നല്ല കൊച്ചു വെളുപ്പാന്‍ കാലം. രാവിലെ ഷാപ്പനൂര് കവലയില്‍ ഷാപ്പിലെ മീന്‍ കൊടുത്തു നില്കുന്ന മമ്മദ്. പച്ച കിറ്റെക്സ് ലുന്‍ഗി. മഞ്ഞ ഷര്‍ട്ട്. തലയില്‍ ഒരു തൂവാല. പഴയ M80 സ്കൂട്ടര്‍ . അതിന്റെ പുറകില്‍ നീല പെട്ടി. പെട്ടിയില്‍ നല്ല പിടക്കാത്ത മത്തി. M80 ടെ മുന്നിലെ ഹോണില്‍ നീട്ടി അടിച്ച് കൊണ്ടു മമ്മദ് നില്ക്കുന്നു.
"ഇങ്ങള് ബരണണ്ടാ? ഞമ്മക്ക് നിക്കാന്‍ നേരം ഇല്ല?"
"മമ്മദിക്ക രാവിലെ നല്ല ചൂടിലാണല്ലോ?"ഷാപ്പ് മുതലാളി പുറത്തേക്ക് നോക്കിയിട്ട് പറഞ്ഞു."ഒരു മിനിട്ട് ഇക്ക..രാവിലെ എന്താ ഇത്ര തിടുക്കം?"
" അത് പിന്നെ ഞമ്മക്ക് കോളേജില്‍ പോകാന്‍ ഉള്ളതാ?"
"ഹി ഹി ഹി ഹി ഹി..ഇക്ക കോളേജിലെക്കോ ? എന്താ ഡിഗ്രിക്ക് ചേരാന്‍ പോകുവാ?"
"ഇങ്ങള് അന്റെ കാരിയം നോക്കിയ മതി.."
"പകലണ്ണന്‍ തരുന്നതിലും അധികം കാശ് ഞാന്‍ തന്നില്ലേ..ഈ ചീഞ്ഞ ചാളക്കു? പിന്നെ എന്താ ഇത്ര ധൃതി?"
" അത് പിന്നെ ഞമ്മക്ക് ഇന്നു സ്പെഷ്യല്‍ ക്ലാസ്സ് ഉണ്ട്...അവിടത്തെ ബോണ്‍സ് സാറ് വരാന്‍ പറഞ്ഞു"
"എന്തോന്ന് ഇക്ക...?" ഷാപ്പ് മുതലാളി ഞെട്ടി..പിന്നെ കണ്ണ് തുടച്ചു? കണ്ട മീന്കാരോക്കെ കയറി തുടങ്ങി കോളേജില്‍ . ഞാന്‍ ഇതു പ്രതീക്ഷിച്ചതാ. കോളേജ് തുടങ്ങിയപ്പം കള്ള്് കച്ചവടം കയറി മൂക്കും എന്ന് കരുതിയതാ. ഇതിപ്പോള്‍ അവിടെ കാന്റീനില്‍ എല്ലാം കിട്ടും. ആര്‍ക്കും ഷാപ്പ് വേണ്ട. ഇവിടെ പൊറോട്ട അടിച്ച് കൊണ്ടിരുന്ന ചെക്കന് അവിടെ പോയി..പഠിക്കാനെന്നും പറഞ്ഞു. എന്നിട്ടിപ്പോ എന്തായി?
" അത് പിന്നെ ബോണ്‍സ് സാര്‍ പറഞ്ഞു ഞമ്മള് മത്തിനെ പറ്റി ക്ലാസ് എടുക്കണം എന്ന്. "
"ഹി ഹി ഹി ഹി ഹി ഹി.."
അപ്പോള്‍ മമ്മദിന്റെ മൊബൈല്‍ അടിച്ചു. അപ്പുറത്ത് ബോണ്‍സ് സാര്‍.
"ഇക്ക വരണില്ലെ? പിള്ളേരൊക്കെ അക്ഷമരായി ഇരിക്കുവാ?"
