Jun 15, 2009

കോളേജില്‍ സംഘട്ടനം, പത്ത് പേര്‍ ആശുപത്രിയില്‍

തോന്ന്യാശ്രമം: തോന്ന്യാശ്രമത്തിന്‍ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ബ്ലോഗേഴ്സ് കോളേജില്‍ ഇരു വിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടന്ന സംഘട്ടനത്തില്‍ പത്ത് പേര്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചയോടെ കോളെജിലെ ക്യാന്റീനില്‍ നിന്നും ആരംഭിച്ച സംഘട്ടനം പിന്നീട് കോളേജ് ക്യാമ്പസില്‍ വ്യാപിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടതായി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ കാപ്പിലാന്‍ അറിയിച്ചു.


കോളേജ് ക്യാന്റീന്‍ നടത്തിപ്പുകാരന്‍ പകല്‍(32), വിദ്യാര്‍ത്ഥികളായ സൂത്രന്‍(21), വാഴക്കോടന്‍(21), ചാണക്യന്‍(21), അനില്‍@ബ്ലോഗ്(21), കനല്‍(22), ശിവ(22),ആചാര്യന്‍(23), രഘുനാഥന്‍(22), ബോണ്‍സ്(22) എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്. ഇന്നലെ ഉച്ചയോടെ പകലിന്റെ ക്യാന്റീനില്‍ നിന്നും ആഹാരം കഴിക്കുകയായിരുന്ന ഒരു വിദ്യാര്‍ത്ഥിക്ക് മുട്ടക്കറിയില്‍ നിന്നും ചത്ത പല്ലിയെ കിട്ടിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഈ വിദ്യാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ഇതിനെ ചോദ്യം ചെയ്തു കൊണ്ട് പകലനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇത് തടയാന്‍ എത്തിയ ആ ചാര്യനെ വിദ്യാര്‍ത്ഥി സംഘം പൊതിരെ തല്ലി. തുടര്‍ന്ന് ക്യാന്റീനു പുറത്തും അകത്തും ഉണ്ടായിരുന്ന ആചാര്യന്റെ സുഹൃത്തുക്കള്‍ പ്രശ്നത്തില്‍ ഇടപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് തമ്മില്‍ തല്ലായി. ക്യാന്റീന്‍ നടത്തിപ്പുകാരന്‍ പകലിനു ക്രിക്കറ്റ് ബാറ്റ് കൊണ്ടും സഹായി ആചാര്യന് ഹോക്കി സ്റ്റിക്ക് കൊണ്ടും പൊതിരെ തല്ലുകിട്ടി.

ഇതിനിടെ ക്യാന്റീനില്‍ കാപ്പി കുടിക്കുകയായിരുന്ന പെണ്‍കുട്ടികളുടെ സംഘത്തിലുണ്ടായിരുന്ന സൂറാനെ ഏതോ വിദ്യാര്‍ത്ഥി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന് കേട്ട് അതിന്റെ പേരിലായി പിന്നത്തെ തല്ല്. കൂട്ട തല്ലിനിടയില്‍ നടന്ന ഈ സംഭവത്തിന്റെ പേരില്‍ ചാണക്യനും സൂത്രനും തമ്മില്‍ തല്ലി. സൂറാന്റെ മാനം രക്ഷിക്കാനാണ് ശ്രമിച്ചതെന്നും മാനം കെടുത്താന്‍ ശ്രമിച്ചിട്ടില്ലാന്നും ചാണക്യനും സൂത്രനും ആണയിട്ട് പറയുന്നുവെങ്കിലും ഇവരിലൊരാള്‍ സൂറാനെ കേറിപ്പിടിച്ചെന്ന് മറ്റ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നുണ്ട്, പക്ഷെ ആളെ പറയാന്‍ അവര്‍ ഒരുക്കമായിരുന്നില്ല.

