാ,അവന്റെ ഒരു കണ്ണാടേം ഒരു കാലുസ്രായീം, എന്താണ്ടാ കുടിക്കാന്‍ ഒരു സ്ട്രോങ്ങ്‌ ശായ കിട്ടോ?


"ഇപ്പൊ തരാം, ആചാര്യാ ഒരു സ്ട്രോങ്ങ്‌ ടീ"


"അല്ല ഈ ഹമുക്കാണാ ശായടിക്കാന്‍ നിക്കണത്? ഓന്‍ ബല്യ സ്ടുടെന്റ്രിയാണെന്നാണല്ലോ പറഞ്ഞത്"


"അത് അയാളിവിടെ പാര്‍ട്ട് ടൈമായി പൊറാട്ട അടിക്കാന്‍ വരും, കൂട്ടത്തില്‍ ചായയും അടിക്കും"


"പടച്ച തമ്പുരാനേ ഓന്റെ ശായക്കും ഒനെപ്പോലെ താടീം മുടീം കാണ്വോ ന്റെ റബ്ബേ...,

അല്ല ന്റെ മാളുസൂറയല്ലേ ബരണത്, ആരാണ്ടാപ്പ അവളുടെ കൂടെ ഒരു ശെങ്ങായി?


സൂറ: ഉമ്മാ ഇയ്യാള് എല്ലാം ശരിയാക്കിത്തരാന്ന്, ഓരുടെ കൂടെ ചെന്നാ മതീന്ന്!


" പ്ഫ്ഫ ഹിമാറെ കണ്ട സെയ്ത്താന്മാരുടെ കൂടെ കൂടീട്ട്‌ ശരിയാക്കാന്നാ..അറക്കും ഞമ്മള് അന്നെ !'


സൂറ: അല്ല ഉമ്മ ഇയാള് പ്രിന്സിപ്പാളിനെ കണ്ടിട്ട് അട്മിഷന്‍ ശരിയാക്കിത്തരാന്നാ പറഞ്ഞത്.

"ഇയ്യാളാരാ ബ്രോക്കറാണാ, കണ്ടാ അതുപോലെ ഉണ്ടല്ലോ, ഒരു കാല്ക്കൊടെടെ കുറവുണ്ടെന്ന് മാത്രം,

അല്ലടോ ഇജ്ജാരാ?


" എന്റെ പേര് കാപ്പിലാന്‍"


'താനേത് കോപ്പിലെ ആളായാലും ഞമ്മക്കെന്താ? അനക്ക് സൂറാന്റെ എരുത്തിന്ന് ഒന്നങ്ങട് വിട്ട് നിന്നൂടെ? ഇജ്ജെന്താ വായക്ക് തൂണ് കൊടുത്തപോലെ അവളുടെ എരുത്തന്നെ നിക്കണ്?


"ഇത്താ ഞാന്‍ ഇത്ത വിജാരിക്കണ ആളല്ല! ഞാനീ കാന്റീനിന്റെ ഓണറാ"


" ഞമ്മള് സൂറാന്റെ ഓണറാ അതോണ്ട് പറഞ്ഞതാ, പടച്ച റബ്ബേ ചായപ്പീടിയക്ക്‌ ഇഞ്ഞും ഓണരോ?


"ഇത്താ, അട്മിശന്റെ കാര്യം ഞാന്‍ ശരിയാക്കിത്തരാം, ഇവിടെ വിശ്വസിക്കാന്‍ കൊള്ളുന്ന ഒരേയൊരാള്‍ ഞാനാ. ഇത്ത ധൈര്യമായി എന്റെ കൂടെ പോരെ"


"പ്ഫ്ഫ ഹിമാറെ, ഞമ്മടെ കെട്ടിയോന്‍ മയ്യത്തായീന് ബെച്ചിട്ടു ഇജ്ജ്‌ ബിളിക്കുംബളേക്കും ഞാനങ്ങട് ബരും ന്ന് ആരാണ്ടാ അന്നോട്‌ പറഞ്ഞത്?


"അതല്ല ഇത്താ, ഇവിടെ ചേര്‍ത്താന്‍ പോകുന്ന കാര്യമാ പറഞ്ഞത്,(വിളിച്ചു കൊണ്ട് പോകാന്‍ പറ്റിയ ഒരു ചരക്ക്!)


