Apr 9, 2009

യേസ് ബോസേ..



പെറഭാതം പൊട്ടി വിടര്‍ന്നിട്ട് രണ്ട് മണീക്കൂറായി...


ഞാനോടി ഒരു വിധത്തിലാ കോളേജിലെത്തിയത്. അതി രാവിലെ വരണോന്ന് പകലണ്ണന്‍ പ്രത്യേകം പറഞ്ഞിരുന്നതാ. താമസിച്ചോ ആവോ, വേഗം പണി തൊടങ്ങാം. പിള്ളേര്‍ വരുന്നേനു മുന്‍പ് പൊറോട്ട അടിച്ച് തീര്‍ത്തല്ലെങ്കില്‍ പകലണ്ണന്‍റെ വിധം മാറും. യ്യോ....പാര്ട്ടൈം പണി പോയാപ്പിന്നെങ്ങനെ ഫീസടക്കും. വൈസ് പ്രിന്‍സി കാപ്പിലാന്‍ മഹാ സ്റ്റ്രിക്ടാ..പിടിച്ച് പുറത്താക്കും. ക്ലാസ് സമേത്ത് പൊറാട്ടയടിക്കില്ലാന്നുള്ള കണ്ടീഷനിലാ വൈസ് പ്രിന്‍സി കാന്‍റീനില്‍ ജോലിയെടുത്തോളാന്‍ അനുവാദം തന്നത്. ആ വാഴക്കോടനും മറ്റും നോക്കി വെച്ചിരുന്ന പോസ്റ്റല്യോ..പുള്ളീയെ കുവൈറ്റ് അളിയന്‍ ഹൈജാക്ക് ചെയ്ത തക്കത്തിന് ഒരു വിദത്തിലാ പകലണ്ണന്‍റേ വിശ്വാസം നേടിയത്. ഇന്നലെയാണെങ്കില്‍ വൈസ് പ്രിന്‍സി കാപ്പിലാന്‍ വന്ന് പത്തുപതിനാറ് പൊറോട്ടേം മൂന്നാലു മൊട്ടേം തട്ടീട്ട് കുറ്റം പറഞ്ഞുകളഞ്ഞു, പൊറോട്ടക്ക് സോഡാപ്പൊടി കൂടൂതലാന്ന്. മുഴുവന്‍ അടിച്ചുകേറ്റീട്ടാ കുറ്റം. ഒന്നും മിണ്ടീല്ല. ഫീസൊപ്പിച്ചില്ലേല്‍ രഘുസാറിന്‍റെ മിലിറ്ററി എഞ്ചിനീയറിങു ക്ലാസീന്നു പുറത്താക്കുമെന്ന് ഓള്‍റെഡി ഭീഷണീയാ...


ഷര്‍ട്ട് ഇവിടെ കിടക്കട്ടെ..


മൈദയെവിടെ, മുട്ടയെവിടെ, എണ്ണയെവിടെ...യ്യോ...


"ഡൂം.."


യ്യോ, പകലണ്ണന്‍. പണി തീര്‍ത്തോന്നറിയാന്‍ വന്നേക്കുവാ. കൊഴഞ്ഞല്ലോ. ശ്ശൊ, വീശ് പരുവം ആയതേയുള്ളൂ...ഇനി എന്തോ ചെയ്യും...


ആ മുഖത്തേക്ക് നോക്കാന്‍ പേടി തോന്നുന്നു. പനാമാ തൊപ്പി, എരിയുന്ന പൈപ്പ് കടിച്ച് പിടിച്ചേക്കുന്നു. കരിനീലക്കോട്ട്...ചൂട് മൂഡിലാണോ... പണി പോയത് തന്നെ...




"..ഡോ, എപ്പ തീരുമെടോ... കുട്ടികള്‍ ബ്രേക്ക് ഫാസ്റ്റിനു വന്ന് തുടങ്ങി.."


"ദാ, ഇപ്പം തീരും ബോസ്..."


ബോസെന്നേ വിളീക്കാവൂന്ന് പകലണ്ണന്‍ ജോലിക്കു കയറിയന്നു തന്നെ സ്റ്റ്രിക്റ്റായി പറഞ്ഞതല്ലേ..


"ങും, ഓക്കെ.."


പോകുവാണെന്ന് തോന്നുന്നു..ആശ്വാസം...