പരസ്പരം പഴി ചാരി തമ്മില്‍ തല്ലിയ ഇവരെ പിടിച്ചു മാറ്റുന്നതിനിടയില്‍ അനില്‍@ബ്ലോഗിനു ചിരവ കൊണ്ടുള്ള അടിയേറ്റാണ് പരിക്കേറ്റത്. ക്യാമ്പസില്‍ അഴിഞ്ഞാടിയ വിദ്യാര്‍ത്ഥികള്‍ കണ്ണില്‍ കണ്ട പലതും തല്ലിത്തകര്‍ത്തു. വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ കഴിയാതെ വൈസ് പ്രിന്‍സി അവസാനം ആശ്രമ പോലിസിനെ വരുത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു. കോളേജ് ക്യാമ്പസില്‍ ഇപ്പോഴും വന്‍ പോലിസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ബ്ലോഗേഴ്സ് കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായുണ്ടായ ഈ സംഭവത്തില്‍ വിവിധ രാക്ഷ്ട്രീയ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

സ്വലേ -ചാണക്യന്‍


 

45 comments:

അനില്‍@ബ്ലോഗ് said...

ഹ ഹ !!
ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ഇതില്‍ പ്രതിഷേധിച്ച് ആഗോളാടിസ്ഥാ‍നത്തില്‍ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്യുന്നു. കേന്ദ്ര ദ്രുതകര്‍മ്മ സേനയെ ഉടന്‍ വിന്യസിക്കണമെന്നും ചാണക്യനെ നാര്‍ക്കോ അനാലിസിസിന്‍ വിധേയനാക്കുകയും ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്.
ഓ.ടോ.
കോളേജ് കാലം ഓര്‍ത്തുപോയി.

ഏകാന്തപഥികന്‍ said...

ഇപ്പഴാ ഇതൊരു കോളേജ് ആയതു..

വാഴക്കോടന്‍ ‍// vazhakodan said...

ആദ്യം രണ്ടു ഇടിയായിരുന്നു, പിന്നെ ഹോക്കി സ്റ്റിക് കൊണ്ട് രണ്ടെണ്ണം, പിന്നെ എണ്ണാന്‍ പറ്റിയില്ല അപ്പോഴേക്കും ഉള്ള ബോധവും പോയി, കണ്ണ് തുറന്നു നോക്കുമ്പോ സാറേ ഉഷാ ഫേന്‍ കറങ്ങുന്നത് കണ്ടത് . ഒരു കാര്യവുമില്ലാതെയാ സാറേ അവരെന്നെ തല്ലിയത്.പെറ്റ തള്ള കണ്ടാ സഹിക്കോ? ആ പകലന്റെ കണ്ണടിച്ചു പൊട്ടിച്ചില്ലേ സാറേ ഇനി എങ്ങിനെ അവന്‍ പറ്റു പുസ്തകത്തിലേക്ക് നോക്കും...ആലോചിക്കുന്തോറും ഒരു പിടീം കിട്ടണില്ല. ആ രഘു സാര്‍ ലീവായത് കൊണ്ടല്ലേ ഇത് സംഭവിച്ചതെന്നാ എന്റെ സംശയം...സൂറാന്റെ കാര്യം അറിഞ്ഞാ കുന്ജീവി വന്നു പുകിലുണ്ടാക്കാതിരുന്നാല്‍ മതിയായിരുന്നു.ഞാന്‍ അത്യാഗ്രഹ വാര്‍ഡിലാണെന്ന് പറഞ്ഞോളൂട്ടോ....

ചാണക്യന്‍ said...

ഞാനീ ആശുപത്രി കിടക്കയില്‍ നിന്നും എണീറ്റോട്ടെ....എന്റെ കയ്യും കാലും തല്ലിയൊടിച്ച ഒറ്റയെണ്ണത്തിനേം വെറുതെ വിടില്ല...ക്വട്ടേഷന്‍ ടീമിനെ ഇറക്കിയെങ്കിലും എല്ലാറ്റിനേം ശരിയാക്കുന്നുണ്ട്..സൂത്രാ അനക്ക് ഞാന്‍ വെച്ചിട്ടുണ്ട്....ബഹളത്തിനിടയില്‍ നീ എന്റെ പള്ളക്ക് ചവിട്ടിയത് ഞാന്‍ മറന്നിട്ടില്ല..ഹെന്റമ്മോ എന്നാ ചവിട്ടാത്...ഒന്നും രണ്ടും അപ്പോ തന്നെ കഴിഞ്ഞോ അതോ ഒന്നു മാത്രം കഴിഞ്ഞോ എന്നത് ശരിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല....ഹമ്മേ എന്തൊരു വേദന..സഹിക്കാന്‍ വയ്യേ.....

വെറുതെ ഒരു ആചാര്യന്‍ said...

