Apr 5, 2009

ദേശീയ ഗാനം

ജനഗണമന അധിനായക ജയഹേ
ഭാരത ഭാഗ്യവിധാതാ,
പഞ്ചാബസിന്ധു ഗുജറാത്ത മറാഠാ
ദ്രാവിഡ ഉത്‌ക്കല ബംഗാ,
വിന്ധ്യഹിമാചല യമുനാഗംഗാ,
ഉച്ഛലജലധിതരംഗാ,
തവശുഭനാമേ ജാഗേ,
തവശുഭ ആശിഷ മാഗേ,
ഗാഹേ തവ ജയഗാഥാ,
ജനഗണമംഗലദായക ജയഹേ
ഭാരത ഭാഗ്യവിധാതാ.
ജയഹേ, ജയഹേ, ജയഹേ,
ജയ ജയ ജയ ജയഹേ!

18 comments:

ഹരീഷ് തൊടുപുഴ said...

കനല്‍ജി; ചീയേര്‍സ്...

ജയഹേ, ജയഹേ, ജയഹേ,
ജയ ജയ ജയ ജയഹേ!

അനില്‍@ബ്ലൊഗ് said...

വാ വാ വാ...
ഹരീഷെ ഇതിന് ഒരു ചിയേഴ്സ് പറഞ്ഞാല്‍ പോര.
:)

പ്രിന്‍സിപ്പാള്‍ വന്ന് കോളേജ് തുറക്കുന്നതിനു മുമ്പ് രണ്ടെണ്ണം അടിക്കാം.

ഹരീഷ് തൊടുപുഴ said...

അനില്‍ചേട്ടാ; പ്രിന്‍സി വന്നാല്‍ നമ്മുടെ ചെവിക്കു പിടിക്കുമോ??

കട്ടന്‍ ബീഡി കാപ്പിച്ചേട്ടന്റെ കൈയ്യിലുണ്ടെന്നാണു തോന്നുന്നത്... ഒരു പഫ് തായോ..

കാപ്പിലാന്‍ said...

അനിലേ മദ്യം ഒരു കാരണവശാലും കാമ്പസില്‍ കൊണ്ടുവരാന്‍ പാടില്ല . വേണേല്‍ ഒരു ബീഡി തരാം . പ്രിന്‍സിപ്പല്‍ അറിയരുത് .

ചാണക്യന്‍ said...

കാപ്പുവേ രണ്ട് ബെസ്റ്റ് പയ്യന്‍സാ കാലെടുത്ത് വച്ചിരിക്കുന്നെ,
ചിയേഴ്സ് വിളിച്ചാ അരങ്ങേറ്റം...:)

ചിയേഴ്സ് വിളിച്ച അണ്ണന്മാരെ ഞാനുമുണ്ടേ...രഹസ്യമായി...:):)

ചോലയില്‍ said...

ഹരേ വാ
ജയ ജയ ഹോ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്റെ കുട കാണാനില്ല

കാപ്പിലാന്‍ said...

ആരാണ് പ്രിയയുടെ കുടയെടുത്തത് . ക്ലാസ്സില്‍ പ്രശനം ഉണ്ടാക്കരുത് .

പാവപ്പെട്ടവൻ said...

ദേ ഈ കുട്ടി എന്നെ പിച്ചി

ചങ്കരന്‍ said...

അങ്ങനെ കാളേജു തുറന്നു...
ആരാണിവടത്തെ പ്രിന്‍സിപ്പാള്‍??
ആരാണിവടത്തെ മലയാളം വാധ്യാര്‍??

കഞ്ചാവെവിടെ കിട്ടും??

Rare Rose said...

എല്ലാ സൌകര്യങ്ങളോടെയും ആണല്ലോ നമ്മടെ കോളേജ് തുറന്നിരിക്കുന്നതു...:)

ദേശീയഗാനം ചൊല്ലുമ്പോള്‍ പിള്ളേരെല്ലാം ബഹളം വെക്കുന്നത് കാണുന്നില്ലേ ഇവിടാരും..ഇവരെയൊക്കെ നിയന്ത്രിച്ചു നിര്‍ത്താന്‍ പ്രിന്‍സിപ്പാള്‍ ഇവിടൊന്നുമില്ലേ..ഫോട്ടോയിലെ പ്രിന്‍സിക്ക് എന്തായൊരു ഗമ..:)