"ദാ വന്നു സാറേ ഒരു രണ്ടു മിനിട്ട്." ഇക്ക M80 ല്‍ കയറി ഒരൊറ്റ പോക്ക്.
*******************
കോളേജ് കവാടം. ഇക്കാടെ M80 വന്നു നിന്നു.
"ബോണ്‍സ് സാറേ..പൂയി!!! പൂയി !!!"
"ആരാടോ അവിടെ കടന്നു ഒച്ച ഉണ്ടാക്കുന്നത്. ഇവിടെ ക്ലാസ്സ് നടക്കുന്നത് കണ്ടില്ലേ?" അകത്തു നിന്നു ഒരു അശരീരി.
" അയ്യോ ക്ലാസ്സ് തുടങ്ങിയ..അപ്പൊ ഞമ്മള് പൊയ്ക്കോട്ടേ?"
അശരീരിക്ക് തല വച്ചു..ആ തല ഒന്നാമത്തെ നിലയിലുള്ള മുറിയില്‍ നിന്നു പുറത്തോട്ടു നീണ്ടു.
"എടൊ മമ്മദെ.. ക്ലാസ്സ് നടക്കുവല്ലേ..മീന്റെ കാശ് താന്‍ കാന്റീനില്‍ പോയി പകല്‍ അണ്ണനോട് വാങ്ങിച്ചോ. ഞാന്‍ പറഞ്ഞു എന്ന് പറഞ്ഞാല്‍ മതി."
" കാപ്പില്‍ സാറേ..കാശോട്ടു കിട്ടിയും ഇല്ല..ഇനി പകലണ്ണന്റെ തെറിയും ഞമ്മള് കേക്കണോ? കഴിഞ്ഞ ആഴ്ച കാശ് ചോദിച്ചു ചെന്നപ്പം പറഞ്ഞു ഇനിയെങ്ങാനും ആ കാപ്പില്‍ സാര്‍ പറഞ്ഞതാണെന്നും പറഞ്ഞു ഇങ്ങോട്ട് വന്നാല്‍ പൊറോട്ടക്ക് മാവ് കുഴക്കുന്ന കൂടെ എടുത്തിട്ട് കൊഴച്ചു അടിച്ച് പരത്തി ചുട്ടെടുക്കും എന്ന് പറഞ്ഞു. എന്നിട്ട് അകത്തോട്ടു ചൂണ്ടി കാണിച്ചു. അവിടെ മുന്നിലും പിന്നില്ലും ഒക്കെ താടി വച്ച ഒരു ഹമ്മക്ക് ഞമ്മളെ നോക്കി ചിരിക്കണ കണ്ടപ്പഴാ ഞമ്മക്ക് മനസിലായത്"
" ഏത് മനസിലായി?"
"ഈ മാതിരി ഇബിലിസുകളെ വച്ചാണ് സാര്‍ ഈ കോളേജ് ഇങ്ങനെ ലാഭത്തില്‍ നടത്തി കൊണ്ടു പോകണത് എന്ന്..എന്റെ റബ്ബേ..അവനെ കണ്ടാല്‍ നമ്മടെ കുട്ടയില്‍ ഉള്ള മത്തി വരെ പേടിക്കും. ഞമ്മള് ബന്നത് ബോണ്‍സ് സാര്‍ വിളിച്ചിട്ടാ. ക്ലാസ്സ് എടുക്കാന്‍!"
"ഓഹോ..അപ്പൊ അതാണ് ബോണ്‍സ് പറഞ്ഞതു ഇന്നു ഗസ്റ്റ് ലെക്ചര്‍ ഉണ്ട്. ഏതോ ഒരു M.K. മുഹമ്മദ് ആണ് ക്ലാസ്സ് എടുക്കുന്നത് എന്ന്. ആട്ടെ, എന്താ ഈ M.K ?"
