Jun 19, 2009

ഈ മുട്ടകള്‍ ഇട്ടതു ആരെല്ലാം?

പിള്ളാരെ..അപ്പൊ നമുക്കു ഇന്നത്തെ ക്ലാസ്സ്‌ തുടങ്ങാം....


കോഴി ഇട്ട മുട്ട...ഇതാണ് സാധാരണ കാന്റീനില്‍ മുട്ടകറി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്

ഇതു കാന്റീനില്‍ തൊട്ടു കൂട്ടാന്‍ പുഴുങ്ങി എടുക്കുന്ന താറാവിന്റെ മുട്ടഇതു മീന്‍ ഇടുന്ന മുട്ട..മീന്‍ മുട്ട ഇടുന്നത് കാണാന്‍ തൊടുപുഴയില്‍ പോകണം അല്ലെങ്കില്‍ ചെറായി ബീച്ചില്‍ പോയി കടലില്‍ ചാടിയാലും മതിഇതാണ് ക്യാവിയാര്‍ (Caviar). പ്രത്യേക തരം മീന്‍ മുട്ട കൊണ്ടുണ്ടാക്കുന്ന ഒരു വിഭവം. വില..ഇന്‍റര്‍നെറ്റില്‍ കണ്ടത് 100 ഗ്രാമിന് 700 ഡോളറിന്റെ അടുത്ത്ഇതു മുതല ഇടുന്ന മുട്ട...മുതലകുഞ്ഞു വിരിഞ്ഞിറങ്ങുന്നത് കാണാം. ഏത് മുതലകുഞ്ഞാണ് ഇരുന്നു മുട്ട ഇടുന്നത് സോറി ഉറക്കം തൂങ്ങുന്നത്?ഇതു ഒരു പാമ്പ് മുട്ടയിടുന്ന ചിത്രം ആണ്. നമ്മുടെ നാട്ടില്‍ പാമ്പുകള്‍ വാളു വെക്കുന്നത് മാത്രമല്ലേ നമ്മള്‍ കണ്ടിട്ടുള്ളു?ഇതു തവള മുട്ട. കൂട്ടത്തോടെ ഇടുന്ന ഈ മുട്ടകളില്‍ നിന്നാണ് വാല്‍മാക്രികളും മരമാക്രിയും ഒക്കെ ഉണ്ടായി വരുന്നതു.


ഇതു പല്ലി മുട്ട. കാന്റീനിലെ മുട്ടകറി പല്ലിമുട്ട കൊണ്ടാണോ ഉണ്ടാക്കിയത് അതോ മുട്ടകറിയില്‍ പല്ലി വീണു കിടന്നതാണോ എന്നറിയാന്‍ ഇതു സഹായിക്കും.ഇതാണ് കാക്കമുട്ട. ഇന്റര്‍നെറ്റിലെ കാക്ക ഇട്ട മുട്ട ഇങ്ങനെ ആണ്. ഇനി നാട്ടിലെ കാക്ക ഇടുന്നതും ഇങ്ങനത്തെ തന്നെ ആണോ എന്നറിയാന്‍ ആരും കാക്ക കൂട്ടില്‍ നോക്കാന്‍ പോയി കൊത്ത് വാങ്ങരുത്.


ഇതാണ് കാക്കകൂട്. അതില്‍ ഒരു മുട്ട മാത്രം വലുതായി കണ്ടില്ലേ? അതാണ്‌ കുയിലാശാന്‍ കാക്ക ചേട്ടനെ പറ്റിച്ചു മുട്ട ഇട്ടിട്ടു പോയിരിക്കുന്നത്. കാക്കക്ക് എണ്ണാന്‍ അറിയാത്തത് കുയിലിന്റെ ഭാഗ്യം. ഇല്ലെങ്കില്‍ മുട്ട എടുത്തു കാക്ക ഓംലെറ്റ്‌ ഉണ്ടാക്കിയേനെ.ഇതു വളരെ പ്രത്യേക തരം മുട്ട ആണ്. നമ്മുടെ ബുഷേട്ടന്‍ അങ്ങേരുടെ തന്നെ ക്ലാസില്‍ ഇരുന്നിട്ട ഒരു വലിയ മുട്ട.