"ഇജ്ജൊരു തങ്കക്കൊടം തന്നെ! അല്ല മാനെ ഇതൊക്കെ ശേയ്താ അനക്കിപ്പോ എന്ത് കിട്ടും?


" ഇത്താ ഇതൊക്കെ ഒരു സ്നേഹത്തിന്റെ പുറത്തു ചെയ്യുന്നതല്ലേ!


" ഇന്റെ മോള് സൂറാനോടാ?


" എന്റെ പൊന്നേ, ഈ ഇത്താന്റെ ഒരു കാര്യം!


പകലന്‍: ഇത്താ ഇതാ ചായ.


ചായ ഒന്നു കുടിച്ചുനോക്കിയിട്ട് കുഞ്ഞീവി."പ്ഫാ ഇതെന്തു ശായെടാ പാത്രം കഴുകിയ വെള്ളം പോലുണ്ടല്ലോ,

അല്ല ശായക്ക്‌ മോതലാളീടെ അതേ കൊണം! ഏതായാലും ഇജ്ജ്‌ കായി അന്റെ മോയലാളീടെ കയ്യീന്നെന്നെ വാങ്ങിച്ചോ. അപ്പൊ മാനെ കൊപ്പിലാ ഞമ്മക്ക്‌ ഒലെ ശേര്‍ത്താന്‍ കൊണ്ടൊവാ ...


"ഇത്താ കൊപ്പിലാനല്ല കാപ്പിലാന്‍! എന്നെ വെറുതേ നാണം കെടുത്തല്ലേ!"


"കാപ്പിലാനാണെങ്കി കാപ്പിലാന്‍, ഇജ്ജൊരു ശൊങ്കനാണ് ട്ടോ. സൂറാനെ ചേര്‍ത്തിയാല്‍ അന്നെയോന്നു ഞമ്മക്ക്‌ ശരിക്കും കാണണം ന്റെ ഖല്‍ബെ...അന്നെ ഇഞ്ഞ് ഞമ്മള് ഖല്ബേന്നാ ബിളിക്ക്യാ...അന്നെ ഞമ്മള് മറക്കൂല്ല ന്റെ പന്ടാരെ!"


(സൂറാന്റെ അഡ്മിഷന് ശേഷം കാപ്പിലാനെ ആരും കണ്ടില്ല എന്നാണു കോളേജിലെ ഏറ്റവും പുതിയ വാര്‍ത്ത!)

12 comments:

മല്ലു ഫിലിംസ് said...

കലക്കി വാഴക്കോടാ..ഹ.ഹ..

ഹരീഷ് തൊടുപുഴ said...

അള്ളാ!! പടശ്ശോനേ...

എന്നാടാ പുള്ളേ, ഈ കാട്ടണേയ്..

നുമ്മടെ ബീരാനിക്ക ഇണ്ടായിരുന്നെങ്കെ ഈ ഹീമാറുകളൊക്കെ ഇങ്ങനെ നോക്കായിര്‍ന്നാ..

വാഴക്കോടാ!!!!!!!!!!!!!
നീണ്ട ഒരു കൈയ്യടി....

അനില്‍@ബ്ലോഗ് // anil said...

ഹല്‍ഹന്തുലില്ലാ..!

എന്തൊക്കെ കാണണം ഞമ്മള്.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

സൂറാ ഇപ്പഴും കാളേജില് വരണ്ണ്ടാ?

ന്നാല് ഞാനിനി ക്ലാസ്സ് കട്ട് ചെയ്യൂല്ല.

Arun said...

ബായക്കോട്ടെ കുഞ്ഞീവി ബ്ലോഗ്ഗിലെ സൂപ്പര്‍ സ്റ്റാര്‍ ആയി വിലസുകയാണല്ലോ. വാഴക്കോടാ കലക്കീ ട്ടോ.
അന്നെ ഞമ്മക്ക്‌ പെരുത്ത് ഇഷ്ടായി!

പകല്‍കിനാവന്‍ | daYdreaMer said...