" അത് മീന്‍ കാരന് എന്നതിന്റെ ഷോര്‍ട്ട് ആണ് സാറേ." ബോണ്‍സ് അകത്തു നിന്നു വന്നു. മമ്മദിനെ കൊണ്ടു ക്ലാസ്സ് എടുപ്പിക്കണം എന്ന് പറഞ്ഞാല്‍ സാറ് അനുവദിക്കുമോ എന്ന് പേടിച്ചാ അങ്ങനെ പറഞ്ഞതു. വരൂ മമ്മദെ, നമുക്കു ക്ലാസിലോട്ടു പോകാം."
"കാപ്പില്‍ സാറേ, ങ്ങള് കാശോ തരണില്ല ഉപകാരം ഉള്ള എന്തേലും ചെയ്യ്. ഞമ്മടെ വണ്ടിക്കു കാവല്‍ നിന്നോ. മത്തി കാക്ക കൊത്തി കൊണ്ടു പോകാതെ നോക്കിയ മത്തി. പിന്നെ പിള്ളേര് വല്ലോ ചോദിച്ചാല്‍ തൂക്കി കൊടുത്തിട്ട് കാശ് വാങ്ങിച്ചോ. പക്ഷേന്കി ഞമ്മള് വരുമ്പം കണക്കു പറയിപ്പിക്കരുത്."
*******************
ക്ലാസ്സ് മുറി.
ബോണ്‍സ് സാര്‍ മമ്മദിനെ പരിചയപെടുത്തി. എന്നിട്ട് ക്ലാസ്സ് തുടങ്ങിക്കൊലാന് പറഞ്ഞു.
"സ്ടുഡെന്്ട്സ്, ഇന്നു നമ്മുക്കായി ക്ലാസ്സ് എടുക്കാന്‍ വന്നിരിക്കുനത് ശ്രീ മമ്മദ് ആണ്. അദ്ദേഹം ഇന്നു മത്തിയെ കുറിച്ചു നമുക്കു അറിവുകള്‍ പകര്‍ന്നു തരും. "
"ഞമ്മക്ക് പറ്റില്ല സാറേ...ഞമ്മള് പോകുവാ"
"അയ്യോ മമ്മദെ..എന്ത് പറ്റി?"
"ആ ഇബിലീസ് ദേ ഇബിടെം ഉണ്ട്..അവന് ഞമ്മളെ പൊറോട്ട ആക്കി കളയും. മത്തി അടുക്കിയ പോലെ ഉള്ള ക്ലാസില്‍ ഞമ്മള് ഇപ്പോളാ അവനെ കണ്ടത് "
"ആര്..?"
മമ്മദ് ആചാര്യന്റെ നേരെ വിരല്‍ ചൂണ്ടി.
" ഹ ഹ ഹ.. അത് നമ്മുടെ ആചാര്യന് അല്ലെ. ഹി ഇസ് എ ഗുഡ് സ്ടുടെന്റ്റ്. ഹി വില്‍ ഒണ്‍ലി മെക് പൊറോട്ട ഇന്‍ ദ കാന്റീന്."
മമ്മദ് വായും പൊളിച്ചു നിന്നു..പറഞ്ഞതു എന്തായാലും കുഴപ്പമില്ല.
അപ്പൊ തുടങ്ങാം...
"ഞമ്മന്റെ ക്ലാസില്‍ ആരും ഉറക്കം തൂങ്ങരുത്. മീന്‍ ബെട്ടണ കയ്യാണ്..നല്ല പെട പെടച്ചാല്‍ നാറും."
***************
"മത്തി, ചാള എന്നൊക്കെ നമ്മള് പറയുന്ന ഈ മീനിനു ഇന്നു ചന്തേല് എന്താടോ വില? ആ ബാക്കില്‍ ഇരിക്കുന്ന പെണ്‍കുട്ടി പറയു.എന്താ കുട്ടിടെ പേരു? "
" സൂറ. ഞമ്മക്ക് അറിയില്ല മാഷേ!"
"ആരാണ്ടാ ഞമ്മട സുറാനോട് കൊഞ്ഞണത്?"
