May 5, 2009

കുഞ്ഞീവിയുടെ പാട്ടിന്റെ ചരിത്ര ക്ലാസ്സ്

കുഞ്ഞീവി അപ്രതീക്ഷിതമായി കോളേജിലെ പ്രിന്‍സിയുടെ റൂമിലെത്തി. പ്രൊഫ:കാപ്പില്‍ കുമാറിന്റെ ശുപാര്‍ശയാലും പ്രത്യേക താല്പര്യത്തോടും കൂടി ഒരു ക്ലാസ്സെടുക്കാനാണ് കുഞ്ഞീവി എത്തിയിരിക്കുന്നത്. കുഞ്ഞീവിയെ പ്രിന്‍സിയുടെ റൂമിലേക്കാക്കി കാപ്പില്‍ കുമാര്‍ കുഞ്ഞീവി ക്ലാസ്സെടുക്കാന്‍ വരുന്ന അനൌന്‍സ്മെന്റ് നടത്താന്‍ സൂറാന്റെ ക്ലാസ്സിലേക്ക് ഓടി. അല്ലെങ്കിലും എന്തെങ്കിലും കാരണം ഉണ്ടാക്കി കാപ്പില്‍ കുമാര്‍ സൂറാന്റെ ക്ലാസ്സില്‍ എത്തും.


പ്രിന്‍സി കുഞ്ഞീവിയോടു ഇരിക്കാന്‍ ആംഖ്യം കാണിച്ചു.കുഞ്ഞീവി പ്രിന്‍സിക്ക് അഭിമുഖമായി ഇരുന്നു.

പ്രിന്‍സി: വാട്ട് ഈസ്‌ യുവര്‍ നെയിം?

കുഞ്ഞീവി: പടച്ചോനെ കൊഴഞ്ഞല്ലോ ഹിമാര് പിടിച്ച കാപ്പിലാന്‍ എബടെ പോയി കെടക്കാ?(കുഞ്ഞീവി ഒരു സഹായത്തിനായി ചുറ്റും നോക്കി. ആരും ഇല്ലാന്ന് കണ്ടപ്പോള്‍ തുടര്‍ന്നു)അതേയ് എന്റെ പേര് കുഞ്ഞീവി, ബായക്കൊട്ടുന്നു ബരാ. ഇങ്ങടെ കൂട്ടത്തിലെ കാപ്പില്‍ മൂപ്പര് ഒരു ക്ലാസ്സെടുക്കണം എന്ന് പറഞ്ഞു ബന്നതാ. കയിഞ്ഞ രണ്ടീസായിട്ട്‌ ഞമ്മള് കുത്തിപ്പിടിച്ചു എയ്തീണ്ടാക്കിയ പഠിപ്പിക്കാള്ള നോട്ടാ ഇത്. ഇത് നോക്കി ഇങ്ങക്ക് ത്രിപ്പിതി ഉണ്ടെങ്കില്‍ എന്നെ ക്ലാസ്സെടുക്കാന്‍ വിട്ടാ മതി.ഏതു?


പ്രിന്‍സി നോട്ടു വാങ്ങി വായിച്ച ശേഷം.


പ്രിന്‍സി: .കെ ദിസ്‌ ഈസ്‌ ഫയിന്‍. യു കാന്‍ ഗോ ടു ദി ക്ലാസ്സ്‌. സോറി നിങ്ങള്‍ ക്ലാസ്സിലേക്ക് പോയിക്കൊള്ളൂ.നിങ്ങള്‍ എഴുതിയ നോട്ട് വളരെ നന്നായിട്ടുണ്ട്.വണ്ടര്‍ഫുള്‍.


കുഞ്ഞീവി: യെസ് ഫൂള്‍ ഫൂള്‍ വണ്ടര്‍ ഫൂള്‍.


കുഞ്ഞീവി പ്രിന്സിക്ക് ഷെയ്ക്ക്‌ ഹാന്ട്‌ കൊടുത്ത് ക്ലാസ്സിലേക്ക് പോകുന്നതിനു മുന്‍പ്:


"അല്ലാ ഇജ്ജ്‌ ഇന്ഗ്ലീസുമീടിയാ? ഇജ്ജെപ്പളും ഈ കൂളിംഗ് ക്ലാസ്സിന്റെ അകത്ത് തന്നെയാണോ? അല്ല അന്റെ കാറ്റും ബെയിലും കൊള്ളാത്ത പിത്തത്തടി കണ്ടു ചോയിച്ചതാ ട്ടാ വെസമം തോന്നണ്ടാ.ന്നാ ശരീ..


