Apr 12, 2009

ബ്ലൂടൂത്ത്.





ഗുഡ്‌ മോണിങ്ങ്‌ ഡിയര്‍ സ്റ്റുഡന്റ്സ്‌. അയാം മിസ്റ്റര്‍ കാപ്പില്‍ കുമാര്‍. ഈ കോളേജിന്റെ വൈസ്‌ പ്രിസിപ്പാള്‍ കാപ്പിലാനന്ദ സ്വാമികളുടെ അനിയനാണ്‌ ഞാന്‍.


ഇന്നിവിടെ ക്ലാസ്സെടുക്കാന്‍ പോകുന്നത്‌ ടെക്‍നോളജിയെ കുറിച്ചാണ്‌. ഡിയര്‍ സ്റ്റുഡന്റ്സ്‌, നിങ്ങള്‍ കേട്ടുകാണും ബ്ലൂടൂത്ത്‌ ബ്ലൂടൂത്ത്‌ എന്ന്. ഇല്ലേ? ആട്ടേ എന്താണീ ബ്ലൂടൂത്ത്‌? അറിയാവുന്നവര്‍ പറയൂ.



തോന്ന്യാസി അടുത്തിരിക്കുന്ന പാവപ്പെട്ടവനോട്‌ : എന്തോന്നെഡേ അത്‌? ടൂത്ത്‌ എന്നാല്‍ പല്ല്‌ അല്ലേ? ബ്ലൂ എന്നാല്‍ നീല. അപ്പോ നീലപ്പല്ലെന്നോ?


പാവപ്പെട്ടവന്‍: ഞാനിതാദ്യമായി കേക്കുവാ.


പൊങ്ങച്ചക്കാരനായ ചാണക്യന്‍ ചാടിയെഴുന്നേറ്റ്‌ : സാര്‍ ഞാന്‍ കേട്ടിട്ടുണ്ട്‌. എന്റെ അഛന്റെ മൊബൈലില്‍ ബ്ലൂടൂത്ത്‌ ഉണ്ടെന്ന് അഛന്‍ പറയണത്‌ കേട്ടിട്ടുണ്ട്‌.


അദ്ധ്യാപകന്‍ : ഗുഡ്‌. എന്താ കുട്ടിയുടെ പേര്‌?

ചാ : ചാണക്യന്‍.

അദ്ധ്യാ : ഓ ചാണക്യന്‍ ! സൂത്രങ്ങളൊക്കെ വശമുണ്ടാകും അല്ലേ? അപ്പോള്‍ ചാണക്യന്‍ തന്നെ പറയൂ ബ്ലൂടൂത്ത്‌ എന്താണെന്ന്.


ചാണക്യന്‍ പരുങ്ങുന്നു. സാര്‍, അത്‌ അഛന്റെ മൊബൈലില്‍ ഉണ്ടെന്നു പറയുന്നതല്ലാതെ ‌ എന്താണെന്നു പറഞ്ഞു തന്നിട്ടില്ല.


അദ്ധ്യാ : ആട്ടേ, ചാണക്യന്‍ അഛനോട്‌ അതെന്താണെന്ന് ചോദിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?



ചാ: ഇല്ല സാര്‍.


അദ്ധ്യാ : അതെന്താ? ഒരു പുതിയ പേരോ അല്ലെങ്കില്‍ ഒരു പുതിയ വസ്തുവിനെ കുറിച്ചോ ഒക്കെ കേള്‍ക്കുമ്പോള്‍ അതിനെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കാനുള്ള ഒരു ത്വര നമുക്കുണ്ടാകണ്ടേ? പ്രത്യേകിച്ചും ഒരു വിദ്യാര്‍ത്ഥിക്ക്‌ ഉണ്ടായിരിക്കേണ്ട സവിശേഷമായ ഒരു സ്വഭാവ ഗുണമാണത്‌.


അദ്ധ്യാ : എനിബഡി എല്‍സ്‌?