പെട്ടെന്ന് പകലണ്ണന്‍ തിരിഞ്ഞ്..


"ബൈ ദ ബൈ, നമ്മുടെ രണ്ട് കപ്പല്‍ മൈദ വന്നിട്ടുണ്ട്. അത് മുഴുവനടിച്ചിട്ട് പോയാ മതി, ഏ..?"


"യേസ് ബോസേ.."


ശ്ശൊ, രണ്ട് കപ്പല്‍ മൈദ ഒക്കെ പൊറോട്ട അടിച്ചിട്ട് ഇനി എപ്പ ക്ലാസില്‍ പോകും. നോക്കട്ടെ...


"ഡും"


യ്യോ! ഇതാരാ...ഇതേതാ ഇ സാരിക്കാരി...ഇത് വരെ ഇവിടെങ്ങും ചായ കുടിക്കാന്‍ വന്നിട്ടില്ലല്ലോ...


"എന്താടോ തനിക്ക് ക്ലാസില്ലെ ഇന്ന്?"


സാരിക്കാരിയില്‍ നിന്ന് പുരുഷ ശബ്ദമോ, അതും നല്ല പരിചയമുള്ള ശബ്ദം...


ദൈവമേ!!! റോസ് നിറമുള്ള സാരി ധരിച്ച് വൈസ് പ്രിന്‍സി കാപ്പിലാന്‍! ഇങ്ങേര് വേഷ പ്രഛന്നനായി കാമ്പസിലെ ഉഴപ്പന്മാരെയും ഉഴപ്പികളെയും പിടിക്കാന്‍ നടപ്പുണ്ടെന്ന് കേട്ടീട്ട് ഇപ്പ നേരെ നമുക്കായല്ലോ പാരാ..


"അത്..അത്....രണ്ട് കപ്പല്‍ മൈദ...പൊറോട്ടാ..."


"എന്താടോ നന്നാവാത്തെ...കപ്പല്, മൈദാ, പൊറോട്ടാ...ക്ലാസ് ടൈമില്‍ കണ്ട് പോയേക്കരുതിവിടെ...ഓടടോ, ഗോ റ്റു യുവര്‍ ക്ലാസസ്.."


"യേസ് ബോസേ..അല്ല, സാറേ.."


-----
ചിത്രം:കടപ്പാട് ഞാനോട് തെന്നെ

14 comments:

ഞാന്‍ ആചാര്യന്‍ said...

"എന്താടോ നന്നാവാത്തെ...കപ്പല്, മൈദാ, പൊറോട്ടാ...ക്ലാസ് ടൈമില്‍ കണ്ട് പോയേക്കരുതിവിടെ...ഓടടോ, ഗോ റ്റു യുവര്‍ ക്ലാസസ്.."

ഞാന്‍ ആചാര്യന്‍ said...

ബ്ലോഗേഴ്സ് കോളജ് വിദ്യാര്‍ഥികളുടെ ശ്രദ്ധക്ക്: ക്ലാസെടുക്കുന്ന പതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്ത്മായി (?)അവതരിപ്പിച്ചിരിക്കുന്ന "യേസ് ബോസേ.."യില്‍ പൊറോട്ടയടിയെപ്പറ്റി ചില 'സംഗതികള്‍' ഒളിപ്പിച്ചിട്ടുണ്ട്. ഉദാ: പൊറോട്ടയടിക്കുമ്പോള്‍ ഷര്‍ട്ട് ഇടാന്‍ പാടില്ല. എല്ലാ 'സംഗതികളും' കണ്ടെത്തുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് പൊറോട്ട ഫ്രീ...

കാപ്പിലാന്‍ said...

പൊറോട്ട അടിയുടെ പുതിയ കോഴ്സ് ആരംഭിച്ചിരിക്കുന്നു . എല്ലാ വിദ്യാര്‍ഥികളും ക്ലാസ്സില്‍ കയറി ഇരിക്കണം . എന്നാലും ആചാര്യ ഭയങ്കര കഴിവ് തന്നെ . ഈ കമെന്ടടി മേളത്തില്‍ ഇത്രയും ഒപ്പിച്ച് എടുത്തതില്‍ ഒരു പരിപ്പ് വടയും ചായയും എന്‍റെ വക ഫ്രീ . ഗുഡ് വര്‍ക്ക് .

അനില്‍@ബ്ലോഗ് // anil said...

