Apr 25, 2009

നോണ്‍ ഡിറ്റൈല്‍ഡ് ക്ലാസ്സ്



"ഞാന്‍ പ്രയാന്‍ ടീച്ചര്‍‍. നിങ്ങള്‍ക്ക് കഥ പറഞ്ഞുതരലാണെന്റെ ജോലി. അതായത് നിങ്ങളുടെ നോണ്‍ ഡിറ്റൈല്‍ഡ് ക്ലാസ്സ് ഞാനാണെടുക്കുന്നത്.ഈ വര്‍ഷം നമുക്ക് പഠിക്കാനുള്ളത് വൈക്കം മുഹമ്മദ് ബഷീറിന്റെമുച്ചീട്ടു കളിക്കാരന്റെ മകള്‍ എന്ന പുസ്തകമാണ്.ബഷീറിനെപ്പറ്റി കേട്ടിട്ടുണ്ടൊ?""കേക്കാണ്ടെ പിന്നെ..."മ്മാളെ കോഴിക്കോട്ടെ ബേപ്പൂരല്ലെ ഓരെ വീട്....ഫാബിത്താനെ ഇന്നാളൂംകൂടിഒരു കല്യാണത്തിന് കണ്ടിന്".നാസ്.
അതെ
.പക്ഷെ അദ്ദേഹം ജനിച്ചത് ആയിരത്തിതൊള്ളായിരത്തി എട്ട് ജനുവരി പത്തൊന്‍പതിന് വൈക്കം താലൂക്കിലാണ്.ഇന്ത്യന്‍ നഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായികോഴിക്കോട്ടു നടന്ന ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത് മര്‍ദ്ദ്നത്തിനിരയാവുകയും ജയിലില്‍ പോവുകയും ചെയ്തു.പത്തു വര്‍ഷത്തോളം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു.പിന്നീട് ആഫ്റിക്ക അറേബിയ തുടങ്ങിയ സ്ഥലങ്ങളിലും.ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്ന്! തുടങ്ങിയ കൃതികള്‍ ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളീലും തര്‍ജ്ജമ ചെയ്തിട്ടുണ്ട്.കൂടാതെ പതിനാറ് കഥകളുടെ ഒരു സമാഹാരംഓറിയന്റ് ലോങ്മാന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.മഹാനായ ഈ എഴുത്തുകാരനെ ഇന്ത്യാഗവണ്‍മെന്റ് പദ്മശ്രീ നല്‍കി ആദരിച്ചു.ആയിരത്തി തൊള്ളായിരത്തിതൊണ്ണൂറ്റിനാല് ജൂലൈ അഞ്ചിന് അദ്ദേഹം നിര്യാതനായി.അദ്ദേഹത്തിന്റെ കൃതികളെ പറ്റി ചില വിമര്‍ശനങ്ങള്‍ അടുത്തകാലത്ത് വന്നിരുന്നെങ്കിലും അദ്ദേഹത്തിന്റെ കൃതികളിലെ അതിഭാവുകത്വംനമ്മെ വേറൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു.
* * * * * * *
