Apr 8, 2009

ഇന്നത്തെ ക്ലാസ്

Good morning everybody.. I am your new teacher.. first, I will introduce myself.. me, Dr. Naz farzeen, here deals with the topic regarding health and health related issues..




ടീച്ചറെ മനസ്സിലാവണില്ല... ഞങ്ങക്ക് ഈ ഇഗ്ലീഷൊന്നും അറിയൂല...ഇങ്ങള് ഞമ്മടെ മലയാളത്തില്‍ പറയെന്‍റെ ടീച്ചറെ...




ഓ കെ... ഓ കെ... ക്ലാസ് തുടങ്ങണതിനു മുന്നേ നമുക്കൊന്ന്‍ പരസ്പരം പരിചയപ്പെടാം... ആ മൂലയില്‍ ഇരുന്ന്‍ ഒറങ്ങ്ണ സുന്ദര കുട്ടന്‍ പേര് പറഞ്ഞു തുടങ്ങിക്കൊള്ളൂ...


അത്,,, ഞാന്‍... പിന്നെ.....




ഹൂം... എന്താ പേര് പറയൂ....


സുന്ദരന്‍




ശരിക്കൂള്ള പേര് പറയൂ...


തോന്ന്യാസി....




നെക്സ്റ്റ്...

തേങ്ങാ സോറി വാഴക്കോടന്‍..




ഓ ഗ്രേറ്റ്‌... നെക്സ്റ്റ്..


പാവപ്പെട്ടവന്‍




ഓ... കണ്ടാലും പറയും... വസ്ത്രോക്കെ പള പളാ മിന്നുണുണ്ടല്ലോ...

നെക്സ്റ്റ്... നെക്സ്റ്റ്... ഓ... അല്ലേല്‍ വേണ്ട... ഇനി വരും ദിവസങ്ങളില്‍ കൂടുതല്‍ പരിചയപ്പെടാം....


ഇന്ന് നമ്മള് പഠിക്കാന്‍ പോകുന്നത് ഒരു പുതിയ പാഠമാണ്...സൈലെന്‍സ് പ്ലീസ്.... പ്ലീസ് concentrate ഓണ്‍ ടോപ്പിക്ക്...


ഇപ്പൊ നമ്മുടെ നാട്ടില്‍ കൂടുതല്‍ കണ്ടു വരുന്ന ഒരു അസുഖമാണ് ചിക്കന്‍ പോക്സ്...
പുറകില്‍ ഇരുന്ന സുന്ദരിക്കുട്ടികളുടെ വായ നോക്കുന്ന ആ സുന്ദരന്‍റെ പേരൊന്നു പറഞ്ഞെ?


വാഴ അല്ല തേങ്ങാ അല്ല വാഴക്കോടന്‍...



ആ ... എന്ത് തേങ്ങയായാലും ശരി...ക്ലാസില്‍ ശ്രദ്ധിക്കെന്‍റെ കുട്ട്യേ...നാലക്ഷരം പഠിച്ച് ഒന്ന് നന്നാവെന്‍റെ മോനെ...


അപ്പൊ നമ്മള്‍ എവിടാ നിറുത്തിയെ... ആ ചിക്കന്‍ പോക്സ്...ഇത് ഒരു തരാം വൈറല്‍ അണുബാധയാണ്....ആ വൈറസിന്‍റെ പേരാണ് വെരിസെല്ല സോസ്റ്റര്‍ (zoster) വൈറസ്.... അപ്പൊ എന്താ വയറസിന്‍റെ പേര്?


വെരിസെല്ല സോസ്റ്റര്‍ വൈറസ്




ഓക്കേ... ഗുഡ് സ്റ്റുഡന്‍റ്സ്... കീപ് ഇറ്റ് അപ്....


ഈ വൈറല്‍ ബാധ കൂടുതലായി കണ്ടു വരുന്നത് കുട്ടികളിലാണ്...


അല്ല ടീച്ചര്‍ അപ്പൊ ഞങ്ങളെപ്പോലുള്ള യുവതി യുവാക്കള്‍ പേടിക്കണ്ട അല്ലെ?