"ഇതേതാ ഈ തള്ള? അതിനെ ഇറക്കി ബിടണ്ടാ? രാവിലെ ശാപിന്റെ അടുത്ത് ഞമ്മളുമായിട്ടു ഒന്നു തെറ്റിയതാ..ഇപ്പ കോളേജില്‍ ബന്നെക്കണു! "
"അപ്പൊ ഇന്നു കിലോക്ക് നാല്പതു റുപ്പികയാണ് വില. അത് കൂടിയും കുറഞ്ഞും ഒക്കെ ഇരിക്കും പക്ഷെ ഞമ്മടെ മത്തിന്റെ ഗുണം അത് ബേറെ ഒരു മീനും ഇല്ല. "
മത്തി എന്നാല്‍ ഇംഗ്ലീഷില്‍ sardine എന്ന് പറയും. Sardinia എന്ന ഒരു ദ്വീപിന്റെ അടുത്ത് പണ്ടു ഇതു പെരുത്ത് ഉണ്ടായിരുന്നു..അതോണ്ടാ ആ പേരു വന്നത്. ഇതിന്റെ ശാസ്ത്ര നാമം Sardina pilchardus
എന്നാണു..പക്ഷെ ഇതു മാത്രം അല്ല വേറെ കുറെ മീനുകളെയും മത്തികള്‍ എന്ന് വിളിക്കും. നല്ല മണം ആണ് ഇതിനെല്ലാം.
ഞമ്മള് ചാള വറക്കുമ്പോഴും വെക്കുമ്പോഴും നല്ല മണം അടിക്കാറുണ്ടല്ലോ. അതിന്റെ ഒരു കാരണം അതിന്റെ ഉള്ളിലെ ഒരു എണ്ണയാണ്. omega - 3 -fatty ആസിഡ് എന്ന് പറയുന്ന ഈ എന്ന ഇതിന്റെ ഉള്ളില്‍ ഒത്തിരി ഉണ്ട്. ഇതു ഞമ്മടെ ഹൃദയത്തിന്റെ ആരോഗ്യത്തിനു വളരെ നല്ലതാണ്. alzheimer's പോലെ ഉള്ള രോഗങ്ങള്‍ തടയുന്നതിന്നും ഇതു നല്ലതാണ്. ഇതിന്റെ ഒരു വകഭേദം ആയാ Docosahexanoic acid (DHA) കുട്ടികളില്‍ തലച്ചോറിന്റെ വികസനത്തിന് സഹായിക്കുന്നു . അത് കൊണ്ടാണ് ഇപ്പോള്‍ ജൂനിയര്‍ ഹോര്‍ലിക്ക്സ് പോലെ ഉള്ള കുട്ടികളുടെ പാനീയങ്ങളില്‍ ഇതു ഉണ്ടെന്നു പരസ്യം ചെയ്യുന്നത്. ഇപ്പോള്‍ കടലില്‍ ഉള്ള ചില ചെടികളില്‍ നിന്നും DHA ഉണ്ടാക്കാന്‍ പഠിച്ചിരിക്കുന്നത് കൊണ്ടു ഇതിന്റെ സസ്യ വകഭേദവും ലഭ്യമാണ്.
നല്ല കപ്പയും മത്തിചാറും നമ്മുടെ കാന്റീനില്‍ കിട്ടുന്നത് കൊണ്ടാണ് പിള്ളേരെ നിങ്ങളുടെ ഒക്കെ ബുദ്ധി ഇങ്ങനെ പിടിച്ചു നിക്കണത്. "
"പക്ഷെ കാന്റീനില്‍ ചാറു മാത്രമെ ഉള്ളൂ. മത്തി മുഴുവന്‍ ലവന്മാര് തട്ടും. "
"മിണ്ടാതിരി ഹമുക്കെ..ക്ലാസ്സിന്റെ ഇടയ്ക്ക് കയറി ക്ലാസ്സ് എടുക്കുന്നോ?" എന്നിട്ട് മമ്മദ് പകല്കിനാവനെ നോക്കി കണ്ണിറുക്കി.