ഇവിടെ ഞാന്‍ ഇന്നലെ നിര്‍ത്തിയിടത്തു വെച്ചാണ് തുടങ്ങാന്‍ പോകുന്നത്.നമ്മളിന്നലെ എവിടെയാണ് പറഞ്ഞു നിര്‍ത്തിയത്....വാഴക്കോടന്‍ പറയു....
'അത്പ്പൊ ആ ജനലിന്റടുത്ത്...
.'ടീച്ചര്‍ "എന്ത്"
"അത്പ്പൊന്നലെ സൂറനൊട് സംസാരിച്ചപ്പൊ റ്റീച്ചര്ന്നെ ജനലിന്റട്ത്ത് പറഞ്ഞ്നിറ്ത്തി."
"അതല്ല ...പാഠമെവിടെയാണ് നിറ്ത്തിയതെന്നാ ചോദിച്ചത്."വാഴക്കോടന്‍ തലചൊറിയുന്നു.
"ടീച്ചറെ ഇന്ന് മുച്ചീട്ട്കളീടെ ഭാഗം പഠിപ്പിക്കാമെന്നാ ടീച്ചറെ പറഞ്ഞത്."കനല്‍ ചാടിയെഴുന്നെറ്റു പറയുന്നു.
ചാണക്യന്‍
എഴുന്നേറ്റ്... "ഇന്നന്നെ പഠിപ്പിച്ച് തീര്‍ക്ക്വൊ ടിച്ചറെ....വൈന്നേരം പകലണ്ണന്റെ കാന്റീനിന് മുന്നിലൊന്നു കളിച്ച്നോക്കാനാ...."
ടീച്ചര്‍
വടിയെടുത്ത് മേശമേല്‍ അടിക്കുന്നു.കുട്ടികള്‍ നിശബ്ദരാകുന്നു.ആദ്യമായി കളിക്കാന്‍ വേണ്ടത് എല്ലാ തൊഴിലും പോലെ ശകലം തലച്ചോറും പിന്നെ കുറെ മൂലധനവുമെന്നാണ് എന്നാണ് ബഷീര്‍ പറഞ്ഞിരിക്കുന്നത്.അതുരണ്ടും നമ്മുടെ കഥാപാത്രമായ ഒറ്റക്കണ്ണന്‍ പോക്കര്‍ അവര്‍കള്‍ക്കുണ്ട്.പിന്നെയെന്തൊക്കെയാണ് വേണ്ടത്....ഒരു കുത്ത് പുതിയചീട്ട്.
"ഇത് മത്യോ ടീച്ചറെ"ബോണ്‍സ് ഒരുകെട്ട് ചീട്ടെടുത്ത്കാട്ടുന്നു. "ബോണ്‍സിരിക്കവിടെ".
നല്ലനിലവാരം
പുലര്‍ത്തുന്ന ദിനപത്രത്തിന്റെ മുഷിയാത്ത ഒരു പഴയലക്കം.നാലു വൃത്തിയുള്ള കല്ലുകള്‍.
"അതെന്തിനാ ടീച്ചറെ ചീട്ട് കളിക്കാന്‍ കല്ല്? പോലീസ് വരുമ്പൊ എറിയാനാ..?"
"രഘുനാഥെ തോക്കിന്റുള്ളിക്കേറി വെടിവെച്ചാ മേടിക്കും. "
നാലുകല്ലുകളും കടലാസ് നിവര്‍ത്തിയിട്ട് അതിന്റെ നാലു മൂലയിലും വെക്കുക.ഈ മുന്‍കരുതല്‍ കടലാസ് പറന്നു പോകാതിരിക്കാനാണ്.അടുത്തത് ആ പുതിയ കുത്ത് ചീട്ടില്‍നിന്ന് മൂന്നു ചീട്ടുകള്‍
"ടീച്ചറെ പഴേ ചീട്ട് പറ്റില്ലേ?"ബോണ്‍സ് വീണ്ടും....
"സാരംല്ല...അളിയനോട് പറഞ്ഞിട്ട്ണ്ട് കുവൈറ്റിന്ന് കൊടുത്തയക്കാന്‍".വാഴക്കോടന്‍ ബോണ്‍സിനെ സമാധാനിപ്പിക്കുന്നു.

