കനലിന്റെ കവിത നന്നായിരിക്കുന്നു . അക്ഷരങ്ങള്‍ കോരിയിട്ടതിനു ശേക്ഷം ഒരു വൃത്തം വരയ്ക്കാമായിരുന്നു .അങ്ങനെയെങ്കില്‍ വൃത്തത്തിന് പുറത്തു പോകാതെ ഇരുന്നെനെ :)
കോറല്‍ ഡ്രോ ഉപയോഗിച്ചെഴുതിയിരുന്നെങ്കില് എല്ലാ വരികളും വൃത്തത്തില്‍ തന്നെ എഴുതാമായിരുന്നു.
ഇന്നാ പിടിച്ചോ എന്റെ കവിത.
കവിതയുടെ പേരാണ് : മാനിഷാദ (കടമ്മേടിച്ചത്). വൃത്തം: കണ്ടു പിടിക്കുന്നവര്‍ക്ക് അഞ്ചു പൊറോട്ട. പ്രാസം: കണ്ടു പിടിക്കുന്നവര്‍ക്ക് മത്തി ഉലര്‍ത്തിയത് അഡീഷണല്‍.
വൃത്തമറിയാതെ പ്രാസമറിയാതെ ചെയ്തുപോയ് കൊലചെയ്തുപോയ് പല പല കൊലകള്‍ ചെയ്തുപോയ് നീ എന്‍ പാപം പൊറുക്കൂ ഗവിതെ ഈ ബ്ലോഗിടങ്ങളില്‍ പ്രാണനായ് പിടയ്ക്കുന്ന ഗവിതകളനേകം നിത്യവും കണ്ടു രസിപ്പേന്‍ കണ്ണുകള്‍ ഗവിതകളെഴുതാത്തോരീ പാവങ്ങളാം അനിലിനെ,കനലിനെപ്പോലും ഗവിയായ് മാറ്റും ഗവിതെ നിനക്കെന്‍ പ്രണാമം
വൃത്തത്തില്‍ കവിതയെഴുതാന്‍ കോറല്‍ ഡ്രോ തപ്പിയപ്പോള്‍ കിട്ടിയത് ഫോട്ടോഷോപ്പ്... എന്തുചെയ്യണമെന്നറിയാതെ ഒരു ഫോട്ടോ എടുത്ത് ഷോപ്പില്‍ കൊടുത്തു. പ്രിന്റ് കിട്ടുമ്പോളറിയാം വന്നത് വൃത്തത്തിലായോയെന്ന്.
15 comments:
എഴുതിയിട്ട് വൃത്തം വരച്ചാൽ മതിയായിരുന്നു.
കനലിന്റെ കവിത നന്നായിരിക്കുന്നു . അക്ഷരങ്ങള്‍ കോരിയിട്ടതിനു ശേക്ഷം ഒരു വൃത്തം വരയ്ക്കാമായിരുന്നു .അങ്ങനെയെങ്കില്‍ വൃത്തത്തിന് പുറത്തു പോകാതെ ഇരുന്നെനെ :)
വ്യത്തത്തില്‍ എഴുതണമെന്നല്ലേ?
അപ്പോള്‍ എഴുതിയിട്ട് വ്യത്തമിട്ടാല് അത് അനുസരണക്കേടാവില്ലേ പ്രിയരേ?
എഴുതിയിട്ട് വട്ടമിട്ടാലും
വട്ടമിട്ടിട്ട് എഴുതിയാലും
എഴുത്തിലെ വട്ടമാണ്
എല്ലാര്ക്കും വട്ടമാകുന്നത്.
:)....
കോറല്‍ ഡ്രോ ഉപയോഗിച്ചെഴുതിയിരുന്നെങ്കില് എല്ലാ വരികളും വൃത്തത്തില്‍ തന്നെ എഴുതാമായിരുന്നു.
ഇന്നാ പിടിച്ചോ എന്റെ കവിത.
കവിതയുടെ പേരാണ് : മാനിഷാദ (കടമ്മേടിച്ചത്).
വൃത്തം: കണ്ടു പിടിക്കുന്നവര്‍ക്ക് അഞ്ചു പൊറോട്ട.
പ്രാസം: കണ്ടു പിടിക്കുന്നവര്‍ക്ക് മത്തി ഉലര്‍ത്തിയത് അഡീഷണല്‍.
ഇന്നാ പിടിച്ചോ.....
വൃത്തമില്ലാതൊരു ഗവിത കുറിച്ചേന്‍,
വൃത്തിയില്ലാത്തൊരെന് കൈപ്പടയില്‍.
