ഏപ്രില്‍ 8, ബുധന്‍.
ഇന്നും പതിവ് പോലെ പുലര്‍ച്ച എട്ടു മണിക്ക് എഴുനേറ്റു. പല്ല് തേക്കാന്‍ മറന്നില്ല എന്നാണു വിശ്വാസം.ഞായറാഴ്ച അല്ലാത്തതിനാല്‍ ഇന്ന് കുളിച്ചില്ല. കൃത്യം പത്തിന് തന്നെ ഓ.പിയില്‍ എത്താന്‍ പറ്റി. വിചാരിച്ചതു പോലെത്തന്നെ ഇന്നും വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. ഓ.പി.യില്‍ നീണ്ട ക്യുവായി നിന്നവരില്‍ ഇതിനു മുന്‍പ് ഞാന്‍ ചികില്സിച്ചവരില്ല എന്ന് ഉറപ്പു വരുത്തിയിട്ടാണ് ഞാന്‍ കസാരയില്‍ ഇരുന്നത്. സഹപ്രവര്‍ത്തകനായ ഡോ.പുഷ്പ്പന് രോഗികളെ പരിശോധിക്കുകയാണെങ്കിലും അവന് ഇടം കണ്ണിട്ട് ഇന്നും എന്നെ സ്കാന്‍ ചെയ്തു കൊണ്ടാണ് ഇരുന്നത്.
റൌണ്ട്സിനു പോകുന്നതിനു മുന്‍പ് അവന് വരാമെന്ന് പറഞ്ഞ ദിവസം ഇന്നായിരുന്നു. പക്ഷെ റൌണ്ട്സിനു പോകുന്നത് വരെ അവനെ കണ്ടില്ല. വാക്ക് പാലിക്കാത്തവന്.
പേവാര്‍ഡിലെ നൂറ്റിയൊന്നാം റൂമില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ അവനെപ്പറ്റി വീണ്ടും ഓര്‍ത്തത്. അന്ന് ഈ ബെഡ്ഡീലുള്ള രോഗിക്ക് രണ്ടാമത്തെ ട്രിപ്പ് കേറിക്കഴിയുംബോഴേക്കും എത്താമെന്ന് പറഞ്ഞു പോയ അവന് ആ രോഗി മരിച്ചു പതിനാറു കഴിഞ്ഞിട്ടും വന്നില്ല . ചതിയന്‍.
പിന്നെ അവനെക്കുറിച്ചു ഓര്‍ത്തത് അനാട്ടമി ലാബിന്റെ മുന്നിലെത്തിയപ്പോഴാണ്. എംബാം ചെയ്തു കിടക്കുന്ന ആ ശവത്തിന് അവന്റെ ഒരു ഛായ ഉണ്ടെന്ന് ഞാന്‍ എപ്പോഴും അവനോടു പറയാറുണ്ടായിരുന്നു. അവന് എന്നാലും എന്നെ ഇങ്ങനെ പറഞ്ഞു പറ്റിച്ചല്ലോ. ഇനി അവനെ കാണുമ്പോള്‍ ഒരു നുള്ള് വെച്ച് കൊടുക്കുന്നുണ്ട് ഞാന്‍.
