May 21, 2009

ഒരു വെടിക്ക് രണ്ടു പോസ്റ്റ് .കുട്ടികളെ ,അധ്യാപകരെ ,

വളരെ പ്രതീക്ഷകളോടെ തുടങ്ങിയ ബ്ലോഗിലെ ഒരു വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഈ കോളേജ് . എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ നമുക്കു kഅഴിയുന്നുവോ എന്നൊരു സ്വയ അവലോകനം നടത്തുന്നത് നന്നാകും എന്ന് ഈ സമയം ഞാന്‍ ഓര്‍മ്മിപ്പിക്കുകയാണ് . എല്ലാ വിഷയങ്ങളും ഞാന്‍ തന്നെ എടുക്കേണ്ട ഒരവസ്ഥ ഇപ്പോള്‍ സംജാതമായിക്കൊണ്ടിരിക്കുന്നു . പകലന്റെ കടയില്‍ പൊറോട്ട അടിക്കുന്ന ആചാര്യന്‍ , സൂറയെ കോളേജില്‍ കൊണ്ടാക്കുവാന്‍ വന്ന കുഞ്ഞീവി താത്ത എന്നിവര്‍ വരെ ഇവിടെ ക്ലാസുകള്‍ എടുക്കുകയുണ്ടായി എന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും .ഞാന്‍ ഈ സമയം ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ ,ഈ മാസം ഈ കോളേജില്‍ എത്ര അധ്യായന ദിവസങ്ങള്‍ ഉണ്ടായിരുന്നു .എവിടെക്കാണ്‌ ഈ യാത്ര ? ഇങ്ങനെ പോയാല്‍ കോളേജിലെ കുട്ടികളുടെ ഭാവി എന്താകും ? ഒരു വലിയ ചോദ്യ ചിഹ്നമായി ഇതു മാറുന്നു .


കോളേജില്‍ ക്ലാസുകള്‍ എടുക്കുന്നതിനുള്ള ശമ്പളം ഞാന്‍ തരുന്നില്ല എന്ന കാര്യം ഞാന്‍ സമ്മതിക്കുന്നു .എങ്കിലും എല്ലാവര്ക്കും പകലന്റെ കാന്റീനിലെ പറ്റുകള്‍ കഴിഞ്ഞ മാസം ഞാനല്ലേ കൊടുത്തത് .കൂടാതെ ഈ സാമ്പത്തിക മാന്ദ്യം ഒന്ന് മാറിക്കിട്ടിയാല്‍ ഉടനെ തന്നെ കുടിശിക ശമ്പളം പലിശയടക്കം ഞാന്‍ തന്നു തീര്‍ക്കും . സാമ്പത്തിക മാന്ദ്യം കാരണം പല കുട്ടികളുടെയും രക്ഷകര്‍ത്താക്കള്‍ കോളേജിലെ ഫീസുകള്‍ സമയാസമയം തരുന്നില്ല .എങ്കിലും കുട്ടികളുടെ ഭാവി നമ്മള്‍ അവതാളത്തില്‍ ആക്കരുത്‌ .