പകലണ്ണനെ തൊട്ടാല്‍ പൊറോട്ട അടിക്കുന്ന മേശ വച്ച് വരെ എറിയും..ങ്ഹാ...മുട്ടക്കറിയില്‍ ഡിനോസറിനെ വരെ കുഴിച്ച് മൂടിയെന്നുമിരിക്കും...

...പകല്‍കിനാവന്‍...daYdreaMer... said...

ആരാ മക്കളെ അവിടെ.. കണ്ണ് കാണാന്‍ മേലാ... ഹെന്റമ്മോ ചങ്ക് ഇളകി പോയ പോലെ.. അല്ല ഞാന്‍ ആരാ മക്കളെ.. ?

സൂത്രന്‍..!! said...

സൂറനെ തൊട്ടാല്‍ തൊട്ടോന്റെ കൈ ഞാന്‍ വെട്ടും പറഞ്ഞേക്കാം . എന്റെ ടൂള്‍സ് എടുക്കാന്‍ ഞാന്‍ മറന്നു പോയി .സൈക്കിള്‍ ചെയിന്‍ വടിവാള്‍ എല്ലാം എടുക്കാന്‍ മറന്നു .. ചാണക്യന്‍ക്ക് ഒരു ചാന്‍സ് നമ്മള്‍ കൊടുത്ത അവന്‍ വക വെച്ചില്ല .. ആക്രാന്തം അതും എന്റെ സൂറ നോട് നമ്മള്‍ പൊറുക്കുമോ ? ഓന്റെ പള്ള നമ്മള്‍ കീറും .. കുടല്‍ മാല നയകിട്ടു കൊടുക്കും എല്ല് ഊരി ക്രിക്കെറ്റ്‌ കളിക്കും ... സൂക്ഷിച്ചോ ?തള്ളെ കലിപ്പ്‌ തീരനില്ലല്ലോ ?

ചാണക്യന്‍ said...

പഹയാ സൂത്രോ....എന്റെ പള്ള ചവിട്ടി പിത്തം കലക്കിയതും പോര വീണ്ടും വാചകമടിക്കുന്നോ?....ആരാ സൂറാനെ കേറി പിടിച്ചത്..ഞാന്‍ കണ്ടതല്ലേടാ പഹയാ അത്..അപ്പോ ചോദിച്ചപ്പോ നീ പറഞ്ഞു സൂറാന്റെ ചുരിദാറിലായ മീന്‍ ചാറ് തുടക്കുകയാണെന്ന്...കശ്മലാ...നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്...നീയും ആശുപത്രീ തന്നേല്ലാ ഇല്ലേ..സുഖമായി പുറത്തിറങ്ങ്..വീണ്ടും കിടത്താനുള്ള പണി ഞാന്‍ തരുണുണ്ട്....:):):):)

Prayan said...

എത്ര സമാധാനായിട്ട് പോയ്ക്കൊണ്ടിര്‍ന്ന കോളെജാ....ഈ ചാണക്യന്‍ വന്നതും ...എല്ലാം ആശൂത്രീ കേറീട്ട് വേണം കന്റീനില്‍ സമാധാനയിട്ടിരുന്നൊന്ന് ചായ കുടിക്കാന്‍ :)

ഹരീഷ് തൊടുപുഴ said...

ചാണൂനു 21 വയസ്സോ!!!

ശിവ ശിവ..

ഹൊ!! അപ്പോ ശിവ....22 ഓ

ഞാന്‍ നേരത്തേ മുങ്ങീതു നന്നായി.. :)

ചാണക്യന്‍ said...

Prayan,

തന്നെ തന്നെ..ക്യാന്റീന്‍ മൊയലാളിയെ പിള്ളാര് തല്ലി എല്ലൊടിച്ച് ആയൂത്രിലാക്കിയിരിക്യാണ്..ഈയിടക്കൊന്നും ക്യാന്റീന്‍ തുറക്കില്ല...തന്നെയുമല്ല അവിടുത്തെ മുട്ടക്കറിയില്‍ ചത്ത പല്ലി കിടന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണവും. അത് പറഞ്ഞപ്പോള്‍ ആചാര്യന്റെ ഭീഷണി പല്ലിക്ക് പകരം ഇനി ദിനോസറിനെ തല്ലിക്കൊന്ന് മുട്ടക്കറിയിലിടുമെന്നാണ്...ബേം പോയി കഴിച്ചോ ചായയോ സൂപ്പോ സമോസയോ ...