കുഞ്ഞീവി ക്ലാസ്സില്‍


എന്റെ മക്കളെ,


(എല്ലാവരും കൂട്ടത്തോടെ) എന്താ സൂറാന്റെ ഉമ്മാ.....


കുഞ്ഞീവി: ബെടക്കുകളെ ഇങ്ങള് കുഞ്ഞീവിടെ തനി കൊണം പുറത്തു എടുപ്പിക്കരുത്! (വാതിലിന്റെ അവിടേക്ക് തിരിഞ്ഞു) ഇജ്ജെന്താടാ ഇബടെ? അന്റെ ശായക്കച്ചോടം ഇബടീം ഉണ്ടാ?


പകലന്‍: ടീച്ചര്‍ക്ക് ചായ തരാന്‍ വന്നതാ, ഇന്ന് രണ്ടു പഴംപോരീം സ്പെഷലായിട്ട്‌ മൊതലാളി തരാന്‍ പറഞ്ഞു.


കുഞ്ഞീവി: മാനെ പകലൂ, ഞമ്മളീ പഴം പൊരി അങ്ങട് തിന്നാ പിന്നെ ഒരു ആഴ്ചക്ക് ട്രൌസറ് ഇടാന്‍ കൊതിക്കും. അതോണ്ട് ഇത് അന്റെ മൊയലാളിക്കു തന്നെ കൊടുക്ക്‌. ബെക്കം പോകീന്‍..ക്ലാസ്സ്‌ തടസ്സണ്ടാക്കല്ലേ.

പിന്നെ എല്ലാരോടായിട്ടും പറയാ അടങ്ങി ഒതുങ്ങി ക്ലാസ്സില് ഇരുന്നില്ലെങ്കി ശൈഖുനാ മോഹന്‍ലാല് പറയണ പോലെ ക്ലാസ്സീന് സ്ഥലം മാറ്റും എന്നൊന്നും ഞമ്മള് പറയില്ല. നല്ല പുളിച്ച തെറിയങ്ങട് പറയും കേട്ടാ. അതോണ്ട് ക്ലാസ്സ്‌ തീരുന്നത് വരെ എല്ലാരും ഇന്റെ മാളു സൂറാനെപ്പോലെ അടങ്ങി ഇരിക്കീം കേട്ടാ. .


(ക്ലാസ്സ്‌ വളരെ നിശ്ശബ്ദമായി, വഴി വന്ന കാപ്പില്‍ കുമാറും പ്രിന്‍സിയും രംഗം കണ്ട്, വിരല്‍ വെച്ചു, അതെ മൂക്കത്ത് തന്നെ.കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായി നിശ്ശബ്ദമായ അന്തരീക്ഷം,കാപ്പില്‍ നിന്നിടത്തു നിന്ന് കുറെ നേരം അഭിമാനിച്ചു,പിന്നെ പ്രിന്‍സിയുടെ റൂമില്‍ വെച്ചും അഭിമാനിച്ചു)


സ്നേഹമുള്ള കുട്ടികളെ,

ഇങ്ങളൊക്കെ എന്നെക്കാളും പഠിപ്പും വിവരവും ഒക്കെയുള്ള മക്കളാണ് എന്ന് എനിക്കറിയാം, എന്നാലും എനിക്കറിയുന്ന ഒന്ന് രണ്ടു കാര്യങ്ങള്‍ എന്റെ ഒരു പൂതിക്ക്‌ ഇങ്ങളോട് പറഞ്ഞു തരാനാണ് ഞാന്‍ വന്നത്. ഇന്റെ കുട്ടിക്കാലത്തൊന്നും എനിക്ക് പഠിക്കാനൊന്നും അവസരം ഇന്ടായില്ല. സ്കൂളാണെങ്കില്‍ നാലഞ്ചു മൈല് നടന്നു പോണം, പിന്നെ പട്ടിണീം പരിവട്ടോം ഒക്കെയായിട്ട്‌ പഠിക്കാന്‍ കഴിഞ്ഞില്ല. ഉസ്കൂളില്‍ പോയാല്‍ അന്നമ്മേം ബിന്ദുവും കൊണ്ടുവരണ ഉച്ചക്കഞ്ഞീന്നു ഇത്തിരി അവര് തരും,വീട്ടിലാണെങ്കില്‍ ബെരും കഞ്ഞിവെള്ളം മാത്രേ ഉണ്ടാവൂ. അതോണ്ട് സ്കൂളില്‍ പോകാന്‍ ബല്യ ഉശാറായിരുന്നു . അതും അധിക നാള്‍ ഉണ്ടായില്ലന്നേ. അതില് ഞമ്മക്ക്‌ പെരുത്ത്‌ ദുഖമുണ്ട്, പിന്നെ സാക്ഷരതക്കാര് വന്നപ്പളാണ് ഞമ്മക്ക്‌ എഴുത്തും ബായനയുമൊക്കെ നന്നായി പഠിക്കാന്‍ പറ്റീത്. അക്ഷരം പഠിച്ചപ്പോ ഞമ്മക്കുണ്ടായ ഒരു സന്തോഷം. അത് പറഞ്ഞറിയിക്കാന്‍ പറ്റൂല്ലാ ട്ടോ!