അധ്യാപകര്‍ക്കും കുട്ടികള്‍ക്കും വേണ്ടി ചില പ്രതെയ്ക പരിപാടികള്‍ ബ്ലോഗേര്‍സ് കോളേജ് നടപ്പാക്കിയ കാര്യം അറിയിക്കട്ടെ .കോളേജില്‍ പഠിപ്പിക്കുന്നത്‌ മനസിലാകാത്ത കുട്ടികള്‍ക്കും വിഷയങ്ങളില്‍ കാര്യമായ പഠനം വേണ്ട അധ്യാപകര്‍ക്കും വേണ്ടി ബ്ലോഗേര്‍സ് കോളേജ് അധികാരികള്‍ ഒരു http://kaappilaan.ning.com/
ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്റര്‍ തുടങ്ങിയ കാര്യം അറിയിക്കുന്നു . ഈ ടൂസന്‍ സെന്റെരില്‍ കോളേജ് സമയം കഴിഞ്ഞും നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ അവരവരുടെ വീട്ടില്‍ നിന്നും ഓണ്‍ലൈന്‍ വഴി നിങ്ങളോട് സംവാദിക്കുകയും നിങ്ങളുടെ സംശയങ്ങള്‍ ദൂരികരിക്കുകയും ചെയ്യുന്നു .ഇതില്‍ അംഗങ്ങള്‍ ആകുന്നവര്‍ അവര്‍ക്കായി ഒരുക്കിയിരിക്കുന്ന ചാറ്റ് റൂമില്‍ നിങ്ങളുടെ അധ്യാപകര്‍ , കുട്ടികള്‍ , പ്രിന്‍സി ,വൈസ് പ്രിന്‍സി എന്നിവര്‍ നിങ്ങളെ കാത്തിരിക്കുന്നു . ഈ സൈറ്റിലെ അംഗങ്ങള്‍ക്ക്‌ ഓരോരുത്തര്‍ക്കും ഓരോ പേജുകള്‍ ഉണ്ടാകും . അതില്‍ നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകള്‍ , ഫോട്ടോകള്‍ എന്നിവ ചേര്‍ക്കുകയും , നിങ്ങളുടെ കൂട്ടുകാരെ അതിലേക്കു ക്ഷണിക്കുകയും ചെയ്യാന്‍ കഴിയും .ബ്ലോഗ് പോസ്റ്റുകള്‍ ഇട്ടു കഴിഞ്ഞാല്‍ നിങ്ങളുടെ കുട്ടുകാരെ അതില്‍ കൂടി അറിയിക്കുകയും ചെയ്യാം . എല്ലാ ബൂലോകരും അതില്‍ അംഗങ്ങള്‍ ആകാന്‍ ശ്രമിക്കുമല്ലോ .


തൊടുപുഴ ബ്ലോഗ് മീറ്റ് നടക്കുന്ന അന്നേ ദിവസം ഞങ്ങളുടെ പ്രത്യേക ലേഖകന്‍ ശ്രീ .ശിവന്‍ തത്സമയ വിവരങ്ങള്‍ ചാറ്റ് റൂം വഴി നിങ്ങളെ അറിയിക്കും . മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും വിവരങ്ങള്‍ അറിയുവാന്‍ ഇതു നല്ലൊരു അവസരമായിരിക്കും എന്ന് കരുതുകയാണ് .


എല്ലാ അധ്യാപകരും കോളേജില്‍ ക്ലാസുകള്‍ എടുക്കാന്‍ ശ്രമിക്കും എന്നും , ചാറ്റ് റൂമില്‍ എല്ലാവരും എത്തും എന്നും പ്രതീക്ഷിച്ചുകൊണ്ട് നിര്‍ത്തട്ടെ .

ജയഹോ

15 comments:

ഉറുമ്പ്‌ /ANT said...

ഇങ്ങോരെ വെടിവച്ചു കൊല്ലാൻ ആളില്ലേ ഭൂലോകത്ത്?

മയൂര said...

എനിക്ക് ചെമ്പരത്തിയെ പറ്റി ഒരു സെമിനാര്‍ എടുക്കണം എന്നുണ്ട്. ചെമ്പരത്തിയെ പോലെ ഏറ്റവും തെറ്റിധരിക്കപ്പെട്ട മറ്റൊരുപ്പൂവില്ല. പോഡിയത്തില്‍ നിന്നും ക്ലാസെടുക്കാന്‍ പറ്റില്ല. എല്ലാം പേപ്പറില്‍ എഴുതി കുത്തിപ്പിടിച്ച്( കൊങ്ങയ്ക്കല്ല) പ്രസന്റ് ചെയ്യാം :)

Typist | എഴുത്തുകാരി said...

ഈ കോളേജിലെ മാഷമ്മാരു തന്നെയല്ലേ അവിടേം പഠിപ്പിക്കുന്നതു്.അപ്പോ കേമായി.

