2009 ഏപ്രില്‍ മാസത്തില്‍ പൊട്ടിപ്പുറപ്പെട്ട മറ്റൊരു പകര്‍ച്ചവ്യാധിയാണ് മെക്സിക്കന്‍ ഫ്ലു അഥവാ പന്നിപ്പനി .ഇന്ന് മുതല്‍ (30/04/2009) ലോകാരോഗ്യ സംഘടന ഇതിനെ influenza A(H1N1) എന്ന പേരില്‍ വിളിക്കുന്നു .മാര്‍ച്ചില്‍ മെക്സിക്കോയിലാണ് ഇത് പൊട്ടിപ്പുറപ്പെട്ടത് എങ്കിലും ഏപ്രില്‍ മാസത്തോട് കൂടി ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു .ഏപ്രില്‍ 28 ഓടു കൂടി അമേരിക്ക,സ്പെയിന് ,ലണ്ടന്‍ ,ന്യൂസ്ലാന്ഡ് ,ഇസ്രയേല്‍ എന്നീ ഭാഗങ്ങളിലേക്ക് പടര്‍ന്നു പിടിച്ചു .
അമേരിക്കയില്‍ ഞാന്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ഇപ്പോള്‍ ഈ പനി കാരണം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് .മറ്റു പല സ്ഥലങ്ങളിലും സ്കൂളുകള്‍ അവധിയായിരിക്കും .കൂടുതല്‍ പകരാതിരിക്കുവാന്‍ വേണ്ടിയാണ് ഇത്തരം മുന്‍ കരുതല്‍ .എന്നാല്‍ ലോകാരോഗ്യ സംഘടന പറയുന്നത് ഇതില്‍ വലിയതായി ഭയപ്പെടേണ്ടാ കാര്യം ഇല്ല എന്നാണ് .സാധാരണ ആന്റി വൈറല്‍ മരുന്നുകള്‍ കൊണ്ട് മാറും എന്നാണ് അവരുടെ പ്രസ്താവന . എങ്കിലും പള്ളികളിലും മറ്റും കുര്‍ബ്ബാന കൊടുക്കുന്നതും മറ്റും ഈ പനികൊണ്ട് നിര്‍ത്തി വെച്ചു.
പന്നിപ്പനി സാധാരണയായി മനുഷ്യരില്‍ കണ്ടു വരാത്ത ഒരു രോഗമാണ് .എന്നാല്‍ അതെ സമയം തന്നെ പന്നികളില്‍ ഈ രോഗം കൂടുതലായി കണ്ടു വരികയും ചെയ്യുന്നു .അമേരിക്കയിലെയും കാനഡയിലെയും പന്നി ഫര്മുകളില് ഇത്തരം രോഗം ബാധിച്ച പന്നികളെ കണ്ടെത്തിയിട്ടുണ്ട് .ഇത്തരം ഫര്മുകളില് ജോലി ചെയ്യുന്നവര്‍ക്ക് ചിലപ്പോള്‍ ഈ രോഗം പിടിപെടാന്‍ സാധ്യത ഉണ്ട് .മനുഷ്യരില്‍ പിടിപ്പെട്ടാല്‍ ഉണ്ടാകാവുന്ന രോഗ ലക്ഷണങ്ങള്‍ മുകളില്‍ കാണിച്ചിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ .
എന്നാല്‍ പുതിയതായി പുറപ്പെട്ട ഈ പന്നിപ്പനി പന്നികളില്‍ നിന്നല്ല പടര്‍ന്നിരിക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത് .ഇതിന്റെ ഉത്ഭവം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു . എന്തായാലും മെയ് ദിനമായും പന്നിപ്പനി മൂലവും നാളെയും മറ്റെന്നാളും ബ്ലോഗേര്‍സ് കോളേജിന് അവധിയായിരിക്കും എന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ട് . കോളേജിലെ ആചാര്യന് പനി പിടിച്ച് കിടപ്പാണ് എന്നറിയിച്ചിട്ടുണ്ട്. ആശ്രമത്തിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് വേണ്ട പരിചരണം കൊടുക്കണം .
വിവരങ്ങള്‍ക്ക് കടപ്പാട് വിക്കി - പുതിയ വിവരങ്ങള്‍ ഡോക്ടര്‍മാര്‍ തന്നു സഹായിക്കുമല്ലോ .
20 comments:
ഈ പെഷൽ ക്ലാസിന് കാപ്പൂന് ഒരു ക്ലാപ്പ്...
ഠേ... ഠേ.... ഠേ....
തേങ്ങ്യ അല്ല, കയ്യടിച്ച സത്തമാ കേട്ടത്..
അപ്പോള്‍ ഇനി കുറച്ചു നാളത്തേക്ക് പന്നിയിറച്ചി കഴിക്കണ്ടായെന്നു സാരം.
കാപ്പി ചേട്ടാ സൂക്ഷിച്ചോണേ..
പനിയൊക്കെ പെട്ടന്നു മാറട്ടേന്നു പ്രാര്‍ത്ഥിക്കുന്നു..
ബ്ലോഗേര്‍സ് കോളേജ് അടച്ച് പൂട്ടിക്കുവാനുള്ള ആഗോളതല പാരയാണോയിത്? അല്ലെങ്കില്‍ കോളേജ് തുറന്ന് പ്രവര്ത്തിച്ചതിനോടടുത്ത് സ്വൈന്‍ പനി, അയ്യോ പേര് മാറ്റി എച്ച്1എന്‍1, വരുമോ?
