May 17, 2009

നമുക്ക് പാര്‍ക്കാന്‍ 'ഓപ്പണ്‍ ഫോറത്തോപ്പുകള്‍'

'പട പട പട പട........'

ആരോ ഓടി വരുന്ന ശബ്ദം കേട്ട പകലണ്ണന്‍ മുറ്റത്തേക്ക് നോക്കി.... അതാ മുറ്റത്ത് ഒരു കാപ്പിലാന്‍... ഇത് മുറ്റത്തല്ല, അവിടെ നിന്ന് കോള്‍ജ് കാന്‍റീനിലേക്കുള്ള സ്റ്റെപ്പ് ചാടിക്കേറി പാഞ്ഞ് വരികാണ്...അത് ഒരു കാപ്പിലാനുമല്ല, സാക്ഷാല്‍ വൈസ് പ്രിന്‍സി കാപ്പിലാന്‍ !!!

ദൈവമേ, എന്താണാവോ കാര്യം, ഇന്നലെ അടിച്ച് തകര്‍ത്ത ദോശയുടെയും കടലയുടെയും പറ്റ് കണക്ക് അല്പം കൂട്ടിയെഴുതിയിരുന്നു. ഇനി അതെങ്ങാനും 'ക്ലാസ്മേറ്റ്സി'ലെ വാര്‍ഡനച്ചനെപ്പോലെ മണത്തറിഞ്ഞ് പാഞ്ഞെത്തുകയാണോ? മര്‍ദ്ദനം ഏല്‍ക്കേണ്ടി വരുമോ...

'ഡോ.. പകലാ'

'യ്യോ..സാറെന്താ ഇപ്പഴിവിടെ, ഇരിക്കിരിക്ക്, സ്പെഷല്‍ ചായ ഒന്ന് എടുക്കട്ടോ..?'

'ചായ പിന്നീടാവട്ടെ...താനൊന്ന് ഷര്‍ട്ട് മാറ്റി, മുടി ചീകി ഒരുങ്ങിയിറങ്ങിക്കേ..'

പകലണ്ണന്‍ ഒന്ന് അമ്പരന്നു. ആശ്രമത്തില്‍ ഇപ്പോള്‍ ഇത്തരമെന്തോ ഒന്ന് നടക്കുന്നു എന്ന് പിള്ളേര് പറഞ്ഞതാ. ഇനി ഇങ്ങേര് തന്നെയും ആശ്രമത്തിലെ കഥാമത്സരത്തിലെപ്പോലെ പെണ്ണ് കാണിക്കാന്‍ എങ്ങാനുമാണോ പദ്ധതി? തൂങ്ങി മരിക്കുന്ന കഥാപാത്രത്തിന്‍റെ വികാരമറിഞ്ഞ് അഭിനയിക്കാന്‍ ശരിക്കും ഒന്ന് തൂങ്ങിയിട്ട് വന്ന് അഭിനയിക്കണം എന്ന് ചില നടന്മാര്‍ പറയുന്നതു പോലെ റിയല്‍ പെണ്ണ് കാണല്‍ എക്സ്പീരിയന്‍സ് വെച്ച് മത്സരത്തില്‍ കഥയെഴുതിക്കാനാണോ...ഹെന്‍റെ കാന്‍റീനമ്മേ...ഇങ്ങേരുടെ കയ്യീന്ന് കാത്ത് രക്ഷിക്കണേ..

'അത്... സാര്‍, കഥ ഞാന്‍ എഴുതിക്കോളാം, പക്ഷേ, അതിനു കാണാനൊക്കെ പോണോന്നൊണ്ടോ?..' പകലണ്ണന്‍ തല ചൊറിഞ്ഞു.

'എന്ത് കഥ? എന്ത് കാണാന്‍, എങ്ങോട്ട്...' വൈസ് പ്രിന്‍സിയുടെ ഭാവം മാറി..

'കഥാമത്സരം.....പെണ്ണ് കാണാന്‍...'