അങ്ങനെയല്ലന്‍റെ സുന്ദരികുട്ടി,,,ഇറ്റ് ഇസ് അണ്കോമണ്‍ ഇന്‍ അഡല്‍റ്റ് ... പക്ഷെ വന്നാല്‍ കുറച്ച് സിവിയര്‍ ആവും....
ഓക്കേ...ഇത് കൂടുതലായും പകരുന്നത് വായുവിലൂടെയാണ്.... ചിലപ്പോ സ്കിന്‍ കോണ്ടാക്റ്റ് വഴിയും പകരും...


അല്ല ടീച്ചറെ ഇത് എങ്ങനാ തിരിച്ചറിയുക?




ശരീരത്തില്‍ ചെറിയ കുമിളകള്‍ പൊങ്ങുകയും കൂടെ പനിയും ഉണ്ടായാല്‍ ആദ്യം നമ്മള്‍ സംശയിക്കേണ്ടത് ഇവനെയാണ്...
ആ മുന്നിലിരിക്ക്ണ കണ്ണടക്കാരന് എന്തോ ചോദിക്കാനുണ്ടല്ലോ.... ചോദിച്ചോളൂ.... ധൈര്യായിട്ട് ചോദിച്ചോളൂ?


ടീച്ചര്‍ക്ക് ചെറുപ്പത്തില്‍ ഈ അസുഖം വന്നിട്ടുണ്ടോ?




മോന്‍ കൊള്ളാലോ.... അതെ... എനിക്ക് ഒരിക്കല്‍ വന്നതാ....


അല്ല ടീച്ചറെ, ഒരിക്കല്‍ വന്നാല്‍ പിന്നേം വരുമോ?




അങ്ങനെ സാധാരണ ഗതിയില്‍ വരാറില്ല.... ആജീവനാന്ത ഇമ്മുണിട്ടി ഉണ്ടാകും....


അപ്പൊ നമ്മള്‍ പറഞ്ഞു വന്നത്, അസുഖം വന്നു കഴിഞ്ഞാല്‍ സാധാരണ ഗതിയില്‍ ചികിത്സ ആവശ്യമില്ല...പനിക്ക് പാരസെറ്റാമോള്‍ കഴിച്ചാ മതി..... എങ്കിലും നിങ്ങടെ അടുത്ത്ള്ള ഡോക്ടറെ കാണിക്കുക... ഇമ്മുണിട്ടി കുറവുള്ളവരാണെങ്കില്‍ ആന്‍റി വൈറല്‍ തെറാപികള്‍ ലഭ്യമാണ്....


ടീച്ചറെ ഒരു സംശയം.... ഇത് വരാണ്ടിരിക്കാന്‍ മാര്‍ഗം വല്ലതുണ്ടോ?




വെരി ഗുഡ്.... ഗുഡ് ക്വസ്റ്റ്യന്‍...വാക്സിന്‍ ലഭ്യമാണ്... പക്ഷെ അത് അത്രമാത്രം എഫെക്ടീവ് അല്ല.... ഈ സാധു രോഗം ഒരിക്കല്‍ വന്നാല്‍ അത് തന്നെയാണ് നല്ലത്.... ഇവന്‍ മിക്കപ്പോഴും പാവമാണ്...


ട്രണീം...................


ഓ..... ബെല്ലടിച്ചു... അപ്പൊ മനസ്സിലായല്ലോ എന്താ ഈ ചിക്കന്‍ പോക്സെന്ന്.... എന്റെ ആദ്യ ക്ലാസ് ആണ്... അപ്പൊ നിങ്ങള്‍ അഭിപ്രായം പറയുക.. ക്ലാസ് മോശായാല്‍ എന്‍റെ പണി പോകുമെന്നാ ആ കാലമാടന്‍ കാപ്പിലാന്‍ പറഞ്ഞത്... എല്ലാരും ബുക്കിന്ന് പേപര്‍ എടുത്ത് അഭിപ്രായങ്ങള്‍ പറയ്യാ...


അപ്പൊ താങ്ക് യു.... ഹാവ് എ നൈസ് ഡേ...

21 comments:

നാസ് said...

അപ്പൊ ക്ലാസൊക്കെ മനസ്സിലായല്ലോ അല്ലെ?

പകല്‍കിനാവന്‍ | daYdreaMer said...

ടീച്ചറെ ചായേം വടേം ... !

കാപ്പിലാന്‍ said...