അതൊക്കെ അവടെ നിക്കട്ടെ ഇന്ന് ഞാന്‍ മാപ്പിളപ്പാട്ടിന്റെ ചരിത്രത്തെക്കുറിച്ചാണ് ക്ലാസ്സ്‌ എടുക്കുന്നത്. ഇങ്ങളിന്ന് കേള്‍ക്കുന്ന തരത്തിലൊന്നുമല്ല പണ്ട് മാപ്പിളപ്പാട്ടുണ്ടായിരുന്നത്.

ഇന്ന് "ഇജ്ജ്‌ എന്റെയല്ലേ, ഞാന്‍ അന്റെയല്ലേ,ഞമ്മള് രണ്ടാളും ഒന്നല്ലേ, കല്ബില് ഇജ്ജാല്ലെ" എന്നൊക്കെ കേക്കണ പാട്ടിനേക്കാള്‍ വളരെ ഈണത്തിലുള്ള പാട്ടുകളായിരുന്നു പണ്ടത്തേത്. ഞമ്മക്ക്‌ മാപ്പിളപ്പാട്ടിന്റെ ചരിത്രത്തെ കുറിച്ച് ഒന്ന് കണ്ണോടിക്കാം. ഇത് ഞമ്മള് എയ്തീണ്ടാക്കിയതാ ആരാ ഒന്ന് ഉറക്കെ ബായിക്ക്യാ? മാനെ എന്താ അന്റെ പേര്? ഇജ്ജ്‌ ബായിക്ക്.

"എന്റെ പേര് പാവപ്പെട്ടവന്‍" (കൂട്ടച്ചിരി) "സത്യാ നെയ്‌, എന്റെ ഐ ഡികാര്‍ഡ്‌ കണ്ടാ ദാ

കുഞ്ഞി: പിന്നെ അന്റെ റേഷന്‍ കാര്‍ഡ്‌ നോക്കീട്ട് ഇജ്ജ്‌ പാവപ്പെട്ടവനാ പണക്കാരനാന്ന് തീരുമാനിക്കാനല്ല ഞമ്മള് വന്നെക്കണത്. കുത്തിരിക്കവിടെ. എന്താ മാനെ അന്റെ പേര്?

ഞാന്‍ ഹരീഷ് തൊടുപുഴ.

കുഞ്ഞി:ഇജ്ജ്‌ ആളൊരു സില്‍മാ നടനെപ്പോലെ ഇന്ടുട്ടാ..ഞമ്മടെ സ്പടികം ജോര്‍ജ്ജിനു കലാഭവന്‍ മണിയില്‍ ഇന്ടായപോലെ ഒരു കോലമാണല്ലോ അന്റെ. ഇന്നാലും ഇജ്ജൊരു ശൊങ്കനാ..ഇജ്ജ്‌ വായിച്ചാ മതി.

ഹരീഷ് വായിക്കാന്‍ തുടങ്ങുന്നു:



"അറബികള്‍ക്ക് പുരാതനകാലം മുതലേ കേരളവുമായി ഉണ്ടായിരുന്ന കച്ചവടബന്ധം കേരളത്തില്‍ ഇസ്‌ലാം മതത്തിനു വേരോട്ടമുണ്ടാകാന്‍ അവസരം ഒരുക്കി. അറബികളുടെ ഭാഷയും സംസ്കാരവും കേരളത്തിലെ മുസ്ലിം മതാനുയായികളില്‍ സ്വാധീനം ചെലുത്തി. സാംസ്‌കാരിക സമ്പര്‍ക്കത്തിന്റെ ഫലമാണു് അറബി-മലയാളവും മാപ്പിള സഹിത്യവും. ഗവേഷകരില്‍ ചിലര്‍ മാപ്പിളസാഹിത്യത്തിനു് തൊള്ളായിരം കൊല്ലത്തോളം പഴമ കല്‍പ്പിക്കുന്നുണ്ട്.
അറബി ഗോത്രവര്‍ഗ്ഗക്കാരുടെ ഈണങ്ങളുടെയും അറബി ബെയ്‌ത്തിന്റെയും ദ്രാവിഡമായ ശീലുകളുടെയും കൂടിക്കലരലും മാപ്പിളപ്പാട്ടില്‍ ദൃശ്യമാണു്.. മാലപ്പാട്ടുകള്‍, പ്രണയകാവ്യങ്ങള്‍, കത്തുപാട്ടുകള്‍, യുദ്ധ-കാവ്യം, ഒപ്പനപ്പാട്ടുകള്‍ തുടങ്ങി നാടോടി ഗാനങ്ങള്‍ മുതല്‍ മാപ്പിള രാമായണം വരെ മാപ്പിളപ്പാട്ടുകളുടെ വൈവിദ്ധ്യം പ്രകടമാക്കുന്നു.. "


മിടുക്കന്‍! നിര്‍ത്ത് മാനെ ഹരീസേ, ഇജ്ജ്‌ ഇരിക്കീന്‍,

അപ്പൊ ഞമ്മള് പറഞ്ഞു വരുന്നത് വിവിധ തരം മാപ്പിളപ്പാട്ടുകളെ കുറിച്ചാണ്.അതില്‍ ഏറ്റവും പ്രചാരം നേടിയത്‌ ഒപ്പനപ്പാട്ടും, ബദര്‍ പാട്ടും, കത്തുപാട്ടുകളുമൊക്കെയാണ്. ഒപ്പനപ്പാട്ട് ഇങ്ങളൊക്കെ കേട്ടിട്ടുണ്ടല്ലോ അല്ലെ? സമയല്ല, ഇല്ലെങ്കി ഇന്റെ സൂറ അസ്സല് ഒപ്പനപ്പാട്ട് പാടിയേനെ. പിന്നെ ബദര്‍ പാട്ട്,ഈ പാട്ടുകളൊക്കെയും ബദര്‍ യുദ്ധത്തെക്കുറിച്ചുള്ള ശീലുകളാണ്,പിന്നെ കത്ത് പാട്ടുകള്‍...(കുഞ്ഞീവി പാടുന്നു)

"എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭര്‍ത്താവ്‌ വായിക്കുവാന്‍ സ്വന്തം ഭാര്യാ...

എഴുതുന്നതെന്തെന്നാല്‍ ഏറെ പിരിശത്തില്‍ ചൊല്ലീടുന്നു..."

ലവ് യൂ.......

കുഞ്ഞീവി: ഏത് ഹിമാറാണ്ടാ ഐ ലവ് യൂ പാടീത്?

"അത് ചാണക്യനാ ടീച്ചറെ, അവന്‍ ഭയങ്കര വികൃതിയാ, അതോണ്ടെന്നെ അവന്റെ അച്ഛന്‍ എപ്പോഴും പറയും ഇവനെയൊക്കെ ഉണ്ടാക്കിയ നേരം ഒരു വാഴ വെക്കായിരുന്നൂ ന്ന്" (ക്ലാസ്സില്‍ കൂട്ടച്ചിരി)

കുഞ്ഞീവി:അന്നോട്‌ ആരാണ്ടാ ചോദിച്ചത്? എന്താ അന്റെ പേര്?

എന്റെ പേര് സൂത്രന്‍...

കുഞ്ഞീവി: എന്താടാ അന്റെ നാട്ടില് നട്ടപ്പാതിരാ നേരത്താണോ ബായ ബെക്കുന്നത്? മിണ്ടാണ്ട്‌ ഇരുന്നോണം. ഇഞ്ഞ് ബാക്കി ബായിക്കാം!ആ സുന്ദരിക്കുട്ടി ബായിക്ക് എന്താ പേര്?

"പ്രയാന്‍ എന്നാ"

കുഞ്ഞീവി: അനക്ക് പ്രയാസാണെങ്കില്‍ അടുത്ത ആ സുന്ദരിക്കുട്ടി വായിക്ക്. ന്റെ റബ്ബേ ഇതാരാപ്പോ ഇന്റെ സൂറാനെക്കാട്ടിലും മൊഞ്ചുള്ള ഒരു ഹൂറി? എന്താ മോളെ അന്റെ പേര്?

