May 10, 2009

നോണ്‍ ഡീറ്റൈല്‍ഡ് ക്ലാസ്സ് -‍-2

നമ്മളിവിടെ പഠിച്ചുകൊണ്ടിരിക്കുന്നത് ബഷീറിനെപ്പറ്റിയാണ്. അദ്ദേഹത്തെപ്പറ്റിയും അദ്ദേഹത്തിന്റെ കൃതിയായ മുച്ചീട്ട് കളിക്കാരന്റെ മകളുടെ ഒരു ഭാഗവും നമ്മള്‍ കഴിഞ്ഞ ക്ലസ്സില്‍ പഠിച്ചു.ഇന്ന് അദ്ദേഹത്തിന്റെ രചനാശൈലിയെപ്പറ്റി പഠിക്കാന്‍ നോക്കാം .

ഭാഷയുടെ പാരമ്പര്യമായ ചട്ടക്കൂട്ടില്‍ ഒതുങ്ങിനില്‍ക്കാന്‍ വിസമ്മതിച്ച ഒരെഴുത്തുകാരനാണ് ബഷീര്‍.അച്ചടിഭാഷ സംസാരഭാഷ എന്നിങ്ങനെ വേര്‍തിരിച്ചുകാണാനോ വരികളില്‍ വ്യാകരണത്തികവു വരുത്താനോ അദ്ദേഹം ശ്രമിച്ചില്ല. ഒരിക്കല്‍ പ്രസാധകര്‍ ബഷീറിന്റെ കൃതിയില്‍ തിരുത്തലുകള്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിനത് വിഷമമുണ്ടാക്കി.സ്വാഭാവികതയുള്ളതും സ്വതസിദ്ധവുമായ തന്റെ തനതായ കൃതിതന്നെ പ്രസിദ്ധീകരിക്കണമെന്ന് ബഷീര്‍ നിര്‍ബന്ധം പിടിച്ചു.

ബഷീറിന്റെ സഹോദരന്‍ അബ്ദുള്‍ഖാദര്‍ ഒരു മലയാളം അദ്ധ്യാപകനായിരുന്നു.ബഷീറിന്റെ കൃതി വായിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിലെ ആഖ്യ,ആഖ്യാത തുടങ്ങിയവ എവിടെയെന്നു ചോദിച്ചു.രോഷാകുലനായ ഷീര്‍ താന്‍ എഴുതുന്നത് ജനങ്ങള്‍ സംസാരിക്കുന്ന സാധാരണ ഭാഷയിലാണെന്നും അതില്‍ നിങ്ങളുടെ ആഖ്യയും ആഖ്യാതയും തിരയേണ്ട ആവശ്യമില്ലെന്നും പറഞ്ഞു. ഇത് അദ്ദേഹത്തിന്റെ വ്യാകരണത്തിന് പ്രാധാന്യമില്ലാത്ത ഗ്രാമീണഭാഷ ഉപയോഗിച്ചുകൊണ്ടുള്ള രചനാശൈലിയോടുള്ള ആഭിമുഖ്യമാണ് ചൂണ്ടിക്കാണിക്കുന്നത്.'പാത്തുമ്മയുടെ ആട്' എന്ന കൃതിയില്‍‍ അദ്ദേഹം സഹോദരനോട്"നിന്റെ ലൊട്ക്കൂസ് ആഖ്യാദം " എന്നു പറയുന്നുമുണ്ട്. .

"ടീച്ചറെ ഇന്ന് പോക്കറ്റടി പഠിപ്പിക്കാംന്നല്ലെ പറഞ്ഞിന്"....ബോണ്‍സ്.

അതെ ഇന്ന് മണ്ടന്‍ മൂത്താപ്പയുടെ കഥ തന്നെയാണ്... പറയുന്നത്തിനു മുന്‍പ് കഥപാത്രത്തെ നമുക്ക് സമ്മാനിച്ച മഹാനായ എഴുത്തുകാരനെപ്പറ്റി പറയാതെ പറ്റില്ലല്ലൊ. മണ്ടന്‍ മൂത്താപ്പ തന്നെയാണ് നമ്മുടെ പോക്കറ്റടിക്കാരന്‍. രുപത്തൊന്നുവയസ്സ്,കറുത്തനിറം, ശകലം കോങ്കണ്ണുണ്ട് എന്നാലും മൂത്താപ്പയുടെ വെള്ളപ്പല്ലുകള്‍ കാട്ടിയുള്ള ചിരി നല്ല ഭംഗിയാണ്.

