Apr 22, 2009
കവിത ബ്ലോഗിനിയറിംഗ്
എല്ലാ നല്ല കുട്ടികളും കോളേജിന്റെ ഏര്ത്ത്ഡേയില് സഹകരിച്ചതില്‍ നന്ദിയുണ്ട് .ഈ കോളേജിന് ഒരു പേരുണ്ട് .ദയവായി കുട്ടികള്‍ ആരും കാന്റീനില്‍ ഏര്‍ത്ത് വെയ്ക്കരുത് . അതുപോലെ തന്നെ പരിസര ശുചികരണം എല്ലാവരും പാലിക്കണം .ആവശ്യമില്ലാതെ വസ്തുക്കള്‍ അവിടെയും ഇവിടെയും വലിച്ചെറിയരുത് . പകലന്റെ കാന്റീനില്‍ വളരെയേറെ ശുചിത്വം പാലിക്കണം . അതുപോലെ തന്നെ ഇലക്ട്രിസിറ്റി പരമാവധി കുറച്ച് ഉപയോഗിക്കുക .പഠിപ്പിക്കുന്ന സാറുമ്മാര് നിങ്ങള്‍ക്ക് വേണ്ടി പരമാവധി കഷ്ടപ്പെടുന്നുണ്ട് . നിങ്ങള്‍ എല്ലാവരും പഠിച്ചു വലിയ നിലയില്‍ എത്തണം എന്നാണ് ഞങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നത് . പഠിക്കുവാന്‍ നിങ്ങളും ശ്രമിക്കുക .മറ്റുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ ക്ലാസ്സില്‍ കയറുന്ന സമയത്തെങ്കിലും അല്പം പഠിക്കുവാന്‍ ശ്രമിക്കുക . എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ചോദിച്ചാല്‍ പറയുവാന്‍ ഞങ്ങള്‍ തയ്യാറാണ് .
ഇന്നത്തെ നമ്മുടെ വിഷയം കവിതയെക്കുറിച്ചാണ് . വളരെ വലിയ ഒരു വിഷയമാണിത് .അതുകൊണ്ട് തന്നെ എല്ലാവരും ശ്രദ്ധിച്ച് ക്ലാസ്സില്‍ ഇരിക്കണം . പലര്‍ക്കും ബോര് അടിക്കുന്ന ഒരു വിഷയമാണ് ഇതെന്നറിയാം. അങ്ങനെയുള്ളവര്‍ ദയവായി ക്ലാസിനു പുറത്തു പോകണം .ക്ലാസില്‍ ബഹളം വെയ്ക്കരുത് .ഇന്ന് ഈ വിഷയത്തെക്കുറിച്ച് ആമുഖമായി കുറെ കാര്യങ്ങള്‍ പറഞ്ഞിട്ട് ക്ലാസ് നിര്‍ത്താം എന്നാണ് കരുതുന്നത് .തുടര്‍ന്നുള്ള ക്ലാസ്സുകളില്‍ വളരെ വിശദമായി ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാം .ഏകദേശം അഞ്ചു ഭാഗങ്ങളായി ഈ വിഷയത്തെക്കുറിച്ചുള്ള പഠനം അവസാനിപ്പിക്കണം എന്ന് കരുതുന്നു . എല്ലാവരും ദയവായി ക്ലാസ്സില്‍ ശ്രദ്ധിക്കുക .
ഇന്ന് വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് എങ്ങനെ കവിത എഴുതാം എന്ന് . വരി മുറിച്ചും , കവിത മുറിച്ചും , വരി ഉടച്ചും ,വളയത്തോടും വളയമില്ലാതെയും പലരും കവിതകള്‍ എഴുതുന്നുണ്ട് എന്നെപ്പോലെയുള്ളവര്‍ ഇതൊന്നും ഇല്ലാതെ ഗവിതയും എഴുതുന്നു . സത്യത്തില്‍ എന്താണ് ഈ കവിത ? നമുക്ക് അതിലേക്ക് ഒന്ന് കണ്ണോടിച്ച് ഇന്നത്തെ ക്ലാസ് അവസാനിപ്പിക്കാം . ആര്‍ക്കെങ്കിലും ഈ ക്ലാസ്സില്‍ വിഷമം തോന്നുന്നെങ്കില്‍ അവര്‍ക്കീ സമയം ക്ലാസിനു പുറത്ത് പോകാം .