ടീച്ചര്‍
വടിയെടുത്ത് മേശമേല്‍ വീണ്ടും അടിക്കുന്നു.കുത്തില്‍ നിന്നും മൂന്നു ചീട്ടുകള്‍ എടുക്കുക.ഒരു രൂപച്ചീട്ടും രണ്ടു പുള്ളിച്ചീട്ടുകളും.ഒരുകയ്യില്‍ രണ്ടും മറ്റെക്കയ്യിലൊന്നുമായി വിരലുകള്‍കൊണ്ട് പിടിക്കുക. ബഹുജനങ്ങള്‍ക്ക് കാണത്തക്കവണ്ണം രൂപച്ചീട്ട് മുകളിലായിരിക്കണം.അടുത്തത് നമ്മുടെ സത്യസന്ധതയെ വെളിപ്പെടുത്തിക്കൊണ്ട് ലോകത്തോട് ഉശിരന്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയാണ്."ഹരീഷെ ആ ഭാഗമൊന്ന് വായിച്ചെ."
ഹരീഷ്
വായിക്കാന്‍ തുടങ്ങുമ്പോള്‍ആചാര്യന്‍ വാതില്‍ക്കല്‍ ആകെ മൈദയില്‍കുളിച്ച്.
"എച്ച്യുസ് മീ ടീച്ചര്‍.."
"ആചാര്യ ഇത്തിരി വൃത്തിയായിട്ടൊക്കെ വന്നൂടെ ക്ലാസ്സില്‍..."
"പൊറാട്ട അടിച്ചു തീര്‍ന്നതിപ്പഴാ...."
"ടീച്ചറെ ‍ആചാര്യനടിക്കുന്ന പൊറാട്ടയിലപ്പടി മുടിയാ"....ചാണക്യന്‍. .. ക്ലാസ്സിലാകെ ബഹളം.അതിനുമുകളില്‍ ടീച്ചറുടെ ശബ്ദം..."സൈലന്‍സ്...സൈലന്‍സ്...ഹരീഷ് വായിക്കു."
ഹരീഷ്
ഉറക്കെ വായിക്കാന്‍ തുടങ്ങുന്നു..
"ഹായ്...!വെച്ചൊ രാജാവെച്ചോ....ഒന്നുവെച്ചാ രണ്ട്....രണ്ട് വെച്ചാ നാല്...രൂപത്തെവെച്ചാ നിങ്ങള്‍ക്ക്: പുള്ളിയെ വെച്ചാ ഞമ്മക്ക്...ഹായ്...."
വാതില്‍ക്കല്‍
ഉറക്കെതട്ട് കേള്‍ക്കുന്നു.കാപ്പിലാന്‍ പ്രിന്‍സിപ്പാള് പുകഞ്ഞ് നില്‍ക്കുന്നു.
"ഇതെന്താ ടിച്ചറെ ക്ലസ്സോ ഉത്സവപ്പറമ്പോ? ഒന്നുമില്ലെല് ഈ സ്ഥാപനത്തിന് ഒരന്തസ്സില്ലെ.അത് കളഞ്ഞ്..."അയ്യൊ സാര്‍... മുച്ചിട്ട് കളി" "അതു തന്നെയാണ് ചോദിച്ചത് ഈ സ്ഥാപനത്തിന് പറ്റിയ കളിയാണോ ഇത്.വല്ല ക്രിക്കറ്റൊ ഗോള്‍ഫോ അങ്ങനെ വല്ലതും പഠിപ്പിച്ചുകൂടെ..."
"അല്ല സാര്‍ ബഷീറിന്റെ"
"ഏതു ബഷീര്‍.. എന്തു ബഷീര്‍...അങ്ങനൊരാളും എനിക്ക് ഫീസ് തന്നിട്ടില്ല."
"സാര്‍ ഇത് നോണ്‍ ഡീഠൈഠല്ഡ് ക്ലാസ്സാണ്....വൈക്കം മുഹമ്മദ് ബഷീരിന്റെ മുച്ചീട്ട് കളിക്കാരന്റെ മകളാണ്പ്ഠിപ്പിക്കുന്നത്."
"അങ്ങനെ മനസ്സിലാവുന്ന ഭാഷയില്‍ പറയ്....ഇതൊരുമാതിരി.. നടക്കട്ടെ നടക്കട്ടെ..." ഹരീഷിനോട് "ഒച്ച കുറച്ച് വായിച്ചാമതി. ഈ സ്ഥാപനത്തിനൊരു അന്തസ്സൊക്കെയില്ലെ..."
ഹരീഷ്
പതുക്കെ വായിക്കുന്നു."നോക്കി വെച്ചോ. മായമില്ല മന്ത്രമില്ല ! വെച്ചോ രാജാ വെച്ചോ. ആരിക്കും വെക്കാം. നോക്കി വെച്ചൊ!"