Prayan said...

അതന്ന്യാ പറഞ്ഞത് ആ പകലിനെം ആചാര്യനെം ഒക്കെ ഓടിച്ചിട്ട് വേണം
വല്ല ബരിസ്റ്റെയൊ മറ്റൊ പ്രതിഷ്ട്ടിക്കാന്‍.സൂറന്റെ കാര്യം അന്ന്വേഷിക്കാന്‍ വനിതാക്കമ്മീഷന്‍ വരുന്ന്ണ്ട് കേട്ടൊ....നിങ്ങള്‍ രണ്ടുപേരും പേടിക്കണ്ട....കൊറച്ചുകാലം അവര്‍ടെ കൂടെ കറങ്ങാം.

കാപ്പിലാന്‍ said...

നോട്ടീസ്

കോളേജില്‍ നടന്ന അക്രമസംഭവത്തെ ക്കുറിച്ച് വിശദീകരിക്കുവാനും അക്രമം നടത്തിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുവാനും ഇന്ന് വൈകിട്ട് നാലുമണിക്ക് കോളേജില്‍ അധ്യാപക രക്ഷകര്‍ത്ത യോഗം കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു . എല്ലാവരും യോഗത്തില്‍ പങ്കെടുക്കണം .പകലന്റെ കാന്റീന്‍ സംബന്ധമായ ചര്‍ച്ചകളും തദവസരത്തില്‍ ഉണ്ടായിരിക്കും .

sd/-
പ്രിന്‍സിപ്പല്‍

ചാണക്യന്‍ said...

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത....

കോളേജില്‍ അക്രമ സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും പുറത്ത് നിന്ന് ക്വട്ടേഷന്‍ സംഘങ്ങളെ കോളേജിനുള്ളില്‍ കയറ്റി ആക്രമണത്തിനു വേണ്ട ഒത്താശകള്‍ ചെയ്തും കൊടുത്ത ബ്ലോഗേഴ്സ് കോളേജ് വിദ്യാര്‍ത്ഥി ഹരീഷ് (19) നെ ആശ്രമ പോലിസ് അന്വേഷിക്കുന്നു. സംഭവ ശേഷം ഹരീഷ് ഒളിവിലാണ്.

സ്വന്തം ലേഖകന്‍

കാപ്പിലാന്‍ said...

ഓഹോ - അങ്ങനെ കോളേജില്‍ അക്രമം ഉണ്ടാക്കാന്‍ കോളേജിന് പുറത്തു നിന്നും സഹായങ്ങള്‍ ഉണ്ടായിരുന്നു അല്ലേ ? അപ്പോള്‍ ആ മുട്ടക്കറിയില്‍ കിടന്ന പല്ലിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച കൈകളും അത് തന്നെ ആയിരിക്കില്ലേ ?

വെറുതെ ഒരു ആചാര്യന്‍ said...

മുട്ട വില കൂടുമ്പോള്‍ കറിയില്‍ ദിനോസര്‍ മുട്ട പണ്ടേ ചേര്‍ക്കാറുള്ളതാ..പിന്നെ ഇപ്പോഴെന്താ പ്രത്യേകത... കാന്‍റീനെതിരെ ബഹളം കൂട്ടുന്ന പ്രയാന്‍ ഉടന്‍ കടമായി ചായയും പഴമ്പൊരിയും അടിച്ചതിന്‍റെ കടം തീര്‍ത്തിട്ടില്ലാ..

വെറുതെ ഒരു ആചാര്യന്‍ said...

വൈസ് പ്രിന്‍സി പറ്റ് തീര്‍ക്കണം

സൂത്രന്‍..!! said...

എന്തായാലും വേണ്ടില്ല സൂറാന്റെ മേലെ മീന്ചാറയല്‍ അത് najn തുടച്ചുകൊടുക്കം അത് ഞങള്‍ എത്ര കണ്ടതാ ... അസൂയ അത് മാത്രമാണ് ഈ ആരോപണത്തിന്റെ പിന്നില്‍ ഞാന്‍ എല്ലാത്തിനെയും കാണിച്ചുതരാം ... ചാണക്യne കയ്യില്‍ കിട്ടിയാല്‍ അടിച്ചു പല്ല് ഞാന്‍ തെറിപ്പിക്കും ... സ്വര്‍ഗത്തിലെ കട്ടുറുമ്പ് ആവാന്‍ ഒരുന്നിനെ കേട്ടിയെടുക്കും ... അവളുടെ deha തിലെകുള്ള നോട്ടം അത്ര ശരിയല്ല

വെറുതെ ഒരു ആചാര്യന്‍ said...