ഉച്ചക്ക് ശേഷം ഇന്ന് ബ്ലോഗ്ഗര്‍ കോളേജില്‍ ക്ലാസ്സെടുക്കാന്‍ പോയിരുന്നു. വളരെ നല്ല കോളേജ്. ഞാന്‍ അങ്ങോട്ട് കാശ് കൊടുത്തിട്ടാണ് ക്ലാസ് എടുക്കാന്‍ പോയതെന്ന സത്യം ആരും അറിഞ്ഞിട്ടുണ്ടാവില്ല എന്ന് കരുതുന്നു. കാന്റീനിലെ ഭക്ഷണം കഴിച്ചുണ്ടാകുന്ന ഒരു പ്രശ്നങ്ങള്‍ക്കും കോളേജ് ഉത്തരവാദിയായിരിക്കില്ല എന്ന ഒരൊറ്റ നിബന്ധന മാത്രമേ കോളേജ് മാനേജുമെന്ട് വെച്ചുള്ളൂ. അത് ചായയും വടയുമായി വന്ന ആ സുന്ദരന്‍ ചേട്ടനോട് പറയാന്‍ തോന്നിയെങ്കിലും ഇനിയും ഈ കോളേജില്‍ ക്ലാസ്സെടുക്കണം എന്ന അടങ്ങാത്ത ആഗ്രഹം എന്നെ തടഞ്ഞു. ചായ ഞാന്‍ ഒരു പുഞ്ചിരിയോടെ നിരസിച്ചു. പാവം അയാള്‍ക്കെന്തു തോന്നിയോ ആവോ. കണ്ടാല്‍ നല്ല തറവാട്ടില്‍ പിറന്ന ലക്ഷണമൊക്കെയുണ്ട്. പറഞ്ഞിട്ടെന്താ കാന്റീന് നടത്താനാ വിധി.
ക്ലാസ്സില്‍ എല്ലാം തല തെറിച്ചവര്‍. ഒന്നിന്റേയും നോട്ടം ശരിയല്ല. ആദ്യത്തെ ക്ലാസ്സില്‍ തന്നെ പാവം ഒരു കുട്ടിയെ വായില്‍ നോക്കുകയാണെന്ന് കരുതി വെറുതേ സംശയിച്ചു.അയാള്‍ ക്ലാസ് കഴിഞ്ഞപ്പോള്‍ എന്റെ അടുത്ത് വന്ന്, അടുത്തിരിക്കുന്ന സുന്ദരിക്ക് ചിക്കന്‍ പോക്സ് ഉണ്ടോ എന്ന് നോക്കിയതാണ് എന്ന് നിറകണ്ണുകളോടെ പറഞ്ഞപ്പോള്‍ അറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞു. വെറുതേ ഒരു പാവത്തെ തെറ്റിദ്ധരിച്ചല്ലോ എന്നൊരു വേദന മനസ്സിനെ വല്ലാതെ നോവിച്ചു. ആ കുട്ടി എന്നെപ്പറ്റി എന്ത് വിചാരിച്ചു കാണും ആവോ?
തോക്കും പിടിച്ചു വരുന്ന പട്ടാളക്കാരനെ കണ്ടപ്പോള്‍ അല്‍പ്പം ഭയം തോന്നിയെങ്കിലും കോളേജിന്റെ വാച്ചുമാനാണെന്ന് കരുതി സമാധാനിച്ചു. പിന്നീടാണ് അയാള്‍ വാച്ച് ചെയ്യുന്നത് മുഴുവന്‍ എന്നെയാണെന്ന് മനസ്സിലായത്. അയാളുടെ ഫോക്കസില്‍ നിന്നും വേഗം നടന്നു നീങ്ങിയപ്പോഴും വീണ്ടും ഈ കോളേജിലേക്ക് വരണമല്ലോ എന്നൊരു ചിന്ത ഒരു ഭയമായി നെഞ്ചില്‍ അവശേഷിച്ചു. ഈ കോളേജ് എന്ത് കൊണ്ടോ എനിക്ക് പ്രിയപ്പെട്ടതായി. ഇന്നത്തെ ദിവസം അവന് വരാത്ത സങ്കടം മുഴുവന്‍ ഈ പുതിയ കോളേജ് അന്തരീക്ഷത്തില്‍ എത്തിപ്പെടാന്‍ കഴിഞ്ഞല്ലോ എന്നോര്‍ത്തു ഞാന്‍ മറന്നു. ഇന്നത്തെ ദിവസം അത് കൊണ്ട് തന്നെ എനിക്ക് വളരെ വിലപ്പെട്ടതാണ്. ഈ താളില്‍ എന്നും ഈ ദിനം ഒരു സുവര്‍ണ്ണ ദിനമായിരിക്കും.