അപ്പോള്‍ ഇനിയെപ്പോഴാ ക്ലാസ്സ് തുടങ്ങാ..ആരൊക്കെയാ അധ്യാപകര്‍..ഞങ്ങള്‍ക്ക് പഠിക്കാന്‍ തെരഞ്ഞെടുക്കാന്‍ വിവിധ ഗ്രൂപ്പുകള്‍ ഉണ്ടോ..വേഗാവട്ടെ..എനിക്ക് പഠിക്കാന്‍ കൊതിയായിട്ടു വയ്യേ..:)

പകല്‍കിനാവന്‍ | daYdreaMer said...

ജയഹേ, ജയഹേ, ജയഹേ,
ജയ ജയ ജയ ജയഹേ!

കാന്റീന്‍ നോട്ടീസ്..

ദയവായി കാന്റീനില്‍ കടം പറയരുത്... !! കാന്റീനില്‍ രാഷ്ട്രീയം പറയരുത്... !!
സിഗരട്ട്.. കള്ള് ... കഞ്ചാവ്.. ഇവ മുന്‍ വാതിലില്‍ കൂടി വിതരണം ചെയ്യുകയില്ല.... കാന്റീനില്‍ അടുക്കള പണിക്കു ഒരു പെണ്‍കൊടിയെ വേണം... വെള്ളം കോരാനും പൊറോട്ട അടിക്കാനും ഒഴിവുണ്ട്.. ചായ ഞാന്‍ തന്നെ അടിക്കുന്നതായിരിക്കും... !

എന്ന്.. '
മൊയലാളി

Kvartha Test said...

ഇവിടെയൊക്കെ വിദ്യാലയം തുറക്കുമ്പോള്‍ പ്രാര്‍ത്ഥനാഗീതം പാടും; അടയ്ക്കുമ്പോള്‍ ജനഗണമന പാടും. തുറക്കും മുമ്പേ അടച്ചതല്ലല്ലോ? :-)

സുപ്രിയ said...

ജയ ജയ ജയ ജയ ഹോ...

കനല്‍ said...

പ്രാര്‍ത്ഥനാ ഗീതം പാടിയാല്‍
ഈശ്വാരവിശ്വാസികള്‍ മാത്രമേ ഈ കോളേജില്‍ വരൂ.
അല്ലാത്തവര്‍ ഒരു പക്ഷെ മാറി നില്‍ക്കാം.

മതമില്ലാത്ത ജീവനും മതമുള്ള ക്യഷ്ണനും ഇവിടെ ഒന്നിച്ച് പഠിക്കട്ടേ, അതാണ് ശ്രീ@ശ്രേയസേ ദേശീയഗാനം പാടി തുടങ്ങിയത്.

മതാമുള്ളവനും ഇല്ലാത്തവനും ദേശീയഗാനത്തെ ആദരിക്കുന്നു.
പാടേണ്ടത് ഒടുക്കം ആവണമെന്ന് നമ്മള്‍ ഉണ്ടാക്കിയ ചിട്ടയല്ലേ. ടാഗോര്‍ പറഞ്ഞില്ലല്ലോ?

അഡ്മിഷന് പണം റെഡിയാക്കിക്കോ?
കോഴ്സുകളും ഫീസുകളും അടങ്ങിയ ലിസ്റ്റ് ഉടന്‍ പുറത്തിറക്കുന്നതാണ്.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ജയഹേ, ജയഹേ, ജയഹേ,
ജയ ജയ ജയ ജയഹേ!

നിയമാവലിയിലെ 2, 4, 7 എന്നീ നിയമങ്ങള്‍ പിന്‍ വലിക്കണം.

പിന്നെ പകലനാണ് കാന്റീന്‍ നടത്തുന്നത് എന്നതിനാല്‍ ആശ്വാസം.
കോളേജിനടുത്ത് “ഗിരിജ“ തിയ്യറ്റര്‍ ഉണ്ടോ?

Unknown said...

ജയ് ഹേ ഒക്കെ പണ്ട്.. ഇപ്പൊ ജയ് ഹോ.. ജയ് ഹോ...

Kvartha Test said...

അങ്ങനെയാണെങ്കില്‍ തീര്‍ച്ചയായും നന്നായി കനല്‍. ജയ ജയ ജയ ജയഹേ!

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