"ഠോ" ക്ലാസ്സില്‍ പടക്കം പൊട്ടിച്ചത. പുതിയ ടീച്ചര്‍ക്ക്‌ സ്വാഗതം .ഈ രോഗം വായുവില്‍ കൂടി പകരുന്ന രോഗമല്ലേ ടീച്ചര്‍ .കൂടാതെ പരസ്പര സമ്പര്‍ക്കം മൂലവും . ഇതൊരു സാധു രോഗം എന്ന് പറയാന്‍ കഴിയുമോ ? ഇത് വന്ന് പലരും മരിച്ചതായി പറയുന്നുണ്ടല്ലോ ? അതെത്രത്തോളം ശരിയാണ് ?

ചാണക്യന്‍ said...

ടീച്ചറെ....ഈ ചിക്കന്‍ പോക്സിനു, ചിക്കനുമായി എന്ത് ബന്ധം....

മാണിക്യം said...

ചിക്കന്‍പോക്സ് ഒരിക്കല്‍ വന്നാല്‍ അതിന്റെ ഇമ്മ്യൂണിറ്റി ഏതാണ്ട് 20 വര്‍ഷത്തോളം നിലിനില്‍ക്കും അതിനു ശേഷം ആരോഗ്യം മോശമായിരിക്കുകയോ പ്രതിരോധനശേഷി കുറഞ്ഞിരിക്കുകയോ ആണെങ്കില്‍ വീണ്ടും വരാം അപ്പോള്‍ അത് ഷിങ്കിള്‍സ് / ഹെര്‍പ്പിസ് എന്ന് അറിയും. ചിക്കന്‍പോക്‌സ് രോഗം ഉണ്ടാക്കുന്ന അതേ വൈറസുകള്‍ തന്നെയാണ് ഹെര്‍പ്പിസിനും രോഗ ഹേതു. ഹെര്‍പ്പിസ് സോസ്റ്റര്‍, വേരിസെല്ലാ സോസ്റ്റര്‍, ചിക്കന്‍പോക്‌സ്, ഷിങ്ഗില്‍സ് എന്നെല്ലാം ഇത് അറിയപ്പെടുന്നു.വെള്ളം നിറഞ്ഞ നുണലുകള്‍ പോലെയോ, പൊള്ളിക്കുമിളച്ച മാതിരിയോ അതുമല്ലെങ്കില്‍ ചിക്കന്‍പോക്‌സ് പോലെയോ ശരീരത്തില്‍ കുമിളകള്‍ ഉണ്ടാകുന്ന രോഗമാണ് ഹെര്‍പ്പിസ്. ഇവയോടൊപ്പം അസഹനീയമായ വേദന ഉണ്ടാകും. ഒപ്പം കഴലവീക്കം, പനി, തലവേദന എന്നിവയും ഉണ്ടാകുന്നു. ഒരിക്കലുണ്ടായശേഷം പിന്നീട് രോഗം ഇടവിട്ട് ഉണ്ടാവാനുള്ള സാധ്യതയും ഏറെയാണ്.
ഒരാളില്‍ രോഗം ഉണ്ടായി പൊടുന്നനെ ശമിക്കുമെങ്കിലും രോഗകാരമായ വൈറസുകള്‍ രോഗിയുടെ നാഡീവ്യൂഹത്തിലെ ഗാംഗ്ലിയോണില്‍ പ്രവര്‍ത്തനരഹിതമായി ഒളിച്ചിരിക്കും. പിന്നീട് ശരീരത്തിന്റെ പ്രതിരോധശേഷി അല്പം കുറയുമ്പോള്‍ ഇവ പ്രവര്‍ത്തനനിരതമാകുകയും ആദ്യമുണ്ടായ അതേ സ്ഥാനത്തുതന്നെ കുമിളകള്‍ ഉണ്ടാകുകയും ചെയ്യുന്നു.
വൈറസുകള്‍ ശരീരത്തില്‍ കടന്നുകൂടി ഒരാഴ്ച മുതല്‍ ഒരു മാസംവരെ കഴിഞ്ഞാവും രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ പ്രകടമാകുക. ചിലരില്‍ രോഗം ബാധിച്ച് ലക്ഷണങ്ങള്‍ പ്രകടമാകാതെതന്നെ മറ്റുള്ളവരിലേക്ക് പകരപ്പെടാവുന്നതാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ടി.കെ. അലക്‌സാണ്ടര്‍

നാസ് said...