പുരാതന ഗ്രീക്കുകാര്‍ കവിതകളെ ദേവതകള്‍ ഭൂമിയിലെ മനുഷ്യര്‍ക്കായി അയക്കുന്ന സന്ദേശങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ furor poeticus വിളിച്ചിരുന്നു .നൂറ്റാണ്ടുകളായി മനുഷ്യ സമൂഹത്തെ ആകമാനം അമ്പരപ്പില്‍ ആക്കിയിട്ടുണ്ട് കവിതകള്‍ . കവിയുടെ മനസിലേക്ക് കവിതയുടെ ബീജം പ്രവേശിക്കുകയും പിന്നീട് ഒരു ശില്പമായി ആ ബീജത്തെ പുറത്തേക്ക് തരികയും ചെയ്യുന്നു .പല കവിതകളും ഒരു സ്ക്രാപ്പ് ബുക്കിലെ പോലെ തള്ളി കളയേണ്ടതാണ്. കാരണം അതില്‍ കാര്യമാത്രമായി ഒന്നും ഇല്ല എന്നത് തന്നെ കാരണം .ഒരു യഥാര്‍ത്ഥ കവി തന്റെ ഉള്ളില്‍ അടങ്ങിയിരിക്കുന്ന വികാരത്തെ സധൈര്യം പുറത്തേക്ക് കൊണ്ടുവരണം . അവിടെ വരി മുറിഞ്ഞതോ . വളയമോ ഒന്നും ഒരു പ്രശനമാകരുത് .ഈ ക്ലാസില്‍ വരുന്ന കുട്ടികള്‍ ഈ ക്ലാസുകള്‍ കഴിയുന്നതോടു കൂടി വളരെ നല്ല കവികള്‍ ആയി മാറും . എത്ര ബുക്ക് വായിച്ചാലും , എത്ര ആശയങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കിലും കവിത എഴുതുക എന്നത് അത്ര നിസാരമായ കാര്യമല്ല . കവിതയെക്കുറിച്ച് സംസാരിച്ചാല്‍ , ചിന്തിച്ചാല്‍ ,വായിച്ചാല്‍ ഒരു കവിത ജനിക്കില്ല .ഈ വക കാര്യങ്ങള്‍ കവിതകള്‍ എഴുതുവാന്‍ ഉത്തേജനകമാകും എന്നത് സത്യം തന്നെ പക്ഷേ കവിത എന്നത് കവിയുടെ മനസിന്റെ അടിത്തട്ടില്‍ നിന്നും പുറപ്പെടേണ്ട ഒരു കാര്യമാണ് . അത് പലപ്പോഴും ഇതെഴുതുന്ന കവിയെപ്പോലും അതിശയിപ്പിക്കും .
പല പ്രശസ്തരായ കവികളും സമ്മതിച്ച ഒരു വസ്തുതയാണ് ഒരു പ്രാവശ്യം മാത്രം എഴുതി ഒരിക്കലും അവരുടെ കവിതകളുടെ ഒരു പൂര്‍ണ്ണ രൂപം വന്നിട്ടില്ല എന്നത് . പല തിരുത്തലുകളും , മാറ്റങ്ങള്‍ക്കും ,ആദ്യ കാലങ്ങളില്‍ വരുത്തേണ്ടതായി വന്നിട്ടുണ്ട് .പക്ഷേ അത്തരം തിരുത്തലുകള്‍ , മാറ്റങ്ങള്‍ പലപ്പോഴും ആ കവിതയ്ക്ക് ഗുണകരമായി മാത്രമേ തീര്‍ന്നിട്ടുള്ളൂ.ഓരോ കവികളും വ്യത്യസ്തമായിരിക്കും . ഓരോരുത്തര്‍ക്കും ഓരോ വഴികള്‍ . പക്ഷേ പൂര്‍ണ്ണമായി ഒരു കവിയായി തീരണമെങ്കില്‍ തിരുത്തലുകള്‍ , മാറ്റങ്ങള്‍ സ്വീകരിച്ചേ കഴിയൂ .