'ഹയ്യടാ...ടോ...തന്നെ പെണ്ണ് കാണിക്കാനൊന്നുമല്ല, വെരളണ്ട... എടോ താനറിഞ്ഞില്ലേ ആശ്രമത്തില്‍ നടക്കുന്ന റിയാലിറ്റി കഥാ മത്സരത്തില്‍ പങ്കെടുക്കാന്‍ നമ്മുടെ അധ്യാപര് ഒന്നടങ്കം അവധി എടുത്തേക്കുകല്ലേ, ദിവസം മൂന്നാലായി,.. അതില്‍ ഇയാഴച ക്ലാസെടുക്കേണ്ടിയിരുന്ന രണ്ട് മൂന്നു പേര്‍ ലീവ് എക്സ്റ്റെന്‍ഡ് ചെയ്ത് ആശ്രമത്തില്‍ കുളീച്ച് താമസിച്ച് മത്സരിക്കുകാ... കോള്‍ജിനു ഇപ്പണി തന്നേന് ആ കനലിനു ഞാന്‍ ഷോക്കോസ് കൊടുത്തിട്ടുണ്ട്...ക്ലാസെടുക്കാനാളീല്ലാന്ന് പറഞ്ഞ് ഇവിടെ പിള്ളേര് എന്‍റെ തല തകര്‍ക്കുകാടോ...താന്‍ ഒന്ന് വാ, വന്ന് ഒരു ക്ലാസ് എട്...അതിനാ ഞാനിപ്പം ഇങ്ങോട്ട് വന്നത്...'

അത് കേട്ട് ആര്‍ത്ത നാദത്തോടെ പകലണ്ണന്‍ തലകറങ്ങി വീണ് 'ചായ ചായ..' എന്ന് പറയുകയും അസിസ്റ്റന്‍റ് പെട്ടെന്ന് തന്നെ ചായ എത്തിച്ച ശേഷം അത് കുടിച്ച് തല നേരെ നിന്നപ്പോള്‍ പകലണ്ണന്‍ കാപ്പിലാനോട്:

'അത് സാര്‍ എനിക്ക് ഒരു പാട് പറ്റ് കണക്കുകള്‍ എഴുതിക്കൂട്ടാനുണ്ട്..മാസാന്ത്യം അടുത്ത് വരികല്ലേ..ഭയങ്കര തിരക്ക് ഇവിടെയും, എന്നെ ഒഴിവാക്കണം..'

വൈസ് പ്രിന്‍സിപ്പാള്‍ കാപ്പിലാന്‍:'എടോ ഞാനിനി എന്ത് ചെയ്യും, താന്‍ തന്നെ പറ...'

പെട്ടെന്ന് തന്നെ ഐഡിയ കിട്ടിയ പകലണ്ണന്‍ 'എന്‍റെ അസിസ്റ്റന്‍റിനെ അയക്കാം' എന്ന് പറഞ്ഞ ശേഷം, 'നടിയോടൊപ്പം കേമറയും കുളത്തിലേക്ക് ചാടട്ടെ...'എന്ന് ശ്രീനിവാസന്‍ പറയുന്ന സീനിനു മുന്‍പ് സുധീഷ് കേമറ മേനു നേരെ മൂക്കുകൊണ്ട് 'ഉം ഉം..' എന്ന് ആംഗ്യം കാണിച്ചത് പോലെ ഒരാംഗ്യം കാണിച്ചയിടത്തേക്ക് വൈ. പ്രി. കാപ്പിലാന്‍ നോക്കുമ്പോള്‍, പരമ്പ് അടിച്ച മറയ്ക്കപ്പുറത്ത് വിയര്‍ത്ത് കൂളിച്ച് മൈദയോട് മല്ലടിക്കുന്ന ഒരു പാവം...