ഇന്നാള് ഞാള് അളിയനളിയന്‍ കളിച്ചപ്പൊ വാഴക്കോടനളിയന്‍ ചിരിച്ച പോലല്ലെ റ്റീച്ചര്‍?ചാണക്യന്‍...

ഉമ്മയില്ല,ഉപ്പ കള്ളക്കേസില്‍ പെട്ട് ജയിലില്‍ കിടന്ന് വീരചരമം പ്രാപിച്ചു.

മതിടീച്ചറെ...ഇങ്ങനൊക്കെ കേട്ടാ എനിക്ക് സങ്കടാവും.....ഹരീഷ്.

ശരിശരി....ഒരു തൊഴിലെന്ന നിലയില്‍ പോക്കറ്റടി ഒരിക്കലുംമോശമല്ല. പുറം രാജ്യങ്ങളില്‍ പോക്കറ്റടിക്ക് അസൂയാവഹമായ പുരോഗതിയുണ്ട്.അവിടെ അതിന് കോളെജുകളുണ്ട്.

ടീച്ചറെ പാസ്പ്പോര്‍ട്ട് എടുത്തുവെക്കട്ടെ....?പോക്കറ്റടിക്ക് പൊറത്ത് പഠിക്കാന്‍ സ്കോളര്‍ഷിപ്പ് കിട്ട്വോ? കനല്‍...

"അതിന് പുറത്ത് പോകേണ്ട ആവശമില്ല"..ടിച്ചര്‍."പോക്കറ്റടിക്ക് നമ്മുടെ ബ്ലോഗേഴ്സ് കോളെജില്‍ നമ്മള്‍ ഫോളോ ചെയ്യുന്നത് യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയുടെ ബി-സ്കൂള്‍ സിലബസ്സാണ്..."

അതു പോകട്ടെ... തൊഴിലിന് ഏകാഗ്രത വേണം,ക്ഷമ വേണം,പിന്നെ ലേശം തലച്ചോറും....

"അതും വേണോ ടീച്ചറെ?അതു വേണ്ടാന്നല്ലെ ബോണ്‍സെ നീ പറഞ്ഞത്......" വാഴക്കോടന്‍ തല ചൊറിയുന്നു."

വാഴക്കോടാ നാസ് തന്ന മരുന്ന് പുരട്ടിയില്ലെ ഇത് വരെ"

"ഉറുമ്പുപൊടി സ്റ്റോക്കില്ല ടീച്ചറെ...."

പോക്കറ്റടിക്ക് പിന്നെ വേണ്ടത് നല്ല ചങ്കൂറ്റവും നീണ്ടുമെലിഞ്ഞ വിരലുകളും ഒരു ഷാളുമാണ്.

"ന്റെ മാള് സൂറാന്റെ വെരല് കണ്ടീനാ ടീച്ചറെ ങ്ങള്...?"

"കുഞ്ഞീബിത്താ നിങ്ങളെന്താ ഇവിടെ ചെയ്യണത്?

"അത് ന്റെ റ്റീച്ചറെ കള്ളഹിമാറ്കള്....എന്തിനാ ഈറ്റിങ്ങളെ പറേണ്ന്ന്.... കാപ്പിലാന്‍ പ്രിന്‍സീംങ്കൂടിന്റെ മാളെ പഠിക്കാന്‍ തമ്മെയ്ക്കിണില്യ.....ഞാനിപ്പം സൂറെന്റെ കൂടെ വരും സൂറെന്റെ കൂടെ പോവും. പിന്ന്യാണെങ്കീ....നിക്ക് റ്റീച്ചറിന്റെ ക്ലാസ്സ് പെരുത്തങ്ങ് പിടിച്ചിരിക്കീന്ന്...