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയ പകലണ്ണനെ രക്ഷിക്കൂ...

ചാണക്യന്‍ said...

സൂത്രാ,
ജാഗ്രതൈ...വനിതാകമ്മിഷന്‍‌ ഇപ്പോ എത്തും അവര്‍ എല്ലാ കാര്യവും സൂത്രനെക്കൊണ്ട് തത്ത പറയേണ പോലെ പറയിക്കും...ആയൂത്രീന് ഇറങ്ങിയാലുടനെ സൂത്രനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുമെന്നാ കേട്ടത്....

...പകല്‍കിനാവന്‍...daYdreaMer... said...

എന്നെ കൊല്ലടാ.. മക്കളെ എന്നെ കൊന്നു തിന്ന്.. പല്ലിയെ ചാണക്യനും ഹരീഷും കൂടി പുറത്തു നിന്നും കൊണ്ടുവന്നതാ.. ഞാന്‍ ഏതെങ്കിലും ഒരു പുഴയില്‍ ചാടി ചത്തോളാം.. വൈസ് പ്രിന്‍സിക്കും ഇതില്‍ ഒരു കൈ ഉണ്ടോ എന്ന് സംശയം ബാക്കി നില്‍ക്കുന്നു... കാന്റീന്‍ അടച്ചിട്ടാല്‍ പുതിയ പാര്‍ടിക്ക് മറിച്ച്‌ കൊടുക്കാല്ലോ ... ആചാര്യാ ആ കാപ്പിലാന്‍ സൂറയെ കയറി പിടിക്കുന്നത്‌ നീ കണ്ടതല്ലേ..

വെറുതെ ഒരു ആചാര്യന്‍ said...

സൂത്രനെയും ചാണുവിനെയും ഒരുമിച്ച് ഒരേ ക്വാറന്‍റൈന്‍ റൂമിലിട് ഡോക്ടറേ... രണ്ടിനും എച്ച്1 ആണോ എന്ന് സംശയം, അടി മൂത്തു...

വെറുതെ ഒരു ആചാര്യന്‍ said...

ഡോക്ടര്‍ ജെയിംസ് എവിടെ, പരിശോധിക്കൂ ഡോക്ടര്‍ പരിശോധിക്കൂ...

വെറുതെ ഒരു ആചാര്യന്‍ said...

പൊറോട്ടാ റൂമില്‍ ഒളീച്ചതു കൊണ്ട് ശരിക്കും കാണാനായില്ല അണ്ണാ, തലയില്‍ മുണ്ടിട്ട ഒരു രൂപമായിരുന്നു സൂറക്ക് പിന്നാലെ പാഞ്ഞു പോയത്...ഇനി അത് കുഞ്ഞീവി സിസ്റ്റര്‍ ആണോ...

വെറുതെ ഒരു ആചാര്യന്‍ said...

അത്യാഗ്രഹ വാര്‍ഡില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കേണ്ടതാണ്. സൂത്രന്‍റെ ഗുരു വാഴക്കോടന്‍ ആ വാര്‍ഡിലാണ് ഇപ്പോഴുള്ളത്

കാപ്പിലാന്‍ said...

എന്‍റെ പറ്റും കൂടെ അന്നമ്മ ടീച്ചറിന്റെയും ലീലാവതി ടീച്ചറിന്റെയും പറ്റെത്ര എന്ന് കൂട്ടിക്കോളൂ .ഞാന്‍ തരാം .ആ കുന്ജീവി താത്താ കാന്റീനിനില്‍ നിന്നും വല്ലതും വാങ്ങിയോ ആവോ ? അതും കൂട്ടിക്കോ . ഇന്നൊഴിയണം ഈ കാന്റീന്‍ . വേറെ ആമ്പിള്ളേര്‍ കാന്റീന്‍ നടത്തും .

സൂറായെ ആരോ കയറിപ്പിടിക്കുന്നത് കണ്ടു . കുട്ടികളുടെ ബഹളം കാരണം അത് ശരിക്കൊന്നു കാണാന്‍ പറ്റില്ല .നീളം കുറഞ്ഞു വണ്ണം കൂടിയ ഒരു കുട്ടിയാണ് . തിരിച്ചറിയല്‍ പരേഡ്‌ നടത്തിയാല്‍ കണ്ടു പിടിക്കാം .എന്തായാലും വനിതാക്കമ്മീഷന്‍ വരട്ടെ .പിന്നീട് ആലോചിക്കാം .