(നാസ് നാണത്താല്‍ കാല്‍ നഖം കൊണ്ട് നിലത്തു കളം വരച്ചുകൊണ്ട്‌ കൊഞ്ചലോടെ)

എന്റെ പേര് നാസ് എന്നാ..

കുഞ്ഞീവി: എന്ത് നോസ്സാണെങ്കിലും ബെക്കം വായിക്ക്.

നാസ് വായിക്കാന്‍ തുടങ്ങുന്നു.



"ഖാസി മുഹമ്മദ്, മോയിന്‍ കുട്ടി വൈദ്യര്‍, കുഞ്ഞായിന്‍ മുസ്‌ല്യാര്‍, ഇച്ച മസ്താന്‍ തുടങ്ങിയ പൌരാണിക കവികളുടേതടക്കം ഖണ്ഡകാവ്യങ്ങളും ഗീതങ്ങളും മാപ്പിളപ്പാട്ടായി പ്രചാരത്തിലുണ്ടു്. കവിയേക്കാള്‍ പാടുന്നവര്‍ക്ക് പ്രാധാന്യം നല്‍കപ്പെട്ടതിനാലായിരിക്കണം പല മാപ്പിള കൃതികളും അജ്ഞാത കര്‍തൃകങ്ങളായത് . സമകാലീന മാപ്പിളപ്പാട്ടുകളില്‍ അറബി-മലയാളത്തിന്റെ സ്വാധീനവും തുലോം കുറവാണ്.
കെ.റ്റി.മുഹമ്മദ്, എം.എന്‍.കാരശ്ശേരി, പി.റ്റി.അബ്ദുല്‍ റഹ്‌മാന്‍, .വി.മുഹമ്മദ് , ചാന്ദ് പാഷ തുടങ്ങി മാപ്പിളപ്പാട്ടിനു പുതുജീവനും ലാളിത്യവും നല്‍കി. കാവ്യരസം തുളുമ്പുന്ന ഹൃദ്യമായ മാപ്പിളപ്പാട്ടുകള്‍ ഇന്ന് വിരളമാണ്. സിനിമയിലൂടെ മാപ്പിള ശീലുകള്‍ക്ക് പുത്തന്‍ ഭാവവും സൌന്ദര്യവും പകര്‍ന്നു നല്‍കിയ രാഘവന്‍ മാസ്റ്ററും ഭാസ്‌കരന്‍ മാഷുമൊക്കെ സംഗീതാസ്വാദനത്തിന്റെ വേറിട്ട മുഖവും മലയാളിക്ക് കാണിച്ചു തന്നു.
ഉപരിപ്ലവമായ പ്രണയലീലകളിലും മറ്റും കുരുങ്ങിപ്പോയ ഇന്നത്തെ മാപ്പിളപ്പാട്ട് പ്രത്യേകിച്ച് ഒരു സാമൂഹികധര്‍മ്മവും നിറവേറ്റുന്നില്ലെന്ന് മാത്രമല്ല കാര്യമായ ആസ്വാദനസുഖം പ്രദാനം ചെയ്യുന്നുമില്ല.എന്നാല്‍ പുതു തലമുറയുടെ അഭിരുചിക്കനുസരിച്ച് മാപ്പിളപ്പാട്ടില്‍ വന്ന മാറ്റങ്ങളെ കുറ്റം പറയാനും ഒക്കില്ല.കാരണം അതും ആസ്വദിക്കുന്നവര്‍ ഏറെയാണ്‌"



മിടുക്കത്തീ! ഇരിക്കെടി മോളെ,

അപ്പൊ ഞമ്മള് പറഞ്ഞകാര്യങ്ങളൊക്കെ മനസ്സിലായല്ലോ അല്ലെ. ഇഞ്ഞ് ക്ലാസിനെക്കുരിച്ചു ഇങ്ങള് അഭിപ്രായം പറയാ. എന്നാ അടുത്ത ക്ലാസില് ഞമ്മള് വീണ്ടും ബരാം ഒത്താല്‍ ഇന്റെ സൂറ ഇങ്ങക്കൊരു ഒപ്പനപ്പാട്ടും പാടിത്തരും കേട്ടാ. അപ്പൊ ഇന്നത്തെ ക്ലാസ്സ്‌ എല്ലാവര്ക്കും ഇഷ്ടായല്ലോ അല്ലെ? ഇഞ്ഞ് പടച്ചോന്‍ വിധിച്ച് യോഗമുന്ടെങ്കില്‍ വീണ്ടും കാണാം,

"വീണ്ടും കാണാമെന്ന മോഹത്താലെ പിരിയുന്നുമ

മ ആ സലാമാ... സ്സലമാ...