ഞാനെവിട്യാ നിര്‍ത്തിയത്....ഇത് മുച്ചീട്ട് കളി പോലെയല്ല. പരിപൂര്‍ണ്ണ നിശബ്ദതയാണ് ആവശ്യം.നല്ല ശ്രദ്ധയോടെ ബഹുജനങ്ങളിലൊരാളായി വായനാറ്റമൊ വിയര്‍പ്പിന്റെ നാറ്റമൊ വകവെക്കാതെ കഴിയുന്നത്ര

കൂട്ടുജീവിതം നയിക്കണം. എവിടെ തിരക്കുണ്ടോ അവിടെഈ കലാകാരന്‍ തിക്കിത്തിരക്കി മടിയിലോ
പോക്കറ്റിലോ പണമുള്ളവരുടെ അടുത്ത് ചെല്ലുക. ഷാളിന്റെ തുമ്പുകൊണ്ട് പണമുള്ളിടം മൂടുക.വലതു കൈ ഷാളിന്നടിയിലായിരിക്കണം ഞൊടിയിടകൊണ്ട് എന്നു പറഞ്ഞാല്‍ ചട്ട്പുക്കേന്ന് പേഴ്സോ മടിശ്ശീലയോ
പിടുങ്ങുക.വേഗത ശീലിക്കാന്‍ കിണഞ്ഞ് പരിശീലിക്കണം.
"ഇതുപോലെയാണോ ടീച്ചറെ....."സൂത്രന്റെ കയ്യിലൊരു പേഴ്സ്.
"ഇതാരുടെ പേഴ്സാ".....സൂത്രന്‍ ചിരിക്കുന്നു.
"എന്നാ ഇപ്പോള്‍ ഇതു മതി...നിങ്ങള്‍ മൂത്താപ്പാനെക്കാള്‍ മിടുക്കന്മാരായിരിക്കുന്നു.നാളെ നമുക്ക് മൂത്താപ്പാന്റെം സൈനബാന്റെയും കഥ പഠിക്കാം."പെട്ടന്ന് കുഞ്ഞീബിയുടെ കരച്ചില്‍.....
"അയ്യോന്റെ ടീച്ചറെ ന്റെ പേഴ്സ് കാണാനില്ല...ഏതോ ഒരു സൈത്താന്‍ മ്മളെ പോക്കറ്റടിച്ച്."
"അയിന് കുഞ്ഞീബിത്താ ങ്ങക്ക് എവിട്യാ പോക്കറ്റ്?"

36 comments:

പ്രയാണ്‍ said...

ഞാനൊന്നും പറഞ്ഞില്ല. ഒക്കെ നിങ്ങള്‍ വെറുതെ ആലോചിച്ചുണ്ടാക്കുന്നതാ....

പ്രയാണ്‍ said...

കനലെ ഡ്രാഫ്റ്റ് കെടക്കുന്ന കണ്ടുവെങ്കിലും രണ്ടുദിവസമായി പുരോഗതിയൊന്നുമില്ലാത്തതിനാല്‍്‍ ഞാന്‍ പോസ്റ്റിടുന്നു.മൂത്താപ്പ രണ്ടുദിവസമായി ഒവര്‍ടേക്ക് ചെയ്യാന്‍ നിര്‍ബ്ബന്ധിക്കുന്നു.

ഞാന്‍ ആചാര്യന്‍ said...

"ട്ടോ"............ത്യേങ്ങായ്

ഞാന്‍ ആചാര്യന്‍ said...

ബഷീറാണോ, തിരുവില്വാമല വീക്കെയെന്‍ തമ്പുരാനാണോ മലയാളം ബ്ലോഗര്‍മാരുടെ കുലഗുരു എന്ന് ഒരു ഭിന്നാഭിപ്രായോണ്ട്. ടീച്ചറെ ഏതാ ശരി..തനതു ശൈലി, തനതു ശൈലീന്നൊക്കെ പറഞ്ഞ് പടിപ്പിച്ചത് എവരല്ലേ...

ഞാന്‍ ആചാര്യന്‍ said...