ഗോ റ്റു യുവര്‍ ക്ലാസസ്സ്..
ഗോ ഗ്ഗോ.....

ആചാര്യോ പൊറോട്ട അടിക്കുന്നറ്റിപ്പെറ്റി ക്ലാസ്സെന്നാ? എന്ന് വേണം ക്ലാസ്സില്‍ കയറാന്‍

ഞാന്‍ ആചാര്യന്‍ said...

അയ്യോ....(ശ്ശൊ, ഒന്നൂല്ല..പൊറോട്ട വേവിക്കുന്നതിനിടയില്‍ കൈ ഒന്ന് പൊള്ളിയതാ)

കാപ്പിലാന്‍ said...

പോറോട്ടയെ പറ്റി ഒരു റിസേര്‍ച്ച് നടത്താന്‍ കഴിയുമോ ?

ഉദാഹരണത്തിന്-
പോറോട്ടയില്‍ എത്ര ചുറ്റുകള്‍ ഉണ്ടാകണം ? പൊറോട്ട ചുട്ട് എടുക്കുബോള്‍ തന്നെ കൈ കൊണ്ട് ഇടിക്കുന്നത് എന്തുകൊണ്ട് ? പണ്ടുള്ള പൊറോട്ടയും ഇപ്പോഴുള്ളതും തമ്മിലുള്ള വ്യത്യാസങ്ങള്‍ ? ഗള്‍ഫില്‍ കിട്ടുന്ന പോറോട്ടയെ പൊറോട്ട എന്ന് വിളിക്കുവാന്‍ സാധിക്കുമോ തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടി .

അനില്‍@ബ്ലോഗ് // anil said...

ഓ, ലതു നുമ്മടെ പി എച്ച് ഇഡി തീസീസ്സാ.

കാപ്പിലാന്‍ said...

ഇനിയുമുണ്ട് അനിലേ ..പൊറോട്ട അടിക്കാന്‍ മൈദാ മാവല്ലാതെ മറ്റെന്തെങ്കിലും മാവ് ഉപയോഗിക്കാന്‍ കഴിയുമോ ? ഇവയൊക്കെ പഠന വിഷയം ആക്കേണ്ടാവയാണ്. തിങ്ക്‌ സീരിയസ്ലി

:):)

ചാണക്യന്‍ said...

പൊറോട്ടക്കുള്ള മാവ് കുഴക്കാന്‍ വെള്ളത്തിനു പകരം കള്ള് മതിയോ ആചാര്യരെ....

ഹരീഷ് തൊടുപുഴ said...

കൊത്ത് പൊറോട്ടയും, വെജിറ്റബിള്‍ കുറുമയും ഒരു പ്ലേറ്റ് പോരട്ടേ പകലാചാര്യാ!!

ഹ് ഹാ..

രഘുനാഥന്‍ said...

ആചാര്യാ പൊറോട്ടാ ക്ലാസ്സില്‍ ഞാനും ഇരിക്കുന്നുണ്ട്‌...കുട്ടികളാരും അറിയേണ്ടാ കേട്ടോ.. പ്രിന്‍സി കാപ്പിലെങ്ങാനും അറിഞ്ഞാല്‍ മോശമല്ലേ?

പകല്‍കിനാവന്‍ | daYdreaMer said...
This comment has been removed by the author.
പകല്‍കിനാവന്‍ | daYdreaMer said...

ഹഹ... ലെവന്മാര് മൈദ ഇറക്കുന്നില്ല.. മൈദയെക്കാള്‍ കാശാ ഇറക്ക് കൂലി ചോദിക്കുന്നത്‌.. എടെ ആചാര്യ പൈലെ.. നീ പോയി ഞമ്മട വെട്ടിക്കാട്, അനില്‍ ബ്ലോഗ്, ഹരീഷ്, ചാണക്യന്‍ , പാവപ്പെട്ടവന്‍, തേങ്ങ.. ഛെ വാഴക്കോടന്‍ , ബോന്‍സ്‌ യെവന്മാരെ ഒക്കെ ഒന്ന് വിളിച്ചിട്ട് വാ.. വൈകുന്നേരം ഒരു ഫുള്‍ വാങി കൊടുക്കാമെന്നു പറ..

ഞാന്‍ ആചാര്യന്‍ said...

യേസ് ബോസേ..

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