വെറുതെ ഒരു ആചാര്യന്‍ said...

നീളം കുറഞ്ഞ് വണ്ണം കൂട്യ കുട്ടി ആരാ........

സൂത്രന്‍..!! said...

ചാണക്യന്‍ ,
നിന്റെ തടി കേടാവും ഇത്രേം തടിവേക്കാന്‍ ഒരു പാട് തിന്നതല്ലേ എല്ല് ഞാന്‍ വെള്ളമാക്കും ആചാര്യനോട്‌ ചോദിച്ചാല്‍ പറഞ്ഞു തരും എന്നെ പറ്റി . ഞാന്‍ പഴയ ബ്ലാക്ക്‌ ബെല്ട്ട..വനിതാ കമ്മീഷന്‍ ഫൂ !!! പുല്ല എനിക്ക് എല്ലാം ..സൂറയുടെ കര്യത്തില്‍ ആരും തല ഇടണ്ട ഇട്ട തല പിന്നെ ഉണ്ടാവാറില്ല ..അതാ ശീലം .. കാപ്പിലാന്റെ മയ്യത്ത് ഞാന്‍ എടുക്കും .. പിന്നെ അങ്ങേരുടെ ആദ്യഭിലശമായ ഷക്കീലയെ നേരിട്ട് കാണല്‍ നടകൂല .... ജല്ലും കൊലയും എനിക്ക്‌ പുത്തരിയല്ല .. നമ്മള്‍ ഇത് കുറെ കണ്ടതാ .

കനല്‍ said...

ആരോ സൂറാനെ കേറി പിടിക്കാന്‍ പോയപ്പോള്‍,സൂറാ തെന്നിമാറി ഓടാന്‍ ശ്രമിച്ചു. ഓടുന്നതിനിടെ സൂറാ കാലുതെറ്റി വീഴുന്നത് കണ്ടുകൊണ്ടാ ഞാന്‍ അങ്ങോട്ട് വന്നത്. സൂറാനെ പിടിച്ചെഴുന്നേല്‍പ്പിച്ചിട്ട്,നെഞ്ചിടിച്ചു വീണതല്ലേന്ന് ഓര്‍ത്ത് നെഞ്ച് ഞാനൊന്നു തിരുമ്മികൊടുക്കാന്‍ ശ്രമിച്ചു. പിന്നെ പിന്നില്‍ നിന്നും മുന്നില്‍ നിന്നും അടിവന്നു. മുന്നില്‍ നിന്ന് കിട്ടിയ വളയിട്ട കൈകളുടെ ഇടി ഞാനിങ്ങനെ തടുത്തുകൊണ്ടിരിക്കുമ്പോള്‍ പിന്നില്‍ നിന്ന് ഏതോ തടിക്കഷണം കൊണ്ടുള്ള അടി തലയില്‍ കിട്ടിയിട്ടാണെന്ന് തോന്നുന്നു എന്റെ ബോധം പോയി.

Prayan said...

ദൈവമെ... കഥ എവിടെയെത്തി....നിങ്ങളെയെല്ലാം ഡിസ്ക്കഷനിരുത്തി ഒരു തിരക്കഥയെഴുതണം.കനലെ പറഞ്ഞപോലെ എന്റെ പ്രാക്കുട്ട്യോളെ കാണാനില്ല. പകല്‍ അതിറ്റങ്ങളെക്കൊണ്ട് എന്തുണ്ടാക്കീന്നും ആരെ തീറ്റിച്ചു എന്ന് ബോധിപ്പിക്കണം....പകല്‍ കാന്റീന്‍ ഒഴിയുക....

ചാണക്യന്‍ said...

