Jun 16, 2009

മുട്ടക്കറിയില്‍ പല്ലി - ഒരു വിശദീകരണം

കഴിഞ്ഞ ദിവസം കാന്റീനിലെ മുട്ടകറിയില്‍ പല്ലിയെ കണ്ടതിന്റെ സത്യാവസ്ഥ അറിയാന്‍ ആശ്രമ പോലീസ് അന്വേഷണം തുടങ്ങി.

സംഭവത്തിനെ പറ്റി പകലിന്റെ വിശദീകരണം.

കാന്റിനില്‍ ഭക്ഷണം കഴിഞ്ഞ് പണം നല്‍കി പോകുന്നവര്‍ക്ക് ബാലന്‍സ് നല്‍കാന്‍ ചില്ലറയില്ലെന്ന് പറയണമെന്നും,ഇതാ ഈ പുസ്തകം കൂടി കോണ്ട് പോകൂന്ന് പറഞ്ഞ് കൊടുക്കാന്‍ കാപ്പിലാന്‍ തന്റെ “കഥയില്ലാത്ത നിഴല്‍ചിത്രങ്ങള്‍” എന്ന പുസ്തകത്തിലെ 1000 കോപ്പികള്‍ പകലനെ ഏല്‍പ്പിച്ചിരുന്നു.
എന്നാല്‍ “ചില്ലറയില്ലെങ്കില്‍ വേണ്ട , ഈ പുസ്തകം കൊണ്ട് പോകാന്‍ പറയരുത്.... പ്ലീസ് ”എന്ന് പറഞ്ഞ് പലരും ഒഴിഞ്ഞ് മാറുകയും പുസ്തകങ്ങള്‍ കാന്റീനില്‍ കെട്ടി കിടക്കുകയും ചെയ്തു.

ഓന്ത്,പല്ലി, പാറ്റ , കൂതറ എന്തിന് പുഴുപോലും വിഷയമാകുന്ന ഗവിതകള്‍ അടങ്ങിയ പുസ്തകത്തില്‍ ഇത്തരം ജീവികള്‍ കടന്നുപറ്റുക സ്വഭാവികമാണല്ലോ? തങ്ങളെ ഗവിതയാക്കി വിറ്റ കാപ്പിലാനാടുള്ള പ്രതിഷേധ സൂചകമായി ഇത്തരം ജീവികള്‍ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ് മുട്ടക്കറിയില്‍ പല്ലിയെ കാണാനായതിനു കാരണം.എന്നാണ് പകലന്‍ സ്ഥലം എസ്. ഐ . ഡിക്ടക്ടീവ്‌ മൂസാ വല്ലിത്താനെ അറിയിച്ചത് . പകലനെ രാവിലെ മുതല്‍ വൈകിട്ട് വരെ ഇടി മുറിയില്‍ കയറ്റി ചോദ്യം ചെയ്യലിനും ഭേദ്യം ചെയ്യലിനും ഒടുവിലാണ് ഈ വലിയ സത്യം അറിയിച്ചത് . ഈ വാര്‍ത്ത ബൂലോകത്തിന് ഒരു ഉത്സവമായി മാറും എന്നാണ് ഒടുവില്‍ കിട്ടിയ വിവരം .സംഭവത്തെ കുറിച്ച് സൂവോളജി പ്രഫ: ഡോ ജയിംസ് ബ്രൈറ്റ്.

മുട്ടക്കറിയില്‍ കണ്ടത് പല്ലിയാണെന്ന് താന്‍ സ്ഥിരീകരിച്ചതായും, ഇതിനുമുന്‍പ് താനൊരിക്കല്‍ കാന്റീനില്‍ നിന്ന് വാങ്ങിയ ചായയില്‍ പാറ്റയെ കണ്ടെത്തിയപ്പോള്‍ താനിതിനെ പറ്റി പകലനോട് അന്വേഷിച്ചതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ ചായയില്‍ പാറ്റ വന്നത് സുവോളജി ലാബില്‍ പരീക്ഷണത്തിനായി പട്ടിണിക്കിട്ട പാറ്റ ദാഹം മാ‍റ്റാന്‍ ചായയില്‍ ചാടി വീണതായിരിക്കുമെന്നാ‍യിരുന്നു പകലന്റെ വിശദീകരണം.

കാന്റീനിലെ തെളിവെടുപ്പിന്റെ ഭാഗമായുള്ള അന്വേഷണത്തില്‍ ആശ്രമപോലീസിന് ആചാര്യന്റെ മുടിയില്‍ നിന്നും നാല് പല്ലികളെയും മൂന്ന് പാറ്റകളെയും കിട്ടി.