ടീച്ചര്‍
..'ഇതു പറഞ്ഞിട്ട് ശുര്‍ര്‍റെന്ന് ചീട്ടുകള്‍ മുഴുവനും കടലാസില്‍ കമഴ്ത്തിയിടുക.ആദ്യം താഴെ വീഴുന്നത് രൂപച്ചീട്ടാവാം,പുള്ളിച്ചീട്ടാവാം.എന്തായാലും അതെല്ലാം ശ്രദ്ധിക്കേണ്ടത് വിപ്ലവവീര്യമുള്ള ബഹുജനങ്ങളുടെ കടമയാണ്.ബഹുജനങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യും.....
'കനല്‍ ഇടക്ക് കയറി"അതു ഞമ്മളേറ്റ്...പണ്ടേ ഞ്മ്മക്ക് അത് കൊറച്ച് കൂടുതലാ..."
ടിച്ചര്‍
' മതി..മതി..എങ്ങിനെയായാലും ഒന്നു വെച്ചാല്‍ രണ്ടു കിട്ടാന്‍ ആഗ്രഹമില്ലാത്ത ബഹുജനങ്ങളുണ്ടോ?...അവര്‍ കാശുവെക്കും; അണവെക്കും;രൂപാവെക്കും....അഞ്ചിന്റെയും പത്തിന്റെയും നോട്ടുകള്‍ വെക്കുന്ന ബഹുജനങ്ങളുണ്ട്.....എന്നാല്‍ ചീട്ടുമലര്‍ത്തുമ്പോള്‍,ഹാ കഷ്ടം ബഹുജനങ്ങള്‍ പണം വെച്ചിരിക്കുന്നത് പുള്ളിച്ചീട്ടിലാണ്.
"ആ പണം മുഴ്വോനെ ഒറ്റക്കണ്ണന്‍ പോക്കറ്ക്ക് എടുക്കാമ്പാട്വോ ടീച്ചറെ"..ബോണ്‍സ്.
'അതെ ....ആ പണം മുഴുവനും ഒറ്റക്കണ്ണന്‍ പോക്കറുടേതാണ്.'
ചണക്യന്റെ
കണ്ണ് വിടര്‍ന്നു വരുന്നു."ഇന്നത്തെ ക്ലസ്സ് ഉഷാറ് ടീച്ചറെ...വൈന്നേരം എല്ലാരും പകലണ്ണന്റെ കാന്റീനിന് മുമ്പില് വരണം ...ഒന്നു വെച്ചാ രണ്ട്...രണ്ട് വെച്ചാ നാല്....."
"എനിക്കിന്നൊന്നും തലേക്കേറീല്ല..."വാഴക്കോടന്‍ തല ചൊറിയുന്നു.
"അതു നീയാ സൂറേനെ നോക്കിയിരുന്നിട്ടാ... എത്ര പറഞ്ഞതാ ക്ലാസ്സെടുക്കുമ്പൊ ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍..."ബോണ്‍സ്...
"ടീച്ചറെ നാളെ ബാക്കി ക്ലാസ്സെടുക്ക്വൊ..... പോക്കറ്റടീക്കാരന്‍ മണ്ടന്‍ മൂത്താപ്പാന്റെ...അതാവുമ്പം ഇത്ര ബുദ്ധി വേണ്ടല്ല്....യേത്".......