സമയം വല്ലാതെ അതിക്രമിച്ചിരിക്കുന്നു. ഉറക്കം ചിക്കുന്‍ ഗുനിയ പോലെ കണ്ണുകളെ ചുവപ്പിച്ചു കൈകാലുകള്‍ തളര്‍ന്ന് തുടങ്ങി. ഇനി ഞാന്‍ ഉറക്കത്തിലേക്ക്. നല്ല പ്രതീക്ഷകളോടെ നാളെ വീണ്ടും ഉണരാമെന്ന വിശ്വാസത്താല്‍ ഇന്നത്തെ താളുകള്‍ക്ക് ഇവിടെ അര്‍ദ്ധവിരാമം. ഗുഡ് നൈറ്റ്.
20 comments:
ഇതെന്റെ ഡയറിയാണോ..?ഏയ് അല്ല..കാരണം ഞാൻ ഡയറി എഴുതാറില്ലല്ലോ!
ഇതെന്റെ ഡയറിയല്ല കാരണം ഞാന്‍ ഡോക്ടര്‍ അല്ലല്ലോ ..ഒരു ക്ലു തരുമോ സാറേ .
ഹിഹിഹിഹിഹിഹിഹിഹിഹിഹി...
അറിയില്ലാ...ആര്‍ക്കും അറിയില്ലാ...
കണ്ടാല്‍ നല്ല തറവാട്ടില്‍ പിറന്ന ലക്ഷണമൊക്കെയുണ്ട്. പറഞ്ഞിട്ടെന്താ കാന്റീന് നടത്താനാ വിധി.
ഇങ്ങനെ എഴുതിയത് ആരെക്കുറിച്ചാണെന്നു ഡയറി എഴുതിയ ആള് വ്യക്തമാക്കണം! എന്നാലും ഇങ്ങനെയൊക്കെ പുകഴ്ത്താമോ?
ഇതെന്താ മെഡിക്കല്‍ കോളേജാണോ? ഡാക്കിട്ടര്‍മാരുടെ ബഹളമാണല്ലോ.
പകല്കിനാവാന് ഇതു അറിയണ്ടാ
ഇവിടെ മിക്കവാറും എന്തെങ്കിലും ഒക്കെ നടക്കും
വാഴക്കോടന്‍ ജാഗ്രതേ ????
ഈ കോളെജിലല്ലേ നമ്മുടെ പൂവാലന് അപ്പീ ഹിപ്പീ പഠിക്കുന്നത്?? ഹാ!! ഒരു ഗദേം[വയലിന്] ചുമലില്‍ താങ്ങി, ഊശാന്‍ താടിയും വച്ച്, മുടിയും നീട്ടി വളര്‍ത്തി പെമ്പിള്ളെരുടെ പുറകേന്നു മാറാത്ത ആ പഹയനേ...
ആ കാന്റീന്റകത്തങ്ങനും കണ്ടോ...
ഇപ്പം ഗദക്കു പകരം ‘ഗാമെറ’ യാണെന്നു പറയണ കേട്ടു!!!
:)
:-)
ഈ ഡയറി ഡോ നാസ്സിന്റെയാണല്ലോ? അടിച്ചു മാറ്റിയോ വാഴക്കോടാ...തേങ്ങാക്കുല മോഷണം നിറുത്തി ഇപ്പം ഡയറി മോഷണമാണോ....ആ ഡോക്റെരെങ്ങാനും അറിഞ്ഞാന് അനസ്തെഷിയാ തന്നു മയക്കിക്കളയും..