23 comments:

കൊട്ടോട്ടിക്കാരന്‍... said...

((((ഠേ))))
ഈ കാപ്പില്‍ എന്നു പറയുന്നത് ആറ്റിങ്ങലിനടുത്തല്ലേ..?
അവിടെ മൂട്ട കൂടുതലുള്ള സ്ഥലമാണ്.

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹിഹി....
നോം പിന്നെ വരാമേ:)

കാപ്പിലാന്‍ said...

കൊട്ടോട്ടിക്കാര ,
ആറ്റിങ്ങലില്‍ അല്ല . കായംകുളതിനടുത്ത കാപ്പില്‍ .

കനലെ ,

എന്‍റെ ബുസ്തകം ആയതുകൊണ്ട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു . ബൂലോകത്തെ വേറെ വല്ല കവിയുടെയും കവിതയോ , പുസ്തകമോ ഇങ്ങനെ പരാമര്‍ശ വിധേയമായിരുന്നെന്കില്‍ കനല്‍ എപ്പോള്‍ ദുബായ് പോലീസ് സ്റ്റേഷനില്‍ കയറി എന്ന് ചോദിച്ചാല്‍ മതി . കൂടാതെ ബ്ലോഗ്‌ പൂട്ടിപ്പോകാനും .ഞാന്‍ ഒരു പാവമായതുകൊണ്ട് ക്ഷമിച്ചിരിക്കുന്നു .

:):)

ചാണക്യന്‍ said...

ഷോറി,
ഷമിച്ചെന്നോ ക്ക്ഷമിച്ചെന്നോ:):)

വാഴക്കോടന്‍ ‍// vazhakodan said...

കണ്ട കണ്ടാ ആ സൂറാനെ ഇട്ടു ബലാസംക്രമം നടത്തിയപ്പോ ഒരു മനുഷ്യന്റെ കുട്ടീനീം കണ്ടില്ല. ഇപ്പൊ പോലീസ്‌ സ്റ്റേഷന്‍ എന്നോ ഒക്കെ കേള്‍ക്കുന്നു. പാവം കുഞ്ഞീവിയും സൂറയും. ആശാനെ മാങ്ങയുള്ള മാവിലെ കല്ല്‌ വരൂ...അങ്ങ് ക്ഷമിചേര്. കൊച്ചു പിള്ളാരല്ലേ...

കാപ്പിലാന്‍ said...

എന്നാല്‍ പിന്നെ ഷോറി ചാണക്യ :)
വാഴേ ,സൂറയാണ് ഈ പ്രശനം എല്ലാം ഉണ്ടാക്കിയത് .

junaith said...

hihihi....
പകലെ പാറ്റയില്ലാത്ത ഒരു ചായേം മുട്ട ഇല്ലാത്ത സോറി പല്ലിയില്ലാത്ത ഒരു മുട്ടക്കറീം പാഴ്സലേ...

Prayan said...

കാപ്പിലാന്റെ പുസ്തകം വാങ്ങുന്ന പ്രശ്നമില്ല്യിനി......എന്റെ വീട്ടിലെ പല്ലികളേം പാറ്റകളേം അത്ര സ്നേഹത്തൊടെയാ വളര്‍ത്തുന്നത്.അതങ്ങാന്‍ ആത്മഹത്യചെയ്താ ....ആലോചിക്കാന്‍ വയ്യ....

കനല്‍ said...

കാപ്പിലാനായതുകൊണ്ട് ഞാനും ക്ഷമിച്ചിരിക്കുന്നു.

എന്നെ ദുബായ് പോലീസില്‍ കയറ്റിക്കുമെന്നും,എന്റെ ബ്ലോഗ് പൂട്ടിക്കുമെന്നും മറ്റാര് ഭീക്ഷണിപെടുത്തിയാലും
എനിക്ക് പേടിച്ച് പനി പിടിക്കുമായിരുന്നു.

“കഥയില്ലാത്ത നിഴല്‍ചിത്രം” എന്ന പുസ്തകത്തെ കോളേഹിലെ പാഠ്യപദ്ധതിയില്‍ നിന്ന് ഉപേക്ഷിക്കണമെന്നും ഞാനും ആവശ്യപ്പെടുന്നു.

“കത്തിക്കും ഞങ്ങ കത്തിക്കും ലൈബ്രറി മൊത്തത്തില്‍ കത്തിക്കും”

കാപ്പിലാന്‍ said...

