Jun 30, 2009

അണ്ടി പോയ അണ്ണാന്‍ (ഗവിത)


ഇന്നും ഞാന്‍ സൂറയെ കാത്തിരുന്നു
ഈ കോളേജില്‍ മൈതാനത്തേകനായ് !
എത്ര സ്വപ്നം നെയ്തു തീര്‍ത്തു ഞാന്‍ !
എന്തെ ഇന്നും വരാഞ്ഞവള്‍ ഇനിയും ?

കുഞ്ഞീവിയോടൊപ്പം അന്നാദ്യമായ്‌
കൊലുസണിഞ്ഞ പാദങ്ങളാല്‍ ഈ
കൊളേജിന് പടിയവള്‍ കേറിയപ്പോള്‍
കണ്കള്‍ ഇടഞ്ഞുവോ ഞങ്ങള്‍ തന്‍ ?

അറിയില്ലയെന്കിലും
അറിയാതെ അനുരക്തനായി ഞാന്‍ ഹോ !
അപ്സരസ്സ് തോല്‍ക്കുമാ നുണക്കുഴികളില്‍
ആ കഥ പറയുന്ന കണ്‍കളില്‍ , ചെഞ്ചുണ്ടില്‍ !

കനലും ,സൂത്രനും ശിവയും മറ്റനേകരും
ചാണക്യ സൂത്രവുമായി പിന്നില്‍ നടന്നിടവേ,
എന്നില്‍ പിരിശപ്പെടാന്‍ കാരണമൊരു വേള
അവള്‍ക്കൊത്തൊരു കോമള ഗാത്രന്‍ ഞാന്‍ !
തിരയും തീരവും പോലെ ,
അന്തി കള്ളും അച്ചാറും പോലെ !

ആദ്യാമാദ്യം അടുത്ത് വന്നില്ല അവള്‍ ,
അന്ന് ഒരു നാള്‍ അവളുടെ കാതില്‍
മന്ത്രിച്ചു ഞാന്‍ പതിയെ നീയെന്‍ ഹൂറി
മെയ്യില്‍ നമുക്കൊരു "നിഴല്‍ ചിത്ര"മെഴുതണം.

അന്ന് മലയാളം ക്ലാസ്സില്‍
കാപ്പിലാന്റെ കവിത കേട്ട്
ആപ്പിലായതും ; IT ക്ലാസ്സില്‍
ചാറ്റ് ചെയ്തതും ; ഇടത്തോട്ടല്പം ചായ്‌വുള്ള
അനില്‍ @ബ്ലോഗിന്റെ സെമിനാറില്‍
ഉറക്കം വന്നെല്ലാവരും
വലത്തോട്ട് ചാഞ്ഞപ്പോള്‍
എന്‍ വിരലിനാല്‍ നിന്‍ കവിളില്‍
ഞാന്‍ അറബി എഴുതിയതും നീ മറന്നുവോ ?
-----------------------
പെട്ടെന്ന് തട്ടിപ്പിടഞ്ഞെണീട്ടു ഞാന്‍
ദൂരെ നിന്നതാ സൂറ വരുന്നു
കൂടെ കുഞ്ഞീവിയും
കാലന്‍ കുടയുമായ്‌ വാഴക്കോടനും .
സൂറ എന്നരികില്‍ എത്തിയപ്പോള്‍
അപകടം മണത്തു ഞാന്‍
ഹൃദയം പെരുമ്പറ കൊട്ടി .

ഇക്കാ .. പൊറുക്കണം എന്‍
നിക്കാഹ് കഴിഞ്ഞു , ഒരറബിയുമായി
ഇനി നമ്മള്‍ കാണില്ല, മിണ്ടില്ല
ഇനി ഒരു ജന്മത്തില്‍ ചിത്രം വരക്കാം

എന്റെ കണ്ണില്‍ കയറുന്നിതാ ഇരുട്ട്
ചുറ്റും ആസുര നൃത്തമാടുന്നു കൂട്ടുകാര്‍
വാഴക്കൊടന്റെ കീശയില്‍ നിറയുന്നു റിയാല്‍
കുഞ്ഞീവിയില്‍ പരക്കുന്നു അത്തര്‍ പരിമളം !