ഭൂലോകത്തിന്റെ ഏതോ മൂലയിലെ ഏതോ ഒരു കോളേജിലെ,
ഏതോ ഒരു ഡോക്ടറുടെ, ഏതോ ഒരു ഡയറിക്കുറിപ്പ്,
ഏതോ ഒരു തെങ്ങാക്കൊലയന് മോട്ടിച്ചെന്നു കരുതി,
വഴക്കൊടനോടോ നാസിനോടോ മറ്റാരോടെങ്കിലും സാമ്യമുണ്ട് എന്ന് പറയുന്നവര്‍
കടുത്ത നിയമ നടപടി നേരിടേണ്ടി വരുമെന്ന് കോളെജ് പ്രിന്‍സിപ്പാള്‍ അറിയിക്കുന്നു.
ഹിഹിഹിഹിഹിഹിഹിഹിഹിഹി...
(gadappad... Mr. ChaNu)
കൊല്ല്.. കൊല്ല്.. എന്തായാലും ചാവാനാ വിധി... !
ഈ കാപ്പിലാന് അണ്ണന് ഇതെവിടെ പോയി കിടക്കുകയാ... നാളത്തേക്ക് പൊറോട്ട അടിക്കാന്‍ ഒരു തുള്ളി മാവ് പോലും ഇല്ല. കഴിഞ്ഞ ആഴ്ച്ചയിലെ പറ്റ് തീര്‍ത്തു തരാമെന്നു രണ്ടാഴ്ചയായി പറയുന്നു... !!! വൈകുന്നേരം വരെ കച്ചവടം നടത്തിയാല്‍ പരമാവധി കിട്ടുന്നത് പത്തോ ഇരുപതോ രൂപയാ... അച്ചാര്‍ നു മാത്രമേ നല്ല ചെലവുള്ളൂ .. അതും ഫ്രീ,,, ഇക്കണക്കിനു പോയാല്‍ ഞാന്‍ പ്രിന്‍സിയുടെ മുറിയില്‍ ഞാന്‍ കയറി അങ്ങ് തൂങ്ങും... കൂട്ടില്ല... !
'പിന്നണി'യുടെ ബൂലോക തെരഞ്ഞെടുപ്പ് ഗീതം ചമയ്ക്കാന്‍ ബ്ലോസ്കാര്‍ അവേര്‍ഡ് നോമിനി ശ്രീമന്‍ വാഴക്കോടനെ ചുമതലപ്പെടുത്തിയതഅയി വാര്‍ത്ത. കക്ഷി ഭേദമില്ലാതെ ഗീതം ചമച്ച് വിടുമെന്ന് വാഴക്കോടന്‍ എസെമെസ് സന്ദേശത്തില്‍ അറിയിച്ചു
ഗീതം: "കച്ചിക്കെട്ടു വീട്ടുക്കഴകേ..." (ഉടന്‍ പ്രതീക്ഷിക്കുക)
അണ്ണ, പകലണ്ണ, ഞാനുമുണ്ടണ്ണ അണ്ണനോടൊപ്പം... ലക്ഷം ലക്ഷം പിന്നാലെ...(സ്വാറീ, സ്ഥലം മാറി ഞാനോര്‍ത്ത് ഇത് നമ്മുട ബൂലോക ഇലക്ഷന്...ആ..)
ഹിഹിഹിഹിഹിഹിഹിഹിഹിഹി...
നിങ്ങളെന്നെ പാടാന്‍ പഠിപ്പിച്ചേ വിടൂ എന്ന വാശിയിലാണല്ലേ? ആഹാ ഞാന്‍ സാധനം ചെയ്തു സോറി, സാദകം ചെയ്ത് കണ്ട ശുദ്ധി വരുത്തട്ടെ. അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ! ആ.........................................ന്റമ്മേ ഇപ്പൊ തന്നെ ഗാനസമാധിയായേനെ!
ആരായലും.. തറവാട്ടിൽ പിറന്നവർ ചയ വിൽക്കാൻ പാടില്ലിയൊ എന്നു വ്യക്തം ആക്കണം...
ennem koode eee collegil cherkuo
njan nallonam padichoola, pratheygichu aa mucheetu kaleem pinne pannimalathum okke.
Soorane enikku kettichu tharem venam
Post a Comment