പകലെ, ചായ വേണ്ട... ആ ക്യാന്റീനില്‍ നിന്ന്‍ ഒന്നും കഴിക്കരുതെന്നാ കാപ്പിലാന്ജി പറഞ്ഞത്.... അവിടെ നിന്നാണത്രേ ഹെപ്പറ്റൈറ്റിസും ടൈഫോയ്ഡും കയറ്റി അയക്കുന്നത്....

കാപ്പിലാന്‍ കുട്ട്യേ, രോഗം മിക്കപ്പോഴും സാധുവാണ്‌.... പ്രത്യേകിച്ചും കുട്ടികളില്‍.... ഞാന്‍ നേരത്തെ പറഞ്ഞ പോലെ , മുതിര്‍ന്നവരില്‍ അസുഖം ചിലപ്പോ പല കൊമ്പ്ലിക്കെഷനും ഉണ്ടാക്കും...ചില കൊമ്പ്ലിക്കെഷനുകള്‍- അസുഖം ചിലപ്പോ ശ്വാസ കോശത്തെ ബാധിച്ച് ന്യൂമോണിയ, തലച്ചോറിനെ ബാധിച്ച് എന്‍സഫലൈറ്റിസ് ബ്ലീഡിണ്ട് ഡിസോടറായ പര്‍പ്യൂര മുതലായവയലേക്കും എത്തിപ്പെടാം.... പ്രക്ടിക്കലി ഇവയൊക്കെ കുറവാണ്....
ചാണക്യ , ക്ലാസ് കഴിഞ്ഞപ്പോഴാണോ രണ്ടു കണ്ണും തുറന്നെ.... ഇത് ചിക്കനുമായിട്ട് പ്രത്യേകിച്ച് ബന്ധം ഒന്നുമില്ലാ എന്നാണു എന്‍റെ അറിവ്....

മാണിക്യം ചേച്ചി. അത് ലേറ്റ് കൊമ്പ്ലികെഷന്‍സ് ആണ്...ശരീരത്തിന്‍റെ ഇമ്മ്യൂണിറ്റി കുറയുമ്പോ, അല്ലേല്‍ വയാസാകുമ്പോ അതുമല്ലേല്‍ ആന്റി ക്യാന്‍സര്‍ മരുന്ന്‍ കഴിക്കുമ്പോ ഈ സമയങ്ങളിലൊക്കെ ആ പഴയ വൈറസ് ഒളിത്താവളത്തില്‍ നിന്ന്‍ പുറത്തേക്ക് വന്നേക്കാം....അപ്പോഴാണ്‌ ചേച്ചി പറഞ്ഞ ഈ അസുഖങ്ങളൊക്കെ ഉണ്ടാവ്ണത്....

അപ്പൊ ഇനി ആര്കേലും സംശയങ്ങള്‍ ഉണ്ടേല്‍ പെട്ടെന്ന്‍ എണീറ്റ് നിന്ന്‍ ചോദിക്ക്യാ.... :)

കാപ്പിലാന്‍ said...

ഷിങ്കിള്‍സ് വളരെ മാരകമായ രോഗം എന്ന് കേട്ടിട്ടുണ്ട് . അത് നാട്ടില്‍ ഉണ്ടോ ?
ഈ രോഗത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാമോ ?

പകലിന്റെ കാന്റീനില്‍ നിന്നും ചായ കുടിക്കണ്ട എന്ന് ഞാന്‍ പറഞ്ഞിട്ടില്ല .ബെര്‍ദേനെ നൊണ പറയല്ലേ ടീച്ചറെ .

രഘുനാഥന്‍ said...

ഡോക്ടര്‍... ഈ രോഗം വന്നാല്‍ റമ്മും ബ്രാണ്ടിയും കൂടി മിക്സ് ചെയ്തു കഴിച്ചിട്ട് മൂടിപ്പുതച്ചു കിടന്നാല്‍ മതിയെന്ന് ഞങളുടെ ഡോക്ടര്‍ പറയുന്നത് ശരിയാണോ?...അങ്ങനെ കിടന്നാല്‍ പൂസ്സു ഇറങ്ങിപ്പോവില്ലേ? പിന്നെ മരുന്ന് കഴിച്ചത് കൊണ്ട് എന്ത് പ്രയോജനം...?? ഒന്ന് വിശദീകരിക്കാമോ?

