ഭൂമി ദിനത്തിന്റെ പതാക
ഭൂമിദിന ചിഹ്നം കുട്ടികളെ ...
അദെന്താ ആരും മിണ്ടാത്തത് ? എല്ലാവരും ഉറക്കം തൂങ്ങി ചാളയുടെ മണവുമടിച്ച് ഇരിക്കുകയാണോ ? ഒന്നുഷാര്‍ ആകൂ .
കുട്ടികളെ ....
എന്തോ ......
ഉം .. നല്ല കുട്ടികള്‍ .
നിങ്ങള്‍ എല്ലാം ക്ലാസ്സില്‍ കയറുന്ന പഠിക്കുന്ന നല്ല കുട്ടികള്‍ ആയതുകൊണ്ട് പ്രിന്‍സിക്ക് നിങ്ങളെക്കുറിച്ച് നല്ല മതിപ്പാണ് . ആവശ്യമില്ലാതെ കാമ്പസിലും , പകലന്റെ കാന്റീനിലും കറങ്ങി നടക്കാത്ത നല്ല കുട്ടികളെ അനുമോദിക്കുവാന്‍ പ്രിന്‍സി എന്നെ പ്രത്യേകം ചുമതലപ്പെടുത്തിയിരിക്കുന്നു .
ഇന്നേത് ദിവസമാണ് എന്നറിയുമോ ? ആ പുറകില്‍ ഇരിക്കുന്ന താടി വെച്ച കുട്ടി പറയട്ടെ . എന്താണ് കുട്ടിയുടെ പേര് ?
ആചാര്യന് ..
ഉം പറയൂ ഏതാണ് ഈ ദിവസം .
ഏപ്രില്‍ 21
കറക്റ്റ് അപ്പോള്‍ നാളെ ഏതു ദിവസം ആയിരിക്കും ? ആര്‍ക്ക് പറയാം .
ഏപ്രില്‍ 22
ഗുഡ് വെരി വെരി ഗുഡ്
നാളത്തെ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട് . ആര്‍ക്ക് പറയാം നാളത്തെ ദിവസത്തെ പ്രത്യേകത .
സാര്‍ .. നാളെ ഇവന്റെ ഹാപ്പി ബര്‍ത്ത് ഡേ ആണെന്ന് പറഞ്ഞു.
ഏതു കുട്ടിയുടെ .. ആ കുട്ടി എഴുന്നേറ്റു നില്ക്ക്.
എന്താണ് കുട്ടിയുടെ പേര് ..
പാവപ്പെട്ടവന് .
നല്ല പേര് . ഹാപ്പി ബര്‍ത്ത് ഡേ പാവപ്പെട്ട കുട്ടി . നാളെ ക്ലാസ്സില്‍ കേക്ക് കൊണ്ടുവരണം കേട്ടോ .
നാളത്തെ ദിവസത്തിന് ഒരു പ്രത്യേകത കൂടിയുണ്ട് . നാളെയാണ് ലോകം എമ്പാടും ഭൂമി ദിനമായി ആചരിക്കുന്നത് .
സാര്‍ .. ഭൂമിയുടെ ഹാപ്പി ബര്‍ത്ത് ഡേ നാളെയാണോ ?
അല്ല കുട്ടി .ഭൂമിയുടെ ജന്മ ദിനമായതുകൊണ്ടല്ല.ഭൂമിയുടെ പരിസ്ഥിതിയെ കുറിച്ച് ജനങ്ങളെ ബോധവന്മാരാക്കുവാന് എല്ലാ വര്‍ഷവും ഏപ്രില്‍ മാസം 22ഭൂമി ദിനമായി ആഘോഷിക്കുന്നു . അമേരിക്കന്‍ സെനറ്റര്‍ ആയിരുന്ന Gaylord Nelson 1970 ഏപ്രില്‍ മാസം തുടങ്ങിയതാണ് ഇത് . പിന്നീട് ഇപ്പോള്‍ ലോകം മുഴുവന്‍ ഈ ദിനം പരിസ്ഥിതി സംരക്ഷണ ദിനമായി ആചരിക്കുന്നു .
ഈ വിഷയത്തില്‍ വാദങ്ങളും പ്രതിവാദങ്ങളും നടക്കുന്നെങ്കിലും ഞാന്‍ ആ ഭാഗത്തേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നില്ല . നമുക്ക് നമുടെ കോളേജിന്റെ കാര്യം മാത്രം നോക്കാം . അല്ലേ കുട്ടികളെ .