ഈ വൈറസ് ശാസ്ത്രീയമായി (genetic segments) പന്നി ഫ്ലൂവിനോട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് തെളിവുള്ളതായി പറയുന്നുണ്ടല്ലോ. പന്നി ബിസിനസ്സ് തകര്‍ക്കാന്‍ ആരെങ്കിലും ചെയ്തതായിരിക്കുമോ?
എന്തായാലും രണ്ട് ദിവസം അവധി കിട്ടി....
ദൈവമേ ഇനി പന്നിപ്പനിയെയും പേടിക്കണം..ഓരോരോ പുകിലുകളെ?
പൊറാടത്ത് മാഷേ റിട്ടയര്‍ ആയെന്നു കരുതി സര്‍വീസില്‍ ഇരിക്കുന്നവരെ മറക്കരുത് കേട്ടോ...ഒരു പാവം പട്ടാളം ഈ ബൂലോഗത്ത് ജീവിച്ചിരിക്കുന്നുണ്ട്.......... ഷിറ്റ്.. ഓര്‍മ്മയുണ്ടോ ഈ മുഖം?
....ആധികാരികമായ പോസ്റ്റിനു നന്ദി....
പകലണ്ണോ,
കാന്റീനിലെ പന്നിയിറച്ചിയൊക്കെ ഇനിയിപ്പോ എന്നാ ചെയ്യും?
ഈ ക്ലാസ്സ് കൊള്ളാം, കുറച്ചു വിവരം വച്ചു.
ഡോക്ടര്‍ കാനം ശങ്കരപ്പിള്ളയുടെ പോസ്റ്റ് ഇവിടെയുണ്ടല്ലോ.
ഇന്ന് ബയോളജി ക്ലാസില്‍ പന്നിപനിയെ പട്ടി ക്ലാസ്സ് എടുക്കാന്‍ ഞാന്‍ വരാനിരുന്നതാ..എന്തായാലും അന്നന്ന് പുതിയ അസുഖങ്ങള്‍ വരുന്നത് കൊണ്ട് ബയോളജി ക്ലാസ്സ് ഇനി തൊട്ടു അടിപൊളി ആയിരിക്കും എന്ന് പ്രതീക്ഷ!!
മാശെ, ആ ബ്ലാക്ക് ആന്റ് വൈറ്റ് പടം എന്താ, പകലന് പപ്പടം കാച്ചി വച്ചതാണോ?
;)
ഏതായാലും കോളേജിനവധിയായത് കഷ്ടം, ബോറടിയാകും.
എവന് പുലിയാണ് കെട്ടാ..
അനിലെ അത് പകലിന്റ് കാന്റീനിലെ വടേമ്മെള്ള ഫംഗസ്സാ....
നന്നായി...
ഇതെനിക്കൊരു പുതിയ അറിവാ ട്ടോ..
വന്നു വന്നു ഇപ്പൊ പന്നിപ്പനി..!
എന്റെ പ്രതിഛായ(അതൊരു പ്രത്യേക ചായയാ, ഈ ഏലക്കാ, ഗ്രാമ്പൂ ഒക്കെയിട്ട്..പ്രതികള്‍ക്ക് കുടിക്കാന്‍ കിട്ടുന്ന ചായേന്നും പറയാം) തകര്‍ക്കാന്‍ കാപ്പിലാന് കരുതിക്കൂട്ടിയെഴുതിയ പോസ്റ്റല്ലെ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു...പനി പിടിച്ചപ്പോള്‍ മുതല്‍ ബ്ലോഗ് ചെയ്ത് പനി മാറിയേ..(ഇത് ആശ്രമ ഡോക്ടര്‍മാരുടെ പരിശോദന പേടിച്ചാണെ, അവര്‍ ചിലപ്പോള്‍ തല തല്ലിപ്പൊളീച്ച്, വായ തുന്നിക്കെട്ടും..)
ഓഫ് ടോപിക: നല്ല ക്ലാസ് കാപ്പിലാന് മാഷെ, അപ്പൊ കോളജിനു അവധിയാണല്ലോല്ലെ?
രഘു സാറെ, കാണാന്ല്ലല്ലോ...
സുനാമീ, പേമാരീ, വെള്ളപ്പൊക്കം, പക്ഷിപ്പനീ, കുവൈറ്റ് അളിയന്,ഇപ്പൊ ഇതാ പന്നി പ്പനീം!
എന്റെ പടച്ചോനെ കാത്തോളനെ!
നന്ദി കാപ്പിലാന്
പന്നിപ്പനിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പകര്‍ന്ന് നല്‍കിയതിന്.
പന്നിയിറച്ചി കഴിക്കുന്നതു മൂലം പന്നിപ്പനി പിടിക്കുവൊന്നുമില്ല ഹരീഷ്.
From CDC FAQ:
http://www.cdc.gov/h1n1flu/swineflu_you.htm
Can I get H1N1 influenza from eating or preparing pork?
No. H1N1 influenza viruses are not spread by food. You cannot get H1N1 influenza from eating pork or pork products. Eating properly handled and cooked pork products is safe.
valarae upakarapradamaaya arivukal . thanks
valarae upakarapradamaaya arivukal . thanks
മനുഷ്യരുടെ ചീത്ത വിളികേട്ടുക്കേട്ടു ഇപ്പോള്‍ പന്നികളും പ്രതിഷേധിച്ചു തുടങ്ങി.
ലക്കും ലഗാനുമില്ലാതെ പന്നീനെ ചീത്തവിളിച്ചു നടന്നപ്പോള്‍ പന്നികള്‍ ഈ വിധം പ്രതികരിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിരുന്നോ.
ലോകം പോകുന്നത് മൂന്നോട്ടു തന്നെ; സംശയമില്ല!!!
Post a Comment