എല്ലാവര്‍ക്കും അസ്സലാമു അലൈകും...


വിവരങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

ഇതിന് വേണ്ടി മെനക്കെട്ടത്‌:വാഴക്കോടന്‍

24 comments:

കാപ്പിലാന്‍ said...

കുഞ്ഞീവി ക്ലാസ്സ്‌ എടുക്കാന്‍ ഒക്കെ പഠിച്ചോ .ഹെന്റെ ബദരീങ്ങളെ കുട്ടികളെ കാത്ത് കൊള്ളനെ. സൂറക്ക് സുഖം തന്നെയല്ലേ :) . ഞാന്‍ തിരക്കിയതായി പറയണം .വൈകിട്ട് വീട്ടില്‍ കാണാം . ഓടിക്കോ .

Arun said...

സൂറാനെക്കൊണ്ട് ഒരു ഒപ്പന ഈ ക്ലാസ്സില്‍ തന്നെ പാടിക്കായിരുന്നു! നല്ല ക്ലാസ്സ്‌.കുഞ്ഞീവി ടീച്ചറെ ഇനിയും വരണേ..

കനല്‍ said...

അടുത്ത ക്ലാസില് ഞമ്മള് മുമ്പീ ഇരിക്കും.
ഞമ്മക്ക് സൂറാന്റെ മൊഞ്ചുള്ള മൊഖത്തൂന്ന് ആ ഒപ്പന പാട്ട് ആദ്യം കേക്കണം

പകല്‍കിനാവന്‍ | daYdreaMer said...

ഞാനും കൂടി ക്ലാസ്സില്‍ ഇരുന്നോട്ടെ "കുഞ്ഞീവി താത്താ.. :)

വാഴക്കോടന്‍ ‍// vazhakodan said...

ഇജ്ജ്‌ ആളൊരു സില്‍മാ നടനെപ്പോലെ ഇന്ടുട്ടാ..ഞമ്മടെ സ്പടികം ജോര്‍ജ്ജിനു കലാഭവന്‍ മണിയില്‍ ഇന്ടായപോലെ ഒരു കോലമാണല്ലോ അന്റെ. ഇന്നാലും ഇജ്ജൊരു ശൊങ്കനാ..ഇജ്ജ്‌

ഹരീഷേ അവിവേകമാണെങ്കില്‍ പൊറുക്കണേ! ചാണൂ..ഞാന്‍ പാവാണേ. ആ കുഞ്ഞീവി എന്തെങ്കിലും പറഞ്ഞെന്നു കരുതി എന്നോട് കെറുവിക്കല്ലേ....(ചുമ്മാ ഒരു ജാമ്യം, ഇപ്പൊ അതാ ഫാഷന്‍)

ജെയിംസ് ബ്രൈറ്റ് said...

ബായക്കോടന്റെ കുഞ്ഞീവിക്കഥകള്‍ വളരെ നന്നാവുന്നു. തുടരുക.

പാവപ്പെട്ടവൻ said...

ബായക്കോടാ കുഞ്ഞിബീയുടെ ശരിര ശാസ്ത്രം എങ്ങനെ ? അടി കിട്ടുവോ ?

ഹരീഷ് തൊടുപുഴ said...

കുഞ്ഞി:ഇജ്ജ്‌ ആളൊരു സില്‍മാ നടനെപ്പോലെ ഇന്ടുട്ടാ..ഞമ്മടെ സ്പടികം ജോര്‍ജ്ജിനു കലാഭവന്‍ മണിയില്‍ ഇന്ടായപോലെ ഒരു കോലമാണല്ലോ അന്റെ. ഇന്നാലും ഇജ്ജൊരു ശൊങ്കനാ..ഇജ്ജ്‌ വായിച്ചാ മതി.


ഹ ഹ ഹാഹ്!!!
വാഴക്കോടാ ചീയേര്‍സ്..

എനിക്കു സൂറാനെയൊന്നും ബേണ്ട;
എനിച്ചീ ടീച്ചറേ മതി..
ഐ വാ ല്യൂ!!!

പ്രയാണ്‍ said...

വാഴക്കോടാ...കുഞ്ഞീവിത്താന്റെ ക്ലാസ്സ് നിക്ക് നാന്നായി പിടിച്ച്.പെട്ടന്ന് വായിച്ചു തീര്‍ന്ന പോലെ തോന്നി.എഴുത്തിന്റെ രസം കൊണ്ടാവും.