അപ്പോള്‍ ഞാന്‍ പറഞ്ഞ് വന്നത് . നാളെ നമ്മളും ഭൂമി ദിനമായി ആചരിക്കുന്നു . ഈ കോളേജില്‍ ഒരു ഡ്രസ്സ് കോഡ് ഇല്ലെങ്കിലും നാളെ ക്ലാസ്സില്‍ എല്ലാവരും പച്ചയോ , നീലയോ ഡ്രസ്സ് ഇട്ടുകൊണ്ട് വരണം . നമ്മള് ഒരുമിച്ച് ഈ കോളേജിന് ചുറ്റും നാളെ 101 മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്നു . കൂടാതെ ഇതിനെക്കുറിച്ചുള്ള ക്ലാസ്സുകളും ,ചര്‍ച്ചകളും നാളെ ഉണ്ടായിരിക്കുന്നതാണ് .
അപ്പോള്‍ കുട്ടികള്‍ ആരും മറന്നു പോകരുത് .
നമ്മുടെ ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ചുമതല .
ഇനി ക്ലാസുകള്‍ നടക്കട്ടെ .
10 comments:
ക്ലാസ്സില്‍ ഞാന്‍ തന്നെ ആദ്യം ഹാജര്‍!
അപ്പ സാറേ, എര്‍ത്ത് ഡേ ആയിട്ട് നമുക്ക് ഈ കാമ്പസ് ഒന്ന് വൃത്തിയാക്കിയാലോ? ദാ, ആ പകലണ്ണന്റെ കാന്റീനു പുറകില്‍ നിറച്ചും കുപ്പികളും മറ്റും വലിച്ചെറിഞ്ഞിരിക്കുന്നു. അണ്ണനാ ഭാഗമൊന്നും വൃത്തിയാക്കാറില്ല.
സാറെ, ആചാര്യന് സൂറെനെ എര്ത്തടിക്കണു..
അയ്യേ, രാമചന്ദ്രനു കിക്ക് വിട്ടിട്ടീല്ലാ...എന്താണിപ്പറേന്നത്..ഞാനീ വഴി വന്നിട്ടേയില്ല..നേരം വെളുത്തപ്പോള്‍ മടലും റബര്പ്പന്തുമായി ഇറങ്ങിയതാ...
എസ്സാര്‍...
എര്‍ത്ത് ഡേ സിന്ദാബാദ്.
വെട്ടിക്കാടാ, എര്‍ത്ത് വച്ച് വച്ച് ഫ്യൂസടിച്ചു പോകരുത്.
അന്നാളൊരു ദിവസം ലൈറ്റ് കെടുത്തി ഒരു ദിനം ആച്ചരിചില്ലേ? അത് പോലെ ലൈറ്റ് കെടുത്തിയുള്ള പരിപാടി വല്ലതും നടക്ക്വോ സാറേ?
എർത്ത് ഡേ....ഇങ്ങനത്തെ ‘ഡേ’കൾ ഇനീം വരട്ടെ.കുഴപ്പമില്ല.
കാന്റീനില്‍ എന്നും എര്‍ത്ത് ഡേ തന്നെ.. കണ്ടു കണ്ടു മടുത്തു.. ഇതിനൊരു പരിഹാരം ഉണ്ടായേ പറ്റൂ.. !
:)
ആ 101 മരങ്ങള്‍ക്ക് പകരം കാന്റീന്റെ പുറകില്‍ കുറച്ചു കഞ്ചാവു തൈകള്‍ വെക്കുന്നതല്ലേ നല്ലത് കാപ്പൂ.. എല്ലാര്ക്കും സന്തോഷമാകും..
കോളേജില്‍ എര്‍ത്ത് ഡേ ക്ലാസുണ്ടെന്ന് കണ്ട് ഓടി വന്നതാ.
ഞാന്‍ വല്ലാതെ തെറ്റിദ്ധരിച്ചുപോയി.
സൂറേനെ ആരും എര്ത്തരുത്.
ഓടെ ബാപ്പ ഓളെ നമ്മക്ക് നെക്കാഹ് കഴിപ്പിച്ചു തരാന്ന് പള്ളി വച്ച് പറിഞ്ഞിട്ടുള്ളതാ.
അങ്ങേര് മയ്യത്തായെങ്കിലും നമ്മക്ക് ഓളെ മയ്യത്താവുന്നത് വരെ മറക്കാന്‍ പറ്റില്ല.
കുഞ്ഞീവി ഇപ്പോള്‍ തിരക്കിലാണ്, സൂറാന്റെ കാര്യത്തിനാണെങ്കില്‍ അല്‍പ്പം കഴിഞ്ഞു വിളിക്കുക!
ഹലോ.... സൂറയാണോ..? അന്റെ ഉമ്മചിണ്ടോ...? ഇല്ലങ്കില്‍ ഒരു എര്‍ത്ത് തരാരുരുന്നു.!!! എര്‍ത്ത് തരുന്നത് നല്ലതാണന്ന് കാപ്പിലാന് സാറു പറഞ്ഞു .
Post a Comment