"അപ്പൊ ഞമ്മള് പറഞ്ഞു നിര്‍ത്തിയിടത്ത് നിന്നു തുടങ്ങാം..അപ്പൊ വെല കുറവുണ്ടെങ്കിലും മത്തി ആള് കേമനാ. പക്ഷെ നമ്മട നാട്ടില്‍ മാത്രമെ ഈ വില കുറവ് ഉള്ളൂ. പുറമെ ഒക്കെ നല്ല വിലയാ."
"ഞമ്മടെ ബോണ്‍സ് സാര്‍ കഴിഞ്ഞ ദിവസം സൌത്ത് ആഫ്രിക്കയില്‍ മത്തി വാങ്ങാന്‍ പോയപ്പോള്‍ 3 എണ്ണത്തിനെ 20 Rand ആവും എന്ന് കണ്ടു. അതായതു ഏകദേശം 110 രൂപ. അവസാനം സാറ് കൊതിയും വിട്ടു തിരിച്ചു പോന്നു."
DHA മുലപാലില്‍ ഒത്തിരി ഉള്ളതാണ്. മുലയൂട്ടുന്ന അമ്മമാര്‍ അധികം മീന്‍ കഴിച്ചാല്‍ അവരുടെ കുട്ടികള്‍ക്ക് അധികം ആയി DHA കിട്ടും. അത് പോലെ തന്നെ ഗര്‍ഭിണികള്‍ക്കും ഇതു വളരെ നല്ലതാണ്. ഉള്ളില്‍ വളരുന്ന കുഞ്ഞിന്റെ വികസനത്തിന് ഇതു ഒത്തിരി സഹായിക്കും. സസ്യഭുക്കുകള്‍ ആയ അമ്മമാരുടെ പാലില്‍ DHA അളവുകള്‍ വളരെ കുറവാണെന്നാണ് പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. അപ്പൊ ഞാന്‍ നേരത്തെ പറഞ്ഞതു പോലെ ഇപ്പോള്‍ കടലിലെ ചെടികളില്‍ നിന്നും ഉണ്ടാക്കുന്ന DHA അടങ്ങിയ ഭക്ഷണങ്ങള്‍ കിട്ടും. അത് കഴിച്ചാല്‍ പ്രോബ്ലം സോള്‍വ് ആക്കാം. ഇതു കൂടാതെ ആവശ്യമായ ഒത്തിരി minerals അടങ്ങിയിട്ടുണ്ട്.
"പിന്നെ ഈ ചാള എന്ന് പറയുന്ന മീന്‍ കടലിലെ പല മീനുകള്‍ക്കും നല്ല ഭക്ഷണം ആണ്. ഇതു കൂട്ടം കൂട്ടമായി ആണ് കടലില്‍ കറങ്ങി നടക്കുന്നത്. മേയ് തൊട്ടു ജൂലൈ വരെയുള്ള സമയങ്ങളില്‍ ദക്ഷിണ ആഫ്രിക്കയുടെ തെക്കേ തീരങ്ങളില്‍ നിന്നു കൂട്ടമായി ഈ മീനുകള്‍ വടക്കോട്ട് കിഴക്കേ തീരം ചേര്‍ന്നു സഞ്ചരിക്കും.
sardine run എന്ന് പേരുള്ള ഈ പ്രതിഭാസം എല്ലാ വര്‍ഷവും ഈ സമയത്തു കാണപെടുന്നു. ലക്ഷ കണക്കിന് മത്തികള്‍ അങ്ങനെ കൂട്ടം കൂട്ടമായി പോയി കൊടിരിക്കുമ്പോള്‍ അതിനെ പിടിക്കാന്‍ സ്രാവ്, തിമിംഗലം , ഡോള്‍ഫിന്‍, ആകാശത്തിലെ പറവകള്‍ , മനുഷ്യന് തുടങ്ങിയ ജീവികള്‍ വള്ളവും വലയുമായും അല്ലാതെയും ഇറങ്ങും.