അനില്‍@ബ്ലോഗ് // anil said...

കുഞ്ഞീവിന്റെ ക്ലാസ്സ് കലക്കനായിരുന്നു. മാ‍പ്പിളപ്പാട്ടുകളെപ്പറ്റി കൂടുതലറിയാന്‍ സഹായിക്കുന്നതാണ് ക്ലാസ്സ്.
ടീച്ചറെ ഇവിടെ സ്ഥിരമാക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.

വാഴക്കോടാ,
നന്നായി.

നാസ് said...

ഈ ടീച്ചരെ ഇച്ചും കൊറേ ഇഷ്ടായി... ഒന്നുല്ലെം ഞമ്മളെ ക്ലാസിലെ മൊന്ജത്തിയാക്കീലെ... :)

ഞാന്‍ ആചാര്യന്‍ said...

വാഴക്കോടാ, വാഴക്കോടന്‍ സൃഷ്ടിച്ച കുറെ കഥാ പാത്രങ്ങളുണ്ടല്ലോ, കുഞ്ഞീവി, സൂറ, കു.അളിയന്‍, ക്യാമറാ മേനോന്‍....എല്ലാവരും ആള്‍റെഡി ഫേമസാ എന്നാലും ഇവരെയെല്ലാം കേന്ദ്രമാക്കി പ്രധാന കഥാ പാത്രമാക്കി ഉടന്‍ ഓരോ കഥകള്‍ സൃഷ്ടിക്കണം..ഒരു പേറ്റന്‍റ് സംരക്ഷണത്തിന്....

കുഞ്ഞീവിയുടെ ക്ലാസ് കലക്കി...........

വാഴക്കോടന്‍ ‍// vazhakodan said...

ആചാര്യാ, ഇത് എനിക്കും തോന്നിയിട്ടുണ്ട്. നല്ലൊരു രസക്കൂട്ട്‌ കിട്ടിയാല്‍ എല്ലാവരും വരുന്ന രീതിയില്‍ ഞാന്‍ ചിത്രീകരിക്കുന്നുണ്ട്. പലരും വിളിച്ച് ചോദിക്കാറുണ്ട് ആരാ ഈ "കുവൈറ്റ്‌ അളിയന്‍" എന്ന്. എനിക്ക് സത്യമായും ഒരു കുവൈറ്റ്‌ അളിയനും ഇല്ല. എനിക്കൊര്‍മ്മയുണ്ടോ എന്ന് നിങ്ങള്‍ക്കറിയില്ല, "അദ്വൊതം"എന്നാ ലാല്‍ ചിത്രത്തില്‍ പോലീസായ ഇന്നസെന്റ് ലാലേട്ടനെ അറസ്റ്റു ചെയ്യാന്‍ വരുമ്പോള്‍ അവിടെ ഫോണില്‍ ഒരു കോള് വരുമ്പോള്‍ ഇന്നസെന്റ് വളരെ ഇന്നസെന്റായി പറയുന്ന ഒരു ഡൈലോഗാണ് "ഇനിയിപ്പോ കുവൈട്ടിന്നു അളിയനാവ്വോ?" എന്ന ഈ ഡൈലോഗാണ് പിന്നീട് കുവൈറ്റ്‌ അളിയനായി വന്നത്. അത് പോലെ ഇനി എന്റെ നാട്ടില്‍ വല്ല കുഞ്ഞീവിയും ഉണ്ടെങ്കില്‍ എന്റെ കാര്യം കട്ടപ്പോഹ! ഇനിയും ഈ കഥാപാത്രങ്ങളെ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാം!
അഭിപ്രായങ്ങള്‍ക്ക് നന്ദി,പ്രത്യേകിച്ചു, ഹരീഷിനോടും മറ്റും. ഇനി ചാണക്യന്‍ കൂടി വന്നാലെ മനസ്സിന് ഒരു സമ്മാനദാനം ഉണ്ടാകൂ! സസ്നേഹം, വാഴക്കോടന്‍

സൂത്രന്‍..!! said...

കുഞ്ഞീവി താത്ത സൂറ നെ കേട്ടിച്ചുതാരോ ?
സ്ത്രീധനം മാണ്ട .. ഓളെ മതി ...

സൂത്രന്‍..!! said...

സത്യം പറയാലോ .. ഹരീഷ് ബായ് ചാണ്ടി രണ്ടാമന്‍ ലെ കലാഭവന്‍ മണി യെപോല തന്നെ ... മീശ അപാരം ...

Anil cheleri kumaran said...

കൊള്ളാലോ ബോസ്സ്....