പാവപ്പെട്ടവന്‍ തോന്ന്യാസിയോട്‌ : എടേയ്‌, മഞ്ഞ എന്നുള്ളതിന്‌ ഇംഗ്ലീഷ്‌ എന്തര്‌ ?

തോ: യെല്ലോ


പാവപ്പെട്ടവന്‍ ചാടിയെണീക്കുന്നു : സാര്‍, യെല്ലോടൂത്തെന്നു കേട്ടിട്ടുണ്ട്‌.


ഉടന്‍ തോന്ന്യാസിയും എണീക്കുന്നു: സാര്‍, പകലണ്ണന്റെ കാന്റീനില്‍ ആചാര്യന്‍ പരത്തിയുണ്ടാക്കുന്ന പൊറോട്ട തിന്നുന്നവര്‍ക്കൊക്കെ മഞ്ഞപ്പല്ലാവുന്നെന്ന് കേട്ടിട്ടുണ്ട്‌ സാര്‍.


ബോണ്‍സ്‌ : സാര്‍, അത്‌, ആചാര്യന്‍ ഷര്‍ട്ട്‌ ഊരിമാറ്റിയിട്ടാ പൊറോട്ടയടിക്കുന്നത്‌. അപ്പോള്‍ വിയര്‍പ്പു തുള്ളികള്‍ മുഴുവനും മാവില്‍ വീഴും. ആ വിയര്‍പ്പിന്റെ കറയാ പല്ലുകളില്‍ മഞ്ഞക്കറയായി പിടിക്കുന്നത്‌.

ബോണ്‍സ്‌ ഒരു വലിയ കണ്ടുപിടിത്തം നടത്തിയ ഭാവത്തില്‍ ചിരിച്ചുകൊണ്ട്‌ ഇരിക്കുന്നു.



ക്ലാസ്സിലിരിക്കുന്ന ആചാര്യന്‍ വിളറുകയും ചമ്മുകയും ചെയ്യുന്നു. പിന്നെ ബോണ്‍സിനെ നോക്കി പല്ലിറുമ്മുന്നു. (ആത്മഗതം : നിനക്കു ഞാന്‍ വെച്ചിട്ടുണ്ടെടാ. ചായകുടിക്കാന്‍ നീയങ്ങു തന്നെ വരുമല്ലോ. അപ്പോ തന്നോളാം. വെളച്ചിലു കൊറച്ച്‌ കൂടണൊണ്ടവന്‌ ഈയിടെയായി)


പാവപ്പെട്ടവന്‍(ഇടയ്ക്കു ചാടിക്കയറി) : സാര്‍ വേംടൂത്ത്‌ എന്നും കേട്ടിട്ടുണ്ട്‌.


കുട്ടികളും കാപ്പില്‍ കുമാറും അതു കേട്ട്‌ ഒരു പോലെ ചിരിക്കുന്നു.


പ്രയാന്‍ കൈ പൊക്കിക്കൊണ്ട്‌ ചാടിയെഴുന്നേല്‍ക്കുന്നു. സാര്‍ ഞാന്‍ പറയാം.


അദ്ധ്യാ: ശരി പറയൂ.


പ്രയാന്‍ : ബ്ലൂടൂത്ത്‌ എന്നാല്‍ ആധുനിക ജീവിതരീതിയുടെ ദോഷഫലമായി ഉണ്ടായി വന്നിട്ടുള്ള ഒരു ദന്തരോഗമാണ്‌ സാര്‍.


അദ്ധ്യാപകന്‍ അല്ല എന്ന രീതിയില്‍ കൈവീശിക്കൊണ്ട്‌ ചിരിക്കുന്നു.


പ്രയാന്‍ ചമ്മിക്കൊണ്ട്‌ : അല്ലേ സാര്‍?


അദ്ധ്യാപകന്‍ ചിരിക്കുന്നതേയുള്ളൂ.

പ്രയാന്‍ ഇരിക്കൂ.


കുട്ടികള്‍ ചിരിക്കാന്‍ തുടങ്ങുന്നു.


അദ്ധ്യാ : സൈലന്‍സ്‌ സൈലന്‍‍സ്‌ പ്ലീസ്‌.