ശ്രദ്ധിക്കുക .
പുഴയുടെ അടിത്തട്ടില്‍ പരുപരുത്ത പാറക്കല്ലുകള്‍ വെള്ളാരംകല്ലുകള്‍ ആയി മാറാന്‍ സമയം എടുക്കും . ഇന്നത്തെ ക്ലാസ് ഇത്രയും മതി . നാളെ നമുക്ക് എന്തിനാണ് കവിതകള്‍ എഴുതുന്നത് എന്ന് വിശദമായി സംസാരിക്കാം .
Subscribe to:
Post Comments (Atom)
23 comments:
നല്ലകവിതയെന്നാല് ആസ്വാദകരമായ താളം,പദഭംഗി സര്‍വ്വോപരി വ്യതസ്തത പുലര്‍ത്തുന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നായിരിക്കണമെന്നാണ് എന്റെ വിശ്വാസം.എന്നാല്‍ വായില്‍കൊള്ളാത്ത വാചകങ്ങള്‍ തിരുകി കയറ്റി നല്ല ആശയങ്ങളെ നശിപ്പിക്കുന്ന കവികളും ബൂലോകത്ത് കണ്ടു വരുന്നു.
വാക്കുകള്‍ ലളിതമായാലും കവിതയ്ക്ക് ഭംഗി നശിക്കില്ല എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍.
എങ്കിലും...
ചക്ഷു:ശ്രവണഗളസ്ഥമാം ദര്‍ദ്ദുരം
ഭക്ഷണത്തിനപേക്ഷിക്കുന്നതുപോലെ.
മകാകവി വള്ളത്തോളിന്റെ ഈവരികള് ഞാന്‍ ഹ്യദിസ്ഥമാക്കുമ്പോള് എനിക്ക് അര്‍ത്ഥം അറിയില്ലായിരുന്നു. പിന്നിട് അര്‍ത്ഥം മനസിലാക്കിയിട്ട് ഓരോ തവണയും ഉരുവിടുമ്പോള്‍
കവിയുടെ പദപ്രയോഗങ്ങളെ ആദരിക്കാതിരിക്കാന്‍ തോന്നുന്നില്ല.
കവിത, അങ്ങനെയൊന്ന് നിര്‍മ്മിക്കാന്‍ എന്നെക്കൊണ്ട് ഇതുവരെ കഴിഞ്ഞിട്ടില്ല.
അതുകൊണ്ട് ഞാന്‍ ഒരു കവിയാകാന്‍ ആഗ്രഹിക്കുന്നില്ല.
ഈയടുത്ത കാലത്താണ് എഴുതാന്‍ തുടങ്ങിയത് തന്നെ, എന്നാല്‍ ഒരു കവിത എഴുതണം എന്ന് അടങ്ങാത്ത മോഹമുണ്ട്. കവിതകളെ വളരെ ഗൌരവത്തോടെ സമീപിക്കാനാണ് എനിക്ക് താല്പര്യം,കടുത്ത പ്രയോഗങ്ങളോ വാക്കുകളോ ഇല്ലാതെ വളരെ ലളിതമായ ഭാഷയില്‍ ഒരു കവിത! അതാണെന്റെ സ്വപ്നം. ഇനിയുള്ള ക്ലാസ്സുകള്‍ അതിനുള്ള പ്രചോതനമാകുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ക്ലാസ് കഴിഞ്ഞാല്‍ എന്റെ വക സാറിനൊരു കവിത സമ്മാനം! ഉറപ്പ്!
കവിതയെക്കുറിച്ച് സംസാരിച്ചാല്‍ , ചിന്തിച്ചാല്‍ ,വായിച്ചാല്‍ ഒരു കവിത ജനിക്കില്ല .ഈ വക കാര്യങ്ങള്‍ കവിതകള്‍ എഴുതുവാന്‍ ഉത്തേജനകമാകും എന്നത് സത്യം തന്നെ പക്ഷേ കവിത എന്നത് കവിയുടെ മനസിന്റെ അടിത്തട്ടില്‍ നിന്നും പുറപ്പെടേണ്ട ഒരു കാര്യമാണ് . അത് പലപ്പോഴും ഇതെഴുതുന്ന കവിയെപ്പോലും അതിശയിപ്പിക്കും .