കടലിലെ താപനില മാറുന്നത് അനുസരിച്ചാണ് ഇതിന്റെ ഈ യാത്ര. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആഗോള താപനം മൂലമോ എന്തരോ എന്തോ ഇതില്‍ കുറവ് വന്നിട്ടുണ്ട്. വിക്കിപീഡിയ പറയുന്നതു പലപ്പോഴും ഈ മീനുകളുടെ കൂട്ടത്തിന്നു 7 km വരെ നീളവും, 1.5 km വീതിയും , 30 മീറ്റര്‍ ആഴവും ഉണ്ടാകും എന്ന്. ഈ കൂട്ടത്തെ കടലിനു മുകളില്‍ വിമാനങ്ങളിലും പലപ്പോഴും അല്ലാതെയും തിരിച്ചറിയാന്‍ പറ്റും എന്ന്. അവിടെ പിന്നെ ആകെ ഒരു ഉല്‍സവം ആണ്. എല്ലാവരും ചാള പിടിക്കാന്‍ ഓട്ടം ആണ്. ഈ വര്‍ഷത്തെ ചാള പിടുത്തം എങ്ങനെ ഉണ്ടാവുമോ എന്തോ... ഇങ്ങള് ഈ ബീടീയോ കണ്ടോളിന്‍
"പറഞ്ഞു പറഞ്ഞു സമയം പോയതറിഞ്ഞില്ല....ആ കാപ്പിലാന് സാറിനെ മീന്‍കുട്ട എല്പിച്ചിട്ടാ വന്നത്. എന്തായോ എന്റെ പടച്ചോനെ! പഹയന് എല്ലാം വിറ്റു കാണുമോ എന്തോ?
അപ്പൊ ഞമ്മള് പോകുന്നു..ഇന്നു കാന്റീനില്‍ എല്ലാവര്ക്കും മമ്മദിക്കയുടെ വക കപ്പയും മത്തിയും. എല്ലാവരും അങ്ങോട്ട് വിട്ടോ."
അറിവുകള്‍ക്ക് കടപാട്...ഗൂഗിളും വികിപീടികയും
പടങ്ങള്‍ , ബീടീയോ ..ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ കിട്ടിയതാ...
18 comments:
സ്ടുഡെന്്ട്സ്, ഇന്നു നമ്മുക്കായി ക്ലാസ്സ് എടുക്കാന്‍ വന്നിരിക്കുനത് ശ്രീ മമ്മദ് ആണ്. അദ്ദേഹം ഇന്നു മത്തിയെ കുറിച്ചു നമുക്കു അറിവുകള്‍ പകര്‍ന്നു തരും
സൂപ്പറായി.
മത്തിയെപ്പറ്റി ഇത്രയും വിവരങ്ങളറിഞ്ഞല്ലോ.
മമ്മദ്.... സാറേ ഒരു ബീഡി ഇങ്ങു കാട്ടിയേ ..പഠിത്തക്കെ പിന്നാകാം
ആകേ ഒരു മത്തിമണം
സഭവം കല്‍ക്കി ബോണസ് .
കള്ളാ ഹമുക്കെ ..ജ്ജ് കാന്റീനില്‍ ഡെയലി അളിഞ്ഞ മത്തി തന്നിട്ട് കുട്ട്യോളെ പഠിപ്പിക്കാന്‍ നല്ല പള പള പെടക്കണതും ... ഇത് നടക്കൂല എന്റെ മമ്മതെ.. അനക്ക് ഞാന്‍ കായ് തരൂല്ല..
എന്തായാലും ബോണ്‍സിന്റെ മത്തി ക്ലാസ് കലക്കി...
കലക്കി ബോണ്സേ കലക്കി...........ഹഹഹഹ........
പകലണ്ണ, നൊമുക്ക് മ്യെന്യൂ ഒന്ന് മാറ്റി മത്തി വിത്ത് കപ്പ് ആക്ക്യാലോണ്ണ..ഓര് മത്തി വിന്താലു വിത്ത് പൊറോട്ട?
പാവപ്പെട്ടവാ, ക്ലാസില്‍ ബീഡി പാടില്ലാന്നല്ലെ പ്രിന്‍സി കാപ്പിലിന്റെ കല്‍പ്പന?