മുട്ടക്കറിയില്‍ പല്ലിയിട്ടയാളേയും സൂറാന്റെ ചുരിദാറിലെ മീന്‍‌കറി തുടച്ചു കൊടുത്തയാളേയും സൂറാ വീണപ്പോള്‍ നെഞ്ചു തിരുമ്മിക്കൊടുത്തയാളേയും ആശ്രമ പോലിസും വനിതാ കമ്മിഷനും ചേര്‍ന്ന് പൊകച്ച് ചാടിക്കുന്നത് ഞമ്മക്ക് കാണാം..സകല ഏനക്കേടുകളും ഒപ്പിച്ചിട്ട് ഇപ്പോ ഹരിചന്ദ്രന്മാര്‍ ആവല്ലേ..
സൂത്രാ ഭീഷണി കണ്ട് പേടിക്കൂലാ..ഇയാള്‍ക്കിട്ട് തിരുമ്മാന്‍ എന്റെ നെഞ്ചില്‍ മീന്‍ ചാറൊന്നുമ്മില്ല..പൂ‍ൂ‍ൂ‍ൂയ്...

കനല്‍ said...

ഈ വര്‍ഷത്തിലെ മലയാള പാഠ്യപദ്ധതിയില്‍

“കവിതയില്ലാത്ത നിഴല്‍ ചിത്രങ്ങള്‍” എന്ന പുസ്തകം ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ ബൂലോക യൂണിയന്‍ വിദ്യാര്‍ത്ഥി ബ്ലോഗേഴ്സ് ലീഗ് (BUVL) അനിശ്ചിത കാല പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചിരിക്കുന്നു.

നാളെ ലൈബ്രറിയില്‍ കടന്നുകയറി ചിലവില്ലാതെ കെട്ടി കിടക്കുന്ന ഒരു ലോഡ് പുസ്തകങ്ങള്‍ കത്തിക്കുന്നതായിരിക്കുമെന്ന് BUVL പ്രസിഡണ്ടും കാന്റീന്‍ മൊതലാളിയുമായ പകലന്‍ അറിയിച്ചു

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹി
അടച്ചിട്ട കോളേജില്‍ സമരമോ...

siva // ശിവ said...

വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്....

കാപ്പിലാന്‍ said...

പുസ്തകത്തെ തൊട്ടാല്‍ ആ കൈ ഞാന്‍ വെട്ടും . ദയവ് എന്നെ കൊണ്ട് ഒരു കൊലപാതകം കൂടി ചെയ്യിക്കരുത് .

ചാണക്യന്‍ said...

കാപ്പൂ,
ഇതിനു മുന്‍പ് ആരെ കൊന്നു..ഒരു കൊലകൂടി വയ്യാന്ന് പറഞ്ഞതുകൊണ്ട് ചോദിച്ചതാണെ..
എന്നെ തല്ലല്ല്

കാപ്പിലാന്‍ said...

ചാണക്യ ,
അതൊരു രഹസ്യമാണ് . വെറുതെ എന്തിനാണ് ഇനി ശവക്കുഴി തോണ്ടി , പോസ്റ്റ്‌മോര്‍ട്ടം ഒക്കെ നടത്തുന്നത് ?

ഞാന്‍ ആരാ മ്വോന്‍ :)

കനല്‍ said...

ചാണു ,
ഗവിതയെഴുത്തും ഒരു തരത്തില്‍ കൊലപാതകമല്ലേ?
അതാണ് കാപ്പിലാന്‍ സാര്‍ ഉദ്ദേശിച്ചത്.
പുസ്തകം കത്തിച്ചാല്‍ ഇനിയും ആ കൊലപാതകം ആവര്‍ത്തിക്കുമെന്ന് ഭീഷണിമുഴക്കിയതാ.

ഇതൊക്കെ മനസിലാക്കാന്‍ ചാണുവിന് ലതില്ല...

ചാണക്യന്‍ said...

അതേ അതെ ഹെന്റെ ലോ ലത് ആ മഹാപാവി സൂത്രന്‍ ചവിട്ടി ഒടച്ചു..

കാപ്പിലാന്‍ said...

ബ്ലോത്രത്തില്‍ പോയി ചീഫ് എഡിറ്റര്‍ കാപ്പിലാന്റെ എഡിറ്റോറിയല്‍ കോളം വായിക്കുക :)
പുസ്തകം കത്തിച്ചാല്‍ പത്രത്തില്‍ ന്യൂസ്‌ വരും . ഞങ്ങളുടെ കയ്യില്‍ ചാനലുണ്ട് , പത്രമുണ്ട് , കോളേജ് ഉണ്ട് , പോരാത്തതിന് ഒരു പഞ്ച നക്ഷത്ര ആശ്രമവും . തൂലിക ഞങ്ങളുടെ പടവാള്‍ . സൂക്ഷിച്ചാല്‍ നാളെയും ദുഖിക്കാം .

http://blothram.blogspot.com/2009/06/162009.html

കനല്‍ said...