ഇതു കാന്റീനില്‍ സ്ഥിരമായി മുട്ട കൊണ്ടു വില്കുന്ന കോളേജിലെ ഒരു സ്ടുഡെന്റ്റ് കെമിസ്ട്രി ക്ലാസ്സില്‍ ഇരുന്നു ഇട്ട മൂന്നു മുട്ടകള്‍ ആണ്. പൊരിക്കാന്‍ പറ്റില്ല ബുള്‍സ് ഐ ഉണ്ടാക്കാനും പറ്റില്ലാത്തത് കൊണ്ടു പുഴുങ്ങി എടുക്കാന്‍ പകലണ്ണന്‍ ആചാര്യനെ ഏല്പിച്ചിരിക്കുന്ന ഈ മുട്ടകള്‍ ഇട്ടതു ആരാണെന്ന് കണ്ടു പിടിച്ചാല്‍ അവര്‍ക്ക് സുറായുടെ വീട്ടില്‍ അടുത്ത ഞായറാഴ്ച മട്ടണ്‍ ബിരിയാണിയും കോഴി പൊരിച്ചതും!!

15 comments:

Prayan said...

ഠേ))))))) ആ മുട്ട പൊട്ടിച്ച് ഞാനൊരു ബുള്‍സൈ ഉണ്ടാക്കിയതാ......മുട്ടപുരാണം കലക്കി.

ബോണ്‍സ് said...

ഏത് മുതലകുഞ്ഞാണ് ഇരുന്നു മുട്ട ഇടുന്നത് സോറി ഉറക്കം തൂങ്ങുന്നത്?

Typist | എഴുത്തുകാരി said...

മുട്ടപുരാണം കലക്കി. പാമ്പ്‌ മുട്ട ഇടുന്നതുകണ്ടിട്ട്‌ പേടിയാവുന്നു.

പാവത്താൻ said...

ഈ മുട്ടകളെല്ലാം കാട്ടിത്തന്നതിനൊരു മുട്ടൻ നന്ദി.

ചാണക്യന്‍ said...

ബോണ്‍സെ,
നല്ല പോസ്റ്റ്...

ഓടോ: ക്യാന്റീനില്‍ നാടന്‍ കോഴീടെ മുട്ടയാണോ ഉപയോഗിക്കുന്നത് അതങ്ങ് പള്ളീച്ചെന്ന് പറഞ്ഞാ മതി. ബ്രോയിലര്‍ ചിക്കന്റെ മുട്ടയല്ലെ അവിടെ പുഴുങ്ങുന്നത്.:):)

കാപ്പിലാന്‍ said...

കോഴിക്കോടുകാരുടെ ഒരു വിഭവമാണ് പോലും " മുട്ടമാല ". അതിനെക്കുറിച്ച് ക്ലാസ്‌ എടുക്കാം എന്ന് നാസ് പറഞ്ഞിരുന്നു .

കാന്റീനിലും കോളേജിലും നടക്കുന്ന ബഹളങ്ങള്‍ക്കും ,സമരങ്ങള്‍ക്കും ഇടയില്‍ ക്ലാസുകള്‍ എടുക്കാന്‍ സന്മനസ് കാണിക്കുന്ന അധ്യാപകരെയും , പഠിപ്പ് മുടക്കാതെ ക്ലാസ്സുകളില്‍ കയറുന്ന കുട്ടികളെയും എത്ര പ്രകീര്‍ത്തിച്ചാലും അധികമാകില്ല . ഒരു കോളേജിന്റെ വൈസ് പ്രിന്‍സി എന്ന നിലയില്‍ അഭിമാനം തോന്നുന്ന നിമിക്ഷങ്ങള്‍ .