ഹോ അതു കൊണ്ട് ഇനി കവിതകൾ എഴുതുക എന്ന പരിപാടി ഞാൻ നിർത്താൻ പോകുന്നു.മനസ്സിന്റെ അടിത്തട്ടീന്ന് ഒന്നും പൊങ്ങി വരാറില്ല .പിന്നെങ്ങനെയാ ഞാൻ കവിത എഴുതുന്നത് ??
ആദ്യമായാണ് ബ്ലോഗേഴ്സ് കോളേജില്‍ എത്തുന്നത്. രസകരമായ അവതരണവും, ബഹുജന പങ്കാളിത്തവും എല്ലാം കൂടി ‘കാപ്പിലാന് ടച്ച്‘ നിലനിര്‍ത്തിയുള്ള സംരംഭം. നന്നായിരിക്കുന്നു.
ഓ.ടോ.
കനല്: ചക്ഷു:ശ്രവണഗളസ്ഥമാം ദര്‍ദ്ദുരം
ഭക്ഷണത്തിനപേക്ഷിക്കുന്നതുപോലെ
ഇത് രാമായണത്തിലെ ലക്ഷ്മണോപദേശമല്ലേ എന്നൊരു സംശയം. വത്സ സൌമിത്രേ കുമാരനീ കേള്‍ക്കണം മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍ എന്നു തുടങ്ങുന്ന ഭാഗമല്ലേ ഇത്? അത്ര ഓര്‍മ്മയില്ല, വളരെ പണ്ടു പഠിച്ചതല്ലേ... എങ്കിലും പാപ്പന് മാസ്റ്ററുടെ സ്വര സൌഭാഗ്യം ആത്മാവില്‍ മുഴങ്ങുന്നു. ചക്ഷുശ്രവണ ഗളസ്ഥമാം ദര്‍ദ്ദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്ന പോലവേ, കാലാഹിന പരിഗ്രസ്ഥമാം ലോകവും ആലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു.... ലോകവ്യാപാരത്തിന്റെ സംക്ഷിപ്ത രൂപവും, അതിനെ നിസ്സംഗതയോടെ വിമര്ശിച്ചിരിക്കുന്നതിലെ പദഭംഗിയും എത്ര മനോഹരമാണ്. ഈ വരികള്‍ വീണ്ടുമോര്മ്മിപ്പിച്ചതില് കനലിന് നന്ദി...
കാപ്പിലാന് ചേട്ടന് ഓ.ടോക്ക് ക്ഷമാപണം
ആശംസകള്‍
കാപ്പിലാന്മാഷിന്റെ ക്ലാസ്സ് കഴിയുമ്പളെക്ക് ബൂലോകത്ത് കവികളെത്തട്ടി നടക്കാന്‍ പറ്റാണ്ടാവുന്ന് തോന്നുന്നു....എനിക്കെന്തായലും കവിത മനസ്സില്‍ തോന്നിയ കോതക്ക്പാട്ടാണ്...ഇനി പഠിച്ചെഴുതാനൊന്നും വയ്യ.
സാാാാാാാാര്...........
നിച്ചൊരു സംശയം......
എന്താണ് സാര്‍ കവിതയും ഗവിതയും തമ്മിലുള്ള വ്യത്യാസം....
സാര്‍
ചായ.
(മധുരം
ഇട്ടിട്ടില്ല)
:)
:)
:)
ആവേശത്തോടെ ക്ലാസിലിരിപ്പൂ ഞാന്‍ കാപ്പൂ
നിറകണ്ണുകളോടെ കവിതയെക്കാണാന് കാത്തിരിപ്പൂ ഞാന്‍
കോപാകുലനാം പകലണ്ണന്‍ പൊറോട്ടയടിപ്പിക്കാതോടിച്ചൂ
മൈദാച്ചാക്കു ചുമക്കാതെ ക്രിക്കറ്റ് കളിക്കാന്‍ ഞാന്‍ പോയത്രെ
ഓടി വന്ന് ഇവിടെയിതാ കവിത ക്ലാസില്‍ കയറാനായി
ചൊല്ലിത്തരൂ, പാടിത്തരൂ വാഴക്കോടന്‍ ഗീതങ്ങള്‍
ഗ്രീക്ക് ദൈവജ്ഞരുടെ ഹൃദയതന്ത്രികള്‍ പോലെന്‍
മനസാം ശരശയ്യയിലും കവിതപ്പൂക്കള്‍ വിരിയട്ടെ
(മനസാം ശരശയ്യയിലെ കവിതപ്പൂക്കള്‍..എങ്ങനൊണ്ട്, എങ്ങനൊണ്ട്?)