നിങ്ങളുടെ സ്നേഹിതന്‍ said...

ചേച്ചി...കൊള്ളാം..ആശംസകള്‍...

വാഴക്കോടന്‍ ‍// vazhakodan said...

ആ വിക്രുതിക്കുട്ടന്‍ ചാണൂ എവിടെയാ? ആരെങ്കിലും കണ്ടവരുണ്ടെങ്കില്‍ ഒന്ന് വിവരം പറയണേ! ഞാന്‍ ഇവിടെ നോക്കി നില്‍പ്പുണ്ടെന്ന്! ഓക്കേ

ചാണക്യന്‍ said...

മാണ്ടാ..മാണ്ടാ....ഞമ്മള് മഹാ വികൃതിയാ...ഞമ്മളെ വിട്ട് സൂത്രങ്ങളൊന്നും എടുപ്പിക്കല്ലേ സൂത്രാ....

ഐ ലവ്ലീലൂന്ന് ഞമ്മള് കൊറെ കേട്ടിട്ടുംണ്ട്....ഞമ്മക്ക് പെരുത്തിഷ്ടാ ടീച്ചറേ..ഐ ലവ്ലീലൂന്ന് പറയാന്‍...ടീച്ചറേ ഞമ്മള് ചുമ്മാ ബിടുവായത്തനം പറേല്യാ..
ഐ ലവ്ലിലൂന്ന് ബെച്ചാ അദന്നെ മൂന്നരതരാ....

ബായക്കോടാ ഇങ്ങള് കസറീന്ന്....കുഞ്ഞീവീന്റെ ക്ലാസ്സ് ഇനീം ബേണം.....ഞമ്മക്ക് ഇനീം ഐ ലവ്ലിലൂന്ന് പത്താള് കേക്കെ പറേണം....

വാഴക്കോടന്‍ ‍// vazhakodan said...

ഇങ്ങളെ കണ്ടില്ല്യാന്നും പറഞ്ഞു കുഞ്ഞീവി എന്നെ അന്വേഷിക്കാന്‍ വിട്ടിരുന്നു! അതോണ്ടാ കോയ അന്നെ ഞമ്മള് തെറ്റിദ്ധരിച്ചത്. ഇഞ്ഞ് കുഞ്ഞീവി അന്നെ എന്തെങ്കിലും പറഞ്ഞിട്ടാ ഇജ്ജ്‌ പിന്നെ ഈ ബയിക്കൊന്നും ബരാഞ്ഞു ന്ന് കുഞ്ഞീവിക്കൊരു സംശയം! ഇപ്പൊ ഒക്കെ ശരിയായി കോയാ! അനക്ക് സുഖല്ലേ കോയാ! അന്നേ ഇങ്ങനെ കണ്ടില്ലെങ്കി മനസ്സിലൊരു ബെജാറാ. അന്റെ ബിസിയൊക്കെ തീര്‍ന്നോ? അപ്പൊ ശരി കുഞ്ഞീവി ഇഞ്ഞും കോളെജിലേക്ക് ബരാന്‍ മുട്ടീട്ടു നിക്കുവാ! ഞാന്‍ ഇജ്ജ്‌ വന്ന വിവരം കുഞ്ഞീവിയോടെ പറയാട്ടാ! സന്തോഷായി!ഇജ്ജ്‌ ബന്നല്ലോ!

Ziya said...

വാഴക്കൂടന്‍ എന്റെ മാപ്പിളപ്പാട്ട് ലേഖനം മൊത്തമായും വിക്കീന്ന് എടുത്തങ്ങ് ക്വോട്ട് ചെയ്തല്ലോ :)

അനില്‍@ബ്ലോഗ് // anil said...

സിയാ,
ഇത് ഇവിടെ കാണുന്നതല്ലെ?

നല്ല കുറിപ്പ്, വാഴക്കോടനും മാപ്പിളപ്പാട്ടുകാരനാണല്ലോ.

തറവാടി said...

വിക്കിയിലേക്ക് സംഭാവന ചെയ്ത് തിനെ നമ്മള്‍ക്കെങ്ങിനെ അവകാശപ്പെടാനാവും സിയാ? :)

കാപ്പിലാന്‍ said...

കടപ്പാട് ഗൂഗിളിന് എന്ന് വാഴക്കാടന്‍ പറഞ്ഞിട്ടുണ്ട് .വിക്കിയില്‍ എഴുതുന്നവരുടെ പേരും സാധാരണ കൊടുക്കാറുണ്ടോ ?

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