ക്ലാസ്സില്‍ ഇരുന്നു ബീഡി വലിക്കുന്നവര്‍ ദയവായി ക്ലാസ്സിനു പുറത്തു പോകണം . പുക വലിക്കാര്‍ക്ക് കോളേജില്‍ പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ട് .
ബോണ്‍ ക്ലാസ് നന്നായിരിക്കുന്നു . ഇനിയും പോരട്ടെ ഇതുപോലുള്ള ക്ലാസുകള്‍ .
എല്ലാവര്‍ക്കുമായി ഒരറിയിപ്പ് ഉണ്ട് . ബോണിനെ ഈ കോളേജിലെ ബയോളജിയുടെ ഹെഡ് ആക്കി നിയമിച്ചു എന്ന ഉത്തരവ് പ്രിന്‍സി പുറത്തിറക്കിയിട്ടുണ്ട് .
അതുകൊള്ളാമല്ലോ..അന്നേരം ഇനി പ്രൊഫസർ ബോൺസെന്നു വിളിക്കാമോ?
അത് കൊള്ളാം...ബോണ്‍സ് 'സാറിനെ' 'പ്രൊഫസര്‍ ബോണ്‍സ്' ആയി പ്രൊമോട്ട് ചെയ്തിരിക്കുന്നതായി കാന്റീന് കമ്മിറ്റി അറിയിച്ചു. കാപ്പിലാന് ഉടന്‍ ഓര്‍ഡര്‍ പുറത്തിറക്കും
മത്തി ആയാലും കൊള്ളാം ചാള ആയാലും കൊള്ളാം. ഇന്റെ മാള്‍ സൂറ ഇങ്ങടെ ചീഞ്ഞ മത്തി കണ്ടിട്ട് ഓക്കാനിച്ചാ ഞമ്മള് അബടെ എത്തും. എന്റെ മത്തി സാറേ..അല്ല പ്രൊ പ്രോപ്രിടര് സാറേ എന്റെ മാള്‍ സൂറാന്റെ കാര്യം ഒന്ന് സരദ്ദിക്കണേ.... ആ
ഓഹ്!!
ഇവിടെ കിലോയ്ക്ക് 20 രൂപായ്ക്കു കിട്ടുന്ന മത്തിയാ, ബോണ്സിനോട് 110 രൂപാ ചോദിച്ചത് മൂന്നെണ്ണത്തിന്, അല്ലേ..
കപ്പപ്പുഴുക്കും ചാളവറുത്തതും കൂടി അടിക്കണം..
എന്നാ ഒടുക്കത്തെ ടേസ്റ്റ് ആണെന്നറിയാവോ?
ദേ ഇതൊന്നു നോക്കിയേ..
മത്തി കഴിക്കുന്നത് ഹൃദയാരോഗ്യത്തിനു വളരെ ഉത്തമമാണ്..
ബോണ്‍സ്, നന്ദിയോടെ..
ഇന്നത്തെ കാന്റീന് സ്പെഷല്‍: മത്തി വിന്താലു വിത്ത് പൊറോട്ടാ (ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് 2% കിഴിവ്)
സാറെ നല്ല ക്ലാസ്സ്..
ദല്ലേ മമ്മദിക്കാ, ഞാന്‍ കള്ളിന്റെ കൂടെ കപ്പേം മത്തീം മതീന്ന് പകലണ്ണനോട് പറയണത്.
സാറെ നല്ല ക്ലാസ്സ്..
ദല്ലേ മമ്മദിക്കാ, ഞാന്‍ കള്ളിന്റെ കൂടെ കപ്പേം മത്തീം മതീന്ന് പകലണ്ണനോട് പറയണത്.
എന്റിക്കാ, ഇത്ര കലക്കന്‍ സാധനമാണോ മത്തി?
ഒമേഗാ 3 ഫാറ്റി ആസിഡ് തിന്ന് നമ്മുടെ തലച്ചോര്‍ പൊട്ടുമോ?
എതായാലും നാറ്റം കാരണം പെരേന്റവുത്തു കേറാന്‍ വയ്യ.