25 comments:

പ്രയാണ്‍ said...

ആരും എന്നോട് ദേഷ്യം പിടിക്കല്ലെ.... എല്ലാം ഒരു തമാശക്കാണ്........

അനില്‍@ബ്ലോഗ് // anil said...

ഹള്ളോ !!
എന്താ സൂറാന്റെ ഒരു മൊഞ്ച്.
ചുമ്മാതല്ല പോക്കര്‍ വഴിയാധാരമായത്.

അപ്പ ചാണക്യാ,
ഞാന്‍ വച്ച് പത്തു പൈസ.

കാപ്പിലാന്‍ said...

ഞാനും വെച്ച്

പ്രയാണ്‍ said...

അള്ളോ.... ന്റെ സൂറാനെത്തിരി കടൂം മൊളകും ഉഴിഞ്ഞിടട്ടെ.....

കാപ്പിലാന്‍ said...

പുതിയ ടീച്ചറിനു ആശംസകള്‍ . ക്ലാസ് കുട്ടികള്‍ക്ക് ഇഷ്ടപ്പെടുമെന്ന് കരുതട്ടെ .

ജെയിംസ് ബ്രൈറ്റ് said...

ടീച്ചറെ..ഈ നാസ് ആ ബഷീറിക്കാന്റെ കൊച്ചുമോളാന്ന് ആ ബായക്കോടന്‍ പറേന്ന്..അതു ശരിയാ..?

അനുജി, കുരീപ്പള്ളി. said...

"അണ്ണാ, എന്റേല്‍ ഒരു രൂപയേ ഉള്ളൂ....എന്നേങ്കൂ ടെ കളിപ്പിക്കുവോ........"

'ഡും,, പാത്തുമ്മാടെ ആട് പെറ്റു....' എന്ന് പറഞ്ഞ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനെ ബ്ലോഗ്ഗേര്‍സ് കോളജിലൂടെ ഓര്‍മ്മിപ്പിച്ച പ്രയാന്‍ ടീച്ചര്‍ക്ക്,സരസ്സമായ ക്ലാസ് ക്ലാസ്സിന്റെ ബാക്കി ഉടടനെ ഉണ്ടാവും എന്നേ പ്രതീക്ഷയോടെ......

വാഴക്കോടന്‍ ‍// vazhakodan said...

ആ നാസ് ആ ബഷീറിക്കാന്റെ കൊച്ചുമോളാണ് എന്ന് എനിക്കും ഇത്തിരി സംശയം ഇല്ലാതില്ല. ബസീറിന്റെ കാര്യം പറഞ്ഞപ്പോള്‍ കോയിക്കോട് എന്ന് ആദ്യം ഉത്തരം കൊടുത്തത് നാസല്ലേ? എന്തായാലും സൂറാന്റെ എരുത്തു നാസ് ഇരിക്കുമ്പോ പെട്രോമാക്സിന്റെ അടുത്ത് മെഴുകുതിരി കത്തിച്ചു വെച്ച പോലെന്ന് പറഞ്ഞത് എന്തായാലും ഞാനല്ല എന്റെ പൊന്നെ! ആ കാപ്പിലാനാണോ എന്നൊരു സംശയമുണ്ട്‌!
ക്ലാസ് കലക്കീ ടീച്ചറെ, തലയില്‍ പേന്‍ ചൊറിയാനൊക്കെ ക്ലാസ്സില്‍ അനുവദിക്കണം കേട്ടോ. അല്ലാതെ മനസ്സിലാവാണ്ട് തല ചൊറിഞ്ഞതല്ല ടീച്ചറെ!

പ്രയാണ്‍ said...

കുട്ട്യോള്ക്കൊക്കെ ക്ലാസ്സ് പെര്ത്ത് പിടിച്ചല്ലെ...നന്നായി
ഇനി കാപ്പിലാന്‍ പ്രിന്‍സി പൊറത്താക്കൂലാലൊ.
നാസെ ചോദ്യം നാസിനോടാണേ....
വാഴക്കോടാ അന്നോട് എപ്പം പറഞ്ഞതാ സൂറാന്റടുത്ത് കളിക്കണ്ടാന്ന്....ഇനിപ്പം പേന് പോവനെന്താ ചെയ്യാ.... എല്ലാ ക്ലസ്സിലും ഇരുന്ന് ചൊറിഞ്ഞൊ.

നാസ് said...

ടീച്ചറേ, ഇനിയിപ്പോ ഞമ്മലായിട്ടെന്തിനാ കൊറക്കനെ.... കെടക്കട്ടെ ആ ലേബല്‍.. ഞാന്‍ ഇത് വരെ ആരോടും പറയാത്ത രഹസ്യായിരുന്നു... ഇങ്ങളെങ്ങേനെ കണ്ടു പിടിച്ച്...

