Jun 5, 2009

പുതിയ അന്തേവാസികള്‍....

കിളിവാതില്‍
‍എത്ര ദിവസമായി അടയിരിക്കാന്‍ തുടങ്ങിയിട്ട്....

ഇനിയുള്ള ജീവിതം ഇവര്‍‍ക്കുവേണ്ടി.......
ഇരട്ടക്കുട്ടികളുടെ അച്ഛന്‍(അതൊ അമ്മയൊ)........
എന്താ ഒരു ചൂട്.....
ഈ സൗഹൃദ സംഭാഷണം ഫോട്ടോക്ക് മുന്‍പില്‍ മാത്രം.....ക്യാമറക്ക് പിന്നില്‍ പൊരിഞ്ഞ അടിയാണ്.വില്ലത്തി നമ്മുടെ കുഞ്ഞരിപ്രാവുതന്നെ......
ഭയങ്കര ഡിസ്കഷനാണല്ലൊ.....കുഞ്ഞാവകളെ ഏതു ഫ്ലയിങ്സ്കൂളില്‍ ചേര്‍ക്കണം എന്നാണെന്ന് തോന്നുന്നു.

ഡിസ്കഷന്‍ പിണക്കത്തില്‍ കലാശിച്ചൂന്ന് തോന്നുന്നു. ബ്ലോഗേഴ്സ് കോളെജ് മതീന്ന് അമ്മ. (ബ്ലൊഗേഴ്സ് കോളെജില്‍ ഫ്ലയിങ് ക്ലാസ്സുണ്ടോ?) ബ്രിട്ടിഷ് എയ്റോസ്പേസില്‍ മതീന്ന് അച്ഛന്‍.....ബ്ലോഗേഴ്സ്കോളജില്‍
ടീച്ചേഴ്സെല്ലാം ഫെയ്ക്കാണെന്നാണ് അച്ഛന്റെ വാദം. എന്നോടും പറഞ്ഞു...ഈ ബഷീറൊക്കെ പഠിപ്പിക്കാന്‍ ആര്‍ക്കും പറ്റും. അല്ലെങ്കിലും ടിച്ചറ് നോക്കി വായിക്കല്ലെ ചെയ്തുള്ളൂന്ന്.....പറ്റുമെങ്കില്‍ വല്ല വി.കെ.എന്നിന്റോ ആനന്ദിന്റെയോ പുസ്തകം പ്ഠിപ്പിച്ച് കാണിക്ക് എന്ന്.....ഞാന്‍ നിര്‍ത്തി. ഒരു പക്ഷിക്കും കൂടി വെലെല്യാച്ചാ......
ഒടുവില്‍ അമ്മ ജയിച്ചൂന്നാ തോന്നുന്നത്....ബ്ലോഗേഴ്സ് കോളജിലെ പുതിയ അന്തേവാസികള്‍....

13 comments:

Prayan said...

കുഞ്ഞാവാസിനെ ആരും റാഗ് ചെയ്യരുതെ.....

കാപ്പിലാന്‍ said...

കോളേജിന്റെ മച്ചുംപുറത്തു പ്രാവുകളും വന്ന് തുടങ്ങിയോ / പാവങ്ങള്‍ അവിടിരുന്നു പഠിച്ചോട്ടെ .

siva // ശിവ said...

നല്ല നിരീക്ഷണം, നന്ദി ഈ കാഴ്ചകള്‍ക്കും അടിക്കുറിപ്പുകള്‍ക്കും...

ഗീത said...

പ്രയാനേ വല്യ ഇഷ്ടായി ഈ ചിത്രകഥ. ഞാന്‍ ഒരു രണ്ടാഴ്ച്ച മുന്‍‌പാണ് പ്രാവിന്‍ കുഞ്ഞുങ്ങളെ അടുത്തു കണ്ടത്. ഒരു ഫ്ലാറ്റില്‍ പോയപ്പോള്‍. എല്ലാ ജനാലയ്ക്കലും ഈരണ്ടു കുഞ്ഞുങ്ങള്‍. അമ്മയും അച്ഛനും അടുത്തുതന്നെയിരുപ്പുണ്ട്.

ഏതായാലും പ്രയാന്റെ പ്രാവിന്‍‌കുഞ്ഞുങ്ങളെ ബ്ലോഗ്ഗേര്‍സ് കോളേജില്‍ തന്നെ പഠിപ്പിച്ചാല്‍ മതീട്ടോ.

കണ്ണനുണ്ണി said...

ഹി ഹി donation ആയി എന്താ വാങ്ങിയേ...കോളേജില്‍ ചേര്‍ത്തപ്പോ... :)

Typist | എഴുത്തുകാരി said...

ഇപ്പഴേ എന്തിനാ കോളേജിന്റെ കാര്യമൊക്കെ ആലോചിക്കുന്നേ. കുഞ്ഞുങ്ങളല്ലേ, കളിച്ചുവളരട്ടെ. പിന്നെ ബ്ലോഗേഴ്സ് കോളേജില് വേണോന്നു് ഒന്നും കൂടിയൊന്നു് ആലോചിച്ചിട്ട് പോരേ?

ആ വാവകള്‍ തന്നെയല്ലേ ഈ വാവകള്‍?

Prayan said...

കുഞ്ഞാവാസിനെ ആരോ റാഗ് ചെയ്ത ഒരു ഫീലിങ്..ആരാണ്ച്ചാല്‍ വേഗം പറഞ്ഞോ.....

അനില്‍@ബ്ലോഗ് said...

ആഹാ , കൊള്ളാലോ പുതിയ അന്തേവാസികള്‍.

വാഴക്കോടന്‍ ‍// vazhakodan said...

Pro: Janthu Athma Kozhiyaananda, udan collegil professaraayi charge edukkunnathaanu.

for assi. principal

kaappilaan

Prayan said...

കോഴി ആത്മനാണോ പറക്കാന്‍ പഠിപ്പിക്കുന്നത്.....പഠിച്ചതുതന്നെ.

സൂത്രന്‍..!! said...

റാഗ് ചെയ്തത് ഞാന ... ഒരു രസത്തിന് ... വെറുതെ ഒരു തമാശ

കനല്‍ said...

റാഗ് ചെയ്തതിരിക്കട്ടെ

ആ പകലോ മറ്റോ കണ്ടാല്‍ കാന്റീനില്‍ കൊണ്ട് പോയി ഡ്രസ് ചെയ്ത് കളയും. ചിക്കന്‍ സുക്കാന്നൊക്കെ പേരില്‍ പിന്നെ വരും പൊള്ളുന്ന വിലയുമായിട്ട്.

Ifthikhar said...

:)
good one...

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