കനലെ ,

എന്‍റെ പിന്നില്‍ ആളും അര്‍ത്ഥവും ഇല്ലാത്തതുകൊണ്ട് നിങ്ങള്‍ക്കൊക്കെ എന്തും ആകാം എന്നൊരു തോന്നലുണ്ടെങ്കില്‍ അത് നീക്കിയെരെ. ഞാന്‍ ഇവിടെ ഇരുന്നുകൊണ്ട്‌ ശ്രമിച്ചാലും ദുബായിലെ പോലീസ് സ്റ്റേഷനില്‍ കയറ്റാന്‍ നിഷ്പ്രയാസം കഴിയും . ഇപ്പോള്‍ തന്നെ പ്രയാന്‍ പറഞ്ഞത് കേട്ടല്ലോ ?. ഇങ്ങനെ ഓരോരുത്തരും തീരുമാനിച്ചാല്‍ എന്‍റെ ബുക്കിന്റെ ഭാവി എന്താകും ?

"ചിന്താവിഷ്ടനായ കാപ്പിലാന്‍ "

IT അഡ്മിന്‍ said...

ഈ ഈവനിംഗ് കോളേജില്‍ ഡിഗ്രിക്ക് ഒരു സീറ്റ്‌ വേണമായിരുന്നു . M.B.B.S നു ചേരാന്‍ ചെന്നതാ പക്ഷെ പ്രീ-ഡിഗ്രി വേണം എന്ന് പറഞ്ഞു ,SSLC പരീക്ഷ 8- ക്ലാസ്സില്‍ ഇല്ലാത്തതിനാല്‍ അതും തുടര്‍ന്ന് പ്രീ -ഡിഗ്രിയും എഴുതാന്‍ പറ്റിയില്ല .അപ്പോയാ ഈ ഈവനിംഗ് കോളേജിനെ പറ്റി കേട്ടത് .. വെറും അഞ്ചാം ക്ലാസ്‌ മാത്രമുള്ളവരുടെ ഇടയില്‍ എട്ടാം ക്ലാസ്സുകാരന് ഷൈന്‍ ചെയ്യാലോ .. അതിനാലാണ് ഇവിടെ അപ്ലൈ ചെയ്യുന്നത് .. സംഘട്ടനം ജാള്ക്ക്‌ പ്രശ്നമല്ല , അടി ഇടി ഒരു പാട് വാങ്ങിയും കൊണ്ടും പരിചയം ഉണ്ട് . അപ്പൊ എന്നാ ക്ലാസ്സു തുടങ്ങുന്നത് ..? ഇവിടെ ചേരുന്നതിന് മാസ ഫീസ്‌ ജാള്ക്ക്‌ ഇങ്ങോട്ട് കിട്ടുമോ ? പ്രിസിപ്പല്‍ ചേട്ടാ.. പ്ലീസ് എന്നെ എടുക്കൂന്നെ ... ജാള്‍ കമ്പ്യൂട്ടറിന്റെ പരിപ്പെടുത്തു മുട്ടക്കറി വക്കുമെന്നെ .. ആ സത്യം !

ബോണ്‍സ് said...

ഓ..കോളേജ് പൂട്ടിയിട്ടില്ലാ...ല്ലേ? ഞാന്‍ വിചാരിച്ചു കുറെ നാള്‍ പൂട്ടി ഇട്ടതു കൊണ്ട് കാന്റീനിലെ പല്ലികള്‍ പട്ടിണി ആയി എന്ന്. അല്ല ഇനി പല്ലി മുട്ട കൊണ്ടാണോ കാന്റീനില്‍ മുട്ടകറി ഉണ്ടാക്കുന്നത്‌? അല്ല മുട്ടയുടെ സൈസ് കണ്ടാല്‍ ആരും അങ്ങനെ പറഞ്ഞു പോകും. അപ്പം വിരിയാനിരുന്ന പല്ലി മുട്ട കൊണ്ടാണോ പകലെ മുട്ടകറി ഉണ്ടാക്കുന്നത്‌? ഹി ഹി ഹി ഹി ഹി ഹി.....ഒന്ന് ചാനക്യനു പഠിച്ചു നോക്കിയതാ...

മാറുന്ന മലയാളി said...

:)

വെറുതെ ഒരു ആചാര്യന്‍ said...