വാഴക്കൊടാന് ഒരു പേന്‍ ചികിത്സ.... വീട്ടില്‍ പോയി രണ്ടു സ്പൂണ്‍ മുളക് പൊടി മല്ലിപ്പൊടി പിന്നെ ഉറുമ്പ് പൊടി... ഇവ മൂന്നും സമാസമം ചേര്‍ത്ത് അമ്മിക്കല്ലില്‍ ( മിക്സി ഉപയോഗിക്കരുത്) അരച്ചെടുക്കുക... അരക്കുന്ന സമയം ഇതിലേക്ക് നാല് സ്പൂണ്ണ്‍ മണ്ണെണ്ണ കൊറേശ്ശേ തൂവി ഒഴിക്കുക..... ഇപ്പൊ അതൊരു കൊഴമ്പു പരുവത്തിലാക്കും... ഈ കൊഴമ്പ് രാത്ര് ഉറങ്ങാന്‍ കെടക്കനതിനു അഞ്ചു മിനിറ്റ് മുന്നേ തലയില്‍ നന്നായി തേച്ച് പിടിപ്പിക്കുക.... നേരം വെളുക്കുമ്പോഴേക്കും തല അല്ല പെന്‍ പമ്പ കടക്കും...

പ്രയാണ്‍ said...

മ്മളും കോഴിക്കോട്ട് കൊറച്ചു കാലം ചെത്തി നടന്നതല്ലെ നാസെ...ഇത്തിരിപോന്ന ഈ വെവരം
ഞമ്മക്ക് പറഞ്ഞുതരാന്‍ എത്രോരം പേരാ അവിടെ.....വാഴക്കോടന് കൊടുത്ത മരുന്ന് കലക്കി...
ഇനി കുറച്ചു കാലത്തേക്ക് തലേന്റെ അല്ല പേനിന്റെ ശല്യണ്ടാവില്ല.

വാഴക്കോടന്‍ ‍// vazhakodan said...

ആഹാ ഈ നാസ് ഡോക്ടര്‍ ആള് കൊള്ളാലോ! നല്ല അസ്സല് പന്നിപ്പടക്കത്തിന്റെ കൂട്ടല്ലേ എന്റെ തലയില്‍ പരീക്ഷിക്കാന്‍ പറഞ്ഞത്. ഭാഗ്യം തീയിന്റെ അടുത്തൊന്നും പോകാഞ്ഞത്‌. നാസ്സേ ആ കാപ്പിലാന്‍ ഏതാണ്ടൊക്കെ പറഞ്ഞതിന് ഇജ്ജ്‌ ഞമ്മക്കിട്ടു കുല്‍ക്കൂസും വെള്ളം കേറ്റിതാ അല്ലെ? ന്റെ സൂറാന്റെ തേട്ടം!അല്ലെങ്കി ഈ ബായക്കൊടന്‍ കഞ്ഞി കുടിക്കാന്‍ തലയില്ലാണ്ട് ഇടങ്ങേരായേനെ! ന്റെ നാസ്സേ ഇജ്ജൊരു മൊഞ്ജത്തി ലാക്കിട്ടരു തന്നെ. ഇന്നാലും ഇക്കെന്റെ സൂറാനെ മറക്കാന്‍ പട്ട്വൊ?
ടീച്ചറെ...അടുത്ത ക്ലാസ്സില് ഞമ്മള് ഈ പന്നിപ്പടക്കവുമായി വരുന്നുണ്ട്!

Rare Rose said...

പ്രയാണ്‍ ടീച്ചറേ..,ക്ലാസ്സിഷ്ടായീ ട്ടോ..ബാക്കി ക്ലാസ്സ് വേഗം എടുക്കണേ....മുച്ചീട്ടുകാരന്റെ മോള്‍ടെ കഥ കേള്‍ക്കാന്‍ മുന്നില്‍ തന്നെ ഞാനുമുണ്ടു..:)

Unknown said...

ക്ലാസ്സ് അസ്സലായി !!

ഈ കോളേജില്‍ ഒരു സീറ്റുകിട്ടാന് എന്താണൊരു മാര്‍ഗം, എന്നെയും കൂട്ട്വോ!?

Typist | എഴുത്തുകാരി said...

ഈ ടീച്ചറുടെ ക്ലാസ്സില്‍ ഞാന്‍ എന്നും വരും.നല്ല ടീച്ചര്‍.

പ്രയാണ്‍ said...