വൈ. പ്രി. കാപ്പിലാന്‍:'ഇവനോ, ഇവന്‍ തന്നെയോ?'
പകലണ്ണന്‍: 'അതെ അവന്‍ തന്നെ'
എന്ന് ക്രൂരമായി ഒറ്റുകൊടുക്കയും ചെയ്തതിന്‍റെ ഫലമായി ആ പാവത്തിന്‍റെ കോളറില്‍ വൈ. പ്രി. യുടെ പിടുത്തം വീഴുകയും, അങ്ങനെ വലിച്ചിഴക്കപ്പെട്ട് കൊണ്ട് പോകപ്പെടും വേളയില്‍ പല ബ്ലോഗ്പുണ്യവാന്മാരെയും ആ പാവം ധ്യാനിക്കുകയും ഉത്തര ക്ഷണത്തില്‍ അതില്‍ ഒരാള്‍ വലത് കൈപ്പത്തി ഉയര്‍ത്തി ആ പാവത്തിലേക്ക് 'ഡീഷൂം...' എന്ന് 'പവര്‍' അയച്ച് കൊടുക്കുകയും ചെയ്തു.

------ * ----- * -----

'പ്രിയ കുട്ടികളേ..' വൈ. പ്രി. കാപ്പിലാന്‍ അന്ന് കോളജില്‍ ഹാജരായ യുവജനതതിയെ അഭിസംബോധന ചെയ്തു.

'എന്തോ..' അവര്‍ ഒന്നടങ്കം അനുസരണയോടെ വിളീ കേട്ടൂ..

'നിങ്ങളില്‍ പലരും അറിയുന്നതു പോലെ നമ്മുടെ മിക്കവാറും അധ്യാപകര്‍ ആശ്രമത്തിലെ റിയാലിറ്റി കഥാമത്സരത്തില്‍ നിരന്തരം പങ്കെടുക്കുകയാണല്ലോ. കൂടാതെ നിങ്ങളില്‍ പലരും വ്യാജപ്പേരുകളില്‍ അതില്‍ ഉണ്ടെന്ന് എനിക്കറിവ് കിട്ടി. അത് തെറ്റില്ല. എല്ലാവരും വിജയശ്രീ ലാളിതരാവട്ടെ. എന്നാല്‍ നമുക്ക് കോള്‍ജില്‍ ക്ലാസുകള്‍ മുടങ്ങുന്നത് ശരിയല്ല. തന്നെയല്ല നിങ്ങള്‍ക്ക് ക്ലാസെടൂത്ത് പരിശീലിക്കുവാനും ഇത് നല്ല അവസരമാണ്. അതിനാല്‍ അങ്ങനെ ആദ്യ പരിശീലന ക്ലാസ് എടുക്കുന്നതിനായി നിങ്ങളൂടെ സതീര്‍ഥ്യനും കോള്‍ജ് കാന്‍റീന്‍ അസിസ്റ്റന്‍റുമായ ഇവനെ ഇതാ ഞാന്‍ ഹാജരാക്കിയിരിക്കുന്നു...കൂടാതെ ഞാനും ഇന്ന് നിങ്ങളോടൊപ്പം ക്ലാസില് ഇരുന്ന് അച്ചടക്കം ഉറപ്പാക്കിയിരിക്കും...'

അവരുടെ മുന്‍പിലേക്ക് ഒരു പാവം ചെമ്മരിയാടിനെപ്പോലെ ആ പാവം വലിച്ചിഴക്കപ്പെട്ടു...