കുട്ടികള്‍ നിശബ്ദരാകുന്നു.




കാപ്പില്‍ കുമാര്‍ : ബ്ലൂടൂത്ത്‌ എന്നത്‌ ഒരു ആധുനിക സാങ്കേതിക വിദ്യയാണ്‌. ചെറിയ അകലങ്ങളില്‍ സ്ഥിതിചെയ്യുന്ന ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ക്ക്‌, കേബിളുകളുടെ സഹായമില്ലാതെ, റേഡിയോ ട്രാന്‍സ്മിഷന്‍ വഴി, തമ്മില്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറുന്നതിനുള്ള ഒരു സാങ്കേതിക വിദ്യ.


അതായത്‌, ഒരു കമ്പ്യൂട്ടറില്‍ നിന്ന്‌ അടുത്തിരിക്കുന്ന മറ്റൊരു കമ്പ്യൂട്ടറിലേക്കോ, ‍ ഒരു മൊബൈല്‍ ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്കോ അല്ലെങ്കില്‍ കമ്പ്യൂട്ടറിലേയ്ക്കോ ഒക്കെ കമ്മ്യൂണിക്കേറ്റ്‌ ചെയ്യാന്‍ വയര്‍ലെസ്സ്‌ കണക്റ്റിവിറ്റി നല്‍കുക. ഒരു ഷോര്‍ട്ട് റെയിഞ്ച്‌ റേഡിയോ ട്രാന്‍സ്മിഷന്‍. ഇതിനു വേണ്ടി ഉപയോഗപ്പെടുത്തുന്ന ഫ്രീക്വന്‍സി 2.45 G Hz ആണ്‌.


നാസ് : സാര്‍, ഈ വിദ്യയ്ക്ക്‌ ബ്ലൂടൂത്ത്‌ എന്ന പേര്‌ എങ്ങനാ ഉണ്ടായത്‌?

അദ്ധ്യാ : പത്താം ശതകത്തില്‍ ജീവിച്ചിരുന്ന ഒരു ഡാനിഷ്‌ രാജാവിന്റെ പേരില്‍ നിന്നുമാണാ പേര്‌ ഉടലെടുത്തത്‌. ഹാരാള്‍ഡ്‌ ബ്ലാറ്റാന്‍ഡ്‌ (Harald Blåtand) എന്നു പേരായ അദ്ദേഹം, എപ്പോഴും യുദ്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന സ്വീഡന്‍, ഡെന്‍മാര്‍ക്‌, നോര്‍വേ എന്നീ രാജ്യങ്ങളെ തന്റെ ഭരണ നിപുണത കൊണ്ട്‌ ഒന്നിപ്പിച്ചു നിറുത്തി. അദ്ദേഹത്തിന്റെ പേരിലെ ബ്ലാറ്റാന്‍ഡ്‌ ( Blåtand) എന്ന പദത്തിന്‌ ഇംഗ്ലീഷില്‍ ബ്ലൂ ടൂത്ത്‌ എന്നാണ്‌ അര്‍ത്ഥം.


ഇവിടെ, ഈ സാങ്കേതിക വിദ്യകൊണ്ട്‌ ചെറിയ അകലങ്ങളില്‍ - അതായത്‌ 1 മീറ്റര്‍, 10 മീറ്റര്‍, 100 മീറ്റര്‍ എന്നിങ്ങനെയുള്ള അകലങ്ങളില്‍ - സ്ഥിതി ചെയ്യുന്ന ഇലക്ട്രോണിക്‌ ഉപകരണങ്ങളെ വയര്‍ ലെസ്സ്‌ കമ്മ്യൂണിക്കേഷന്‍ വഴി ഒന്നിപ്പിച്ചു ( കണക്റ്റെഡ്‌ ആയി) നിറുത്തുന്നു എന്ന അര്‍ത്ഥത്തിലാണ്‌ ബ്ലൂടൂത്ത്‌ എന്ന പേര്‌ ഉപയോഗിച്ചിരിക്കുന്നത്‌.