എന്തൊരു സ്നേഹള്ള കുട്ട്യോളാണ് ....നിക്ക് സന്തോഷം കൊണ്ട് സങ്കടം വരുന്നു...

ബോണ്‍സ് said...

ടീച്ചറെ..അപ്പൊ ഞാന്‍ കൊണ്ടുവന്ന ചീട്ടു പറ്റില്ലാലെ? എന്നാല്‍ മൈ ഡിയര്‍ ഗ്ലാസ്മെട്സ് നമുക്ക് വൈകിട്ട് കാന്റീന്റെ പിന്നിലെ മേശയില്‍ ഇത് നിരത്താം...എന്തെ?

ഹരീഷ് തൊടുപുഴ said...

ഹൈയ്!!

ബെയ് രാജാ ബെയ്; ഒന്നു ബെച്ചാ റണ്ട് രണ്ടു ബെച്ചാ ഒന്ന്..

ബെയ് രാജാ ബെയ്!!

പ്രയാണ്‍ said...

അപ്പൊ ബോണ്‍സെ വൈന്നേരം കാന്റീനില് കാണാം.....ഞാനും വരണണ്ട്... പ്രൊഫൈല് മാറ്റീറ്റ്..
ഹരീഷെ മനപ്പാഠം പഠിക്കാണോ.... നല്ല കുട്ടിട്ടൊ..

ഞാന്‍ ആചാര്യന്‍ said...

ഹമ്മേ, ന്നല്ലേത് വായിക്കാന്‍ കഴിഞ്ഞുള്ളൂന്ന്

ഞാന്‍ ആചാര്യന്‍ said...

ഹരീഷെ പഴേ പടാരുന്നില്ലേ നല്ലത്, ഇത് കണ്ടിട്ട് പേടി

ചാണക്യന്‍ said...

പിന്നെ പിന്നെ ഈ ടീച്ചറ് പഠിപ്പിച്ചതു മുയുവന്‍ പൊട്ട തെറ്റാ...
ഹയ്യട അനിലേ പത്ത് പൈസേം കൊണ്ടാ മുച്ചീട്ട് പിടിക്കാന്‍ ഇറങ്ങിരിക്കണേ....
കാപ്പൂം വെച്ചോ എത്രാ പത്ത് പൈസയോ..
ഹിഹിഹിഹിഹിഹിഹിഹിഹിഹിഹി....
നല്ല കാര്യം..
നിങ്ങളൊക്കെ തലകുത്തി നിന്നാല്‍ കായ് പടത്തില്‍ വീഴൂല്ലാ..ദേണ്ടെ ചീട്ട് മലര്‍ത്തണതേ ഞമ്മളാ.....

പുള്ളിയും പടവും ഒക്കെ അവിടെ തന്നെ കാണും....പച്ചേങ്കിലേ കായ് നുമ്മളേ കൊണ്ടോവൂ....

സംശ്യണ്ടാ..എന്നാ ബക്കീന്‍...വയ് രാജ വയ്....

ടീച്ചറേ.....മുച്ചീട്ടിന്റെ ഗുട്ടന്‍സ് പഠിക്കണോ......ന്റെ കഞ്ഞീ പാറ്റയിടല്ലേ....:)

പ്രയാണ്‍ said...

ഈ വയസാംകാലത്ത് ഇനി മുച്ചീട്ടു കളി പഠിക്കാനൊന്നും ഞാനില്ലേ...പ്ഠിച്ച കളികളൊക്കെ പയറ്റാന്‍ വേണ്ട സമയം തെകെയൂല.......:)

ചോലയില്‍ said...

കളിയും ചിരിയുമായി സമയം പോയതറിഞ്ഞില്ലാട്ടോ.
ഈ ക്ലാസ്‌ അസ്സലായി..................

കനല്‍ said...

ഈ ടീച്ചറിന്റെ ക്ലാസ് ഞമ്മളിനി
കട്ട് ചെയ്യൂല.

സൂറാന് കൊടുക്കാന് നമ്മളിത്തിരി മുല്ലപ്പൂമാല കൊണ്ട്വന്നിട്ടുണ്ട്.

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