ഇത്രയൊക്കെ കേട്ടപ്പോള്‍ ഒരു കവിത എഴുതിയാലോ എന്നു മോഹം. വേണ്ട, നാളത്തെ ക്ലാസ്സിലെ കവിത എന്തിനുവേണ്ടിയാണ് എഴുതുന്നതെന്നു കൂടി കേട്ടിട്ടാവാം.
ഇനിയുള്ള ക്ലാസ്സുകള്‍ അപ്പോളിനി മുടക്കാനേ പോണില്ല..ഒരു വെള്ളാരങ്കല്ലെങ്കിലും മനസ്സിന്റടിത്തട്ടില് നിന്നു കിട്ട്യാലോ..:)
മോനെ ആചാര്യ.. ഇനി നീ പൊറോട്ട അടിക്കാന്‍ നിക്കേണ്ട.. നിനക്ക് നല്ല ഒരു ബാവി യുണ്ട് ... പൊറോട്ട അടിക്കാന്‍ ഞാന്‍ ബായ്ക്കൊടന്റെ സൂറാനെ നിറുത്തിക്കൊളാം
:)
മേ ഐ കമിൻ..സർ..
അണ്ണ, പകലണ്ണ, എന്നാലുമണ്ണ...ന്നോടിത് വേണാരുന്നോ...ഇത്രേം നാളൂം എന്തുമാത്രം പൊറോട്ടയാ ഞാ ഇവിടടിച്ച് കൂട്ട്യത്.......ആ സൂറക്ക് ഒരു പപ്പടം ചുടാനറിയാമോ അണ്ണ...
ടാ ടാ മക്കളെ ചുമ്മാ സൂരാനെ മക്കാരാക്കല്ലെന്ന്. ഒലെ ഇപ്പൊ പോരാട്ട അടിക്കാന്‍ നിര്‍ത്തിയാല്‍ ഉരുട്ടലും പരത്തലുമൊക്കെ കേമാവും, ബേണ്ട ബെന്ടാ കുഞ്ഞീവി ഇടയ്ക്കു വരും കേട്ടാ!
ദു:ഖിതനാണു ഞാനാ,ര്ത്തനാണിന്നീ സന്ധ്യയില്‍
പാവമാമെന്നെത്തള്ളിപ്പുറത്താക്കിയില്ലേ പകലണ്ണന്‍
പകരമായ് നിയമിച്ചില്ലേ സൂറയെക്കാന്റീനില്
പകരമായാ നിയമനം കൊണ്ടെന്റെ ഹൃദയം തകര്‍ത്തില്ലേ
സൂറയെന്ന ഹൂറിയെക്കൊണ്ടു വന്ന കാപാലികയാം കുഞ്ഞീവിയേ
നിന് ഹൃദയം കരിങ്കല്ലോ, കരിനീല മാര്‍ബിളോ,
നിന്നെയിവിടെയാവാഹിച്ചതാം വാഴക്കോടനെക്കാണ്മതുണ്ടു ഞാ-
നിന്നു തീര്‍ക്കുമെന്‍ കോപമവനൊടു കട്ടായം കുഞ്ഞീവിയേ
എന്ത്? നീയും കാത്തിരിക്കുന്നുവെന്നോ വാഴക്കോടനെ,യത്ഭുതം
വരിക, നമുക്കൊരുമിച്ച് പിടികൂടാം വാഴക്കോടനെ
വരിക, നമുക്കൊരുമിച്ച് പിടികൂടാം, അടികൂടാം
എത്രയെത്ര ഹൃദയഗീതങ്ങള്‍ കേട്ടു കോരിത്തരിച്ചില്ലേ
കയ്യടിച്ചില്ലേ ഞാന്‍ നിനക്കായ് വാഴക്കോട
കുവൈറ്റ് അളിയനെ വിട്ട് തല്ലിക്കുമെന്നോതിയിട്ടും
നിനക്കായ് കയ്യടിച്ചില്ലേ, ആരുമറിയാതൊരു പൊറോട്ട