കാന്റീനിലെ മുട്ടക്കറിയില്‍ പല്ലി വന്നതെങ്ങനെ? പകലന്റെ വിശദീകരണം

കാന്റിനില്‍ ഭക്ഷണം കഴിഞ്ഞ് പണം നല്‍കി പോകുന്നവര്‍ക്ക് ബാലന്‍സ് നല്‍കാന്‍ ചില്ലറയില്ലെന്ന് പറഞ്ഞ് ഇതാ ഈ പുസ്തകം കൂടി കോണ്ട് പോകൂന്ന് പറഞ്ഞ് കൊടുക്കാന്‍ കാപ്പിലാന്‍ തന്റെ “കഥയില്ലാത്ത നിഴല്‍ചിത്രങ്ങള്‍” എന്ന പുസ്തകത്തിലെ 1000 കോപ്പികള്‍ പകലനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ചില്ലറയില്ലെങ്കില്‍ വേണ്ട , ഈ പുസ്തകം കൊണ്ട് പോകാന്‍ പറയരുത് പ്ലീസ് എന്ന് പറഞ്ഞ് പലരും ഒഴിഞ്ഞ് മാറുകയും പുസ്തകങ്ങള്‍ കാന്റീനില്‍ കെട്ടി കിടക്കുകയും ചെയ്തു. ഓന്ത്,പല്ലി, പാറ്റ , കൂതറ എന്തിന് പുഴുപോലും വിഷയമാകുന്ന ഗവിതകള്‍ അടങ്ങിയ പുസ്തകത്തില്‍ ഇത്തരം ജീവികള്‍ കടന്നുപറ്റുക സ്വഭാവികമാണല്ലോ? തങ്ങളെ ഗവിതയാക്കി വിറ്റ കാപ്പിലാനാടുള്ള പ്രതിഷേധ സൂചകമായി ഇത്തരം ജീവികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ് മുട്ടക്കറിയില്‍ പല്ലിയെ കാണാനായതിനു കാരണം.

IT അഡ്മിന്‍ said...
This comment has been removed by the author.
പാവപ്പെട്ടവന്‍ said...

കോളേജില്‍ ഇരു വിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടന്ന സംഘട്ടനത്തിന്‍റെ പിന്നില്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ കാപ്പിലാന്‍റെ കറുത്ത കരങ്ങളുണ്ടന്നു അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നു .ഉടനെ അറസ്റ്റുണ്ടാകും.

ഹരീഷ് തൊടുപുഴ said...

ഹിഹിഹിഹീ..

ഒന്നു പൊങ്ങിനോക്കാന്‍ വന്നതാ...

പക്ഷേ മുങ്ങുന്നതാ ഉചിതം എന്നു തോന്നുന്നു...

ചാണുവേ... വിട്ടോടാ... (ഹരിഹര്‍ നഗര്‍ സ്റ്റൈല്‍)

മണ്ടന്‍ മുത്തപ്പ said...

ന്റെ റബ്ബേ ഇതെന്താനീന്നും വാണിയംകുളം കാലിച്ചന്തയോ അതോ ...............

ക്യാമ്പസ്സിലെ നിയമാവലിയില്‍ താഴെ പറഞ്ഞ കാര്യങ്ങള്‍ സൂത്രന്‍ കനലിനു കാണിച്ചു കൊടുക്കണം.

6. അന്യന്റെ കാമുകിയെ/കാമുകനെ
ആഗ്രഹിക്കരുത്.

അത് പോലെ താഴെ പറഞ്ഞ കാര്യം കനല്‍ സൂത്രനും സൂറാക്കും കാണിച്ചു കൊടുക്കണം.

5. കമിതാക്കള്‍ ആത്മസംയമനം പാലിക്കേണ്ടതാണ്.

ഇന്ന് മീന്ചാര്‍ തുടച്ചാല്‍ ഇന്റെ കുഞ്ഞാവിത്താ ആ സൂത്രന്‍ നാളെ വേറെ എന്തേലും ഒക്കെ എവിടേലും തുടച്ചാലോ അതോണ്ട് സൂരാനേ ഞമ്മക്ക്‌ കെട്ടിച്ചു തരിന്‍

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