നാസ് said...

ഷിങ്കിള്‍സ് അതി മാരകമാണെന്നെന്നും പറയാന്‍ പറ്റില്ല.... അതും ഈ ചിക്കന്‍ പോക്സിന്റെയൊക്കെ വിദൂര കൊമ്പ്ലികെശനാനെന്ന് മാത്രം.... ഈ പാഠം ശരിക്കും പഠിച്ചു കഴിഞ്ഞാല്‍ വേറൊരു ക്ലാസില്‍ അതിനെ പറ്റി പറഞ്ഞു തരാട്ടോ.....

പകലന്‍ കാന്റീനില്‍ നിന്ന്‍ ചായ കുടിക്കണ്ടാന്നു പറഞ്ഞിട്ട ഇപ്പൊ കാലു മാറുന്നോ?

പുറകില്‍ തോക്കും പിടിച്ച്ച്ച് ഇരിക്കണ ആ കുട്ട്യെന്താ ചോദിച്ചെ? ആ റമ്മും ബ്രാണ്ടിയും.... അതൊക്കെ കഴിക്ക്നത് നല്ലതാ!!!!!!! എന്തോണ്ടാന്നല്ലേ? കുടിച്ച് കുടിച്ച് അവസാനം കരളൊക്കെ വീങ്ങി വയറ് വീര്‍ത്ത് നിക്കനതൊക്കെ ഒന്ന് ആലോചിച്ച് നോക്ക്യേ.... എന്ത് രസായിരിക്കും...... സൊ ബെറ്റെര്‍ അതൊക്കെ ഒഴിവാക്ക്നതാ നല്ലത്..... നിങ്ങള്‍ക്കും കുടുംബത്തിനും....

യൂനുസ് വെളളികുളങ്ങര said...

ടീച്ചറോടുളള പ്രേമം ( strange love )



അന്നൊരു കാലത്ത്‌ മടുപ്പുളള നേരത്ത്‌

വന്നു നീ ഞങ്ങളെ ഇംഗ്ഗീഷ്‌ പ0ിപ്പിക്കാന്‍

ഇംഗ്ലീഷില്‍ കടു കട്ടി സിംപിളാക്കി മാറ്റി നീ

ഞങ്ങളെ സേ്‌നേഹിച്ചു വീര്‍പ്പു മുട്ടിച്ചു നീ


വഴിതെറ്റിപോകുന്ന എന്നുടെ ചിന്തയെ

നിന്നുടെ കളമൊഴി കേള്‍ക്കാന്‍ മാത്രമായ്‌

ഉണ്ടാക്കി ചോദിച്ചു ഇംഗ്ലീഷില്‍ സംശയം

സംശയമൊക്കയും പറഞ്ഞു തിര്‍ത്തു നീ

മലകളായ്‌ വന്നയെന്‍ ഇംഗ്ലീഷില്‍ സംശയം

നിസംശ്ശയം തീര്‍ത്തു അത്ഭുതം ഉളവാക്കി

അവസാന പരീക്ഷയില്‍ അത്ഭുതം സൃഷ്ടിച്ച്‌

തരംഗമായ്‌ മാറി ഞാന്‍ സഹപാടിതന്‍ സൃഷ്ടിയില്‍

കാലം കഴിഞ്ഞല്ലോ ക്ലാസും ഉയര്‍ന്നല്ലോ

പിന്നീടു കണ്ടില്ല എന്നുടെ ടിച്ചറെ

................................................................................................................................................
കുറെ കാലം കഴിഞ്ഞ്‌ തോന്നുന്നത്‌
.................................................................................................................................................

മാറി മറിഞ്ഞുളള മുഖങ്ങളിലൊക്കയും

ദുരെ ധാവണി ചുറ്റിയ പെണ്ണിനെ കാണുമ്പോള്‍

തോന്നുന്നു എനിക്ക്‌ എന്നുടെ ടീച്ചറെ

അരികില്‍ ഞാന്‍ ഓടിയെത്തുന്ന നേരത്ത്‌

തകര്‍ന്നു പോകുന്നു എന്നുടെ മാനസം

ഇല്ല അല്ല ഇതുമല്ല എന്നുടെ ടീച്ചറ്‌

കാലം രചിക്കുന്ന നാടക ശകലത്തില്‍

എന്നെങ്ങിലും ടിച്ചറെ കാണുന്ന സമയത്ത്‌

കൊടുക്കും ഞാന്‍ എന്നുടെ കളങ്കിത ഹൃദയത്തെ

അതിനായി ഞാന്‍ ഇനിയെത്ര കാക്കണം

എങ്കിലും നടക്കുമോ എന്നുടെ " "

Imagination:- Naseer.N

E-mail ID:- yunusgm@gmail.com

വാഴക്കോടന്‍ ‍// vazhakodan said...