ആചാര്യ,
ഒരു വിന്താലുവും അഞ്ചു പൊറോട്ടയും പോരട്ടെ.
പകലാ,
ഇന്നു കടം നാളെ രൊക്കം.
മമ്മദ് സാറേ ഒരു ടെക്നിക്കല്‍ സംശയം .....
"DHA മുലപാലില്‍ ഒത്തിരി ഉള്ളതാണ്. മുലയൂട്ടുന്ന അമ്മമാര്‍ അധികം മീന്‍ കഴിച്ചാല്‍ അവരുടെ കുട്ടികള്‍ക്ക് അധികം ആയി DHA കിട്ടും" എന്നല്ലേ പറഞ്ഞത്?....അപ്പൊ ഈ DHA കുറവുള്ള അച്ഛന്മാര് എന്ത് ചെയ്യണം?
ഈ ക്ലാസില്‍ പഠിക്കാന്‍ വന്ന എല്ലാവര്ക്കും നന്ദി. സംശയങ്ങള്‍ക്ക് മമ്മദിന്റെ മറുപടി
പാവപെട്ടവന്...ജ്ജ് ക്ലാസില്‍ ഇരുന്നു ബീഡി ബലിക്കരുത്...മ്മടെ ആചാര്യന് ചെക്കന്റെ താടിക്കും മുടിക്കും ഒക്കെ തീ പിടിക്കും!!
പകലേ..ബേണ്ട..ഞമ്മള നല്ല മീന്റെ കാര്യം പഠിപിക്കല്ലേ? ..കായി ഇങ്ങള് തരൂല..അത് ഞമ്മള് പ്രിന്സിപാലിന്റെ കയ്യിന്നു മേടിചോളാം.
ആചാര്യ..ധൈര്യമായിട്ട് പൊറോട്ട അടി മോനെ!!
ഞമ്മള് ക്ലാസ് എടുത്തതിനു എന്തിനാനപ്പ ങ്ങളെല്ലാം കൂടെ ബോണ്‍സ് സാറിനെ പ്രോപിട്ടര് ആക്കനത്..അതാണ് പുടി കിട്ടാത്തത്!!
ബായകോടാ..ഹമുക്കെ! മാള്‍ സൂറ ഈ പോക്ക് പോയാല്‍ ഉടനെ ശര്ദി തുടങ്ങും..ആ..പിന്നെ കുഞ്ഞിവിയും ഈ പോക്ക് പോയാ ഉടനെ ശര്ദിചു തുടങ്ങും...
ഹരീഷേ..ബേണ്ട പണ്ടോരിക്ക അന്ട ഈ പടം കണ്ടു ആനക്ക് ആസ്പത്രീന്ന് ഇറങ്ങാന്‍ നേരം കിട്ടാത്തത് മറക്കേണ്ട..
രാമശന്ദ്ര...അന്ട കള്ളുകുടി ഈയിടെയായി കൂടുതലാണ്..എപ്പ നോക്കിയാലും ഷാപിന്റെ അകത്തു കാണാലോ?
അനില്‍@ബ്ലോഗ് ..മത്തി നാട്ടമാനെലും ഞമ്മുടെ ജീവിത മാര്‍ഗം ആണ്...മേടിച്ചു തിന്നോ!!
രഘുനാഥ..അന്ട ഒരു സംശയം!!..അന്ട തോക്കെടുത്ത് അനകിട്ടു തന്നെ ഒരു പൂശു പൂശും ഞമ്മള്...DHA കുറവുള്ള അച്ഛന്മാര് നല്ല മത്തി വറത്തത് തിന്നിട്ടു കിടന്നുറങ്ങ് മോനെ..
ഉള്ളടക്കവും അവതരണ രീതിയും- വളരെ നന്നായിട്ടുണ്ട് -
തികച്ചും ലളിതമായ രീതിയില്‍ അറിവ്
വര്‍ദ്ധിപ്പിക്കുവാനായി ചെയ്തിരിക്കുന്നു.
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
ബാബു മാറാചേരില്്
കുവൈറ്റ്
Post a Comment