ബ്ലൂടൂത്ത്‌ സാങ്കേതിക വിദ്യ ലഭ്യമായ ചിപ്പുകള്‍ അടങ്ങിയിട്ടുള്ള ഉപകരണങ്ങള്‍ക്ക്‌, തമ്മില്‍ തമ്മില്‍ ഈ റേഡിയോ ട്രാന്‍സ്മിഷന്‍ വഴി പലവിധമായ ഡാറ്റാ (സംഗീതം, ചിത്രം, ടെക്സ്റ്റ്) കൈ മാറാം. ഉദാഹരണത്തിന്‌ ബോണ്‍സിന്റെ മൊബൈലില്‍ കുറേ ചിത്രങ്ങള്‍ സേവ്‌ ചെയ്തിട്ടുണ്ടെന്നിരിക്കട്ടേ. പാവപ്പെട്ടവന്‌ അതിലൊരു ചിത്രം ഇഷ്ടമായി. അതു തന്റെ മൊബൈയിലിലും വേണമെന്ന് ആഗ്രഹിക്കുന്നു. രണ്ടുപേരുടേയും കൈയിലെ മൊബെയിലുകളില്‍ ബ്ലൂടൂത്ത്‌ സാങ്കേതിക വിദ്യ ലഭ്യമാണെങ്കില്‍, ആ ചിത്രം ബോണ്‍സിന്റെ മൊബൈലില്‍ നിന്ന് എളുപ്പം പാവപ്പെട്ടവന്റെ മൊബൈലിലേക്ക്‌ ട്രാന്‍സ്മിറ്റ്‌ ചെയ്യാം. ഇങ്ങനെ മൊബെയില്‍ ഫോണുകള്‍ തമ്മില്‍ മാത്രമല്ല, കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍ , ഡിജിറ്റല്‍ ക്യാമറകള്‍, ഹെഡ് സെറ്റുകള്‍ ‍ ഇങ്ങനെ പലവിധ ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ തമ്മിലും ഡാറ്റാ കൈമാറാന്‍ ഈ വിദ്യ ഉപയോഗിക്കാം. ഉദാഹരണത്തിന് , മൊബൈല്‍ ക്യാമറ ഉപയോഗിച്ച് എടുത്ത ഒരു ചിത്രം ബ്ലൂറ്റൂത്ത് ടെക്നോളജി ഉപയോഗിച്ച് ഒരു പ്രിന്ററിലേക്ക് ട്രാന്‍സ്മിറ്റ് ചെയ്ത്, അതിന്റെ പ്രിന്റ് എടുക്കാം. അല്ലെങ്കില് ആ ചിത്രം വീട്ടിലെ ടി.വി. യിലേക്ക് ട്രാന്‍‌സ്മിറ്റ് ചെയ്ത് വലിയ സ്ക്രീനില്‍‍ വീക്ഷിക്കാം.( ഇതിന് മറ്റൊരു സാങ്കേതിക വിദ്യ കൂടീ ടി.വി.യില്‍ ലഭ്യമായിരിക്കണം).


ഇന്റര്‍ നെറ്റില്‍ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങള്‍ തമ്മില്‍, ചുറ്റി പിണയുന്ന കേബിളുകളൂടെ ശല്യമൊഴിവാക്കി, ഡാറ്റാ കമ്മ്യൂണിക്കേഷന്‍ എളുപ്പമാക്കുക എന്ന നൂതനാശയമാണ്‌ ഈ സാങ്കേതിക വിദ്യക്കു പിന്നില്‍. ഇതിന്‌ വേണ്ടി വരുന്ന ചിലവ്‌ വളരെ കുറവാണ്‌. പവര്‍ കണ്‍സംപ്ഷന്‍ ( ഊര്‍ജ്ജ ഉപഭോഗം) വളരെ കുറവ്‌. ഒരു ബ്ലൂടൂത്ത്‌ ചിപ്‌ കൂടി ചേര്‍ക്കുന്നതു കോണ്ട്‌ ഉപകരണത്തിന്റെ വലിപ്പമോ വെയിറ്റോ കൂടുന്നില്ല. അങ്ങനെ മികച്ച ഒരു സാങ്കേതിക വിദ്യയാണ്‌ ഇതെന്നു പറയാം. ചില കുറ്റവും കുറവുമൊക്കെ ഇതിനും ഉണ്ട്.. എന്നിരുന്നാലും ഗുണങ്ങള്‍ തന്നെയാണ്‌ ഏറെ.