അടികിട്ടിയ വകയില്‍ ചിരവ എടുത്തു കൊണ്ടു പോയിട്ടുള്ള അനില്‍@ബ്ലോഗ് അത് എത്രയും വേഗം കാന്‍റീനില്‍ ഏല്പിക്കണം എന്ന് പകലണ്ണന്‍ അറിയിച്ചു. മുട്ട പൊരിക്കാനുള്ള തേങ്ങ തിരുമ്മാതെ കൂട്ടിയിട്ടിരിക്ക്യാണ്...

ഇന്നത്തെ സ്പെഷ്യല്‍: മുട്ട ചിക്കിപ്പൊരിച്ചത്, അടിച്ചൊതുക്കിയ പൊറോട്ട

ചാണക്യന്‍ said...

ആചാര്യാ,
മുങ്ങിയവരുടെ കൂട്ടത്തില്‍ ഇനിയും ആളുകളുണ്ട്..സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷിക്കുന്ന ഹരീഷ്, വാഴക്കോടന്‍, രഘുനാഥന്‍....ഇവരൊക്കെ എവിടെ പോയി....

പിന്നെ പകലണ്ണന്റെ വാക്കും കേട്ട് ക്യാന്റീന്‍ തുറക്കാന്‍ വരട്ടെ...ഇല്ലേല്‍ അടിച്ചൊതുക്കുന്നത് പൊറോട്ടയെ ആയിരിക്കില്ല പറഞ്ഞേക്കാം...

അരുണ്‍ ചുള്ളിക്കല്‍ said...

പൊത്തകമൊന്നിവിടെ...ഒടുക്കത്തെ പാറ്റകളാ റൂമില്‍...

ഇപ്പോക്കു പോയാല്‍ ദുഫായി മുനിസിപ്പാലിറ്റി ഫൈനും കൂടി കിട്ടും..

:-)

...പകല്‍കിനാവന്‍...daYdreaMer... said...

കാന്റീന്‍
ഇന്നത്തെ സ്പെഷ്യല്‍..
........................
നെഞ്ജക്ക് ഫ്രൈ
വടിവാള്‍ പൊരിച്ചത്...
മലപ്പുറം കത്തി ഒലത്തിയതു ..
ബോംബ് വെളിച്ചെണ്ണയില്‍ പൊരിച്ചത്..
സൈക്കിള്‍ ചെയിനില്‍ അവല്‍ പൊതിഞ്ഞത്
മെറ്റല്‍ തുണിയില്‍ പൊതിഞ്ഞു ബിരിയാണി..

മൊയലാളി

ചാണക്യന്‍ said...

പകലെ,
അമ്പും വില്ലും മസാലയില്ലെ

കാന്താരിക്കുട്ടി said...

ഇന്നു പല്ലിയെയാണോ കിട്ടീത്.കഴിഞ്ഞ ദിവസം എനിക്കു തന്ന പരിപ്പുവടക്ക് നല്ല കരുകരുപ്പ് തോന്നി ഞാൻ കടിച്ചപ്പോൾ അതിൽ നിന്ന് വണ്ടാണു പുറത്തു ചാടിയത്.ഞങ്ങടെ ആരോഗ്യം വർദ്ധിപ്പിക്കാൻ ഭക്ഷണത്തിൽ നോൺ വെജ് ചേർക്കുന്ന പകലനു അന്തിമാശംസകൾ !!

കാന്താരിക്കുട്ടി said...

ഇന്നു പല്ലിയെയാണോ കിട്ടീത്.കഴിഞ്ഞ ദിവസം എനിക്കു തന്ന പരിപ്പുവടക്ക് നല്ല കരുകരുപ്പ് തോന്നി ഞാൻ കടിച്ചപ്പോൾ അതിൽ നിന്ന് വണ്ടാണു പുറത്തു ചാടിയത്.ഞങ്ങടെ ആരോഗ്യം വർദ്ധിപ്പിക്കാൻ ഭക്ഷണത്തിൽ നോൺ വെജ് ചേർക്കുന്ന പകലനു അന്തിമാശംസകൾ !!

അനില്‍@ബ്ലോഗ് said...

ഹോ !
ഇത്രയായിട്ടും ആര്‍ക്കും സംഗതി പിടികിട്ടിയില്ലെ?
അതു പല്ലിമുട്ടക്കറിയായിരുന്നു.
മുട്ട വിരിഞ്ഞ പല്ലിയാ.
:)

ചിരവത്തടി അടുക്കളപ്പുറത്ത് തന്നെ വെച്ചിട്ടുണ്ടെ.

വെറുതെ ഒരു ആചാര്യന്‍ said...

പകലണ്ണാ നമ്മുടെ ചിരവത്തടി ദേ...

BIJU said...

esnipile ganam nallaathaanu

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