ഞാന്‍ അണ്ടി പോയ അണ്ണാന്‍ കുഞ്ഞു
ആചാര്യനെപ്പോലെ വെറുതെയിരിപ്പൂ
പകലന്റെ പൊടി പിടിച്ച കാന്റീനില്‍
ഏകാന്ത പഥികനായ് ഇപ്പോള്‍ !
*******************************************
ഓ.ടോ
മറ്റൊരു സൂറയെ ഗള്‍്ഫിലേക്കയച്ചു
ദുഷ്ടനാം വാഴക്കോടന്‍ വീണ്ടും !

17 comments:

Faizal Kondotty said...

ഓ.ടോ
മറ്റൊരു സൂറയെ ഗള്‍്ഫിലേക്കയച്ചു
ദുഷ്ടനാം വാഴക്കോടന്‍ വീണ്ടും !

കാപ്പിലാന്‍ said...

ഫൈസലേ , നീയാണ് ആണ്‍കുട്ടി . കുറെ നാളുകള്‍ കൊണ്ട് ഞാന്‍ വിചാരിക്കുന്നു ആ വാഴക്കൊരു പണി കൊടുക്കണം എന്ന് :) .

ഓടോ - ബൂലോക കവിതകളേക്കാള്‍ നന്നായിരിക്കുന്നു ഈ ഗവിത . വാഴ ഇത് സംഗീതം കൊടുത്തു നമ്മുടെ കോളേജിലെ കുട്ടികള്‍ക്കായി പോസ്റ്റും .

വാഴക്കോടന്‍ ‍// vazhakodan said...

ഇക്കാ .. പൊറുക്കണം എന്‍
നിക്കാഹ് കഴിഞ്ഞു , ഒരറബിയുമായി
ഇനി നമ്മള്‍ കാണില്ല, മിണ്ടില്ല
ഇനി ഒരു ജന്മത്തില്‍ ചിത്രം വരക്കാം

ഹി ഹി ഈ കൊണ്ടോട്ടിക്കാരെയൊക്കെ ഒഴിവാക്കാന്‍ ഈ പുത്തിയില്‍ തെളിഞ്ഞ ഈ സൂത്രം തന്നെ ധാരാളം! ഏത് ?? കുവൈറ്റ്‌ അളിയനെപ്പറ്റി ഇജ്ജ്‌ കേട്ടിട്ടില്ലാ അല്ലെ? ഈ കാപ്പി പറഞ്ഞു വിടുമ്പോ മുയുവനും പറഞ്ഞു ബിടണ്ടേ :)
ഇജ്ജ്‌ വെസമിക്കാണ്ടിരിക്കി.അനക്ക് കുഞ്ഞീവിയെ ആലോയിക്കാം. പക്ഷെ ബെറുതെ അണ്ടി പോയി എന്നൊന്നും ഉറക്കെ കെടന്നു കാറല്ലേ...ഒന്നൂല്ലെങ്കി ആ കുഞ്ഞീവി എന്താ വിജാരിക്യാ :)

കാപ്പിലാന്‍ said...

ഹഹ അത് കലക്കി വാഴേ .

:):)

...പകല്‍കിനാവന്‍...daYdreaMer... said...

അണ്ടിയുള്ള ഒരു അണ്ണാനെ കണ്ടു കിട്ടി.. :) :)

ബോണ്‍സ് said...

ഗവിത കലക്കി!!

വാഴേ..അതേതാ ആ ഒരു അറബി? അല്ല ഒരറബിയും ആയിട്ട് മാത്രം കാണില്ല എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാ...ചേച്ചിയെ! ഈ വാഴ പറഞ്ഞത് കേട്ടാ.....വേറെ അറബികളെ ഒക്കെ കാണുമെന്നോ മിണ്ടാതിരുന്നു ചിത്രം വരക്കുമെന്നോ ഒക്കെ!!

ചിന്തകന്‍ said...

ഗവിത ഗൊള്ളാലോ ...

അണ്ടിപോയാലും അണ്ണാനുണ്ടല്ലോ...മറ്റൊരണ്ടി...ഇനിയും വരുന്നേ..

SABITH.K.P said...

വാഴ മോഷണം!

IT അഡ്മിന്‍ said...

അപ്പൊ ഇനി സൂറ കോളേജിലേക്ക് വരില്ലേ ?
സ്പെഷ്യല്‍ ക്ലാസിനു ആകെ വന്നിരുന്ന കുട്ടിയാ .. എല്ലാരും കൂടെ അതിന്റെ പഠിപ്പ് നിര്‍ത്തിയോ ?