അയാളെ കണ്ട മാത്രയില്‍ കുട്ടികള്‍ കൂവാന്‍ വേണ്ടി വായ തുറന്നുവെങ്കിലും വൈസ് പ്രിന്‍സിപ്പാള്‍ ചാടി വീണ് ആ ശ്രമം വിഫലമാക്കിയിട്ട് 'തുടങ്ങെടാ...' എന്ന് ആജ്ഞയും കൊടുത്ത മാത്രയില്‍,

'കൂട്ടുകാരെ, ആദ്യമായി നമ്മുടെ വൈസ് പ്രിന്‍സിപ്പാള്‍, കാന്‍റീന്‍ മാനേജര് പകലണ്ണന്‍ എന്നിവര്‍ക്കും നമുക്ക് ഓരോരുത്തര്‍ക്കും കൂടാതെ ഞാന്‍ ഇങ്ങോട്ട് കൊണ്ടൂവരപ്പെടും വേളയില്‍ ഇങ്ങനെയൊരു ഐഡിയ തന്നാശീര്വദിച്ച മാന്യദേഹത്തിനും നമസ്ക്കാരം അര്‍പ്പിച്ച് കൊണ്ട് നമുക്ക് തുടങ്ങാം...'

'ആ തുടങ്ങ്, മനുഷ്യന്‍റെ ക്ഷമ നശിച്ചു...' മുന്‍ നിരയില്‍ ഇരുന്ന നാസ് എന്ന കുട്ടി പറഞ്ഞത് കേട്ട് 'ഓന്‍റെ ഒരു കത്തി...'എന്ന് ജനാലയില്‍ എത്തി നോക്കി പ്രാകിയ കുഞ്ഞീവിത്തായും മുരണ്ടു...'ജ്ജ് തൊടങ്ങ്..മനുഷ്യന് വേറെ പണീണ്ട്' എന്ന് വിദ്യാര്‍ഥി നേതാവ് വാഴക്കോടന്‍..

'അതായത്, ബ്ലോഗുകളിലൂടെ നാമെല്ലാം പരിചയപ്പെടുകയും കോള്‍ജ് വരെ എത്തുകയും ചെയ്തല്ലോ. എന്നാല്‍ നമുക്ക് ഒത്തു ചേരാന്‍ ഒരു മുന്തിരിത്തോപ്പു തന്നെ ഇവിടെയുണ്ട് എന്ന കാര്യം നിങ്ങളില്‍ എത്ര പേര്‍ ശ്രദ്ധീച്ചിട്ടുണ്ട്..'

'മുന്തിരിങ്ങായോ...കോള്‍ജിലോ' ബോണ്‍സ് എന്ന് കുട്ടി അക്ഷമനായി...

'അതെ നമുക്ക് ഒരുമിച്ച് സൗഹൃദം പങ്കിടാനായി മറ്റൊരു വിശാലമായ മുന്തിരി തോപ്പു കൂടീ ഇതാ ഇവിടെ നിന്ന് അല്പം മാത്രം അകലെയുണ്ട്...നമുക്ക് അങ്ങോട്ട് പോകാം...'

അവര്‍ ഒരുമിച്ച് അങ്ങോട്ട് നടന്നു...

'തോന്ന്യാശ്രമത്തില്‍ നിന്നും സൗഹൃദത്തിന്‍റെ ഒരു കൊച്ചുതുരുത്തിലേക്ക് "അന്തേവാസികള്‍ക്ക് പുതുവാസല്‍ - തുറന്ന വേദി' എന്ന് പേരുള്ള വാതിലുണ്ട്. നിങ്ങള്‍ ശ്രദ്ധിച്ചരുന്നുവോ? നിങ്ങള്‍ക്കേവര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്ന് വരാം....'

'ഇത് കൊള്ളാല്ലോടെ, ആരാടെ ഇതിന്‍റെ ആള്?' അനില്‍@ബ്ലോഗ് ഗവേഷണം തുടങ്ങി.

'നമ്മുടെ സഹബ്ലോഗറും ഏവര്‍ക്കും സുപരിചിതനും തോന്ന്യാശ്രമം അഡ്മിനിയുമായ ഡോ. ജെയിംസ് ബ്രൈറ്റിന്‍റെ ബൂലോകത്തിനായുള്ള സംഭാവനയാണിത്...'

'അത് കൊള്ളാം, ഡോക്ടര്‍ക്ക് അഭിനന്ദനം' എന്ന് കുട്ടികള്‍ ഒരുമിച്ച് ആരവമിട്ടു.