"ഇതുപോലെയാണോ ടീച്ചറെ....."സൂത്രന്റെ കയ്യിലൊരു പേഴ്സ്.
"ഇതാരുടെ പേഴ്സാ".....സൂത്രന്‍ ചിരിക്കുന്നു.
പെട്ടന്ന് കുഞ്ഞീബിയുടെ കരച്ചില്‍.....
"അയ്യോന്റെ ടീച്ചറെ ന്റെ പേഴ്സ് കാണാനില്ല...ഏതോ ഒരു സൈത്താന്‍ മ്മളെ പോക്കറ്റടിച്ച്."
"അയിന് കുഞ്ഞീബിത്താ ങ്ങക്ക് എവിട്യാ പോക്കറ്റ്?"

ചിരിക്കാന്‍ വയ്യേയ്........ഓടി വായോ

പ്രയാണ്‍ said...

രണ്ടും രണ്ടു ലോകമല്ലെ ആചാര്യാ....

അരുണ്‍ കരിമുട്ടം said...

പോസ്റ്റ് മൊത്തം വായിച്ചു.ആഖ്യയും ആഖ്യാതവും അത്ര പോരാ എന്നൊരു കുറവ് മാറ്റിയാല്‍ നല്ലതാ
:)

അനില്‍@ബ്ലോഗ് // anil said...

അപ്പ പഠിച്ച് പഠിച്ച് മണ്ടന്‍ മുത്തപ്പക്ക് വരെ പഠിക്കാന്‍ തുടങ്ങി.
സൂത്രന്‍ ആളു മുടുക്കനാ.

ഞാന്‍ ആചാര്യന്‍ said...

കോള്‍ജില്‍ പുതിയ കോഴ്സ് തുറന്നു - ബി.എ(മണ്ടന്‍ മുത്തപ്പ)

ആദ്യബാച്ച് തുടങ്ങി, അഡ്മിഷന്‍ തുടരുന്നു

കാപ്പിലാന്‍ said...

കോളേജില്‍ പോക്കറ്റടി പഠിപ്പിക്കുന്നോ :) . പ്രയാന്‍ ബഷീറിന്റെ ഓരോ കഥാ പത്രങ്ങളെ ഇങ്ങനെ അവതരിപ്പിക്കുന്നത് നന്നായിരിക്കുന്നു .ഇനിയും പോരട്ടെ ഇത്തരം കഥകള്‍ .

കാപ്പിലാന്‍ said...

പറഞ്ഞത് പോലെ കുഞ്ഞീവിക്ക് എവിടെയാണ് പോക്കറ്റ് :)

പകല്‍കിനാവന്‍ | daYdreaMer said...

ടീച്ചറെ ടീച്ചറെ .. ജായ..

പടചോനാണം ഞ്മാലല്ലേ ഓടെ മടിക്കുത്ത് അയിച്ചു കായ്‌ എടുത്തത്‌...

കാപ്പിലാന്‍ said...

എനിക്കേറ്റവും ഇഷ്ടപ്പെട്ടത് പ്രയാന്റെ ഈ വരകളാണ് .സൂപ്പര്‍ .

പ്രയാണ്‍ said...

ഞാനപ്പഴേ പറഞ്ഞില്ലെ....ഞാനയിട്ടൊന്നും പറഞ്ഞിട്ടില്ല....എല്ലാം നിങ്ങള് വെറുതെ...സൂത്രാ...എന്നോട് ദ്വേഷ്യം പിടിക്കല്ലെ....ടേയ്ക്കിറ്റീസീ പോളിസീ....

പ്രയാണ്‍ said...

കാപ്പിലാന്‍ വരക്കിട്ട കമന്റിന് താങ്കൂ...

ഞാന്‍ ആചാര്യന്‍ said...

പ്രയാനേ വരച്ചേക്കുന്ന പടങ്ങള്‍ സൂപ്പറാണ്. ഞാന്‍ ആദ്യം ചിത്രകാരിയെ ശ്രദ്ധിച്ചില്ല...മ. മു, കുഞ്ഞീവിത്താ, സൂറ ഒക്കെ നല്ല ഉഗ്രനായി വരെഞ്ഞേക്കുന്നു.........അഭിനന്ദനം

പ്രയാണ്‍ said...