രഘുനാഥന്‍ said...

പ്രിയ വൈസ് പ്രിന്‍സി.. കഴിഞ്ഞ കുറെ ദിവസങ്ങളായി കോളേജില്‍ വരാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്...പക്ഷെ എന്റെ കണ്ണ് തെറ്റിയാല്‍ ലവന്മ്മാര്‍ നുഴഞ്ഞു കയറിക്കളയും...!! ഞാന്‍ ബ്ലോഗേഴ്സ് കോളേജില്‍ ക്ലാസ്‌ എടുക്കാന്‍ പോകുന്ന വിവരം ലവന്മാര്‍ അറിഞ്ഞിട്ടുണ്ട്...നമ്മുടെ കോളേജില്‍ പഠിയ്ക്കുന്ന ആരെങ്കിലും ലവന്മാരോടെ ഈ കാര്യം പറഞ്ഞിട്ടുണ്ടോ എന്നൊരു ശങ്ക .... ആചാര്യനെയാണ് എനിക്ക് സംശയം..ലവനെ ഒന്ന് ശ്രദ്ധിക്കണേ ....

...പകല്‍കിനാവന്‍...daYdreamEr... said...

പ്രിയ കൂട്ടുകാരെ പുതിയ ക്ലാസ്സുകളുമായി എല്ലാവരും കോളേജുമായി സഹകരിക്കുമല്ലോ .. ! എങ്ങനെ പൊറാട്ട വിദഗ്ധമായി ഉണ്ടാക്കാം എന്ന വിഷയവുമായി ആചാര്യന്‍ ഉടന്‍ എത്ത്തുന്നതാണ്...

ശിവ said...

എനിക്കും ട്യൂഷന്‍ വേണം....

chithrakaran:ചിത്രകാരന്‍ said...

ആശംസകള്‍ കാപ്പിലാനെ...!!!

ചോലയില്‍ said...

ട്യൂഷന്‍ സെന്ററിന്റെ ആവശ്യമുണ്ട്‌.
എന്നെ പോലെ പഠിക്കാന്‍ മടിയുള്ളവര്‍ക്ക്‌ പ്രത്യേകിച്ചും.
പുതിയ അധ്യാപകരെ നിയമിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സീരിയസ്‌ ക്ലാസുകള്‍ വേണ്ട. കുട്ടിക്ലാസുകളായാല്‍ കുട്ടികള്‍ക്ക്‌ ആനന്ദത്തോടെ പഠിക്കാം.
എപ്പടി?

പാവപ്പെട്ടവന്‍ said...

കാപ്പു പേടിക്കണ്ട.... ഞാന്‍ ഉടന്‍ തന്നെ ഗ്ലാസുമായി എത്തുന്തുണ്ട്. നമുക്ക് രണ്ടണ്ണം വിട്ടിട്ട് ക്ലാസ്സ്‌ തുടങ്ങാം ok

ബോണ്‍സ് said...

അതെ ക്ലാസ്സ്‌ എടുക്കാന്‍ ആരും വരുന്നില്ലല്ലോ എന്ന് എനിക്കും തോന്നിയിരുന്നു. വരുന്നതായിരിക്കും ഉടനേ......ഞാന്‍ അല്ലെങ്കില്‍ വേറെ ആരെങ്കിലും.

കേരള ബ്ലോഗ് സ്കൂള്‍ said...

ആശംസകള്‍!

ആചാര്യന്‍... said...

ടാ........ആരാഡാ പകലണ്ണനെ തട്ടിക്കൊണ്ട് പോയത്........വാടാവ്ടെ......

മണ്ടന്‍ മുത്തപ്പ said...
This comment has been removed by the author.
മണ്ടന്‍ മുത്തപ്പ said...
This comment has been removed by the author.
roopadarsakan said...

കോളേജില്‍ ആദ്യമായി കയറുകയാണുകേട്ടൊ,ഒരു ചെറിയ ഒരു ബേജാറുണ്ട്‌.

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