സൂറയുടെ തിരോധാനത്തില്‍ പ്രതിഷേധിച്ചു ഒരാഴ്ചത്തേക്ക് IT ലാബ്‌ തുറക്കുന്നതല്ല .

അണ്ടി പോയ സഖാവേ , കുട്ടികള്‍ ഒക്കെ ഇങ്ങിനെ ഒരു പാട്ട് പാടുന്നുണ്ടല്ലോ , ഞാന്‍ കേട്ടതാണെ..,

"ഗാത്ത് സൂക്ഷിച്ച ഗസ്തൂരി മാമ്പഴം
ഗാക്ക ഗൊത്തി പോയി
അയ്യോ വാഴ ഗൊത്തി പോയി .... "

Faizal Kondotty said...

കോളേജ് സ്റ്റുടന്റ്സ് യുനിയന്‍ ഭാരവാഹികളെ ,
വാഴക്കൊടെന്റെ കസ്റ്റഡിയില് പ്പെട്ട സൂറയെ രക്ഷിക്കൂ ....
ഒരു രമണനെ മരണത്തില്‍ നിന്ന് രക്ഷിക്കൂ
രാത്രിയില്‍ ഏകനായി ഞാന്‍ പാടുന്നത് കേട്ടില്ലേ

"വെള്ളി നക്ഷത്രമേ നിന്നെ നോക്കി
തുള്ളി തുളുമ്പുകയാണീ ഹൃദയം"

കയറെവിടെ ..?എന്നെ പിടിക്കൂ ..!

കോളേജില്‍ നിന്ന് അതാ മുദ്രാവാക്യം ഉയരുന്നല്ലോ

മുത്താണ് മുത്താണ് ..
സൂറാ ജമ്മാക്ക് മുത്താണെ ..
മുത്തം കൊടുക്കണ മുത്താണെ ..
മുത്തിനെ തൊട്ടു കളിച്ചാല്‍ പിന്നെ
എല്ലൂരി ഗോലി കളിക്കും
കണ്ണൂരി കോല് കളിക്കും

വാഴക്കോടാ വഴക്കാളി
നിന്നെ പിന്നെ കണ്ടോളാം ..
ലച്ചം ലച്ചം തന്നാലും
സൂറാ കോളേജില്‍ വന്നെ തീരൂ !

ചാണക്യന്‍ said...

ഡാ വാഴക്കോടാ..നീ സൂറാനെ അറബിക്ക് കച്ചവടം നടത്താന്‍ പോവാണോ....

ഒരു പത്ത് മാസം കഴിഞ്ഞിട്ട് മതി കച്ചോടം...

സൂറാ ഒക്കാനിച്ച കാര്യം അറിഞ്ഞില്ലെ....

രണ്ടിലൊന്ന് അറിയട്ടെ..അത് കഴിഞ്ഞാകാം അറബിക്കോ കുവൈറ്റ് അളിയനോ വില്‍ക്കുന്നത് കശ്മലാ..:):):)

കാട്ടിപ്പരുത്തി said...

എല്ലാരും കൂടി സൂറാനെ ഒരു വഴിഗ്ഗാഗ്ഗി

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഫൈസല്‍ കസറുന്നുണ്ടല്ലോ?
:)

സൂത്രന്‍..!! said...

കനലും ,സൂത്രനും ശിവയും മറ്റനേകരും
ചാണക്യ സൂത്രവുമായി പിന്നില്‍ നടന്നിടവേ,
********************************************കൊല്ലും ഞാന്‍ എല്ലാത്തിനെയും ... സൂറക്ക് കൂട്ട് സൂത്രന്‍ മാത്രം ...

Typist | എഴുത്തുകാരി said...

സൂത്രനെ വിട്ട് എവിടേം പോവില്ല സൂറ.

siva // ശിവ said...

മറ്റൊരു സൂറയെ ഗള്‍്ഫിലേക്കയച്ചു
ദുഷ്ടനാം വാഴക്കോടന്‍ വീണ്ടും! ഹോ! സമ്മതിച്ചു!

പാവപ്പെട്ടവന്‍ said...

ഇത് കലക്കി സൂറപുരാണം

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