അഭിനന്ദനത്തിന് നന്ദി ആചാര്യന്‍..വരയാണ് ആദ്യം വന്നത്....എഴുത്ത് പിന്നാലെ വന്നതാ.....:)

KK said...

:-)

വാഴക്കോടന്‍ ‍// vazhakodan said...

ചില സാങ്കേതിക കാരണങ്ങളാല്‍ ഇനി കോളെജിലേക്ക് വരാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ക്ലാസ്സുകള്‍ ഭംഗിയായി നടക്കട്ടെ! എന്റെ ആശംസകള്‍!

കാപ്പിലാന്‍ said...

എന്താണ് കോയാ സാങ്കേതിക കാരണങ്ങള്‍ ?എന്തായാലും ഞമ്മക്ക് ഗോമ്പ്ലിമെന്റ്സ് ആക്കാം കോയാ

പ്രയാണ്‍ said...

മ്മളെ കുഞ്ഞീബിത്താനേം സൂറാനേം വഴിയാധാരമാക്കല്ലെ വാഴക്കോടാ....

വാഴക്കോടന്‍ ‍// vazhakodan said...

കാപ്പൂ, പ്രയാന്‍ ടീച്ചറെ തെറ്റിദ്ധരിക്കല്ലേ! എനിക്ക് കുറച്ചു ദിവസത്തെ ലീവ് ഞാന്‍ പ്രിന്‍സിയോടു ചോദിച്ചിരുന്നു അത് കിട്ടി. ഒരു ജോലി കിട്ടിയിട്ട് വേണം ഒന്ന് ലീവെടുക്കാന്‍ എന്നുള്ള എന്റെ ഒരു ആഗ്രഹം തീര്‍ക്കുകയാണെന്നു മാത്രം! പിന്നെ ന്‍റെ സൂറാനെ ശ്രദ്ധിച്ചോളനെ! എന്റെ മനസ്സമ്മാനദാനം കളയരുതേ! ഞാന്‍ ലീവ് കഴിഞ്ഞാ എത്രയും വേഗം വരും.കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ വഴിയെ അറിയിക്കാം! അപ്പൊ ശരീന്നാ

ജ്വാല said...

പ്രയാണ്‍ ടീച്ചര്‍,
ക്ലാസ്സും ഒപ്പം ചിത്രങ്ങളും വളരെ നന്നായിരിക്കുന്നു.വിജ്ഞാനപ്രദം.എന്നാ “പരീക്ഷ?“

ബഷീർ said...

..ഇന്നാലും ആദ്യ ക്ലാസ് തന്നെ പ്രാക്റ്റിക്കലാക്കിയ ആ ഹമുക്ക് ആ‍രാന്ന് കണ്ട് പിടിക്കണം (ഓനെ കണ്ട് പഠിക്കണം )

കൊള്ളാ‍ാം ക്ലാസ്

Typist | എഴുത്തുകാരി said...

ടീച്ചറേ, തൊഴിലില്യാണ്ട് നടക്കണോര്‍ക്കൊരു തൊഴിലു് പഠിപ്പിച്ചു കൊടുത്തതു് നന്നായി.

പ്രയാണ്‍ said...

ഇവിടെ വന്ന എല്ലാ കുട്ടികള്‍ക്കും എന്റെ വക നാരങ്ങ മുട്ടായി..... പീഡിപ്പിച്ചൂന്ന് പറയല്ലെ....:)

സൂത്രന്‍..!! said...

:)

K C G said...

പ്രയാനാണോ ഈ ചിത്രങ്ങള്‍ വരച്ചത്? ഉഗ്രനായിട്ടുണ്ട് കേട്ടോ. ക്ലാസ്സും കൊള്ളാം.

കുഞ്ഞീബിത്താ ഇനി എങ്ങനെ ബീട്ടീ പൂവും കയ്യീ കായില്ലാതെ?

പ്രയാണ്‍ said...