പോന്നു ലാക്കട്ടറ് ടീച്ചറെ ഈ പാവത്തെ വെറുതെ തെറ്റിദ്ധരിക്കല്ലേ. ഞാനാ ചുന്തരിക്ക് ചിക്കന്‍ പോക്സ് ഉണ്ടോ എന്ന് നിരീക്ഷിച്ഛതല്ലേ? അത് ചിക്കനല്ല വെറും ഒരു മറുകാ. പിന്നെ ചിക്കന്‍ പോക്സ് വന്നാല്‍ ഏഴ് നാളും കുളിക്കാന്‍ പാടില്ല എന്നും,ആര്യ വേപ്പില്‍ കിടത്തുകയും അതുകൊണ്ട് തലോടുകയും ചെയ്യുന്നതിനോട് എന്താണ് അഭിപ്രായം? അതല്ല ഡെറ്റോള്‍ ഒഴിച്ച വെള്ളം കൊണ്ട് ദിവസവും കുളിച്ചാല്‍ രോഗത്തിന്റെ കാഠിന്യം കുറയുന്നതായി കണ്ടിട്ടുണ്ട്. ഇതില്‍ ഏതാണ് നല്ലത് എന്നല്ല, രോഗാവസ്ഥയില്‍ എന്നും കുളിക്കുന്നത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ? ഇത് പിന്തുടരാവുന്നതാണോ? പിന്നെ തൊലിക്കട്ടി കൂടുതലുള്ളവര്‍ക്കു ഈ രോഗം വരാന്‍ സാദ്യതയില്ലെന്നു അനുഭവത്തില്‍ നിന്നും കാപ്പിലാന്‍ പറയുന്നതില്‍ വല്ല സത്യവുമുണ്ടോ? ടീച്ചറെ ഞാന്‍ നല്ല കുട്ടിയാ വെറുതെ എന്നെ സംശയിക്കരുത്‌

പകല്‍കിനാവന്‍ | daYdreaMer said...

നാസ് said...
പകലെ, ചായ വേണ്ട... ആ ക്യാന്റീനില്‍ നിന്ന്‍ ഒന്നും കഴിക്കരുതെന്നാ കാപ്പിലാന്ജി പറഞ്ഞത്.... അവിടെ നിന്നാണത്രേ ഹെപ്പറ്റൈറ്റിസും ടൈഫോയ്ഡും കയറ്റി അയക്കുന്നത്....

ടീച്ചറെ ... അച്ഛനേം അമ്മേം എന്ത് വേണേലും പറഞ്ഞോ... കാന്റീന്‍ നെ പറ്റി അനാവശ്യം പറയരുത്.. നുമ്മള് സഹിക്കൂല്ല.. !
:)

ഞാന്‍ ആചാര്യന്‍ said...

പകലണ്ണ, പൊറോട്ട ഞാ അടിച്ച് തീര്‍ത്ത്...ആരാ നുമ്പട കാന്‍റീനെ കുറ്റം പറയുന്നേ, ഡോക്ടറാ, ആ, എന്നാ ഡോക്ടര്‍ക്കുള്ള വോട്ട് നമ്മക്ക് മറിച്ച് കുത്താം...

ഞാന്‍ ആചാര്യന്‍ said...

ദേ..... പകലണ്ണന്‍സ് കാന്‍റീനില്‍ എല്ലാ വിഭവോം റെഡിയാ, "പകലാചാര്യ സ്പെഷല്‍ പൊറോട്ട", വട, പിട്ട്, പഴം, ഇഡ്ഡലി, അപ്പം, നൂലപ്പം, സദ്യ, ചിക്കന്‍ ബിര്യാണി, കപ്പ-മീന്‍, സുഖിയന്‍....വരിന്‍, കഴിക്കിന്‍, ക്ലാസുകള് ഉഷാറാക്കീന്‍....