എനി ഡൗട്ട്‌സ്‌?

ശരി കുട്ടികളേ, ഇന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു. ബ്ലൂടൂത്ത്‌ ടെക്നോളജിയെ കുറിച്ച്‌ എല്ലാവരും ഓരോ അസൈന്‍‌മെന്റ്‌ പ്രിപയര്‍ ചെയ്യണം.


അപ്പോള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എന്റെ വിഷു ആശംസകള്‍.

20 comments:

ചാണക്യന്‍ said...

(((((((ഠേ))))))

ക്യാന്റീനില്‍ ചമ്മന്തിക്കുള്ള തേങ്ങ്യാ ഇവിടെ അടിക്കുന്നു....

പാവപ്പെട്ടവൻ said...

തോന്ന്യാശ്രമത്തിലെ ബ്ലോഗേര്‍സ് കോളേജീലെ കാന്റീനില്‍ ആചാര്യന്‍ പരത്തിയുണ്ടാക്കുന്ന പൊറോട്ട തിന്നുന്നവര്‍ക്കൊക്കെ മഞ്ഞപ്പല്ലാവുന്നെന്ന് കൊണ്ടു നാളെ ബ്ലോഗ്ഗിംഗ് മുടക്കി പ്രതിഷേധിക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികളോടും കോളേജ് യുണിയന്‍ ചെയര്മാനായ ഞാന്‍ ആഹ്വാനം ചെയ്യുന്നു . കോളേജിന്‍റെ പറമ്പുകളില്‍ തോന്ന്യ വാസം കാണിക്കുന്നവരെ മാനേജ്മെന്‍റ് സംരക്ഷിക്കുന്നത് കോളേജ് യുണിയന് ബോധ്യ പെട്ടിട്ടുള്ളതാണ് തിരുത്തിയില്ലങ്കില്‍ സമരത്തിന്റെ രൂപം മാറും ,ഭാവം , മാനേജ്മെന്റേ കേട്ടോളു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഈ പൊറോട്ടയും ചമ്മന്തീം തമ്മിലെങ്ങനാ ചാണക്യാ? ഒപ്പിക്കാമൊ

Appu Adyakshari said...

ബ്ലൂത്ത്ടൂത്ത് ടെക്നോളജീയെപ്പറ്റിയുള്ള ചര്‍ച്ച ഇഷ്ടമായി... :-)

അനില്‍@ബ്ലോഗ് // anil said...

മാശെ,
ബ്ലൂടൂത്ത് ക്ലാസ്സ് ഇശ്റ്റപ്പെട്ടീക്ക്ണ്.
ഞമ്മള് ബിശാരിച്ചത് ആ പെണ്ണ് ചെവിട്ടില്‍ കുത്തിയിരികുന്ന ഹലാക്ക് പൊട്ട്ന്മാര്‍ക്കുള്ള മെശീനാണെന്നാ.
:)

കൊള്ളാം, ഇനിയും ഓരോന്നു പോരട്ടെ.