'നിങ്ങളില്‍ ചിലര്‍ ഇപ്പോള്‍തന്നെ ഇവിടെ എത്തിക്കഴിഞ്ഞതായി തോന്നുന്നു. എന്നാല്‍ ഇതുവരെയും ഇവിടെ സന്ദര്‍ശിക്കാത്തവര്‍ക്ക് വേണ്ടി ഡോക്ടര്‍ ജെയിംസ് ഇതാ സ്വാഗതമെഴുതിയിട്ടുണ്ട്...'

'അതെ, ഇത് ഒരു നല്ല സംരംഭമാണെന്ന് തോന്നുന്നു, എന്താണിതിന്‍റെ പേര്...' പ്രയാന്‍ ചോദിച്ചു.

'ബൂലോകം ഫോറം എന്നാണ് പേര്‍ നല്‍കിയിരിക്കുന്നത്....'

'ഇവിടെ അനേകം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് തോന്നുന്നല്ലോ...'

'അതെ, ഫോറത്തില്‍ അംഗമാകുന്നതിനും എളുപ്പത്തില്‍ സാധിക്കും...അംഗമാകുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ലോഗിന്‍ ചെയ്യാവുന്നതാണ്...

സെര്‍ച്ച് സൗകര്യവും ഹെല്പ് ഡെസ്കും റെഡിയാണ്..ബോര്‍ഡ് ഇന്‍ഡക്സ്, മെസേജ് ഇന്‍ഡക്സ്, റ്റോപ്പിക് എന്നിങ്ങനെ ക്രമീകരിച്ചിട്ടൂണ്ട്...'

'നിങ്ങള്‍ക്ക് സ്വയം പരിചയപ്പെടുത്തുന്നതിനും നിങ്ങളൂടെ ബ്ലോഗ് പരിചയപ്പെടുത്തുന്നതിനും ഇവിടെ അവസരമുണ്ട്...'

'പൊതുവായ കാര്യങ്ങളെക്കുറിച്ച് ചര്ച്ച ചെയ്യുന്നതിനുള്ള വേദിയാണിത്...
നിങ്ങള്‍ക്ക് പറയാനുള്ളവ ഇവിടെ പങ്ക് വെയ്ക്കാവുന്നതാണ്..'

'ബ്ലോഗുകളില്‍ നടക്കുന്ന രസകരമായ സംഭവങ്ങളെപ്പറ്റി പ്രദിപാദിക്കാന്‍ മറ്റൊരു ഉപ വേദിയുണ്ട് ഇവിടെ..

അതില്‍ ഒന്നില്‍ റിയാലിറ്റി കഥാ മത്സര വിജയികളെ പ്രവചിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നത് കാണൂ, നിങ്ങള്‍ക്കും പ്രവചിക്കാം...

ബ്ലോഗിങ് സംബന്ധിച്ച സംശയങ്ങള്‍ ചര്‍ച്ച ചെയ്ത് ഇത് കൂടുതല്‍ ഉപയോഗ പ്രദമാക്കാം..'

മറ്റൊരു വിശാലമായ വേദി തുറന്നിട്ടുള്ളത് സിനിമക്ക് വേണ്ടിയാണ്...
നിങ്ങള്‍ ഏറ്റവും അവസാനം കണ്ട സിനിമയെപ്പറ്റി ചെറു കുറിപ്പുകള്‍ ആവാം.

മറ്റൊന്നില്‍ സിനിമാ ചര്‍ച്ച നടക്കുന്നുണ്ട്...'

'അപ്പോള്‍ എല്ലാവരും ഇന്ന് തന്നെ രജിസറ്റ്ര് ചെയ്യുമല്ലോ... പ്രൊഫൈല്‍, ഫോറം കലെണ്ടര്‍, തുടങ്ങിയവ നിങ്ങള്‍ക്ക് തന്നെ സെറ്റ് ചെയ്യാം.

രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാണ്.

കൂടാതെ പുതിയ ടോപ്പിക്കുകള്‍ ചര്‍ച്ചക്കായി ആരംഭിക്കാനും നിങ്ങള്‍ക്ക് കഴിയും. ഓരോ വിഷയവും ചര്‍ച്ച ചെയ്യുന്നവര്‍ക്ക് അപ്പപ്പോള്‍ മറുപടി രേഖപ്പെടുത്താനും സാധിക്കും. മറുപടികള്‍ ഇമെയിലില്‍ കിട്ടാന്‍ സെറ്റ് ചെയ്യാം. വിഷയങ്ങള്‍ മറ്റുള്ളവര്‍ക്ക് ഇമെയിലില്‍ അയക്കാം. ആവശ്യമുള്ളവ പ്രിന്‍റ് ചെയ്യാം. താല്പര്യമുള്ളവ ക്വോട്ട് ചെയ്യാനാവും.

നിങ്ങള്‍ തുടങ്ങി വെച്ച വിഷയം എത്ര പേര്‍ സന്ദര്‍ശിച്ചുവെന്ന് കാണാം, ടോപ്പിക് ഐക്കണുകള്‍ തുടങ്ങിയ അനുബന്ധ സൗകര്യങ്ങളുമുണ്ട്...'

'അതെ...' വൈസ് പ്രിന്‍സി കാപ്പിലാന്‍ എഴുന്നേറ്റു.' ഡോക്ടര്‍ ജെയിംസ് എല്ലാ ബൂലോകര്‍ക്കുമായി ഒരുക്കിയിട്ടുള്ള ഫോറമാണിത്.എല്ലാ ബൂലോകരും ഇതില്‍ അംഗങ്ങള്‍ ആകുകയും താങ്കളുടെ സംഭാവനകള്‍ നല്‍കുകയും ചെയ്യും എന്ന് കരുതട്ടെ . നല്ല നല്ല ചിന്തകളും അഭിപ്രായങ്ങളും ഇതില്‍ നിന്നും ഉരുവാകും എന്ന് പ്രത്യാശിക്കുന്നു'

'ഹാവൂ, ഇവിടെ നിന്ന് പോകാന്‍ തോന്നുന്നില്ല..' റിയാലിറ്റി കഥാമത്സരത്തിന്‍റെ തിരക്കില്‍ നിന്ന് ഓടിയെത്തിയ കനല്‍ ബൂലോക ഓപ്പണ്‍ ഫോറത്തില്‍ ചുറ്റിത്തിരിഞ്ഞു.

'ഇവന് ക്ലാസെടുക്കാനറിയില്ലെന്നത് വാസ്തവമാ, എന്നാലും ഇന്ന് പുതിയ ഒരു സൗഹൃദ വേദി കണ്ടെത്താന്‍ കഴിഞ്ഞല്ലോ...' വാഴക്കോടനു സമാധാനമായി...

അപ്പോള്‍ 'ക്ലാസെടുത്ത് പരിശീലനം' നടത്തിയ വിദ്വാനുള്ള വിളീ വന്നു.

'വാടെ, മൈദ പുളിച്ച് തുടങ്ങി...'ക്ലാസിന്‍റെ വാതില്ക്കല്‍ വില്ലന്‍ ലുക്കില്‍ പകലണ്ണന്‍...

10 comments:

ഞാന്‍ ആചാര്യന്‍ said...

'ഇവന് ക്ലാസെടുക്കാനറിയില്ലെന്നത് വാസ്തവമാ, എന്നാലും ഇന്ന് പുതിയ ഒരു സൗഹൃദ വേദി കണ്ടെത്താന്‍ കഴിഞ്ഞല്ലോ...' സമാധാനമായി...

കണ്ണനുണ്ണി said...

പുതിയ സംരംഭത്തിന് ആശംസകള്‍..

ബോണ്‍സ് said...