അടാ കള്ളാ ഹിമാറെ ബായക്കോടാ.. അനക്കിട്ടു ഞാന്‍ ബെച്ചിട്ടുണ്ട്‌.. ജ്ജ് കൂടെ നിന്നിട്ട് കാലു ബാരുന്നോ...
ഹഹ കലക്കി മോനെ.. ആ കാപില്‍സിനെ സൂക്ഷിച്ചോ...

ആ കള്ള ഹമുക്കില്‍ ബടുക്കൂസില്‍ ബില്ലൂരി സൂറ മോളെ 'പെര്‍മനനെന്റ്റ് ' ആക്കി വിടുമോ... ?
ഞമ്മടെ ഒരു കണ്ണ് എപ്പയും ഓടെ നെഞ്ചത്ത് ഒണ്ടെന്നു കൂട്ടിക്കോ.. !

Areekkodan | അരീക്കോടന്‍ said...

ഞി ആരും ക്ളാസ്‌ല്‌ അസ്ബണ്റ്റാൂല... !!!

ഞാന്‍ ആചാര്യന്‍ said...

ഹഹഹഹഹഹഹ.........

കലക്കിയണ്ണാ കലക്കി..........

കാപ്പിലാന്‍ said...

അയ്യോ ഗതാ ബ്ലോഗിനീരിംഗ് ക്ലാസ് കഴിഞ്ഞോ . ഞാന്‍ ലേറ്റ് ആയിപ്പോയി . സൂറെന്റെ അഡ്മിഷന്‍ കഴിഞ്ഞപ്പോള്‍ കുഞ്ഞീവി താതാക്ക് ഒരേ നിര്‍ബന്ധം .പൊരെല് വരെ കൂട്ടിക്കൊണ്ടു വിടണം എന്ന് . അവിടെപോയി അരിപതിരീം കോയിക്കറീം കഴിച്ചു . ഇനി മേലാല്‍ പകലന്റെ കാന്റീനില്‍ പോയി ഒന്നും കഴിക്കരുത് എന്നും പറഞ്ഞു. സൂറക്ക് ഉച്ചക്ക് ചോറ് കൊണ്ടുവരുമ്പോള്‍ ഒരു പൊതി എനിക്കും സ്പെഷ്യല്‍ കൊണ്ടുത്തരാം എന്നും പറഞ്ഞു .
വാഴക്കോടാ കലക്കി കേട്ടോ .. ഒരുപാട് നാളായി ഇങ്ങനെയുള്ള കഥ വായിച്ചിട്ട് .

എല്ലാവരും ഈ ക്ലാസില്‍ കയറിയെങ്കില്‍ അടുത്ത ബോണ്‍ സാറിന്റെ ക്ലാസ് ആരും മിസ് ആക്കരുത് . ചാളയെ കുറിച്ച് വളരെ വിശദമായ ബയോളജി ക്ലാസ് അപ്പുറത്തെ റൂമില്‍ നടക്കുന്നു .

വാഴക്കോടന്‍ ‍// vazhakodan said...

കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്ക്യാരുന്നു. പാവം ആ സൂറ ഇനി ഓക്കാനിച്ചു കാണിക്കുമോ എന്തോ? പകലനും ആചാര്യനും വന്നിട്ടും കാപ്പില്‍സ് വരാഞ്ഞത് ഇതുകൊണ്ടാണല്ലേ?
സന്തോഷമായി ചേട്ടാ സന്തോഷമായി!
കുഞ്ഞീവി ഇങ്ങനെ ഇടയ്ക്കു വന്നു പോട്ടെ അല്ലെ? കുഞ്ഞീവിയെ സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി.

കാപ്പിലാന്‍ said...

കുഞ്ഞീവി കോളേജില്‍ വരുന്നതില്‍ പ്രിന്‍സിക്ക് യാതൊരു എതിര്‍പ്പുമില്ല എന്നറിയിച്ചിട്ടുണ്ട്. പൊന്നുമോള്‍ സൂറയെ കാണുവാന്‍ വേണ്ടിയല്ലേ . അത് നല്ലതാണ് .

Unknown said...

സൂറാന്റെ കാര്യം സെക്കന്റ് എകനോമിക്സിലെ പയ്യന്‍ നോക്കാന്ന് പറഞ്ഞിട്ടുണ്ട്..

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