നിര്‍ദ്ദേശങ്ങള്‍:
1. നിശ്ചിത ഇടവേളകളില്‍ മാത്രമേ ക്ലാസ്സുകള്‍ നടക്കുന്നുള്ളൂ എന്ന് പ്രിന്‍സിപ്പാള്‍ ഉറപ്പ് വരുത്തുക. ഒരുപാട് ക്ലാസ്സുകള്‍ ഒന്നിച്ച് വന്നാല്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടില്ല.
2. ഓരോ വിഷയത്തിന്റ്റേയും ടൈം ടേബിള്‍ ഉണ്ടാക്കുകയും അതനുസരിച്ച ക്ലാസ്സ് നടത്തുകയും ചെയ്യുക.
3.ക്ലാസ്സെടുക്കാന്‍ ആളില്ലാതെ വരുന്ന പക്ഷം പ്രിന്‍സിപ്പാളിന് ക്ലാസ്സെടുക്കുകയോ മറ്റാരെയെങ്കിലും പറഞ്ഞു വിടുകയോ ചെയ്യാം.
4. പ്രിന്‍സിപ്പാളാണെന്ന് പറഞ്ഞ് ചൂമ്മാ കുത്തിയിരുന്ന് സ്മോള്‍ അടിക്കാല്‍ പോരാ, ഉത്തരവാദിത്തം വേണം , ഉത്തരവാദിത്തം.

രഘുനാഥന്‍ said...

സാറേ അടിച്ചു പൂസായി ഇരിക്കുന്നവന്റെ പൂസ്സു നമ്മളിലേക്ക് വരുത്തുവാനുള്ള വല്ല ടൂത്തുമുണ്ടോ?

വാഴക്കോടന്‍ ‍// vazhakodan said...

സാറേ ഇതൊക്കെ എനിക്ക് അറിയായിരുന്നു, അതോണ്ടാ ഞാന്‍ ക്ലാസ് കട്ട് ചെയ്തേ,
പിന്നെ ബ്ലൂടൂത്തില്‍ മാത്രം ജീവിക്കുന്ന ചില ആളുകളുണ്ട് കേട്ടോ, ഉദാ: അടിവാരം ജാനു,വെടിക്കെട്ട് അമ്മിണി, ബസ് സ്ടാണ്ട് ലീല തുടങ്ങിയവര്‍ ബ്ലൂടൂത്ത് വഴി പടര്‍ന്നു കൊണ്ടിരിക്കുന്നു.
പിന്നെ ഇത് ദുരുപയോഗം ചെയ്യുന്നവരക്കുറിച്ചും പറയായിരുന്നു. കോളേജില്‍ ആരൊക്കെയോ എന്തൊക്കെയോ ബ്ലൂടൂത്തിന്റെ സഹായത്താല്‍ ചെയ്യുന്നുണ്ടോ എന്നൊരു സംശയം!

എല്ലാവര്‍ക്കും
എന്റെയും കുടുംബത്തിന്റെയും ഐശ്വര്യപൂര്‍ണ്ണമായ വിഷു ആശംസകള്‍ നേരുന്നു!

ഞാന്‍ ആചാര്യന്‍ said...

ഹഹഹഹഹഹഹഹഹഹഹഹഹഹഹഹ....

ആരാ ഇവിടെ എന്നെ അപമാനിക്കുന്നത്, ങേ?

ബ്ലൂ ടൂത്തിന് മലയാളത്തില്‍ 'പുളു ടൂത്ത്' എന്നും പറയാം. മൊബൈല്‍ ഫോണില്‍ അപ്പുറത്തു നിന്ന് വിളിക്കുന്ന ആള്‍ അമിതമായി പുളൂ അടിക്കുമ്പോള്‍, കേള്‍ക്കുന്നയാള്‍ പുളുടൂത്ത് വെച്ചിട്ടുണ്ടെങ്കില്‍ ചുമ്മാ 'യേസ്, ഓക്കെ, എന്നിട്ട്, ആഹാ..' ഇങ്ങനെയൊക്കെ പറഞ്ഞോണ്ട് ചെയ്യുന്ന ജോലി തുടരാം...പുളൂ പറയുന്ന ആള്‍ ഓര്‍ത്തോളും കേള്വിക്കാരന് പുളുവില്‍ ഭയങ്കര ഇന്‍ററസ്റ്റ് കേറീരിക്ക്യാന്ന്...

അല്‍ഭുത കുട്ടി said...