പൊതിഞ്ഞു തന്നില്ലേയെന്നും എന്നിട്ടുമെനിക്കായ്
സൂറയെന്ന പാരയെ അവതരിപ്പിച്ചു ചതിച്ചില്ലേ
പകലണ്ണന്‍ തന് മനസ്സു മാറ്റിയെന്നെ തുരത്തിയില്ലേ
ഇനിയെന്നടിക്കുമൊരു പൊറോട്ടാ, പൊറോട്ടാഗീതവുമെന്നിനി-
ക്കേള്പ്പൂ ഞാന, ണ്ണ പകലണ്ണ, തിരിച്ചെടുക്കുമോ
ബ്ലോഗേഴ്സ്കോളജിലലയുമീപ്പാവത്തിനെ, കരയൂ കാക്കകളെ
ചിരിക്കൂ പുഷ്പങ്ങളെ, നിങ്ങളറിയുന്നില്ലെന് സങ്കടം
അരെ..വാഹ്...വാഹ്....
കാപ്പൂ സാറിന്റെ കവിതാ ക്ലാസിന്റെ ഗുണം കണ്ടോ...
ആചാര്യ കവിത വഴിഞ്ഞൊഴുകുന്നു....
സര്,
കവിതാ ക്ലാസ്സ് നന്നായി. അതിലേറെ നന്നായത് പകലന്റെ അവതരിപ്പിച്ച കവിതയാണ്. കണ്ണ് നിറഞ്ഞ് പോയി സര്.
സര്, ഗവിതയേക്കുറിച്ച് ഒന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു.
സര്, ഈ വൃത്തം വൃത്തം ന്ന് പറേണതെന്താണ് സര്? എല്ലാവരും കൂടി വട്ടത്തിലിരുന്നെഴുതുന്നതാണോ അതോ എഴുതി എഴുതി “വരിയുടച്ച്” വട്ടത്തിലാവുന്നതോ?
ഹോ , ഹെന്റെ മാഷെ!
ഇതെ ഇതെല്ലാം മാഷിന്റെ കിഡ്നീല് ഉണ്ടായിരുന്നല്ലെ.
ഗവിതയുടെ ഗുട്ടന്‍സ് പറഞ്ഞു തന്നതിന് നന്ദി.
നാളെ തന്നെ പതിവുകവിതകള് എന്നൊരു ബ്ലോഗ് തുടങ്ങണം.
സാര്‍ ,ഈ കവിതയുടെ അച്ചനാര്? അമ്മയാര്? അവള് ഏതു ക്ലാസിലാ പഠിക്കണേ?
:)
സാറേ, ഈ e-കവിതാ എന്ന് പറഞ്ഞാലെന്താ??
ക്ലാസെന്തായാലും സൂപ്പറായി.
ഇനി ഞാനും കവിത എഴുതാന്‍ വീണ്ടും തൊടങ്ങിയാലോ എന്നൊരു ചിന്ത!
ഈശ്വരാ...ഇനി അതും സഹിക്കണോ:):):)
കാപ്പിലാന്മാഷിന്റെ കവിതാ വര്‍ക്ക് ഷാപ്പില് പങ്കെടുത്ത പത്തുപേരെ കുതിരവട്ടം മെന്റല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തതായി ഇപ്പോള്‍ കിട്ടിയ വാര്‍ത്ത.....
എന്തായാലും ഗോള്ളേജ് ഗലക്കുന്നു മക്കളെ.. ആചാര്യാ മോനെ നീ മഹാകവിയാ.. മഹാകവി.. കാപ്പുവിന്റെ ക്ലാസ്സിനു നല്ല ഗുണം.. വെട്ടിക്കാട് പറഞ്ഞ പോലെ കണ്ണ് നിറഞ്ഞു പോയി സാര്‍ ...
Post a Comment