പട്ടണത്തിലെ ഏറ്റവും വലിയ ചിത്രകാരനായിരുന്നു വിക്ടര്‍ .ജന്മം കൊണ്ട് തനി നാട്ടിന് പുറത്ത്കാരനാണെങ്കിലും കര്‍മ്മം കൊണ്ട് പട്ടണവാസി.പട്ടണത്തിലെ തന്റെ തിരക്കേറിയ ജീവിതത്തിലും മനസ്സില്‍ തന്റെ ഗ്രാമത്തെ സ്നേഹിച്ച ഒരു വലിയ ചിത്രകാരന് .വിക്ടറിന്റെ പല ചിത്രങ്ങളും ചിത്ര പ്രദര്‍ശനങ്ങളില്‍ ഒന്നാം സ്ഥാനത്ത് വന്നിരുന്നെങ്കിലും ഒരിക്കലും ആരും ഇതുവരെ വരയ്ക്കാത്ത ഒരു ചിത്രം വരയ്ക്കണമെന്ന് അയാള്‍ മനസ്സില്‍ കൊണ്ട് നടന്ന ഒരു സ്വപ്നമായിരുന്നു .
കുന്നും പാടങ്ങളും കുഞ്ഞരുവികളും നിറഞ്ഞ തന്റെ ഗ്രാമവും ,പണ്ടെങ്ങോ ആന നടന്ന ഇടവഴികളില്‍ പുതുമഴയില്‍ കെട്ടിനില്‍ക്കുന്ന കലക്കവെള്ളവും ,ഗ്രാമത്തിലെ വീട്ടിലെ തന്റെ മുത്തച്ചനും ,ആഴ്ച്ചചിന്തയില്‍ പോകുന്ന വഴികളും ,ആഴ്ച്ചച്ചന്തയില്‍ നിന്നും തന്റെ മുത്തച്ഛന് വാങ്ങി വന്ന കറമ്പിപ്പശുവും അയാള്‍ പലവട്ടം തന്റെ കാന്‍വാസില്‍ നിറക്കൂട്ടുകള്‍ ചാലിച്ച് വരച്ചുവെങ്കിലും അതൊന്നും വിക്ടറിന്റെ മനസിന് ഇഷ്ടപ്പെട്ടില്ല .വരയ്ക്കുന്ന വേഗത്തില്‍ തന്നെ അതെല്ലാം മായിച്ചു .
മോണാലിസയുടെ ചിരിപോലെ അച്ചുവിന്റെ ചിരിയും പിണം റോയിയുടെ കരച്ചിലും ചേര്‍ന്നുള്ള ഒരു ദുരൂഹ ചിത്രം ,അല്ലെങ്കില്‍ പട്ടണത്തിലെ ലാന്‍സിങ്ങില്‍ ആതമഹത്യ ചെയ്ത മലയാളികുടുംബത്തിന്റെ ദാരുണ ചിത്രം .അതും അല്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെട്ട യുവാക്കളുടെ ഭാവിയിലേക്കുള്ള നോട്ടവുമായുള്ള ഭീതിയുടെ ചിത്രം , എന്താണ് താന്‍ വരയ്ക്കേണ്ടത് എന്ന് പല വട്ടം ആലോചിക്കുകയും വരച്ചതെല്ലാം മായിച്ചു കളയുകയും ചെയ്തുകൊണ്ടിരുന്നു .
മഷിക്കൂട്ടുകള്‍ കൊണ്ട് വീണ്ടും വീണ്ടും അയാള്‍ കാന്‍വാസില്‍ തന്റെ മനസിലെ രൂപങ്ങള്‍ വരച്ചിട്ടുകൊണ്ടിരുന്നു .ഒടുവില്‍ കാന്‍വാസ് വലിച്ചെറിഞ്ഞ് അയാള്‍ ദൂരേക്ക് നടന്നു പോയി .അപ്പോള്‍ അതില്‍ ചില നിറക്കൂട്ടുകള്‍ തെളിഞ്ഞു നിന്നിരുന്നു .
വര -ആചാര്യന്
17 comments:
കഥയും വരയും നന്നായിരിക്കുന്നു
Congargulation "ACHARYAN"
വല്യ അലുക്കുലുക്കില്ലാത്തതിനാല് ചിത്രങ്ങള്‍ മനോഹരം..
മാണ്ടാ മാണ്ടാ, അതിനിടയില്‍ ഞമ്മടെ നേതാവിന്റെ പേരു വല്ലതും കേട്ടോന്നൊരു ശംശം.
ഈ ചിത്രങ്ങളും ആ ലോഗോയും തമ്മില്‍ വല്ല ബന്ധവും ഉണ്ടോ?ഒരു ആചാര്യ സ്പര്‍ശം.
ഈ വരികളില്‍ ഒരു ജീവിതം ഉള്ളതുപോലെ, ചിലപ്പോള്‍ എന്റെ തോന്നലാവാം, വര എത്ര സുന്ദരം...
നിറക്കൂട്ടുകൾ നന്നായി.കുഞ്ഞു കഥ ഇഷ്ടായി
നന്നായിരിക്കുന്നു കാപ്പു
വളരെ നന്നായിരിക്കുന്നു ആചാര്യന്....വരയും എഴുത്തും രണ്ടും ഇഷ്ടമായി.
..വരയും എഴുത്തും നന്നായി..
കൊച്ചു കോറിവരകള്‍ പോലെയുള്ള ചിത്രങ്ങളില്‍ ജീവിതം നന്നായി വരച്ചു ചേര്‍ത്തിരിക്കുന്നു..അസ്സല് പടങ്ങള്‍..എഴുത്തും നന്നായി..:)
chitrangal manoharam
ezhuthum !
കഥകൊള്ളാം. വര അതിനേക്കാള്‍ നന്ന്.
മിഴിവാര്‍ന്ന ചിത്രങ്ങള്‍ വരച്ച ആചാര്യന് അഭിനന്ദനങ്ങള്‍
ബ്ലോഗേഴ്സ് കോളേജില്‍ നാളെ മുതല്‍ ബ്ലോത്രം സൌജന്യമായി വിതരണം ചെയ്യുന്നതാണ്.
:)
എഴുത്തും വരയും ഗംഭീരം :)
കഥക്കു ജീവന് നല്കിയ ചിത്രങ്ങള്‍...
സത്യം പറഞ്ഞാല്‍ എന്നേ വഴക്ക് പറയരുത് ..... എനിക്ക് ഒന്നും മനസിലായില്ല .... വരയെന്നോ ....
കുറി എന്നോ ............. ഹ!!!!! എനിക്ക് ഒന്നും പിടി കിട്ടിയില്ല
Post a Comment