ചാണക്യന്‍ said...

ടീച്ചറെ..ക്ലാസില്‍ കയറി ക്യാന്റീനിലേക്ക് ആളെ ക്യാന്‍‌വാസ് ചെയ്യുന്ന ആചാര്യനെ ഗെറ്റ് ഔട്ട് അടിക്ക്....

ഞങ്ങള്‍ക്ക് ക്ലാസില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ലാ‍ാ‍ാ...:):):)

പകല്‍കിനാവന്‍ | daYdreaMer said...

ടീച്ചറെ ആ ചാണുവിനെ ക്ലാസ്സില്‍ നിന്ന് ഒന്ന് വിടണേ... അവിടെ കാന്റീനില്‍ കുറെ പാത്രം കഴുകാന്‍ കിടക്കുന്നു.. !
ആചാര്യ.. ആ കൌണ്ടറില്‍ ഒന്ന് ഇരുന്നെ.. ഞാന്‍ ദാ ആ lovers corner ഇല്‍ ഒന്ന് പോയിട്ട് വരാം...

ചാണക്യന്‍ said...

ഞാന്‍ ബരൂല്ല..പാത്രം കഴുകാന്‍..നിക്ക് പരൂഷക്ക് പഠിക്കാനുണ്ട്..

ചാണു പോണു..ലവ്വേഴ്സ് കോണറിലേക്ക്...അവിടെ കമ്പയിന്‍ സ്റ്റഡി നടക്കാ...

പകല്‍കിനാവന്‍ | daYdreaMer said...

ടീച്ചറെ ആ രഘു നാഥനെ ക്ലാസ്സില്‍ കയറ്റല്ലേ .. ഒരു കുപ്പി ത്രിഗുണന്‍ പട്ടാളം ഒറ്റയ്ക്ക് തീര്‍ത്തിട്ട വരവ്.. കാന്റീനിലെ അച്ചാറ് കുപ്പിയും അടിച്ചു പൊട്ടിച്ചു...

കാപ്പിലാന്‍ said...

ചാണക്യ , അവിടിരുന്നു പഠിച്ചോ . പഠിക്കുന്ന കുട്ടികളെ ശല്യം ചെയ്യാതെ കാന്റീന്‍ കച്ചവടക്കാര്‍ അവരവരുടെ ജോലികള്‍ ചെയ്യേണ്ടതാണ് . ക്ലാസ് നടക്കുന്ന സമയത്ത് , ചായ കൊണ്ട് വരാനോ , ക്ലാസ്സില്‍ ബഹളം വെയ്ക്കുവാനോ ആരെയും അനുവദിക്കില്ല . എവിടെ സെക്യൂരിറ്റി ? ആവശ്യമില്ലാത്തവര്‍ എല്ലാം ക്ലാസ്സില്‍ നിന്നും ഇറങ്ങിക്കെ വേം വേം .

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അയ്യോ ടീച്ചറെ, ക്ലാസ്സ് കഴിഞ്ഞോ?

ഇത്തിരി ലേറ്റായി. വരുന്ന വഴിക്ക് ഒരു പശു കുത്താന്‍ വന്നു. അതോണ്ടാ...

ഇക്ക് ചിക്കന്‍ പോക്സ് ഒരിക്കല്‍ വന്നതാ. ഇനീപ്പൊ വരില്യാന്ന് ഉറപ്പാ ല്ലേ?

Musthafa said...

നാസി ടീച്ചറെ ഇങ്ങളെ ക്ലാസ്സ്‌ കേട്ടപ്പോ ചിക്കന്‍പൊക്സിനെ പറ്റി കൂടുതലായി അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം. കഴിഞ്ഞ വെകെഷന് നാട്ടില്‍ പോയപ്പോള്‍ വീട്ടിലെ ഒരാളില്‍ നിന്ന് തുടങ്ങി 12 മേംബെര്മാര്കും പ്രസ്തുത രോഗാം ഒന്നൊന്നായി പിടിപെട്ടു ആകെകൂടെ പെട്ടുപോയി. 4 മാസത്തെ വെകെഷന് മുഴുവനും ആശുപത്രിയും മറ്റുമായി ചിക്കെന്പോക്സ് കൊണ്ടുപോയി

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