ബ്ലൂ ടൂത്ത് എന്ന് കേട്ടപ്പോല്‍ ഞാന്‍ ചാടിയിറങ്ങിയത്. ലതില്‍ ചില ‘വീഡിയോകള്‍‘ ഉണ്ടല്ലോ അതിന്റെ ഒരു ലിങ്കമെങ്കിലും ഉണ്ടാവും എന്ന് കരുതിയാണ്. ഏതായാലും കൊള്ളാം..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അയ്യേ,
ആ പകലണ്ണന്‍ തന്ന ചാ(രാ)യയും കുടിച്ചിരിക്കുമ്പോഴാ കാപ്പില്‍ കുമാര്‍ ക്ലാസ്സിലെത്തീന്നും വിഷയം “ബ്ലൂ” ആണെന്നും കേട്ടാണോടി വന്നത്. ഛേ.. ഞാങ്കരുതി ഇത് മറ്റേ ക്ലാസ്സാവുംന്ന്. പിന്നല്ലേ മനസ്സിലായേ “ബ്ലൂ ടൂത്ത്” ആണെന്ന്.

അല്ല സാറേ, ബ്ലൂ ടൂത്ത് ആരോഗ്യപ്രശ്നംണ്ടാക്ക്വോ?

ബോണ്‍സ് said...

ഇന്നത്തെ ക്ലാസ്സില്‍ നിന്ന് നാല് കാര്യങ്ങള്‍ പഠിച്ചു
1) നീല പല്ലല്ല ബ്ലൂ ടൂത്ത്
2) ഇത് കൊള്ളാം
3) പൊറോട്ട അധികം കഴിച്ചാല്‍ പല്ല് മഞ്ഞ ആവും
4) ആവോ...
നന്ദിയുണ്ട് സാര്‍ നന്ദി!! ഒരായിരം നന്ദി!!

ഞാന്‍ ആചാര്യന്‍ said...

ആ മഞ്ഞക്കണ്ണടയെടുത്തു മാറ്റീട്ട് നോക്ക് കാപ്പിലാ, അപ്പൊ നല്ല വെളുത്ത പല്ല് കാണാം. ചുമ്മാ പാവം പൊറോട്ടയെ കുറ്റം പറയാതെ...പകലണ്ണനാണെങ്കില്‍ ആരോ പറ്റ് തീര്‍ക്കാതെ പറ്റിച്ചേന് ആള്‍റെഡി സ്വയം ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്ത്യേക്കുവാ..ഒരു വിദത്തിലാ പിടിച്ച് നിര്‍ത്തിയേക്കണെ, പൊറാട്ടയെക്കുറ്റം പറഞ്ഞ് പകലണ്ണനെ ആവശ്യമില്ലാത്ത ചിന്തകള്‍ക്ക് പ്രേരിപ്പിക്കരുതെ, കാന്‍റീന്‍ കാരുടെ ശാപം ഉഗ്രമാണെന്നാ ബൂലോകചൊല്ല്...

കനല്‍ said...

ആ ബ്ലൂ ന്ന് തുടങ്ങുന്ന തലക്കെട്ടും, പിന്നെ ആ അടിപൊളി പെണ്ണീന്റെ പടോം കൂടി കണ്ടപ്പോ...

ഞാനൊന്ന് ക്ലാസില്‍ കേറിയതാ....അല്ലേലും കോളേജിലെ സ്റ്റുഡന്‍സിനെ പിടിച്ചിരുത്താനുള്ള ചേരുവകളൊക്കെ ആയിട്ടാണല്ലോ പ്രിന്‍സിന്റെ വരവ്.


ക്ലാസ് നന്നായി ട്ടോ.

Typist | എഴുത്തുകാരി said...

ഇന്നത്തെ ക്ലാസ്സ് കൊള്ളാം, അല്പം വിവരം വച്ചു.

ചോലയില്‍ said...

ബ്ലൂടൂത്തിനെക്കുറിച്ചുള്ളൊരു രസകരവും സരസവുമായ ക്ലാസ്‌.
നന്ദി കാപ്പിലാന്‍.........................

ചാണക്യന്‍ said...

എന്തര് ബളഹങ്ങള് ക്ലാസില് ചുമ്മായിരിക്കീന്‍..

കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ


@പ്രിയ ഉണ്ണികൃഷ്ണന്‍

ഈ ചറോട്ടയും പൊമ്മന്തീം ആണേല്‍ ഒപ്പിക്കാം..:)

കാപ്പിലാന്‍ said...

ക്ലാസ്സില്‍ കയറിയ , പഠിച്ച , ക്ലാസ് ഇഷ്ടപ്പെട്ട എല്ലാകുട്ടികള്‍ക്കും നന്ദി . കാപ്പില്‍ കുമാര്‍ എന്ന വ്യക്തി ഞാനല്ല . അതെ സമയം നാട്ടില്‍ , എന്‍റെ നാട്ടുകാരനായ ഒരു കോളേജ് പ്രൊഫസര്‍ ആണ് . ഈ കോളേജ് തുടങ്ങിയ വിവരം ഞാന്‍ അറിയിച്ചപ്പോള്‍ എനിക്ക് മെയില്‍ ചെയ്തു തന്നതാണ് മുകളില്‍ കാണിച്ചത് .ഈ കോളേജിലെ വിസിറ്റിംഗ് പ്രൊഫസര്‍ ആയി രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ ക്ലാസ് എടുക്കാം എന്ന് സമ്മതിച്ചിട്ടുണ്ട് . നല്ല രീതിയില്‍ ഈ കോളേജ് പോകട്ടെ എന്നദ്ദേഹം ആശംസിക്കുകയും ചെയ്തു . ഇവിടെ ഈ വിഷയത്തില്‍ കിട്ടിയ എല്ലാ നല്ല അഭിപ്രായങ്ങളും ഞാന്‍ കാപ്പില്‍ കുമാറിന് കൈമാറുന്നു . നന്ദി സാര്‍ .

അതെ പോലെ തന്നെ നിങ്ങളും ഈ കോളേജില്‍ സംഭാവന നല്‍കണം . അതിന് ഈ കോളേജില്‍ അംഗം ആകണം എന്ന നിര്‍ബന്ധം ഇല്ല പകരം നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏതു വിഷയത്തെക്കുറിച്ചും എനിക്ക് മെയില്‍ അയച്ചു തരാം . അത് ഞാന്‍ ഇവിടെ പബ്ലിഷ് ചെയ്യാം .

അനില്‍ പറഞ്ഞ ആ കാര്യം തീര്‍ച്ചയായും പരിഗണിക്കും . ഈ കാര്യത്തില്‍ അനിലിന്റെ സഹായം എനിക്ക് വേണം . എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി .

നമസ്കാരം .

കാപ്പിലാന്‍ said...

ക്ലാസ്സില്‍ ബഹളം വെയ്ക്കുന്ന കുട്ടികളെ ചെവിക്കു പിടിച്ചു പുറത്തു കളയുവാന്‍ പ്രിന്‍സിയുടെ ഉത്തരവുണ്ട് .എല്ലാവരും അടങ്ങി ഇരുന്നു ക്ലാസ്സില്‍ ശ്രദ്ധിക്കുക . നീല എന്ന് കേട്ടാല്‍ ഉടന്‍ ചാടിക്കോണം . എല്ലാവരുടെയും പേരുകള്‍ എഴുതി എടുക്കുന്നുണ്ട് .

ആചാര്യ , കുറേകൂടി പഠിത്തത്തിലും പൊറോട്ട അടിയിലും ശ്രദ്ധിക്കുക . കുട്ടികളുടെ ആരോഗ്യമാണ് നമ്മുടെ പ്രധാന ലക്‌ഷ്യം .അത് മറക്കരുത് .

BS Madai said...

നല്ല ഗ്ലാസ്സ് മാഷെ...! അടുത്ത ഗ്ലാ‍സ്സും ബ്ലൂ വച്ച് തന്നെ തുടങ്ങ്....

സൂത്രന്‍..!! said...

മാഷെ ഒരു സംശയം ബ്ലു ടൂത്ത് വഴി വൈറസ് കയറില്ലെ..????

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