കോളേജില്‍ വിദ്യാര്‍ഥിയെ കൊണ്ട് നിര്‍ബന്ധിച്ചു ക്ലാസ്സ്‌ എടുപ്പിച്ചതിനും അതെ പോലെ തന്നെ തൊഴിലാളിയെ കൊണ്ട് ക്ലാസ്സ്‌ എടുപ്പച്ചതിനും വിദ്യാര്‍ഥി യൂണിയനും തൊഴിലാളി യൂണിയനും ചേര്‍ന്ന് ഇതാ സമരം ആഹ്വാനം ചെയ്യുന്നു.

വിദ്യാര്‍ഥി ഐക്യം സിന്ദാബാദ്‌
തൊഴിലാളി ഐക്യം സിന്ദാബാദ്‌....

അനില്‍@ബ്ലോഗ് // anil said...

ആചാര്യ,
നമ്മളന്നേ അവിടൊക്കെ ഒന്നു ചുറ്റിയതാ.
ഒന്നൂടെ പോയേക്കാം.

വാഴക്കോടന്‍ ‍// vazhakodan said...

ഇതെന്തു അല്കുല്‍ത്താന്നു അറിയാണ്ട് ഇരിക്ക്യര്‍ന്നു! ഇപ്പൊ എല്ലാം മനസ്സിലായി കോയാ, ഇനി ഞമ്മള് അവിടെത്തന്നെ! ഓക്കേ
അപ്പൊ ഇനി അവിടെയും കാണാം!
അന്റെ ക്ലാസ്സ്‌ കലക്കീ ട്ടാ, പൊറാട്ട അടി മാത്രമല്ലാല്ലേ അനക്കറിയൂ, എന്തൊരു ശേലാ അന്റെ ക്ലാസ്സ്‌!

പകല്‍കിനാവന്‍ | daYdreaMer said...

ആചാര്യാ .. മാവ് പുളിച്ചാലെന്ത.. നല്ല ഗ്ലാസ്സായിരുന്നു.. ഒരെണ്ണം ഒഴിക്കട്ടെ ....!

പ്രയാണ്‍ said...

ആചര്യ പൊറാട്ട ഇനി പകലടിക്കട്ടെ.... നിങ്ങള് ക്ലാസ്സെടുത്താമതി.എന്തായലും പകല് ശമ്പളൊന്നും തര്ണില്യലൊ.........( അത് കാപ്പിലാനും തരുംന്ന് തോന്നുന്നില്യ). പകലെ എന്നെയടിക്കല്ലെ...

പകല്‍കിനാവന്‍ | daYdreaMer said...

പ്രയാന്‍ നു ഇനി കാന്റീനില്‍ പറ്റു കൊടുക്കുന്നതല്ല..

മൊയലാളി
(ഒപ്പ്)

ജെയിംസ് ബ്രൈറ്റ് said...

ഇത്രയും നല്ല ഒരു പോസ്റ്റ് ഫോറത്തെപ്പറ്റി ഇവിടെ എഴുതിയ ആചാര്യന് വളരെ നന്ദി.

എല്ലാവരും അവിടെ ചേരുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുവാനപേക്ഷ.

കാപ്പിലാന്‍ said...

പട പട പട പകലന്‍ തിരിഞ്ഞു നോക്കി ,അതാ മുറ്റത്തൊരു കാപ്പിലാന്‍ ...ഹ ഹ ..ഇത് കലക്കി :) .

ഫോറത്തെ ക്കുറിച്ചുള്ള ക്ലാസുകള്‍ കേട്ടല്ലോ കൂട്ടുകാരെ .ആചാര്യന്‍ പറഞ്ഞത് പോലെ ചെയ്യുമല്ലോ .നല്ലൊരു വേദിയായി അത് മാറട്ടെ എന്നാശിക്കുന്നു .

ആചാര്യ .അനക്ക് വെച്ചിട്ടുണ്ട് :)

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