സൂത്രാ ഇങ്ങിനെ ചിരിച്ച് സ്ഥലം വിട്ടാ ശരിയാവില്ല.
ഗീതാ വാഴക്കോടന്‍ കൈവിട്ട സ്ഥിതിക്ക് നമുക്കൊരു ഫണ്ട് പിരിവ് തുടങ്ങാം.

പകല്‍കിനാവന്‍ | daYdreaMer said...

ങ്ങ.. ഹാ അത് കൊള്ളാല്ലോ.. ഇത് പ്രയാന്‍ ആണ് വരച്ചതെന്ന് ഇപ്പോഴാ അറിയണെ.. കലക്കന്‍ .. അപ്പ്പോ ഇനി കോളേജിലെ ഡ്രോയിംഗ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത് പ്രയാന്‍ ആയിക്കോട്ടെ അല്ലെ,. കാപ്പൂ..

കാപ്പിലാന്‍ said...

അതെ , വരകളും കുറികളും എന്ന വിഷയത്തെപ്പറ്റി പ്രയാന്‍ ക്ലാസ്സ്‌ എടുക്കുന്നതായിരിക്കും

സൂത്രന്‍..!! said...

പ്രയാനെ,
ബൊംബെയിൽ പോകറ്റടികായ് പരിശീലനം കൊടുക്കുന്നുണ്ട്.എങ്ങനെന്ന് അരിയുമൊ? ആദ്യം ഒരു ബലൂൺ വീർപിച്ച് അതിനു മുകളിൽ ഒരു നൈസായ തുണി ഇട്ട് ബലൂൺ പെട്ടാ‍തെ ബ്ലൈഡ് കൊണ്ട് തുണികീറണം.. എന്റെ ഒരു സ്നേഹിതൻ പറഞ്ഞതാണ് ...അടുത്തക്ലാസിൽ ഉപയോഗിക്കാം...
ഞാൻ അവിടെ പൊയി ഒന്നും പരിശീലനം നേടിയിട്ടില്ല.
അങ്ങനെ യാണങ്കിൽ ഞാൻ ആദ്യം അടിച്ചുമാറ്റൽ നമ്മുടെ സൂറനെ യാവും.. അവൾ ഒരു ഹൂറിയാണ്..

പ്രയാണ്‍ said...

ആദ്യം വരച്ചത് മ്മടെ സൈനബാനെയായിരുന്നു(മുച്ചീട്ട് കളിക്കാരന്റെ മകള്‍)നമ്പൂതിരിയുടെ ഒറിജിനല്‍ നോക്കി വരച്ചിട്ടും നിങ്ങളതിനെ സൂറയാക്കി. പോട്ടെ എന്റെ വക സൈനബാനെ വരച്ചപ്പൊ അതിനേം പിടിച്ച് സൂറയാക്കല്ലെ....മൂത്താപ്പ കൊഴങ്ങിപ്പോകും.നിങ്ങള് തീരുമാനിക്ക് നമ്പൂതിരീടേതാണൊ എന്റേതാണൊ നിങ്ങടെ സൂറാന്ന്....വാഴക്കോടാ ......ഒന്ന് സഹായിച്ചേ......

കാപ്പിലാന്‍ said...

ടീച്ചര്‍ , ആദ്യത്തേതിലും എനിക്കിഷ്ടപ്പെട്ടത് രണ്ടാമത്തെ മൊഞ്ചത്തി സൂറയെ ആണ് . നമുക്കിത് ഒരു മത്സരം ആക്കിയാലോ .

പ്രയാണ്‍ said...

ഐഡിയ കൊള്ളാം കാപ്പിലാന്‍... ഓരോരുത്തരും അവരവരുടെ ഭാവനയിലു‍ള്ള സൂറയെ വരച്ചാല്‍ നല്ല രസമായിരിക്കും.മൊഞ്ചത്തിമാരുടെ ഒരു ഫാഷന്‍ ഷോ..ഇപ്പോള്‍ നടക്കുന്ന പെണ്ണ് കാണല്‍ പോലെ......

സൂത്രന്‍..!! said...

nokalle... vara thudangatte
??????????????????????????

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