ബോണിന് പ്രത്യകം നന്ദി . ഇന്നലെ സൂത്രന്‍ ചില സൂത്രങ്ങള്‍ ഒപ്പിക്കാന്‍ നോക്കിയിരുന്നു . കോളേജ് ശാന്തമായി എന്ന് കരുതട്ടെ . ഇനി ആരും ക്ലാസില്‍ കയറാതെ ഇരിക്കരുത് . പകലന്റെ കാന്റീനെ പറ്റിയുള്ള ചില സുപ്രധാന തീരുമാനങ്ങള്‍ ഇന്നെടുക്കും . ഇന്നലെ കാന്റീനിന്റെ താക്കോല്‍ തിരിച്ചേല്‍പ്പിക്കാന്‍ പറഞ്ഞിട്ടും കൂട്ടാക്കാതെ നടക്കുകയാണ് പഹയന്‍ .

cALviN::കാല്‍‌വിന്‍ said...

ആരോട് ചോദിച്ചിട്ടാ എന്റെ കെമിസ്ട്രി പേപ്പർ ബ്ലോഗിലിട്ടത്? ഞാൻ കോപ്പിറൈറ്റിനു കേസു കൊടുക്കുമേ.... ;)

അനില്‍@ബ്ലോഗ് said...

കൊള്ളാം, മുട്ട പുരാണം.
അവസ്സാനത്തെ മുട്ടകള്‍ക്ക് നല്ല രുചിയാ കേട്ടോ.
:)

ഗീത് said...

“ഇതാണ് കാക്കകൂട്. അതില്‍ ഒരു മുട്ട മാത്രം വലുതായി കണ്ടില്ലേ? അതാണ്‌ കുയിലാശാന്‍ കാക്ക ചേട്ടനെ പറ്റിച്ചു മുട്ട ഇട്ടിട്ടു പോയിരിക്കുന്നത്..”

ബോണ്‍സിനൊരു ആനമുട്ട സമ്മാനം. ഞാനിന്നേവരെ വിചാരിച്ചിരുന്നത് കുയിലമ്മയാണ് മുട്ടയിടുന്നതെന്നാണ്. ആ തെറ്റിദ്ധാരണ മാറ്റി, കയിലാശാനാണ് മുട്ടയിടുന്നതെന്ന അറിവു പകര്‍ന്നു തന്നതിനാണ് ഈ സമ്മാനം കേട്ടോ.
:)

മുട്ടപുരാണം കൊള്ളാംട്ടോ.
എന്നാലും 2 സംശയം ഉണ്ട്. കോഴീടെ മുട്ടക്ക് ഇത്രേം നിറമോ? പല്ലിമുട്ടക്ക് പല്ലിയെക്കാളും വലിപ്പവുമുണ്ടോ?

മായാവി.. said...

where iss elephant mutta or aana mutta?

കടുക് മണി said...

അയ്യോ..... മൊട്ടത്തലയന്‍ മാരെ കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല .. ഒരു മൊട്ട തല എങ്കിലും പോസ്റ്റ്‌ ചെയ്യാമായിരുന്നു

വാഴക്കോടന്‍ ‍// vazhakodan said...

അവസാനം കണ്ട മുട്ടകള്‍ നല്ല പരിചയം തോന്നുന്നു. സൂത്രന്റെ പെപ്പരല്ലേ അത് എന്ന് വര്‍ണ്യത്തിലാശങ്ക..

ബഷീര്‍ വെള്ളറക്കാട്‌ / pb said...

മുട്ടമാലക്കൊപ്പം മുട്ടപ്പത്തിരികൂടി വരട്ടെ. ഉറക്കം തൂങ്ങുന്നതിനു പരിഹാരമാവും..
മുട്ടപുരാണം നന്നായിട്ടുണ്ട്.

ശ്രദ്ധേയന്‍ said...

മുട്ട പുരാണം പറഞ്ഞു വന്നു ഏത് മുട്ടയിലാനാവോ അവസാനിപ്പിക്കുക എന്ന് പേടിച്ചിരിക്കുകയായിരുന്നു ഈ കോഴിക്കോട്ടുകാരന്‍.. ഒടുവില്‍ ഉത്തരപേപ്പര്‍ കണ്ടപ്പോള്‍ ആശ്വാസമായി...!!! :) :)

Gowri said...

മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