മര്ത്ത്യനാമെന്നുടെ കൈപ്പണികള്‍
ആവുമോ യന്ത്രപ്പണിക്കു തുല്യം?
മൃതമായ്പ്പൊഴിഞ്ഞൊത്തിരി വാക്കുകള്‍
മൃഗയാ വിനോദമതിന് പരിണതിയില്‍
അരുത് നായാട്ട് , വാക്കുകള്‍ തന് ഭൂമിയിങ്കല്‍
അരുത് കനലേ , കൊല്ലാതെന് ഗവിതകളെ.
വൃത്തമറിയാതെ പ്രാസമറിയാതെ
ചെയ്തുപോയ് കൊലചെയ്തുപോയ്
പല പല കൊലകള്‍ ചെയ്തുപോയ്
നീ എന്‍ പാപം പൊറുക്കൂ ഗവിതെ
ഈ ബ്ലോഗിടങ്ങളില്‍ പ്രാണനായ്
പിടയ്ക്കുന്ന ഗവിതകളനേകം
നിത്യവും കണ്ടു രസിപ്പേന്‍ കണ്ണുകള്‍
ഗവിതകളെഴുതാത്തോരീ പാവങ്ങളാം
അനിലിനെ,കനലിനെപ്പോലും
ഗവിയായ് മാറ്റും ഗവിതെ
നിനക്കെന്‍ പ്രണാമം
കൂയ് കൂയ്..
ആര്‍ക്കും വരാം എപ്പോഴും വരാം, ഗവിത എഴുതാം.
കോളേജ് നീണാള്‍ വാഴ്കെ ...
സോറി മാശ് നീണാള്‍ വാഴ്കെ....
വൃത്തത്തില്‍ കവിതയെഴുതാന്‍
കോറല്‍ ഡ്രോ തപ്പിയപ്പോള്‍
കിട്ടിയത് ഫോട്ടോഷോപ്പ്...
എന്തുചെയ്യണമെന്നറിയാതെ
ഒരു ഫോട്ടോ എടുത്ത്
ഷോപ്പില്‍ കൊടുത്തു.
പ്രിന്റ് കിട്ടുമ്പോളറിയാം
വന്നത് വൃത്തത്തിലായോയെന്ന്.
കനല് കലക്കി..
അനിലേ നീളത്തിലൊരു കൈ കൊട് ... !!
ഏതായാലും കാപ്പുവിന്റെ കവിത ക്ലാസ്സിനു പ്രയോജനം ഉണ്ട്..
മുള്ളാന്‍ പോയപ്പോള്‍ ഞാനോര്‍ത്തു
കുടിച്ച വെള്ളമെല്ലാം വൃഥാവിലായി
എന്റെയീജന്മം ഇനിയും വെള്ളം കുടിക്കിലാ
ഇല്ല മുള്ളാന്‍ മാത്രമായ് വെള്ളം കുടിക്കല്‍....
ഈ (ഗ)കവിതയെ ആരെങ്കിലും ഒരു വൃത്തം വരച്ച് അതിനകത്താക്കി താ....
കോറല്‍ ഡ്രോയോ പോട്ടോ സോപ്പോ എന്തേലും ഉപയോഗിച്ചോ..പക്ഷെ വൃത്തത്തിലാവണം എന്നേ ഉള്ളൂ...
വൃത്തത്തിലുള്ള ഗവിത കണ്ടു ഞാന്‍..
വൃത്തത്തിലായിപ്പോയി..
എങ്ങനെയൊണ്ട് എന്റെ ഗവിത!!
istaayi ethayalum vritham manassilavukayum cheythu
istaayi ethayalum vritham manassilavukayum cheythu
വൃത്തമുള്ളൊരു
വൃത്ത ഗവിത
വൃത്തിയില്‍
വൃഥാ കുറിക്കാന്‍
വൃഥാ ഒരു മോഹം
വൃഥാ എന്നറിഞ്ഞിട്ടും!
ഇനി പറയൂ! ഈ ഗവിതയില്‍ "വൃ" ഉണ്ടോ? വൃത്തമുണ്ടോ? വൃകോദരനുണ്ടോ? നിങ്ങളെന്നെ ഒരു വിഷമ വൃത്തത്തിലാക്കി!
ഇത് വൃത്തത്തില്‍ പുറത്ത് പോയ വരികള്‍ ഉണ്ട്. അതുകൊണ്ട് വരിയുടക്കണം. എന്നാലേ കവിതയാകൂ.
കൃത്യമായി വൃത്തത്തിനകത്ത് നിന്നാലേ അണ്ണന്മാര് സമ്മതിച്ചു തരികയുള്ളു.
Post a Comment